ശ്രീ അവളെ മറ്റൊരുമുറിയിലേക്കു കൊണ്ടുപോയി ….ഇതെന്റെ റൂം ….
എങ്ങനെ …..എന്ത് തോനുന്നു …..എന്താണ് തോന്നുന്നതെന്നു പറയണമെന്നുണ്ട് അവൾക്ക്
പക്ഷെ അതവൾ പറഞ്ഞില്ല .
കൊള്ളാം നല്ല മുറി ….അടുക്കും ചിട്ടയും വേണ്ടുവോളമുണ്ട് ….
ഡ്രസിങ് അലമാര …ടേബിൾ ചെയർ …..ഷർട്ടും മറ്റും തൂക്കിയിടാൻ പറ്റുന്ന ഡ്രസിങ് സ്റ്റാൻഡും
മുറിയുടെ ചുവരുകളിൽ ..കുറെ കളിക്കാരുടെ പടങ്ങൾ …..എല്ലാ തരം കളിയും ഉണ്ട് ….
ക്രിക്കറ്റും ഫുട്ബോളും ടെന്നിസും …..ശ്രീയുടെ ഇഷ്ട്ടപെട്ട കളിക്കാരുടെ പടങ്ങൾ അവൻ മുറിയിലെ
ഭിത്തിയിൽ ഒട്ടിച്ചുവച്ചിരുന്നു …
ഈ മുറിയിൽ ശ്രീയേട്ടനോടൊപ്പം ജീവിക്കാൻ ഭാഗ്യം തരണേ ഭഗവാനെ
അവൾ മനസ്സുരുകി പ്രാർത്ഥിച്ചു ….
ഇഷ്ട്ടായോ മുറി …അവൻ വീണ്ടും ചോദിച്ചു ….
ഉം …അവൾ മൂളി …
അവൻ അവളെ വീട് മുഴുവൻ കൊണ്ട് നടന്നു കാണിച്ചു ….മുകളിലെ മുറികളും
ടെറസ്സിൽ വളർത്തിയിട്ടുള്ള ചെടികളും …
കൗതുകത്തോടെയും സന്തോഷത്തോടെയും അവൾ എല്ലാം നോക്കിക്കണ്ടു
അതിനേക്കാളുപരി അവന്റെ സാമീപ്യം അതാണവൾക്കു അവൾ ജീവിതത്തിലിതുവരെ
നൽകാത്ത സന്തോഷവും ഊർജവും നൽകിയത് ….. വീടൊക്കെ കണ്ട് അവർ താഴേക്ക് വന്നു സുമംഗലി യും സുലോചന യും എന്തൊക്കെയോ സംസാരിച്ചിരുന്നു അവരും അടുത്തേക്ക് വന്നു
ആഹ്….. മോനെ ടീച്ചർ tti യേ കുറിച്ച് ചൊതിക്കയിരുന്നു
നല്ല ക്ലാസ്സ് ആണ് ആന്റി …. ട
ീച്ചേഴ്സ് എല്ലാം നല്ല കഴിവുള്ളവരും സ്നേഹമായി പെരുമാറുന്ന വരുമാണ് ഞാൻ ഇപ്പോഴും അവിടെ പോകാറുണ്ട് …
പിന്നെ അസൈൻമെന്റ് പ്രോജക്ട് ..ഇതിലൊന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല ചെയ്യാനുള്ളത് കറക്റ്റ് ആയി ചെയ്യണം
ക്ലാസ്സ് എടുക്കും നേരം അതിന്റെ ഗുണം നമുക്ക് മനസ്സിലാകും..
പിന്നെ ഞാനുണ്ട് സപ്പോർട്ട് ചെയ്യാൻ എന്തേലും സംശയം വന്നാൽ ഞാൻ ക്ലിയർ ചെയ്തോളം…
അവന്റെ വാക്കുകൾ തെന്മഴയയി അവളുടെ കാതുകൾക്ക്… തനിക്കും വേണ്ടത്. ശ്രീയേട്ടന്റെ സപ്പോർട്ടാണ് ഇപ്പോഴും എപ്പോഴും എന്നും
എന്ന ശരി ടീച്ചറെ ഞങ്ങൾ ഇറങ്ങ
അതെന്തു പോക്ക ഫുഡ് കഴിച്ചിട്ട് പോകാം….
അതിനൊക്കെ ഇനിയും സമയമുണ്ടലോ ടീച്ചറെ….
അമ്മ ഇറങ്ങാൻ തുടങ്ങി ….
അവരുണ്ടോ വിടുന്നു നിർബന്ധിച്ച് കഴിപിച്ചു
ഫുഡ് കണ്ടപ്പോ മനസ്സിലായി ശ്രീയെട്ടൻ എന്തിനാ പുറത്ത് പോയതെന്ന്….
ബ്രോസ്റ്റും ഫ്രൈഡ് റൈസും…ഐസ് ക്രീമും…
ഞങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
എന്തായാലും ജീവിതത്തിൽ ഇതുവരെ അവൾ ഇത്രയും സന്തോഷിച്ചട്ടില … ശ്രീയെട്ടനുമൊത് കുറെ നിമിഷങ്ങൾ ….ഒരുമിച്ച് ഭക്ഷണം അവൾക്ക് ഈ നിമിഷം മരിച്ചാലും വേണ്ടില്ല എന്നയിപോയി …
അവിടെ നിന്നും ഇറങ്ങാൻ നേരം ചാരു, ആന്റിയോടും ശ്രീയെട്ടനോടും യാത്ര പറഞ്ഞു സത്യത്തിൽ കരളു പറിച്ചെടുക്കുന്ന വേദനയായിരുന്നു ശ്രീയെട്ടനെ പിരിയണം എന്നുള്ളത് …
പോരാൻ നേരം സുമംഗല ശ്രീകാന്തിന്റെ മോബൈൽ നമ്പർ വാങ്ങി …
ബാത്ത്റൂമിൽ റ്റ്പോകണമെന്ന് പറഞ്ഞു അവന്തിക ശ്രീകാന്തിന്റെ മുറിയിൽ കയറി സങ്കണ്ടം കണ്ണുനീരന്റെ രൂപം പൂണ്ടു അതവളുടെ കവിളിനെ ഈറനണിണിയിച്ചു
. കുറച്ചു നേരം കൊണ്ട് ഒരാശ്വാസം ലഭിച്ചപ്പോൾ അവൾ ബാത്റൂമിൽ കയറി മുഖം കഴുകി.. ചാരുവിന്റെ ഹൃദയം … അവളവിടെ തന്നെ വച്ചിട്ടാണ് തിരികെ പോന്നത്
യാത്രപറഞ്ഞു അവർ അവിടെനിന്നുമിറങ്ങി…….
പോരുന്ന വഴിക്ക് ചാരു ഒന്നും സംസാരിച്ചില്ല പുറത്തേക്ക് മിഴികൾ പായിച്ചു ശൂന്യമായ മനസ്സുമായി നിർജീവമായി അവളവിടിരുന്ന്
തന്റെ മോളുടെ പ്രണയം സത്യമാണ് ദൃഢമാണ് ആ അമ്മക്ക് അത് പെട്ടെന്ന് തന്നെ മനസ്സിലായി..
സുമംഗല ചാരുവിനോടും ഒന്നും സംസാരിച്ചില്ല …വീട്ടിലെത്തി അവർ രണ്ടുമുറികളിലേക്ക് പോയി .. മുഖം പൊത്തി അവന്തിക കരഞ്ഞു …..
ഒരുപാടു സംസാരിക്കണം എന്ന് മനസ്സാകരുതിയിരുന്നു അവൾ
ഒന്നിനും കഴിഞ്ഞില്ല ..ഇത്രയും കഴിവ് കെട്ടവളാണോ താനെന്ന് അവൾ ഓർത്തുപോയി
അടുത്തുണ്ടായിട്ടും ഒന്നടുത്തിടപെടാൻ അവൾക്കായില്ല ….തന്റെ ഇഷ്ട്ടം ശ്രീയേട്ടനോട്
പങ്കുവയ്ക്കാൻ അവൾക്കായില്ല …അതൊന്ന് മനസിലാക്കി കൊടുക്കാൻ അവൾക്കായില്ല
ഒന്ന് തുറന്നു സംസാരിക്കാൻ പോലും അവൾക്കായില്ല ……അവൾക്കവളോട് വെറുപ്പും അമർഷവും
തോന്നി ….കണ്ണുനീർ അവളുടെ തലയിണകളെ നനച്ചു …..മനസ്സിന്റെ വിങ്ങലടങ്ങുന്നതു വരെ അവൾ
കരഞ്ഞു …കരഞ്ഞു തളർന്നു അവളെപ്പോളോ മയക്കത്തിലേക്ക് വീണു ….
മറ്റൊരു വേദന സുമംഗല യുടെ മനസ്സിനെ അലട്ടൻ തുടങ്ങി …തന്റെ മോൾക്ക് ഇപോൾ മറ്റെന്തിനെക്കാളും പ്രിയപ്പെട്ടത് ശ്രീകുട്ടനെയാണ് .,.വിലക്കാൻ കാരണമൊന്നുമില്ല
ഇതവൾക്ക് മാത്രം തോന്നിയാൽ പോര അവനും തോന്നണം ….
അവന് അവളെ ഇഷ്ട്ടമയില്ലെങ്കിൽ …
