അത് കേട്ട് ജോസ് ഒന്ന് ഞെട്ടി ടൗണിൽ നിന്നും പത്തിയിഇരുപത് കിലോമീറ്റർ ഉള്ളിലായി നാൽപതിഅഞ്ചു ഏക്കർ പരന്നു കിടക്കുന്നത് ആണ് ആ തോട്ടം.
തോട്ടത്തിൽ ആണോ.. അനീ..പണി തരാൻ ആണോ.. ഡാ..
ജോസ് പേടിയോടെ ചോദിച്ചു.
ഹൈ.. അതല്ല ജോസേട്ടാ.. ഇക്ക ഇപ്പൊ വിശ്രമം ആണ് അവിടെ. ഹോസ്പിറ്റലിൽ
നിന്നു നേരെ അങ്ങോട്ട് ആണ് പോയത്.. അനി പറഞ്ഞു.
ഡാ.. നീയും കാണില്ലേ. ഒരു ധൈര്യത്തിന്.
ഒറ്റക്ക് പേടി ഉണ്ട്.. ജോസ് പറഞ്ഞു.
ശരി ജോസേട്ടാ.. ഞാനും വരാം പോരെ.. അനി പറഞ്ഞു.
പിറ്റേന്ന് രാവിലെ അനി വിളിച്ചു.
ജോസേട്ടാ.. ഞാൻ ടൗണിൽ കാണും. ഒരു
പത്തുമണിക്ക് വാ..
ശരി അനി.. ഞാൻ സമ്മതിച്ചു.
ഒരു ഒൻപതു മണികഴിഞ്ഞപ്പോ തന്നെ ജോസ് ടൗണിൽ എത്തി. പക്ഷെ ഒരു കടയുടെ പിന്നിൽ ഒളിച്ചു നിന്നു.
കൃത്യം പത്തിന് പത്തു മിനിറ്റ് ആയപ്പോൾ
ടൗണിൽ അനി കാർ ആയി വന്നു. ജോസ് വേഗത്തിൽ കാറിൽ കേറി.അനി
കാർ തോട്ടത്തിലേക്ക് വിട്ടു.
ജോസേട്ടാ ഇക്ക എന്താ പറയണച്ചാൽ
അങ്ങ് സമ്മതിക്ക്.. ഇതോടെ പ്രശ്നം ഒതുക്ക്..ഡ്രൈവ് ചെയുന്നതിനിടക്ക് അനി പറഞ്ഞു
ശരി അനീ.. എങ്ങനെ ചൂടിലാണോ ആള്.
ജോസ് ചോദിച്ചു.
ഹൈ.. ഇപ്പൊ നല്ല മൂഡ് ആണ്….. അനിൽ പറഞ്ഞു.
തലയിൽ എട്ടു തുന്നൽ ഉണ്ട് ജോസേട്ടനെ കാച്ചാൻ ആയിരുന്നു ഓർഡർ കട്ടക്ക്..
പിന്നെ ഇന്നലെ വിളിച്ചു പറഞ്ഞു സുകുനോട് ഇപ്പൊ ഒന്നും വേണ്ട എന്ന്.
അനി തുടർന്നു.
നിശബ്ദമായിരുന്നു പിന്നീട് ഉള്ള യാത്ര.
ജോസിന്റെ മനസിൽ കുറച്ചു പേടി ഉണ്ട്. പക്ഷെ അനി ഒപ്പം ഉള്ളത് ആണ് ആകെ ഉള്ള ധൈര്യം. അവൻ എന്നെ തൊടാൻ സമ്മതിക്കില്ല ഉറപ്പ്.പക്ഷെ ഹനീഫ എന്ത്
വിലപേശൽ ആവും മുന്നോട്ടു വെക്കുക അറിയില്ല. അങ്ങനെ ജോസ് ചിന്തിച്ചു
കൊണ്ട് ഇരിക്കെ കാർ ഗേറ്റിൽ എത്തി.
ഒരു തമിഴൻ വാച്ച് മാൻ ആണ് ഗേറ്റിൽ.
അയാൾ അനിയെ കണ്ടയുടനെ സലാം
വെച്ച് ഗേറ്റ് തുറന്നു. കാർ അകത്തു കയറി. ഗേറ്റ് പഴയപോലെ പൂട്ടി അയാൾ തിരിച്ചു പോയി.
ടാർ ചെയ്ത ചെറിയ റോഡിലൂടെ കാർ നീങ്ങി
അവർ ചെന്നപ്പോൾ ഹനീഫ പുറത്ത് ഗാർഡനിൽ ഇരിക്കുകയാണ്. അവരെ കണ്ടപ്പോ മുന്നിലെ ടീപ്പോയിൽ കാൽ കേറ്റിവെച്ചു ഒന്ന് നിവർന്നു ഇരുന്നു.
ങാ… വാ ജോസേ..
ഹനീഫ തന്റെ തലയിലെ കെട്ടിൽ കൈ കൊണ്ട് തടവി കൊണ്ട് വിളിച്ചു.ജോസ് ഒന്ന് മടിച്ചു നിന്നു..
ഓന് എന്താ പേടി ആണോ അനിലേ.. ഒന്നൂല്യ.. ഇയ്യ് വാ… ഹനീഫ ജോസിനെ കൈ മാടി വിളിച്ചു.
അനിൽ ജോസിനെ കൂട്ടി ഹനീഫക്ക് മുന്നിൽ എത്തി.
ഇരിക്ക് ജോസേ.. ഹനീഫ കസേര ചൂണ്ടി.
ജോസ് ഇരുന്നു..
അനി.. കുപ്പിയും ഗ്ലാസും കൊണ്ട് വരാൻ പറ… ഹനീഫ പറഞ്ഞു.
അനി അകത്തു പോയി. കുറച്ചുകഴിഞ്ഞു
ഒരു പയ്യൻ ഒരു പ്ളേറ്റിൽ ഒരു കുപ്പി സ്ക്കോച്ചും രണ്ടു ഗ്ലാസും സ്നാക്സ് ഉം
കൂടി കൊണ്ട് വന്നു ടീപോയിൽ വെച്ചു തിരിച്ചു പോയി. അപ്പോഴേക്കും അനിൽ വന്നു.
ഇരിക്ക് ഡാ അനീ.. ഹനീഫ പറഞ്ഞു. അനി കസേരയിൽ ഇരുന്നു..
നിനക്ക് വേണോ ഡാ അനി.. മദ്യം ഗ്ലാസി
ലേക്ക് ഒഴിക്കുമ്പോ ഹനീഫ ചോദിച്ചു.
ഇപ്പൊ വേണ്ട ഇക്ക.. ഈവെനിംഗ് മതി.. അനി ചിരിച്ചു.
അനിയേ ഇത് എന്റെ പഴയ ദോസ്താ ആണ്…ഞങ്ങൾ ഒന്ന് കൂടട്ടെ.. ഹനീഫ ഗ്ലാസ് ജോസിന് നീട്ടി. ജോസ് ഒന്ന് മടിച്ചു ആണെങ്കിലും ഗ്ലാസ് വാങ്ങി.. ജോസിന്റെ ഗ്ലാസിൽ സ്വന്തം ഗ്ലാസ് മുട്ടിച്ചു ഹനീഫ ഗ്ലാസിലെ മദ്യം മുഴുവനും ഒറ്റവലിക്ക് തീർത്തു..
നീയും കുടിക്ക് ജോസേ. ഹനീഫ പറഞ്ഞു
ജോസ് അത് ഒരു വലിക്കു കുടിച്ചു.
പിന്നെ ഗ്ലാസ് താഴെ വെച്ചു.
ഒരു മൂഡ് ഒക്കെ വന്നു ജോസിന് അപ്പോ.
അപ്പോ അനീ നീ വിട്ടോ.. ഞങ്ങള് പഴയ ദോസ്തുകൾ ആയി.. ഹനീഫ അടുത്ത പെഗ്ഗ് ഒഴിച്ചു കൊണ്ട് പറഞ്ഞു.
അനി എണീറ്റു.
ശരി ഇക്ക.. അനി കാറിന്റെ അടുത്തേക്ക് പോയി.
അടുത്ത പെഗ്ഗും അവർ തീർത്തു..
ഇനി പറയാം ജോസേ.. എന്റെ കാര്യം..
ഹനീഫ തുടങ്ങി.
പറ ഇക്ക.. എനിക്ക് ഒരു അബദ്ധം പറ്റി.. ജോസ് പറഞ്ഞു.
ജോസിന് അറിയാലോ എന്റെ തലയിൽ മുറിവ് ആക്കിയാൽ അവന്റ തല തന്നെ എടുക്കും ഞാൻ.. അതാ എന്റെ സ്വഭാവം.
പക്ഷെ നിന്റെ കാര്യത്തിൽ വേണ്ട വച്ചു.
