“”എന്തു ഭംഗിയാണ് വീടിനകമൊക്കെ കാണാൻ…..””
ചുറ്റുപാടുമൊന്നു കണ്ണോടിച്ചു ആദ്യമായി കാണുന്ന കുട്ടിയെപ്പോലെ അത്ഭുതംകൂറി നിൽക്കുമ്പോഴാണ് പിറകിൽ നിന്ന് ആരോ നടന്നുവരുന്നതായി തോന്നിയത്.
അജു വേഗം തന്നെ തിരിഞ്ഞു നോക്കി….
“”അജുവല്ലേ ………………””
“”മ്മ്മ്……””
“”ഇരിക്ക്… ഞാനായിരുന്നു തന്നോട് വിളിച്ചു സംസാരിച്ചതൊക്കെ…””
രാഷ്ട്രീയക്കാരെ പോലെ വെള്ളയും വെള്ളയും ഇട്ടുകൊണ്ട് വന്ന ആളിനെ അജു അടിമുടിയൊന്നു നോക്കി.
ശരിയാണ് ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞത്.
ഇയാളൊരു നിഷ്കളങ്കൻ ആണെന്ന് തോന്നുന്നു. അഥിതിയോടുള്ള മാന്യമായ പെരുമാറ്റത്തിൽ മനംനിറഞ്ഞ അവൻ പതിയെ കസേരയിലേക്കിരുന്നു. അപ്പോഴേക്കും പുറത്തേക്കിറങ്ങി വന്ന സ്ത്രീയും അയാളുടെ അടുത്തേക്ക് വന്നെത്തിയിരുന്നു.
“”അന്നു വിളിച്ചപ്പോൾ നമ്മള് സ്കൂളിലെ കാര്യങ്ങളും മറ്റുമാണ് സംസാരിച്ചത്. അജുവിന്റ വീട്ടിൽ ആരൊക്കെയുണ്ട്…? “”
“”ഞാൻ മാമന്റെ കൂടെയാണ് താമസമൊക്കെ.. അച്ഛനും അമ്മയുമൊക്കെ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു.””
“”അഹ്…..”” അയാള് മൂളികൊണ്ട് അടുത്തുനിന്ന സ്ത്രീയെ ഒന്നുനോക്കി..
പരിചയപെടുത്താൻ മറന്നു ഇതെന്റെ ഭാര്യയാണ് ഷംലത്ത്…””
“”മ്മ്മ്….”” അവൻ അവരെനോക്കിയൊന്നു ചിരിച്ചു.
“”പിന്നെ, താമസസ്ഥലം നോക്കി ഇനി അലയാനൊന്നും നിൽക്കടാ കെട്ടോ.. ഇവിടെ പിറകിലുള്ള ഔട്ട്ഹൗസിൽ താമസിക്കാം. ഭക്ഷണവും ഇവിടെ നിന്ന് ആകാം കെട്ടോ..””
“”ശരി മേഡം….””
അവൻ കുറച്ചു നേരം കൂടി അവരുടെ കൂടെ സംസാരിച്ചിരുന്നിട്ടു ഔട്ട്ഹൗസിന്റെ താക്കോലും വാങ്ങി പിറകിലേക്ക് നടന്നു.
“ഹ്മ്മ്മ് ……… എന്തായാലും താമസവും ആഹാരവും ഇവിടെ നിന്നായതുകൊണ്ടു അതിനുവേണ്ടി പൈസ ചിലവാക്കാൻ നിൽക്കണ്ടാ..”” അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് വാതിലും തുന്നകത്തേക്കു കയറി.
തന്റെ വീടിനേക്കാളും വലിപ്പമുണ്ടായിരുന്നു ഇവിടുത്തെ ഔട്ട്ഹൗസിന് വലിയ മുറിയും കട്ടിലുംബെഡും മേശയും അറ്റാച്ചിട് ബാത്റൂമും
ജോലി കിട്ടിയത് പട്ടികാട്ടിൽ ആണെങ്കിലും പരിചയപ്പെട്ടവരൊക്കെ വളരെ സ്നേഹമുള്ളവർ ആയിരുന്നു.
ബാഗൊക്കെ തുറന്നു കൊണ്ടുവന്ന സാധനങ്ങളൊക്കെ എടുത്തുവെച്ച അജു ഡ്രെസ്സൊക്കെ മാറിയിട്ട് ഫോണെടുത്തു വന്നെത്തിയ കാര്യം വീട്ടിലോട്ടു വിളിച്ചു പറഞ്ഞു….
താമസവും ഭക്ഷണവുമൊക്കെ ഇവിടെ തന്നെയുണ്ടെന്ന് പറഞ്ഞപ്പോൾ അവർക്കും സന്തോഷമായിരുന്നു.
സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു ……
പുതിയ സ്ഥലത്തെ ജോലി പരിചയം ഇല്ലാത്ത ആളുകൾ പുതിയ ബന്ധങ്ങൾ ഓരോന്നും ആലോചിച്ചു കിടന്നു എപ്പോഴോ കണ്ണിലേക്കുറക്കം വന്നിരുന്നു.
____________________________
അജുവിനെ കുറിച്ച് പറയുകയാണെങ്കിൽ
ഒറ്റയ്ക്കിരിക്കാൻ പണ്ടുമുതലേ ബുദ്ധിമുട്ടുള്ള സ്വഭാവക്കാരൻ ആയിരുന്നു.
ആരോടും ഒരു പിണക്കമോ നീരസമോ കാണിക്കാതെ ചാടി കയറി കാര്യങ്ങൾ തിരക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നവൻ.
വയസ്സു മുപ്പത്തുകഴിഞ്ഞെങ്കിലും ഇതുവരെ വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. അതിനു കാരണങ്ങളും ഉണ്ടായിരുന്നെന്ന് പറയാം വേണേൽ…..
പ്ലസ്ടൂ കഴിയുന്ന വരെ വലിയ കൂട്ടുകാർ ഒന്നും തന്നെ അവനില്ലായിരുന്നു. സ്കൂള് വിട്ടാൽ വീട് വീടു വിട്ടാൽ സ്കൂള് അതായിരുന്നു അവന്റെ പോളിസി.
കണ്ടാൽ ആരുമൊന്നു നോക്കിപോകുന്ന ശരീരപ്രകൃതം…
വെളുത്ത നിറവും അഞ്ചരയടി പൊക്കവുമുള്ള സുന്ദരൻ അതാണ് അജു.
“”ഹലോ മാഷേ .………………………
എന്താണ് തിരയുന്നത്. ? “” പെട്ടന്നുള്ള ചോദ്യം കേട്ട അജുവിന്റെ കണ്ണുകൾ നാലുപാടുമൊന്നു പരതി.
“”അഹ്.. ഇങ്ങോട് ഇവിടെ നോക്ക് മാഷേ…
ദേ, ജനലിന്റെ ഭാഗത്തേക്ക്..” അടുക്കളയുടെ പിന്ഭാഗത്തുകിടന്നു പിടക്കോഴി മുട്ടയിടാൻ വെപ്രാളം കൂട്ടുന്നതുപോലെ അജുവിന്റെ പ്രകടനം കണ്ട ഷംലത്ത് ജനവാതിലിലൂടെ ചിരിച്ചുകൊണ്ട് തിരക്കി.
“”ഇത്താഹ് .…… ഇവിടെ ആയിരുന്നോ ?””

സൂപ്പർ സൂപ്പർ സൂപ്പർ