ഹലോ എന്താണ് മാഷേ…
ഹായ് ഒന്ന് കാണാൻ പറ്റുമോ?
ആരെ? വിശ്വാസം വരാത്ത രീതിയിൽ പൂജ ചോദിച്ചു.
നിന്നെ തന്നെ. അല്ലാതെ വേറെ ആരെ.
എന്താ പെട്ടെന്ന് ഇങ്ങനെ കാണാൻ ഒക്കെ തോന്നാൻ???
ശെടാ അതിനിപ്പോ എന്താ ഒരു കുഴപ്പം?
അല്ല ഞാൻ ഇതോട്ടും പ്രതീക്ഷിച്ചില്ല.
അതെന്തേ??? എനിക്ക് നിന്നെ വിളിക്കാൻ പറ്റില്ലേ???
അല്ല ലാസ്റ്റ് നമ്മൾ സംസാരിച്ചപ്പോൾ നീ എന്നോട് കുറച്ചു rude ആയിട്ടായിരുന്നു. പെട്ടെന്ന് എന്ത് പറ്റി എന്ന് കൺഫ്യൂഷൻ ആയി.
ആ കാര്യം പറയാൻ തന്നെ വിളിച്ചത്.
ഏഹ്??? നിനക്ക് എന്ത് പറ്റിയെടാ??? ഇത് വല്ല പ്രാങ്ക് ആണോ ഇനി?
ഏയ്യ്… എല്ലാം നേരിട്ട് കാണുമ്പോൾ പറയാം. ഞാൻ അന്ന് പറഞ്ഞതൊന്നും മനസ്സിൽ വെക്കേണ്ട.
ആർ യു ഷുവർ?
ആടി 100%. നീ നിനക്ക് ഇഷ്ടമുള്ള സ്ഥലം പറ. നമ്മുക്ക് അവിടുന്ന് മീറ്റ് ചെയ്യാം.
ടാ എനിക്ക് പെട്ടന്ന് ഇപ്പൊ… അപ്പുവിന്റെ കാൾ പൂജ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ടാ ഞാൻ നിനക്ക് മെസ്സേജ് അയച്ചു പറയാം. അത് പോരെ?
ഓ…ധാരാളം. CU
ഒക്കെ ടാ. ബൈ…
പൂജയെ വിളിക്കുന്നതിനിടയിലും അമ്മുവിന്റെ കാൾ വന്നിരുന്നു. പൂജയുമായുള്ള ഫോൺ കട്ട് ചെയ്ത് അപ്പുവിന് വല്ലാത്ത ഒരു ജാള്യത തോന്നി. ചെയ്യുന്നത് ശെരിയാണോ എന്ന് അവന് തന്നെ സംശയം ആയി.
ഒട്ടും താല്പര്യം ഇല്ലാതെ ഒരു റിലേഷൻഷിപ്പിൽ നിൽക്കേണ്ടി വരുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അമ്മുവിനോട് പ്രണയം തോന്നിയ അവന്റെ മനസിനെ അവൻ ശപിച്ചു. ഇന്ന് കുറച്ചു സങ്കടപ്പെട്ടാലും നാളെ തന്റെ അനിയത്തിക്ക് നല്ലൊരു ഭാവി ഉണ്ടാവുമെന്ന വിശ്വാസത്തിൽ അപ്പു അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ താഴെ ഹോൺ അടിക്കുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കി. അമ്മു അപ്പുവിന്റെ കൂട്ടുകാരൻ തരുണിന്റെ ബൈക്കിൽ കേറി താഴെ വന്ന് നിൽക്കുന്നു.
ദൈവമേ ഇവൾ അന്വേഷിച് ഇവടം വരെ എത്തിയോ?
അവളെ ഇനി മുകളിലേക്ക് കയറ്റുന്നതിനെക്കൾ നല്ലത് ഞാൻ താഴേക്ക് ഇറങ്ങി ചെല്ലുന്നതാണ്. അപ്പു വേഗം താഴേക്ക് ഇറങ്ങി. അമ്മു അവനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. എന്നാൽ അപ്പു മുഖം കൊടുത്തില്ല.
തരുൺ : ഡേയ് നിന്റെ തലക്ക് വല്ല ഓളവും ഉണ്ടോ? ചുമ്മാ വഴക്കിട്ട് ഇതിന്റെ മണ്ടക്ക് കേറി ഇരിക്കാൻ?
അപ്പു ഒന്നും മിണ്ടിയില്ല. അവൻ അമ്മുവിനെ നോക്കി. അവൾ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവനെ തന്നെ നോക്കി നിന്നു.
തരുൺ : നിന്റെ മിണ്ടാട്ടം മുട്ടിയോ?
അമ്മു : ഇപ്പൊ തുടങ്ങിയ അസുഖം ആണ് ഏട്ടാ… ഒന്നും മിണ്ടാതെ ഇരിക്കുന്നതാണല്ലോ എളുപ്പം.
തരുൺ : ചേട്ടനും അനിയത്തിയും കൂടെ എന്തേലും കാണിക്ക്. ഇവൾ കരഞ്ഞോണ്ട് എന്നെ വിളിച്ചപ്പോ ഞാൻ പേടിച്ചു. പിന്നെ നീ ഇവിടെ തന്നെ ഉണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു.
അമ്മു : താങ്ക്സ് ഏട്ടാ…
തരുൺ : ഞാൻ പോണു. Urgent പണീടെ ഇടേന്ന് പോന്നതാ. ഇനി ഇവൻ ഇമ്മാതിരി പരിപാടി കാണിച്ചാൽ ഒന്നും നോക്കേണ്ട. ഒരു തൊഴി അങ്ങ് വെച്ച് കൊടുത്തേക്ക്. ഇതും പറഞ്ഞ് തരുൺ വണ്ടി എടുത്ത് പോയി.
ഏട്ടനെന്താ ഫോൺ വിളിച്ചാൽ എടുത്താൽ?
അപ്പു ബൈക്ക് സ്റ്റാർട്ട് ചെയ്ത് അമ്മുവിനോട് കേറാൻ ആക്ഷൻ കാണിച്ചു. പക്ഷേ അവൾ കേറാൻ കൂട്ടാക്കിയില്ല.
നീ അവനെ വിളിച്ച് കരയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായേ?
ഏട്ടൻ വിളിച്ച് ഫോൺ എടുക്കാത്തൊണ്ടാ ഞാൻ…എത്ര വട്ടം വിളിച്ചെന്ന് ആ ഫോൺ ഒന്ന് എടുത്ത് നോക്ക്.
ഞാൻ എവിടെ പോകാനാ വീട്ടിലേക്ക് തന്നെ വരില്ലേ?
വീട്ടീന്ന് അല്ലേ ഇറങ്ങി പോന്നത്.
അപ്പു അതിന് മറുപടി ഒന്നും പറഞ്ഞില്ല.
നീ വണ്ടീൽ കേറ്. വീട്ടിൽ എത്തീട്ട് മതി ചോദ്യം ചെയ്യൽ. അപ്പു കുറച്ച് ഗൗരവത്തിൽ പറഞ്ഞു.
ഏട്ടന്റെ ഫോൺ ഒന്ന് തന്നേ…
എന്തിന്?
തരാനാ പറഞ്ഞേ.
വണ്ടീൽ കേറ്. എന്നിട്ട് തരാം.
ദേഷ്യം വന്ന അമ്മു അപ്പുവിന്റെ പോക്കറ്റിൽ നിന്ന് ഫോൺ തട്ടിപറിച് വാങ്ങിച്ചു. അപ്പു തടയാൻ നോക്കിയപ്പോൾ അവളുടെ നഖം കൊണ്ട് അപ്പുവിന്റെ വിരൽ മുറിഞ്ഞു. അത്യാവശ്യം നല്ല രീതിയിൽ തന്നെ മുറിഞ്ഞു.
