അനിയത്തി V/S കാമുകി – 2 19അടിപൊളി  

ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. നമുക്ക് ആരോട് സ്നേഹം തോന്നണമെന്നു നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്. അതൊക്കെ അങ്ങ് തോന്നിപ്പോകുന്നതല്ലേ. പക്ഷേ നമുക്ക് ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത ഒരാളോട് പ്രണയം തോന്നുന്നു എന്നുള്ളതാണ് ഏറ്റവും വിചിത്രമായ കാര്യം.

അവർ തറവാട്ടിൽ എത്തി. ബന്ധുക്കളെല്ലാം എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റ് ഇറങ്ങിയ അമ്മയെ കൊണ്ടുവരാൻ അപ്പു ഒറ്റയ്ക്കാണ് പോയത്. അമ്മു കൂടെ വരാമെന്ന് പറഞ്ഞെങ്കിലും മേമയുടെ കൂടെയിരിക്കാൻ ആരെങ്കിലും വേണമെന്ന് പറഞ്ഞ് അപ്പു അത് മുടക്കി. അമ്മു രൂക്ഷമായി അവനെ നോക്കി. അത്രയും പേരുടെ മുന്നിൽ വെച്ച് ഒന്നും പറഞ്ഞില്ല.

അപ്പു എയർപോർട്ടിൽ പോയി അമ്മയെ പിക് ചെയ്തു. അമ്മമ്മയുടെ മരണം പ്രതീക്ഷിച്ചിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു അമ്മയുടെ മുഖത്തും വലിയ ഒരു സങ്കടം ഒന്നും അപ്പു കണ്ടില്ല.

പൂജയുടെ കാര്യം എങ്ങനെ അമ്മുവിനെ വിശ്വസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കും എന്നോർത്ത് ആയിരുന്നു അവൻ ഉടനീളം വണ്ടിയോടിച്ചത്. വിഭിന്നമായ അപ്പുവിന്റെ പെരുമാറ്റം കണ്ട് അമ്മ ചോദിച്ചു അമ്മുവുമായി വഴക്കുണ്ടാക്കിയോ എന്ന്.

ഏയ് ഞങ്ങൾ എന്തിനാ പിണങ്ങുന്നേ? ജീവിതത്തിന്റെ നല്ലൊരു സമയവും അവരോടൊപ്പം ചിലവഴിച്ചിലില്ലെങ്കിലും മക്കളുടെ ചെറിയ ഒരു വ്യത്യാസം പോലും ആ അമ്മയ്ക്ക് നന്നായി അറിയാം.

അല്ലാതെ നീ പിന്നെന്തിനാ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ ഇരിക്കുന്നത്?

ഒന്നുമില്ല അമ്മ. ഞാൻ അമ്മമ്മയുടെ കാര്യം ആലോചിച്ചു എങ്ങനെ…

നീയത് ആലോചിച്ചു വിഷമിക്കുന്നൊന്നും വേണ്ടടാ. ജീവിച്ചിരുന്ന കാലമത്രയും സന്തോഷത്തോടെ തന്നെയാണ് അമ്മ കഴിഞ്ഞത്. ഇപ്പൊ അധികം ഒന്നും കിടപ്പിലാകാതെ പെട്ടെന്ന് മരിക്കുകയും ചെയ്തു. അതും ഒരു ഭാഗ്യമാണ്.

തൽക്കാലത്തേക്ക് ഒരു കള്ളം കൊണ്ട് പിടിച്ചുനിൽക്കാൻ പറ്റിയെങ്കിലും വൈകാതെ എല്ലാം വെളിച്ചത്താവും എന്ന് അപ്പുവിനു ഉറപ്പായി. അമ്മുവിനെ അടുത്ത് കണ്ടു കഴിഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാവും ഞങ്ങൾ തമ്മിൽ എന്തോ പ്രശ്നമുണ്ടായിട്ടുണ്ടെന്ന്.

നാളെ ശോഭ സിറ്റിയിൽ വെച്ച് കാണാമെന്ന് പറഞ്ഞ് പൂജ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. അമ്മമ്മയുടെ കാര്യം പറഞ്ഞപ്പോൾ പിന്നീട് ആക്കാമെന്ന് അവൾ പറഞ്ഞു. പൂജയോട് നേരിട്ട് അറിയിക്കാൻ ഉള്ള സമ്മതം അവൻ ഫോണിലൂടെ അറിയിച്ചു. അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

കഴിഞ്ഞയാഴ്ച ഇനി മേലാൽ ഈ കാര്യം പറഞ്ഞ് ഏന്റടുത്ത് വന്നേക്കരുത് എന്ന് പറഞ്ഞ് താക്കീത് തന്ന പയ്യൻ ഇപ്പോൾ ഇങ്ങോട്ട് മെസ്സേജ് അയച്ച് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു. ഈ ഒരു അവസരത്തിൽ പൂജയുടെ വിശ്വാസം നേടിയെടുക്കുക എന്നുള്ളത് അപ്പുവിന്റെ ആവശ്യമാണ്.

അതിനുവേണ്ടി അവന് വായിൽ തോന്നിയ കള്ളങ്ങളൊക്കെ അടിച്ചു വിടുകയും ചെയ്തു. സാധാരണ ഏതൊരു മനുഷ്യനും അവന്റെ ആദ്യത്തെ റിലേഷൻഷിപ്പിൽ അടക്കാൻ ആവാത്ത സന്തോഷമാണ് ഉണ്ടാവുക. എന്നാൽ അപ്പു ചത്ത മനസ്സോടെയാണ് റിലേഷൻഷിപ് തുടങ്ങുന്നത്.

അടക്കം കഴിഞ്ഞ് നാട്ടുകാരും അകന്ന ബന്ധുക്കളും പോയതോടെ അമ്മു അപ്പുവിനെ സമീപിച്ചു. ഒന്ന് മനസ്സ് തുറന്ന് സംസാരിക്കുക അവൾക്ക് അത്യാവശ്യമായിരുന്നു. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് അവൻ ഒഴിഞ്ഞുമാറി. അതേസമയം പൂജയുമായി ഫോണിൽ നല്ല ആക്റ്റീവ് ആയിരുന്നു.

സത്യത്തിൽ അത് അപ്പുവിന്റെ ഒരു പ്ലാൻ ആയിരുന്നു. പൂജയോടാണ് ഞാൻ ചാറ്റ് ചെയ്യുന്നത് എന്ന് ഇപ്പോൾ തന്നെ അമ്മു ഊഹിച്ചു കാണും. എന്താണ് ചാറ്റ് ചെയ്യുന്നത് എന്ന് അറിയാൻ വേണ്ടി ഫോണെടുത്തു നോക്കുമ്പോൾ അവൾ കാര്യം നേരിട്ട് മനസ്സിലാക്കും. ഒരു ചമ്മൽ ഇല്ലാതെ അവളോട് കാര്യം പറയാൻ ഇതുതന്നെയാണ് നല്ല വഴി.

അതേസമയം അമ്മുവിന്റെ മനസ്സ് വളരെ കഷ്ടമായിരുന്നു. ഒരു ചുംബനത്തിനുശേഷം ഏട്ടൻ തന്നെ പൂർണമായി ഒഴിവാക്കുന്നതും പകരം വാട്സാപ്പിൽ ആക്ടീവ് ആയിട്ട് ഇരിക്കുന്നതും അമ്മുവിന് കടുത്ത പിരിമുറുക്കം ആണ് ഉണ്ടാക്കിയത്. സ്വന്തം വീട്ടിൽ ആയിരുന്നെങ്കിൽ ഏട്ടനെ വിടാതെ പിടിച്ച് നിർത്തി എല്ലാം ചോദിച്ചു ക്ലിയറാക്കാമായിരുന്നു. ഇതിപ്പോ ഒരു അഞ്ചുമിനിറ്റ് പോലും തികച്ചു കിട്ടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *