ചത്തിട്ടില്ല. ഞാനീ പാർക്കിങ്ങിൽ ഉണ്ട്.
അവിടെ നിന്ന് എന്തെങ്കിലും പറയുന്നതിന് മുൻപേ അപ്പു കയർത്തു.
എന്നാൽ പൂജയുടെ തേങ്ങൽ ആണ് അപ്പു കേട്ടത്. പെട്ടെന്ന് എന്ത് പറ്റി എന്നാലോച്ച് അപ്പുവിന് ഒരെത്തും പിടിയും കിട്ടിയില്ല.
പപ്പക്ക് പെട്ടെന്ന് ഒരു ഹാർട്ട് അറ്റാക്ക്. സീരിയസ് ആണെന്നാ പറയുന്നത്. എനിക്ക് പെട്ടെന്ന് നാട്ടിൽ പോണം.
സോറി ഞാൻ വേറെ ടെൻഷനിൽ ആയിരുന്നു. ഇതെന്താ പെട്ടെന്ന് ഒരു അറ്റാക്ക്. പപ്പ നല്ല ഹെൽത്തി ആയിരുന്നില്ലേ???
അറിയില്ലെടാ… എന്നെ പെട്ടെന്ന് കാണണം എന്നാ പറഞ്ഞേ. എനിക്ക് ഉടനെ പോണം. നീ എന്തെങ്കിലും വഴി ഉണ്ടാക്കണം പ്ലീസ്…
പൂജ കരയാൻ തുടങ്ങി. സമയം ആണെങ്കിൽ പത്തുമണി കഴിഞ്ഞു.
ഡീ ഈ നേരത്ത് ഇനി ബസും ട്രെയിനും ഒന്നും കാണില്ല. നമ്മക്ക് ഫ്ലൈറ്റ് പിടിക്കാം. നീ അത്യാവശ്യം വേണ്ട ഡ്രസ്സ് എല്ലാം പാക്ക് ചെയ്യ്. ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം.
ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് എങ്ങനെ എയർപോർട്ടിൽ പോകും എന്ന കാര്യം ഓർത്തത്.
മൈര് എല്ലാ വലയും കൂടെ ഒരുമിച്ചാണല്ലോ വരുന്നത് എന്നോർത്ത് അപ്പു ഓപ്പോസിറ്റ് ഉള്ള ഡോക്ടർടെ ഫ്ലാറ്റിലേക്ക് ഓടി. തന്റെ കാറിനു സ്റ്റാർട്ടിങ് ട്രെബിൾ ആണെന്ന് കള്ളം പറഞ്ഞു അപ്പു കീ ഒപ്പിച്ചു. ഈ അസമയത്തു ബുദ്ധിമുട്ടിച്ചതിനു ക്ഷമയും പറഞ്ഞ് തിരിഞ്ഞതും പൂജ ഡോർ അടക്കുന്നതാണ് കണ്ടത്.
അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.
ഈ സമയത്ത് എന്താ ഡോക്ടറോട് സംസാരിക്കാൻ?
തികച്ചും ന്യായമായ ചോദ്യം. മറുപടി കൊടുക്കാതിരിക്കുന്നയാണ് നല്ലതെന്ന് അപ്പുവിന് തോന്നി. അവൻ ഒന്നുമില്ലെന്ന് പറഞ്ഞു.
പൂജ: നീ ടിക്കറ്റ് ബുക്ക് ചെയ്തോ?
അപ്പു: ഇല്ല.
പൂജ : അത് ചെയ്യാതെ ആണോ നീ സമയത്ത് അയാളോട് എന്താ സംസാരിക്കാൻ പോയത്.
അപ്പു ഒന്നും മിണ്ടിയില്ല. പൂജക്ക് നല്ല ദേഷ്യവും സങ്കടവും വന്നു. വഴക്കിടാൻ പറ്റാത്ത സന്ദർഭം ആയതുകൊണ്ട് അവൾ ഒന്നും പറയാതെ നടന്നു. നടന്നുകൊണ്ട് അവൾ ടിക്കറ്റ് കിട്ടാൻ ഉണ്ടോ എന്ന് നോക്കി. ഡോക്ടർ ടെ കാർ അൺലോക്ക് ആകിയപ്പോഴാണ് അവൾ തലയുയർത്തി നോക്കിയത്.
അപ്പൊ അതാണ് കാര്യം. പൂജ മനസിലോർത്തു. ബാക്ക് സീറ്റിലേക്ക് അവളുടെ ബാഗ് ഒറ്റ ഏറ്. അമ്മുവിനോടുള്ള ദേഷ്യം ആ ഏറിൽ വ്യക്തമായിരുന്നു.
ചില നേരത്ത് നിന്റെ പുന്നാര പെങ്ങൾടെ സ്വഭാവം ഉണ്ടല്ലോ…. മുഖത്തൂന്ന് കൈ എടുക്കാൻ തോന്നില്ല. ഈ സമയത്ത് കാർ എടുത്ത് പോകേണ്ട ആവശ്യം എന്താ അവൾക്ക്???
നിന്റെ പപ്പക്ക് അറ്റാക്ക് വരും എന്ന് മുൻകൂട്ടി കണ്ടിട്ടാണല്ലോ അവൾ വണ്ടി എടുത്ത് പോയത്.
പ്ലീസ് ഈ സമയത്ത് എങ്കിലും അവളെ ന്യായീകരിക്കല്ലേ…എനിക്ക് അല്ലെങ്കിലേ ടെൻഷൻ കേറി നിൽക്കാണ്.
നീ ആ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്ക്.
ആ ഡോക്ടർ ഒരു മാന്യൻ ആയതുകൊണ്ട് വണ്ടി തന്നു. ഇല്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നു? ഈ പോക്ക് ഇപ്പൊ മുടങ്ങിയേനെ
വണ്ടി കിട്ടിയല്ലോ. ഇനി എന്തിനാ അത് പറഞ്ഞുകൊണ്ടിരിക്കുന്നത്?
നീ എല്ലാത്തിനും സപ്പോർട്ട് ചെയ്യുമെന്ന് അവൾക്കറിയാം. അതുകൊണ്ടാ ഇത്രക്ക് അഹങ്കാരം.
മതി നിർത്ത്. ഇപ്പൊ ടിക്കറ്റ് എടുത്തില്ലെങ്കിൽ ഈ പോക്ക് നടക്കില്ല. ആദ്യം അത് ചെയ്യ് എന്നിട്ട് മതി ക്രോസ്സ് വിസ്താരം
പൂജ പിന്നൊന്നും പറയാൻ നിന്നില്ല. അപ്പു കാർ ഓടിക്കുന്നതിനിടയിലും അമ്മുവിനെ വിളിച്ചുകൊണ്ടേയിരുന്നു. നോ റെസ്പോൺസ്. രാത്രി ആയതുകൊണ്ട് റോഡിൽ വലിയ തിരക്കൊന്നുമില്ലായിരുന്നു. പെട്ടെന്ന് തന്നെ എയർപോർട്ടിൽ എത്തി. ആർക്കോ വേണ്ടി വഴിപാട് കഴിക്കുന്ന പോലെ ആയിരുന്നു അവരുടെ യാത്ര പറച്ചിൽ. കാരണം അപ്പുവിന്റെ മനസ്സിൽ അമ്മുവിനെ കുറിച്ചോർത്തും പൂജക്ക് പപ്പയെ കുറിച്ചും ആയിരുന്നു വേവലാതി. എന്നിരുന്നാലും എന്തെങ്കിലും ഉണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്യാൻ പറഞ്ഞാണ് രണ്ടുപേരും പിരിഞ്ഞത്.

Baki varilw?