അനിയത്തീസംഗമം – 3

“എന്താ ഒരു ചൂട്? ഇങ്ങനെ പോയാൽ കിണറിലെ വെള്ളവും ഉടനെ വറ്റും,” അപ്പുമാഷ് ആരോടെന്നില്ലതെ പറഞ്ഞു.

ഉമ്മറപടിക്കൽ ആട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടതു പോലെ കല്ല്യാണിയമ്മയ്ക്ക് ഒരു തോന്നൽ. ഇങ്ങളൊന്നു നോക്കിക്കേന്നു. ആരോ വന്നിരിക്കുണ്. അടുക്കളയിൽ ഉച്ച ഭക്ഷണമൊരുക്കുന്നതിന്റെ തിരക്കിലാണ് അപ്പുമാഷ്. അനക്ക് തോന്നിതായിരിക്കും.

“അല്ലാന്നു ഞാൻ കേട്ടിരിക്കുണു്. എൻറീശ്വാരാ കുട്ട്യോളായിരിക്കും.”
അത് കേട്ടപ്പോൾ അപ്പുമാഷിന്റെ ഹൃദയമൊന്നു തുടിച്ചു. ഏയ് അവരു പോയിട്ട അധിക ദിവസമായിട്ടില്ലല്ലോ. ആരായിരിക്കും? എന്തായാലും പോയി നോക്കുക തന്നെ, അപ്പു മാഷ് ആത്മഗതം ചെയ്തു കൊണ്ട് ഉമ്മറ വാതിൽ തുറന്നു.

മുത്തശ്ശാ .. ..രണ്ട് വ്യത്യസ്ത സ്വരങ്ങൾ കണ്ഠളങ്ങളിൽ വന്നലച്ചു. അപ്പുമാഷിന് വിശ്വസിക്കാനെ കഴിഞ്ഞില്ല!!. രണ്ടാഴ്ച മുമ്പ് പെട്ടെന്ന് ഇറങ്ങിപ്പോയവർ അതാ തൊട്ടമുന്നിൽ. ഓടിയെത്തി കയ്യിൽ തൂങ്ങിയ പേരക്കുട്ടികളെ മാറോടണച്ച പുൽകാൻ ആ മനസ്സൊന്നു തുടിച്ചു. എങ്കിലും ആട്ടോയ്ക്ക് പൈസ കൊടുത്ത് തിരിയുന്ന ഉഷയെക്കണ്ടപ്പോൾ തീയിൽ തൊട്ടത് പോലെ അപ്പുമാഷ് അവരുടെ നേരെ
നീട്ടിയ കൈകൾ പിൻവലിച്ചു.

മകളുടെ പെട്ടെന്നുള്ള മടങ്ങി വരവ് കണ്ട ആ പിത്യഹ്യദയം വല്ലാതൊന്നു പകച്ചു. അത് വാക്കുകളിലൂടെ പുറത്തെത്തി.

“എന്താ കുട്ടി പെട്ടെന്ന്? വിശേഷിച്ചെന്തെങ്കിലും?”

ആ വാക്കുകളിൽ കനലിച്ച ഉദ്ദേഗം മനസ്സിലാക്കിയ ഉഷ പുഞ്ചിരിച്ചിട്ട് ചോദിച്ചു.

“എന്താ അച്ഛാ ഞങ്ങൾക്ക് ഇങ്ങോട്ട് വന്നു്ടെ?”

“അയ്യോ അതല്ല മോളെ, പോയിട്ട് രണ്ടാഴച്ച കഴിഞ്ഞില്ലല്ലോ, അതോണ്ട് ചോദിച്ചതാ.”

മുത്തശ്ശിയെന്നു വിളിച്ചു കൊണ്ടു കുട്ടികൾ അകത്തേക്കോടിയതും ഉഷ അച്ഛനരികിലെത്തി. മുട്ടിയുരുമ്മി നിന്നുകൊണ്ട് അമ്മയെവിടെ യെന്ന് ചോദ്യത്തിന്, അകത്തുണ്ടെന്ന് പറഞ്ഞുകൊണ്ട് മാഷ് മകൾക്കായി വഴിയൊഴിഞ്ഞു. അച്ഛനെക്കടന്ന് അകത്തേക്ക് കയറുന്നതിനിടയിൽ അവളൊരു പരിഭവം പറയാൻ മറന്നില്ല. അച്ഛനിപ്പോൾ എന്നോട് പഴയതു പോലുള്ള സ്നേഹമൊന്നുമില്ല!!!

“എന്താ മോളെ അങ്ങിനെ തോന്നാൻ?.” നടന്ന് മുന്നോട്ട് നീങ്ങിയ അവളൊന്ന് പിന്തിരിഞ്ഞ് നിന്നിട്ട് പറഞ്ഞു.
“പണ്ടൊക്കെ ഞാൻ വരുമ്പോൾ ഇതുപോലെ ഉമ്മറപ്പെടിയിൽ നിൽക്കുന്ന അപ്പുമാഷ ഒരുമ്മ തന്നാണ് അകത്തേക്ക് കയറ്റാറുള്ളത്. ഇപ്പോൾ അത് എന്റെ കുട്ട്യോൾക്ക് മാത്രമായി.”

മോളെ. ഗദഗദകണ്ഠനായി മാഷ് വിളിച്ചു പോയി.

“ഞാൻ വെറുതെ പറഞ്ഞതാ ട്ടോ.. എന്റെ അച്ഛന്നെ എനിക്കറിയില്ലെ..” പറയുന്നതിനിടയിൽ അപ്പുമാഷിന്റെ താടിയിൽ പിടിച്ചവളൊന്ന് കൊഞ്ചിയിട്ട് നടന്നപോയി.

താൻ പേടിച്ചത് പോലെ ഒന്നുമില്ലെന്ന് അപ്പുമാഷിന് തോന്നി. ആ ദിവസത്തെ സംഭവം അവൾ കണ്ടിരിക്കാൻ വഴിയില്ല. ഇടനാഴി കടന്ന് അകത്തേക്ക് പോകുന്ന മകളെത്തന്നെ ഒരു നിമിഷം മാഷ് നോക്കി നിന്നു പോയി. എന്താ ഈ കുട്ടിക്ക് പറ്റീത്? മാഷ് സ്വയം ചോദിച്ചു.
രാത്രി ഉഷ അടുക്കളെ ജോലി തീർത്ത് അച്ഛനരി കിലെത്തുന്നത്. മുനിഞ്ഞ് കത്തുന്ന മുട്ടബൾബിന്റെ (പഴയ ബൾബ്) മഞ്ഞ വെളിച്ചത്തിൽ അപ്പുമാഷ മകളെയൊന്ന് നോക്കി. ആ മനസ്സിൽ എന്തോ പുകയുന്നുണ്ടെന്ന് മാഷിന്റെ മനസ്സ് പറഞ്ഞു.

ഉഷ അച്ഛനിരിക്കുന്ന കസേരയുടെ ചുവട്ടിൽ ഇടതുവശത്തായി തറയിലിരുന്നിട്ട് അച്ഛന്റെ ഇടതുകാൽത്തുടയിലേക്ക് തന്റെ കയ്യുകൾ പിണച്ച വച്ച് അതിൽ മുഖം പൂഴ്ത്തിയിരുന്നു. മകളുടെ മനോവ്യാപരങ്ങളുടെ കാരണമറിയാൻ മാഷിന്റെ ഉള്ളം തുടിച്ചു. ഒരു തുടക്കത്തിനെന്ന രീതിയിൽ അപ്പു മാഷ് പറഞ്ഞു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. വടക്കെവിടെയോ മഴ പെയ്യുന്നുണ്ടാവും.
“വേല തുടങ്ങാറായല്ലോ. എന്നാണാവോ കണക്കർ കാവിലെ വേല?”

“ശരിയാണെന്ന് ഉഷയ്ക്കും തോന്നി. “പതുക്കെ കടന്നു വരുന്ന മന്ദമാരുതന് തണുപ്പിന്റെ നേരിയ സ്പർശം. പക്ഷെ അതു തന്റെ വെന്തുരുകുന്ന മനസ്സിനെ തണുപ്പിക്കാനുള്ള കഴിവില്ലെന്ന് അവൾക്ക് തോന്നി

“എന്താ മോളെ രവീന്ദ്രനുമായിട്ട് എന്തെങ്കിലും തിരക്കിട്ടോ?? “മാഷ് പതുക്കെ തുടക്കമിട്ടു.

“ഇല്ലച്ഛാ. . . .”

“അല്ല മോൾ പെട്ടെന്ന് തിരിച്ചു വന്നതു കൊണ്ട് ചോദിച്ചതാ. മോള് തന്നെയല്ലെ പറഞ്ഞത് നീ അവിടെ ഇല്ലെങ്കിൽ അവൻറ
കാര്യമൊക്കെ കുഴയുമെന്ന്.”

“അതിനവിടെ ഏട്ടന്റെ അനിയത്തിയും അമ്മയുമൊക്കെ ഉണ്ടല്ലൊ. ഇപ്പോൾ ഏട്ടന് അവര് മതിയച്ഛാ. “അത് പറയുമ്പോൾ ഉഷയുടെ സ്വരം ഇടറുന്നത് പോലെ തോന്നി. അതോടൊപ്പം തന്റെ മുട്ടിനു മുകളിലായി ചെറുചൂടുള്ള നനവും കൂടിയായതോടെ അപ്പുമാഷിന്
മനസ്സിലായി മകൾ കരയുകയാണെന്ന്.

അപ്പുമാഷിന്റെ പിത്യഹൃദയത്തിന് അത് താങ്ങാനുള്ള കരുത്തില്ലായിരുന്നു. മുതിർന്നതിന് ശേഷം ഉഷ കരയുന്നത് വിവാഹം കഴിഞ്ഞ് യാത്ര ചോദിക്കുമ്പോൾ മാത്രമായിരുന്നു. പിന്നീടൊരിക്കലും മകളുടെ കണ്ണുകളിൽ നനവ് പടരുന്നത് ആ പിതാവ് കണ്ടിട്ടില്ല. അപ്പു മാഷ മകളുടെ മുഖം പിടിച്ചുയർത്തുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്ന തന്റെ മുഖം അച്ഛൻ കാണാതിരിക്കാൻ അവളൊരു വിഫലശ്രമം ശ്രമം നടത്തി

“മോളെ എന്തായിത്? എന്തിനാ എന്റെ കുട്ടി കരയണെ?..”

Views 1619

“ഇല്ലച്ഛാ ഒന്നുല്ല്യാ… .”

“ഇല്ല നീയ് , അച്ഛനോട് നുണ പറയേണ്ട. അച്ഛനോട് പറയാൻ പറ്റുന്നതാണെങ്കിൽ എന്റെ കുട്ടി പറയു . “മകളോട് എങ്ങനെ ചോദിച്ച്
മനസ്സിലാക്കണം എന്നറിയാതെ അപ്പുമാഷ് കുഴഞ്ഞു.

അപ്പോഴാണ് മഴയുടെ കുഞ്ഞുതുള്ളികൾ വീഴാൻ തുടങ്ങിയത്. കോലായിലേക്ക് ഈറൻ അടിച്ചുകയറ്റിയ കാറ്റിനും ഉഷയുടെ കണ്ണുനീർത്തുള്ളികളുടെ ചൂട്. ഉഷയുടെ ദു:ഖം ഏറ്റെടുത്ത് പ്രകൃതി പോലും കരയാൻ തുടങ്ങിയോ?

തുടരും. . ….

Leave a Reply

Your email address will not be published. Required fields are marked *