അനുരാഗ മധുരാലസ്യം – 1 10

“” ടീച്ചറേ… പോയോ… ?””

“ ഇല്ല… മാഷേ… “

 

സൗമ്യ തേങ്ങിപ്പോയി..

“പിന്നെന്താ ഒന്നും പറയാത്തത്…?.
എന്തൊക്കെയോ കുറേ പറയാനുണ്ടെന്നല്ലേ ടീച്ചറ് പറഞ്ഞത്..?”

“” എനിക്കിനി… ഒന്നും… പറയാനില്ല… “

നുറുങ്ങുന്ന ഹൃദയത്തോടെയാണ് സൗമ്യയത് പറഞ്ഞത്..

“ എന്നാ എനിക്ക് പറയാനുണ്ട്… മുഴുവൻ കേൾക്കാതെ ഫോൺ കട്ടാക്കരുത്… ഇങ്ങോട്ടൊന്നും പറയുകയും ചെയ്യരുത്…””

എന്താണ് കാര്യമെന്നറിയാതെ സൗമ്യ മൂളി..

“ എനിക്ക് ഭാര്യ മാത്രമല്ല ഒരു കുട്ടിയുമുണ്ട്… ഒരാൺകുട്ടി…”

സൗമ്യക്ക് ഒന്നും വേണ്ടായിരുന്നെന്ന് തോന്നി…. ഒരു ഭാര്യയും കുട്ടിയുമുള്ള ഒരാളോടാണ് താൻ വിവാഹാഭ്യാർത്ഥന നടത്തിയത്..
ഇനി മാഷിന്റെ മുഖത്തെങ്ങിനെ നോക്കും..

“” പക്ഷേ,ഇപ്പോ അവര് രണ്ട് പേരും എന്റെ കൂടെയില്ല… “

പ്രതീക്ഷയുടെ ഇത്തിരി നാളം എവിടെയോ തെളിഞ്ഞത് പോലെ സൗമ്യയൊന്ന് പുളഞ്ഞു.
എങ്കിലും അവളൊന്നും മിണ്ടിയില്ല..

“” അവള് വേറൊരാളെ കെട്ടി സുഖമായി ജീവിക്കുകയാണ്… “

സൗമ്യക്ക് നിലത്തിറങ്ങി രണ്ട് ചാട്ടം ചാടാൻ തോന്നിപ്പോയി…

മാഷ് തുടർന്ന് പറയുന്നത് കേൾക്കാനായി കാതും,ഹൃദയവും അവൾ തുറന്നിട്ടു..
മാഷെല്ലാം പറഞ്ഞു…
ഈണംകൊടുത്തിട്ടില്ലാത്ത ഒരു കവിത പോലെ മാഷിന്റെ ജീവിതം സൗമ്യക്ക് മുന്നിൽ അയാൾ തുറന്നിട്ടു..
അവളെല്ലാം അറിയണം എന്നയാൾക്ക് തോന്നി..

മാഷിന്റെ ദുരന്ത ജീവിത കഥ സങ്കടത്തോടെയാണ് സൗമ്യ കേട്ടത്..
ഷൈലജയിൽ അവളൊരെതിരാളിയെയാണ് ആദ്യം കണ്ടതെങ്കിലും മുഴുവൻ കേട്ടപ്പോ അവൾക്ക് ഷൈലജയോട് ഇഷ്ടമാണ് തോന്നിയത്…

“ടീച്ചറേ… ഞാനിതൊന്നും ഇവിടെ ആരോടും പറഞ്ഞിട്ടില്ല…
വെറുതേയെന്തിനാ എല്ലാരുടേയും മുന്നിൽ ഒരു പരിഹാസ പാത്രമാവുന്നേന്ന് വെച്ച് പറയാതിരുന്നതാ…
ഇപ്പോ ടീച്ചർ ഇങ്ങിനെയൊരു കാര്യം എന്നോട് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ടീച്ചറോട് എല്ലാം തുറന്ന് പറഞ്ഞത്…
മറ്റാരും ഇതറിയരുത്… “

എല്ലാ കാര്യങ്ങളും പറഞ്ഞ് കഴിഞ്ഞാണ് മാഷത് പറഞ്ഞത്..

“ഇല്ല മാഷേ… ഞാനാരോടും ഒന്നും പറയില്ല…
പക്ഷേ, പിന്നെന്താ മാഷേ രണ്ടാമതൊരു വിവാഹം കഴിക്കാൻ മാഷിന് തടസം…?”

സൗമ്യക്ക് വീണ്ടും പ്രതീക്ഷയായി..

 

“” അത്… ടീച്ചറേ… ഇനിയൊരു വിവാഹത്തെ പറ്റി ഞാൻ ചിന്തിക്കുന്നില്ല… ടീച്ചറെ എനിക്കിഷ്ടപ്പെടാത്തത് കൊണ്ടല്ല…
ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ… ഇപ്പോ പച്ചവെള്ളം കണ്ടാലും എനിക്ക് പേടിയാ ടീച്ചറേ…””.

 

“ ഇത് വരെ ചിന്തിച്ചിട്ടില്ലെങ്കിലും ഇനി ചിന്തിച്ചൂടെ മാഷേ… ?..
ഞാനും ചൂട് വെള്ളത്തിൽ വീണ പൂച്ച തന്നെയാണ്..
പക്ഷേ, ഇപ്പോ ചൂട് വെള്ളമേതാണ്,പച്ച വെള്ളമേതാണ് എന്ന് എനിക്ക് തിരിച്ചറിയാം…”..

 

“ ഞാനത്രയൊന്നും മാറിയിട്ടില്ല ടീച്ചറേ…
ഒന്നും മറക്കാനും എനിക്കിത് വരേ പറ്റിയിട്ടില്ല… “..

 

“” ഇനിയതോർത്തിരുന്നിട്ട് എന്ത് കാര്യം മാഷേ..?..
അവള് അവൾക്കിഷ്പ്പെട്ടവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയല്ലേ…
അവളെയോർത്ത് മാഷെന്തിന് ജീവിതം പാഴാക്കണം….” ?..

 

സൗമ്യ കാര്യ ഗൗരവത്തോടെ സംസാരിച്ചു..
മാഷിന്റെ മനസ് മാറ്റൽ അവളുടെ ആവശ്യമായിരുന്നു..

“ഏതായാലും മാഷെന്നോട് എല്ലാം തുറന്ന് പറഞ്ഞല്ലോ… എനിക്ക് സന്തോഷമായി…
ഇനി എനിക്കൊന്നേ അറിയാനുള്ളൂ…
മാഷെന്നെ കല്യാണം കഴിക്കാൻ ഞാനെത്ര നാൾ കാത്തിരിക്കണം… ?..
അത് മാത്രം മാഷിനി പറഞ്ഞാ മതി…””

പ്രതീക്ഷയോടെയാണ് സൗമ്യ പറഞ്ഞത്..

 

“” സൗമ്യേ… ഞാനെന്താ പറയാ… ?..
ഇനിയൊരു വിവാഹമൊന്നും എനിക്ക് ശരിയാവില്ല…
ഇനിയുള്ള കാലം ഒറ്റത്തടിയായി ജീവിക്കാനാണ് എനിക്കിഷ്ടം…”..

 

“” അത് പോര മാഷേ… അതല്ല ജീവിതം…
മാഷിനിപ്പോ നാൽപത്തിരണ്ട് വയസായില്ലേ… ?..
എനിക്ക് മുപ്പത്തഞ്ച് കഴിഞ്ഞു…
ഇനിവൈകണോ മാഷേ…?..
നമുക്കൊന്നായിക്കൂടെ… ?..
എത്രയും പെട്ടെന്ന്… ?””..

 

ഗോപി മാഷിന് ഒന്നും പറയാനുണ്ടായില്ല..
എന്ത് പറയാൻ…?..
എല്ലാ പ്രശനത്തിനുമുള്ള പരിഹാരവും സൗമ്യ പറഞ്ഞിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *