അനുരാഗ മധുരാലസ്യം – 1 10

തൊട്ടയൽപക്കത്ത്, ഗോപിമാഷിന്റെ കണ്ണിന് മുൻപിൽ അവർ ജീവിതമാരംഭിച്ചു..
അത് കാണാൻ കഴിയാതെയാണ് അയാൾ സ്ഥലം മാറ്റം ചോദിച്ച് വാങ്ങി ഈ വിദൂര ഗ്രാമത്തിലേക്ക് വന്നത്..
മാഷിവിടെ എത്തിയിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു.
അതിനിടക്ക് ഒരു തവണ മാത്രമാണ് നാട്ടിലേക്ക് അമ്മയെ കാണാൻ പോയത്..
മാഷിപ്പോൾ ഈ നാട്ടുകാരിൽ ഒരുവനാണ്..
നാട്ടിലെ ഏത് പൊതുകാര്യത്തിലും മുന്നിൽ മാഷുണ്ടാവും..
സ്കൂൾ സമയം കഴിഞ്ഞാൽ കാര്യമായി മാഷ് ഉണ്ടാവുക വായനശാലയിലാണ്..
ശരിക്കും പറഞ്ഞാ മാഷാണിപ്പോ വായനശാല നടത്തുന്നത് തന്നെ..
നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനുമാണ് മാഷ്…
അയാളുടെ മുൻകാല ചരിത്രമൊന്നും ആരോടുമയാൾ പറഞ്ഞിട്ടില്ല.. വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണയാൾ പറഞ്ഞത്..

സ്കൂളിന് അധികം അകലെയല്ലാതെ ചെറിയൊരു വീടാണ് മാഷിന് താമസിക്കാൻ കിട്ടിയത്.. പുഴയുടെ തൊട്ടടുത്ത്..
കിണറും,പൈപ്പുമൊക്കെയുണ്ടെങ്കിലും മാഷിന്റെ കുളി പുഴയിൽ തന്നെ…
അയാൾക്കീ നാട് വിട്ട് പോവാനേ തോന്നിയില്ല..കേരളത്തിൽ ഇങ്ങിനെയുള്ള ഗ്രാമങ്ങൾ ഇപ്പോ അപൂർവ്വമാണ്..
അത് കൊണ്ട് തന്നെ ഇടക്കിടെ ഇവിടേക്ക് സഞ്ചാരികളും വരും..

✍️✍️✍️

 

മൊബൈലിൽ കേട്ടുകൊണ്ടിരുന്ന കവിത തീർന്നതും മാഷ് വേറൊരു കവിതയിട്ടു..ഉറക്കം വരുന്നത് വരെ അയാൾ കവിത കേട്ട് കൊണ്ടിരിക്കും…
ഇന്ന് പക്ഷേ ഉറക്കം വരുമെന്ന് തോന്നുന്നില്ല..ഇന്ന് മാത്രമല്ല, രണ്ട് മൂന്ന് ദിവസമായി അയാളുടെ ഉറക്കം പോയിട്ട്..

സ്കൂളിലെ മലയാളം ടീച്ചറാണ് സൗമ്യ..
മാഷിനെപ്പോലെത്തന്നെ കവിത ഇഷ്ടമാണ് സൗമ്യ ടീച്ചറിനും..
അവൾ കവിത എഴുതുകയും ചെയ്യും..
സ്കൂളിലെ ഏത് പരിപാടിക്കും ഗോപി മാഷിന്റേയും, സൗമ്യ ടീച്ചറിന്റെയും ഒരോ കവിതയുണ്ടാവും..
രണ്ടാളും നന്നായി കവിതയാലപിക്കും..
അത് കൊണ്ട് തന്നെ അവർ നല്ല സൗഹൃദത്തിലുമായിരുന്നു..

മുപ്പത്തിയഞ്ച് വയസുള്ള സൗമ്യ ടീച്ചറിനിപ്പോ ഭർത്താവില്ല..
മുഴുക്കുടിയനായ ഭർത്താവിനെ അവൾ ഉപേക്ഷിച്ച് പോരുകയായിരുന്നു.. കുട്ടികളുമായിട്ടില്ല..

കുറച്ച് നാളുകളായി ഗോപിമാഷിനോട് എന്തോ ഒരിഷ്ടം സൗമ്യ ടീച്ചർക്ക് തോന്നിത്തുടങ്ങിയിരുന്നു..
അങ്ങിനെ ഒരു ചിന്തയൊന്നും ടീച്ചർക്കില്ലായിരുന്നെങ്കിലും, ഉറ്റ കൂട്ടുകാരിയായ സുഷമ ടീച്ചർ പിരി കയറ്റി അവളെ മൂപ്പിക്കുകയായിരുന്നു..

“എടീ സൗമ്യേ… ഗോപിമാഷ് വിവാഹമേ വേണ്ടെന്ന് വെച്ച് സന്യസിക്കാൻ തീരുമാനിച്ചതാണെന്നൊന്നും എനിക്ക് തോന്നുന്നില്ല…
അയാൾക്ക് മനസിന് പിടിച്ച പെണ്ണിനെ കിട്ടിക്കാണില്ല..അതായിരിക്കാം പെണ്ണ് കെട്ടാതെ നടക്കുന്നത്…
നിനക്കേതായാലും ഒരു കൂട്ട് വേണ്ടേ..?.
നീയൊന്ന് മുട്ടി നോക്ക്… നാൽപത്തിരണ്ട് വയസുണ്ടെന്ന് കണ്ടാൽ പറയോ.. ?
ഇപ്പഴും എന്ത് ചുള്ളനാ മാഷ്…””

സുഷമയുടെ ആ സംസാരത്തോടെയാണ് സൗമ്യക്ക്, ഗോപിമാഷിൽ ഒരു താൽപര്യം തോന്നിത്തുടങ്ങിയത്..
അവളാലോചിച്ചപ്പോ അത് തരക്കേടില്ലെന്നും തോന്നി..
നല്ലൊരു മനുഷ്യനാണ് മാഷ്..
മാഷുടെ ചരിത്രമൊന്നുമറിയില്ലെങ്കിലും ആൾ അവിവാഹിതനാണെന്നറിയാം..
വീട് കുറേ ദൂരെയാണെന്നും, വീട്ടിൽ അമ്മ മാത്രേ ഉള്ളെന്നും അറിയാം..
പിന്നെയൊന്നും മാഷിനെകുറിച്ചറിയില്ല..

ഇപ്പോൾ ഈ നട്ടുകാരിൽ ഒരാളാണ് മാഷ്.. ഏത് നല്ല കാര്യത്തിന്റെ മുമ്പിലും മാഷുണ്ടാവും.. നാട്ടുകാർക്കെല്ലാം നല്ല അഭിപ്രായം.. ഒരാൾക്കും അനിഷ്ടം തോന്നുന്ന ഒരു പ്രവർത്തിയോ,, സംസാരമോ മാഷിന്റെ ഭാഗത്ത് നിന്ന് ഇത് വരെ ഉണ്ടായിട്ടില്ല..
സൗമ്യമായ സംസാരം.. ആകർഷകമായ പെരുമാറ്റം..
പിന്നെ സുഷമ പറഞ്ഞത് പോലെ നാൽപത്തിരണ്ട് വയസായ ചുള്ളൻ ചെക്കൻ…

 

മാഷോട് നേരിട്ട് സംസാരിക്കാനുള്ള ധൈര്യമൊന്നുമില്ലെങ്കിലും സൗമ്യ, രഹസ്യമായി മാഷെ ഇഷ്ടപ്പെടാൻ തുടങ്ങി..
മാഷെ ആകർഷിക്കാൻ വേണ്ടി മാത്രം അവൾ അടിമുടി മാറി..
ഡ്രസിലും, മേക്കപ്പിലും അവൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *