അന്ധകാരം – 2 12

 

ഇരുവരും പതിയെ ഉറക്കത്തിലേക്ക് പോയി

 

*******. ********. *******.

 

രഘു തൻ്റെ കളിയുടെ ആലസ്യം വിട്ട് പതിയെ പുറത്തേക്ക് വന്നു… ആദ്യം ആയി ആണ് ഇത്രയും ആസ്വദിച്ചു ഒരു പെണ്ണിനെ കളിക്കുന്നത്… അതും ഇന്നേവരെ ഒരു പെണ്ണിൽ നിന്നും ഇതുപോലെ ഒരു സുഖം തനിക്ക് കിട്ടിയിരുന്നില്ല …

 

അപ്പോഴാണ് താൻ ഇപ്പോഴും അവളുടെ മുകളിലാണ് താൻ കിടക്കുന്നത് എന്ന ബോധം അയാള്ക്ക് വന്നത്…

 

അയാള് അവിടെ കിടന്നു കൊണ്ട് തന്നെ അവളെ മുറുക്കി കെട്ടി പിടിച്ചു…

 

എന്നാല് മുൻപ് അനുഭവപ്പെടുന്നത് പോലെ ഒരു ചൂട് പറ്റിയ സുഖം ആയിരുന്നില്ല … മറിച്ച് ഒരു അഴുകിയ മരതടിയിൽ പിടിക്കുന്ന ഒരു അനുഭവം…

 

അയാള്ക്ക് എന്തോ പോലെ തോന്നി കട്ടിലിൽ കൈ കുത്തി അവിടെ നിന്നും ഉയർന്നു….

 

രഘു അവളുടെ ശരീരത്തിൽ നിന്നും ഉയർന്നു മാറിയതും അവിടെ ആകെ ദുർഗന്ധം പറക്കാൻ തുടങ്ങി…

 

പെട്ടന്ന് ആ കാഴ്ച കണ്ട് രഘു പിന്നിലേക്ക് കമഴ്ന്നു വീണു… കാമരൂപിണി ആയ പെണ്ണിൻ്റെ വശത്ത് ജീർണിച്ച പുഴുവരിച്ച ഒരു ശവ ശരീരം ആണ് അയാള് കണ്ടത്…

 

അതിൻ്റെ ശരീരത്തിലൂടെ പുഴുക്കൾ ഓടി പോകുന്നത് അയാള്ക്ക് കാണുവാൻ കഴിഞ്ഞു….

 

അയാള് സ്വയം ശരീരത്തിലേക്ക് നോക്കി… അയാളുടെ ശരീരത്തിൽ ആകെ പുഴുക്കൾ പറ്റി ഇരിക്കുന്നു…കൂടെ ജീർണിച്ച ശവ ശരീരത്തിലെ ഭാഗങ്ങളും…

 

അയ്യാൾ ഞെട്ടികൊണ്ട് നിലത്തേക്ക് വീണ് നിരങ്ങി പിന്നിലേക്ക് പോയി….അയ്യാൾ ആ കാഴ്ച കണ്ട് മരവിച്ച് പോയിരുന്നു…

 

ചുറ്റും നോക്കിയ അയ്യാൾ ഞെട്ടിപ്പോയി അയാള് കിടന്നിരുന്നത് ഒരു വീട്ടിൽ ആയിരുന്നില്ല ചുറ്റും മരങ്ങൾ കൊണ്ട് നിറഞ്ഞ ഒരു കൊടും കാട്ടിൽ ആയിരുന്നു….ചുറ്റും പാറ കൂട്ടങ്ങൾ…… തൊട്ട് അടുത്തായി വലിയ ഒരു കുളവും അതിൽ നിറയെ അസ്ഥികൂടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു ….അവയെല്ലാം വെള്ളത്തിൽ പൊങ്ങി കിടക്കുക ആയിരുന്നു…വെള്ളത്തിൽ ഓളം വെട്ടുന്നത്തിന് അനുസരിച്ച് അവ എല്ലാം ഇളകി കൊണ്ട് ഇരുന്നു…

 

അയാള് കരഞ്ഞു പോയി അതെല്ലാം കണ്ട് അയാള്ക്ക് ഭ്രാന്ത് പിടിക്കുമോ എന്ന് പോലും അയാള് ഭയപ്പെട്ടു…

 

പതിയെ നിലത്ത് കിടന്നിരുന്ന അവളുടെ ശരീരം ചലിക്കാൻ തുടങ്ങി.. കൈ കാലുകൾ അനക്കി കൊണ്ട് അതു പതിയെ ജീവൻ വച്ചു കൊണ്ട് ഇരുന്നു…. അയ്യാൾ അതു ഞെട്ടലോടെ നോക്കി കണ്ടൂ അയാള്ക്ക് ഇതെല്ലാം കണ്ട് അലറണം എന്ന് ഉണ്ടായിരുന്നു എന്നാല് ആരോ ശബ്ദത്തെ പിടിച്ചു കെട്ടിയത് പോലെ അയാളുടെ തൊണ്ടകുഴിയിൽ നിന്നും അവ ഒന്നും പുറത്തേക്ക് വന്നില്ല….

 

പതിയെ പതിയെ ആ ശരീരം വേച്ചു വേച്ചു എഴുന്നേറ്റ് നിന്നു…… അതു അയാളെ നോക്കി മുന്നോട്ട് നടക്കാൻ തുടങ്ങി…

 

അതു നടക്കുന്നത് അനുസരിച്ച് അതിൻ്റെ ശരീരത്തിൽ നിന്നും വല്ലാത്ത ഒരു അഴുകിയ ദ്രാവകം നിലത്തേക്ക് ഒഴുകി വീഴാൻ തുടങ്ങി….

 

അയാള് പതിയെ പിന്നിലേക്ക് നിരങ്ങി പോകാൻ തുടങ്ങി…ക്രമേണ അയാളുടെ ശരീരം മരവിക്കാൻ തുടങ്ങി കൈ കാലുകളിലേക്ക് പതിയെ തളർച്ച ബാധിച്ചു…. അയാള്ക്ക് ഒരു അടി പോലും പോകാൻ പറ്റാതെ ശരീരം പൂർണം ആയി നിലച്ചു….

 

അവളൂടെ ശരീരം ഉയർന്ന് അയാളെ നോക്കി … ആ അഴുകിയ മുഖത്തിൽ എന്തോ നേടിയത്തിൻ്റെ ചിരി പതിയെ വന്നു….

 

കണ്ണ് അടച്ചു തുറക്കുന്ന നേരം കൊണ്ട് അതു രഘുവിൻ്റെ ശരീരത്തിലേക്ക് ചാടി വീണു ……

 

അയാളുടെ പ്രാണരക്ഷർദ്ധം ഉള്ള നിലവിളി അവിടെ ആകെ മുഴങ്ങി കേട്ടു…. അതു കേൾക്കാൻ വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല… കാട്ടിലെ ചെറു ജീവികൾ പോലും അയാളുടെ അലർച്ചയിൽ കൂട്ടിലേക്ക് ചേക്കേറി…..

 

*******. ******”*. ********. ********

 

രാവിലെ ആരോ കുലുക്കി വിളിക്കുന്നത് കെട്ട് ആണ് മഹി കണ്ണ് തുറന്നു നോക്കുന്നത്.. നല്ല ക്ഷീണം തോന്നുന്നുണ്ട്… രാവിലെ ഉള്ള സൂര്യൻ്റെ പ്രകാശത്തോട് അവൻ്റെ കണ്ണ് ഒന്ന് പൊരുത്തപ്പെടാൻ നിമിഷങ്ങൾ എടുക്കേണ്ടി വന്നു…

Leave a Reply

Your email address will not be published. Required fields are marked *