അവന് മുന്നിൽ കുനിഞ്ഞു നിന്ന് അവനെ നോക്കുന്ന ഒരു പെൺകുട്ടിയെ ആണ് അവൻ ആദ്യം കാണുന്നത്…അവള് എന്തൊക്കെയോ പറയുന്നുണ്ട് ….എന്നാല് അതൊക്കെ എന്തോ ഒരു തരം മുഴങ്ങി കേൾക്കൽ പോലെ തോന്നുന്നത്…
അവൻ അവളെ ആകെ നോക്കാൻ തുടങ്ങി…..
നല്ല സുന്ദരം ആയ മുഖം.. നെറ്റിയിൽ ചെറിയ പൊട്ട് ഉണ്ട് കാതിൽ കല്ല് പതിപ്പിച്ച കമ്മൽ…. മുൻപ് എങ്ങും താൻ ഈ മുഖം കണ്ടിട്ടില്ലല്ലോ എന്ന് അവന് തോന്നി…
അപ്പോഴാണ് അവൻ്റെ കണ്ണ് അവളുടെ മാറിലേക്ക് പോകുന്നത്… അധികം വലുപ്പം ഇല്ലെങ്കിലും അത്യാവശ്യം ഉണ്ട്..ചുരിദാറിൻ്റെ കഴുത്തിലൂടെ ചെറിയ മുല വിടവ് കാണുന്നുണ്ട്…
രാവിലെ തന്നെ ഇത്തരം മനോഹരമായ കാഴ്ച മതി ആ ദിവസത്തേക്ക് ഉള്ളത് ആയി….ഇന്നത്തേക്ക് ഉള്ളത് ആയി കിട്ടി ഇന്ന് അവന് തോന്നി….
“ ടോ…തന്നോടാ…ചെവി കേൾക്കാൻ വയ്യേ…. എന്തോന്നാടോ താൻ ഈ നോക്കി നിൽക്കുന്നെ….”
അവൾ നിന്ന് കത്തുവാണ് അവൻ്റെ നോട്ടം കണ്ട് അവള് ചുരിദാറിൻ്റെ കഴുത്ത് ഭാഗം പൊത്തി പിടിച്ചു അവനോട് ആയി ചോദിച്ചു….
അവൻ എപ്പോഴും ഉറക്കത്തിൻ്റെ ക്ഷീണം വിട്ട് മാറിയിരുന്നില്ല…
“ എടോ തന്നോട…താൻ ഒന്ന് എഴുന്നേറ്റ് മറിയിരുന്നേൽ ഈ കട ഒന്ന് തുറക്കാമായിരുന്നു…. ഓരോതന്മാർ വന്നു കയറിക്കോളും…..”
അപ്പോഴാണ് അവൻ ഇന്നലെ കിടന്നത് ഇവളുടെ കടയുടെ മുന്നിലാണ് എന്നും…അതിൻ്റെ താണ് ഇപ്പോ ഇവളുടെ വായിരിക്കുന്നത് കേൾക്കാൻ കാരണം എന്നും അവൻ മനസിലാക്കി…
പെട്ടന്ന് മഹി അവിടുന്ന് ഞെട്ടി എഴുന്നേറ്റു…അവൻ ചുറ്റും നോക്കി നല്ലപോലെ നേരം വെളുത്തിരുന്നു….
ഒന്ന് രണ്ട് ആൾക്കാർ അവിടെ നിൽപ്പുണ്ട്…അവർ ഒരു വല്ലാത്ത ജീവിയെ പോലെ അവനെ നോക്കുന്നുണ്ട്…
അവൻ അവിടെ നിന്ന് എഴുന്നേറ്റ് അവരെ ഒക്കെ നോക്കി ചിരിച്ചു….
അവൻ ബാഗ് മാറ്റി വച്ച് കുപ്പിയിൽ ഇരുന്ന വെള്ളത്തിൽ മുഖവും വായും നല്ലപോലെ കഴുകി….
നേരേ അവൻ കടയിലേക്ക് ചെന്നു അവള് അപ്പോഴും അവനെ തുറിച്ചു നോക്കി നിൽക്കുകയാണ്….
“ അതെ…ഞാൻ പട്ടണത്തിൽ നിന്ന് വരുവ… എനിക്ക്…”
“ അതിന് ഞാൻ എന്ത് വേണം തലയും കുത്തി നില്ക്കണോ….”
അവന് പറഞ്ഞു മുഴുപ്പിക്കാതെ അവർ ഇടക്ക് കയറി പറഞ്ഞു….
‘ ഇത് എന്തോന്ന് പെണ്ണ്..കടയിൽ വരുന്നവരോട് ഇങ്ങനെ ആണോ പെരുമാറുന്നത്..പെണ്ണായി പോയി ഇല്ലേൽ ഇവളുടെ നട്ടൽ ഊരി ഞാൻ കോൽക്കളി നടത്തിയേനെ….’
അവൻ പിറുപിറുത്തു കൊണ്ട് അവൻ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി…അവടെ നിന്നാൽ ചിലപ്പോൾ തൻ്റെ ജീവന് തന്നെ ഭീഷണി ആയേക്കും അവള്…
“ ചേട്ടാ ഈ തമ്പ്രാൻ കാവിലേക്ക് പോകണ്ട ജീപ്പ് യെപ്പോഴാ വര്യാ…”
കടയുടെ പുറത്ത് നിന്നയാളോട് അവൻ ചോദിച്ചു …..
“ ദോ….അവിടെ പോയി നിന്നാൽ മതി….അവിടെ അതിന് സ്റ്റോപ്പ് ഉണ്ട്…ഇപ്പൊൾ വരും വണ്ടി .. വേഗം പോയി നിന്നോ…”
മരങ്ങൾക്ക് ഉള്ളിലേക്ക് തിരിയുന്ന വഴി ചൂണ്ടി അയാള് പറഞ്ഞതും… അയാൾക്ക് ഒരു ചിരിയും കൊടുത്തു അവൻ അങ്ങോട്ട് ലക്ഷ്യം വച്ചു ഓടി…
പോകുന്ന പോക്കിൽ അവളെ നോക്കാനും അവൻ മറന്നില്ല… അവള് എന്തോ സാധനം അളക്കുന്ന തിരക്കിൽ ആണ്…
നിന്നെ ഞാൻ പിന്നെ എടുത്തോളാം… എനിക്ക് ഇപ്പൊൾ സമയം ഇല്ല… അതും പറഞ്ഞു മഹി സ്‌ടോപ്പിലേക്ക് ഓടി …
അവൻ ചെന്ന് കുറച്ച് കഴിഞ്ഞതും ജീപ്പ് വന്നു… അവൻ അതിലേക്ക് കയറി ഇരുന്നു…
ആ വളവ് കഴിഞ്ഞതും മരങ്ങൾക്ക് ഇടയിലൂടെ ആണ് വണ്ടിയുടെ പൊക്ക്…
ജീപ്പിലെ കിളി അവനെ നോക്കി ചിരിച്ചു…
“ പട്ടണത്തിൽ നിന്നാണല്ലേ…അയാള് അവനെ നോക്കി ചോദിച്ചു….”
“ ഹേ അതു ഇങ്ങനെ മനസിലായി…”
ഒറ്റടിക്ക് തന്നെ മനസ്സിലായ അയാളെ അവൻ അതിശയത്തോടെ നോക്കി ചോദിച്ചു…
“ ഈ വേഷം കണ്ടപ്പോൾ പിടികിട്ടിയതാണേ….അല്ല എങ്ങോട്ടാ പോകേണ്ടെ പൊയ്‌കയിലേക്ക് ആണോ…”
അയാള് അവനെ നോക്കി ചോദിച്ചു…
