******. **********. *********. *******.
വഴിയിലേക്ക് ഇറങ്ങാൻ നേരം ഡ്രൈവർ ചേട്ടൻ ഉറക്കെ വിളിച്ചു പറയുന്നത് മഹി നല്ലപോലെ കേട്ടിരുന്നു….
അവൻ്റെ ഉള്ളിലും ചെറിയ ഭയം ഉടലെടുത്തിരുന്നു…. അവൻ ഒന്ന് തല കുടഞ്ഞു മനസിനെ നേരേ ആക്കി…
അവൻ്റെ ഉള്ളിലേക്ക് ചെറുപ്പത്തിൽ അവൻ്റെ അമ്മ പറഞ്ഞു കൊടുത്ത കഥകൾ ഓരോന്ന് ആയി ഓടി വരാൻ തുടങ്ങി….
അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് വളവ് തിരിഞ്ഞതും തല എടുപ്പോടെ നിൽക്കുന്ന ഒരു കാവിനെ ദൂരെ നിന്നും കണ്ടൂ….
അമ്മയുടെ കഥകളിൽ നിറഞ്ഞു നിന്നിരുന്ന… രാത്രികളിൽ ചോറ് കഴിക്കാൻ നേരം തനിക്ക് ചൊല്ലി തന്നെ ഓരോ പാട്ടുകളിലൂടെയും താൻ മനസിലാക്കിയ തമ്പ്രാൻ കാവ്…..
അതു അവന് മുൻപിൽ ഭീകര രൂപം പ്രാപിച്ചു അവനെ സ്വാഗതം ചെയ്യാൻ എന്ന പോലെ തലയെടുപ്പോടെ അവനെ നോക്കി നിന്നു ….
അവൻ അങ്ങോട്ടേക്ക് ലക്ഷ്യം വച്ചു മുന്നോട്ട് പോയിക്കൊണ്ട് ഇരുന്നു….
തുടരും……..
*
*
*
വായിക്കുന്നവർ എല്ലാവരും കമൻ്റ് ഇടാൻ ശ്രമിക്കുക…ഓരോരുത്തർക്കും ഇങ്ങനെ ആണ് സ്റ്റോറി ഉൾകൊള്ളാൻ പറ്റുന്നത് എന്ന് അറിയാൻ വേണ്ടി ആണ്….
ലൈക് & കമൻ്റ് & സപ്പോർട്ട്
