അന്ധകാരം – 4 8

അന്ധകാരം 4

Andhakaaram Part 4 | Author : RDX-M

[ Previous Part ] [ www.kambi.pw ]


മൺകലത്തിൽ നിന്നും തണുത്ത വെള്ളം കുടിച്ചു കൊണ്ട് ഇരുന്നപോൾ ആണ് പുറത്ത് നിന്നും വലിയ ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നുണ്ടായിരുന്നു …..രേവതി അങ്ങോട്ടേക്ക് ഓടി പോയി …..

 

രേവതി കാണുന്നത് മഹി യെ കെട്ടിപിടിച്ചു തേങ്ങുന്ന പ്രിയയെ ആണ്…എത്രത്തോളം അവനെ ചേർത്ത് പിടിക്കാമോ എത്രത്തോളം അവനെ വരിഞ്ഞു മുറുക്കി നിൽക്കുകയാണ്…ഉളളിൽ നല്ല വിഷമം കൊണ്ട് ആയിരിക്കണം അവള് ഇടക്ക് ഇടക്ക് ആയി കൊച്ചി വലിക്കുന്നുണ്ട്…രേവതിക്ക് പിന്തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മഹിയുടെ മുഖം രേവതിക്ക് കാണുവാൻ കഴിഞ്ഞില്ല…

 

താൻ കുളിച്ചു കൊണ്ട് നിന്നപോൾ ഇവിടെ എന്ത് മാറ്റം ആണ് നടന്നത് എന്ന് രേവതി അൽഭുതപെട്ടു…

 

തൻ്റെ മുൻപിൽ നടക്കുന്ന ഈ കാഴ്ചക്ക് വിരാമം ഇടാൻ അവസാനം രേവതി തന്നെ മുൻകൈ എടുത്തു…..

 

മഹിയേ കെട്ടിപിടിച്ചു നിൽക്കുന്നത് ഒന്നും തനിക്ക് കുഴപ്പം ഉള്ള കാര്യം അല്ല… പക്ഷെ അയൽവട്ടത്ത് അധികം ആളുകൾ ഇല്ല എങ്കിലും താഴെ വഴിയിൽ കൂടെ ആളുകൾ ഒരുപാട് പോകുന്നത് ആണ്…. അവർ ആരെങ്കിലും കണ്ടാൽ മതി ഓരോന്ന് പറഞ്ഞു ഉണ്ടാക്കാൻ….

 

“ അല്ല എന്താ ഇത്…അയൽവട്ടത് ആൾക്കാർ ഒക്കെ ഉണ്ട്…”

 

അതു കേട്ടതും പ്രിയ ഞെട്ടി പിടഞ്ഞു കൊണ്ട് അവനിൽ നിന്നും വിട്ടു മാറി…

 

അവനെ കെട്ടിപിടിച്ചു നിന്നത് അമ്മ കണ്ടത് കൊണ്ട് അപ്പൊൾ അവളുടെ മുഖത്ത് ഒരു ജ്വാളിത ഉണ്ടായിരുന്നു….അവള് അതു വേഗം മറച്ച് പിടിച്ചു…

 

“ അമ്മേ മഹിയെട്ടൻ ദേ നോക്ക്…അവള് കണ്ണ് തുടച്ചു രേവതി നോക്കി പറഞ്ഞു…”

 

രേവതിക്ക് അതു കണ്ട് ഒന്ന് പുച്ചിരിച്ചു…കാരണം അവൾക്ക് അറിയാം തൻ്റെ മകൾ അവനെ കണ്ട മാത്രയിൽ ഏത്രതോളം സന്തോഷത്തിൽ ആണ് എന്നത്….

 

രാത്രി അത്താഴത്തിന് ഇരുന്നപോഴും രേവതി അതു ശ്രദ്ധിക്കുക ആയിരുന്നു….

 

പ്രിയ നല്ല വായാടി സ്വഭാവം ആണ്… എന്ത് ചോദിച്ചാലും തറുതല പറയുന്ന സ്വഭാവം എന്നാല് മഹിക്ക് മുന്നിൽ അവളൊരു പൂച്ച കുട്ടിയെ പോലെ പതുങ്ങി ഇരിക്കുന്നത് കാണുമ്പോൾ രേവതിക്ക് വല്ലാത്ത ഒരു ആശ്ചര്യം ആണ് ഉണ്ടാക്കിയത്…..

 

“ അമ്മേ ഞാൻ മഹി ചേട്ടനെ രാവിലെ കണ്ടായിരുന്നു….അവിടെ വച്ച് കണ്ടപ്പോൾ എനിക്ക് മനസിലായില്ല അമ്മേ ഇത് മഹി ചേട്ടൻ ആണ് എന്ന്……ഞാൻ ആണ് എങ്കിൽ നല്ല വഴക്കും പറഞ്ഞു “….

 

പ്രിയ രേവതിയെ നോക്കി…

 

രേവതിക്ക് അതൊരു പുതിയ അറിവ് ആയിരുന്നു…മഹി തന്നോട് അങ്ങനെ ഒരു കാര്യം പറഞ്ഞില്ല എന്ന്…..

 

അവള് അതു ശെരി ആണോ എന്ന് അർത്ഥത്തിൽ അവള് മഹിയേ നോക്കി അവനും ശെരി എന്ന അർത്ഥത്തിൽ ചിരിച്ചു….

 

“ ആണ് അമ്മേ ഞാൻ കട തുറക്കാൻ വരുമ്പോൾ തിണ്ണയിൽ നീണ്ടു നിവർന്നു കിടക്കുക ആയിരുന്നു….കയ്യിൽ തലയിൽ ഒരു വലിയ ബാഗും കയറ്റി കിടപ്പ് ആയിരുന്നു… എനിക്ക് കട തുറക്കണ്ടെ “…..

 

അവള് രേവത്തിയോട് അവളുടെ പക്ഷം പറഞ്ഞു ..

 

“ ആണ് അമ്മായി ഇന്നലെ കയറേണ്ട ബസ്സ് കിട്ടിയിരുന്നില്ല… അമ്മായിയോട് വരുന്ന കാര്യം പറയണ്ട എന്ന് അമ്മ പറഞ്ഞിരുന്നു…അതാ വിളിച്ചു പറയാതെ ഇരുന്നത്….പിന്നീട് രാത്രി വന്നപ്പോൾ ഒരുപാട് വൈകി പോയി..അടുത്ത് എങ്ങും ഒരു വണ്ടിയും കണ്ടില്ല…. പിന്നെ നല്ല ക്ഷീണം ഉണ്ടായിരുന്നു അവിടെ കിടന്ന് നല്ല പോലെ ഉറങ്ങി….”

 

“ എന്താ ഇന്നലെ രാത്രി വന്ന് എന്നോ…”

 

രേവതി ഒരു ഞെട്ടലോടെ അവനെ നോക്കി …

 

അതെ എന്ന് അവൻ തല കുലുക്കി….

 

അവൻ അതെ എന്ന് തല ആട്ടിയതും രേവതിയും പ്രിയയും പരസ്പരം നോക്കി.. പ്രിയ എന്തോ പറയാൻ തുനിഞ്ഞതും രേവതി അരുത് എന്ന് കണ്ണ് കൊണ്ട് വിലക്കി….

 

എന്നാല് രേവതി കണ്ണ് കൊണ്ട് ഗോഷ്ടി കാണിക്കുന്നത് മഹി നല്ലപോലെ കണ്ടിരുന്നു…

 

രേവതി എന്താണ് ഉദ്ദേശിച്ചത് എന്ന് അവന് മനസിലായി അവനും അതു കണ്ടില്ല ഇന്ന് നടിച്ചു കഴിപ്പു തുടർന്നു..,

 

“ അമ്മായി ഇപ്പൊൾ തറവാട്ടിൽ എങ്ങും പോകാർ ഇല്ലേ… ഞാൻ അന്ന് അവസാനം ആയി പോയതാ “…

 

ആ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് മഹി അമ്മായിയെ നോക്കി…

 

“ ഇല്ലട…ഞാനും അന്ന് ആണ് പോയത്…എനിക്ക് അവിടെ വിലക്ക് അല്ലേ…അന്നു തന്നെ പോയത് തന്നെ അമ്മ നിർബന്ധിച്ച് കൊണ്ട് പൊയ്തല്ലേ”….

 

രേവതി പറഞ്ഞു നിർത്തിയതും മഹി അതിനു പകരം ഒന്ന് മൂളിയതെ ഉള്ളൂ…കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ എന്ന് അവന് നല്ലപോലെ അറിയാം

 

അവൻ കഴിച്ചു കഴിഞ്ഞ് കിടക്കാൻ ആയി പോയി… പോകുന്ന പോക്കിൽ പ്രിയ ഒരു ഗുഡ് നൈറ്റ് പറഞ്ഞു എങ്കിലും അവൻ അതിനു മൂളി അകത്തേക്ക് പോയി….

 

അതു അവളിൽ ഒരു ചെറിയ വിഷമം ഉണ്ടാക്കി എങ്കിലും അവള് അതു കാര്യം ആക്കാതെ അവളുടെ റൂമിലേക്ക് പോയി….

 

***

 

മഹി നേരേ റൂമിൻ്റെ ഡോർ ലോക് ചെയ്ത് കട്ടിലിലേക്ക് ചെന്ന് ഇരുന്നു….ഏത്ര നാൾക്ക് ശേഷം ആണ് ഇങ്ങോട്ട് വന്നത്…എന്നാല് ഇവിടെ വന്നതിൽ ഒരു അപരിചിതത്വം അനുഭവപ്പെടുന്നില്ല….

 

അവൻ എഴുന്നേറ്റ് റൂമിൻ്റെ വശത്ത് ഉള്ള ജനലിൻ്റെ ജനൽപ്പാളി രണ്ടും രണ്ട് വശത്തേക്ക് ആയി തുറന്ന് ഇട്ടു….

 

അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്ന നെറ് ഫ്രെയിം ഉള്ളത് കൊണ്ട് കൊതുക് അകത്തേക്ക് കയറും എന്ന് പേടിക്കേണ്ട….

 

അവൻ ജനലിൽ തുറന്നതും തണുത്ത കാറ്റ് റൂമിലേക്ക് അടിച്ചു കയറി…. തണുത്ത് നനഞ്ഞ മണ്ണിൻ്റെ ഗന്ധവും…പിന്നെ എവിടുന്നോ ഒരു നല്ല സുഗന്ധവും…ഏതോ പൂവ് രാത്രി പൂതത്ത് ആണ്…. നേരിയ ഗന്ധമേ ഉള്ളൂ എങ്കിലും നല്ല ശക്തി ഉണ്ട്….അതു കൂടി കൂടി വരുന്നത് പോലെ…അവൻ അതു കുറച്ച് നേരം ആസ്വദിച്ചു….പുറത്ത് നല്ല നിലാവ് അതു ജനലിൽ കൂടെ അവൻ്റെ ശരീരത്തിലേക്ക് കയറുന്നു….

 

വല്ലാത്ത ശാന്തത…ഇടക്ക് ഇടക്ക് ചീവീടുകൾ കരയുന്നത് ഒഴിച്ചാൽ വേറെ ശബ്ദങ്ങൾ ഒന്നും ഇല്ല…. ഈ ശാന്തത ആണ് ഒരു മനുഷ്യനെ പേടിപ്പെടുത്തുന്നതും അവനെ ഒരു സാഹിത്യകാരൻ ആക്കുന്നതും….

 

അവൻ്റെ ഉള്ളിലെക്ക് ഏതോ കവി വരുന്നുണ്ട് എന്ന് മനസ്സിലാക്കിയതും അവൻ തല കുടഞ്ഞു കൊണ്ട് മനസിനെ ഉഷാർ ആകി കൊണ്ട് അവൻ നേരെ കട്ടിലിലേക്ക് വന്ന് കിടന്നൂ…..

 

അവൻ സ്വയം കണ്ണുകൾ അടച്ചു കൊണ്ട് ഉറക്കത്തെ സ്വാഗതം ചെയ്യാൻ ആയി കിടന്നു….

 

കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മഹിക്കു ഉറക്കം വന്നതേ ഇല്ല….ഉച്ചക്ക് ചിലപ്പോൾ ഉറങ്ങിയത് കൊണ്ട് ആവാം…ഉച്ചക്ക് ഉറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ വലിയ പാട് ആണ്…

 

അവൻ ഓരോന്ന് ആലോചിച്ചു മുകളിലേക്ക് നോക്കി കിടന്നു….

 

Leave a Reply

Your email address will not be published. Required fields are marked *