ആ ഇടക്ക് ആണ് രേവതി അമ്മായിയെ കോളജിൽ കണ്ട് ഇഷ്ടപ്പെടുന്നത്…ആദ്യം പുള്ളിക്കാരി മൈൻഡ് ചെയ്തില്ല എങ്കിൽ കൂടിയും
പുള്ളിക്കാരൻ കുറച്ച് പുറകെ നടന്നിട്ട് അമ്മായിയേ വളച്ച് എടുത്തു…
ഇരുവരുടെയും പ്രണയം രേവതി അമ്മായി ആദ്യം മൂത്ത ആങ്ങള ആയ അച്ഛനെ ആണ് അറിയിച്ചത്… ആദ്യം കുറച്ച് എതിർത്തു എങ്കിലും അമ്മായിയുടെ നിർബന്ധം കാരണം പുള്ളി മുതശന്നോട് കാര്യങ്ങളും ധരിപ്പിക്കാൻ എന്ന് പറഞ്ഞു…
എന്നാല് മുത്തശ്ശൻ എങ്ങനെയോ ഇത് നേരത്തെ മനസ്സിലാക്കി ….പറയാൻ ആയി ബന്ധുക്കളോ നല്ല സാമ്പത്തിക സ്ഥിതിയോ ജോലിയോ ഇല്ലാത്ത ഒരാൾക്ക് തൻ്റെ മകളെ കെട്ടിച്ചു അയക്കില്ല എന്ന് മുത്തശ്ശനും തീർത്ത് പറഞ്ഞു….
പിന്നീട് ആകെ ബഹളം ആയിരുന്നു എന്നാണ് അച്ഛൻ പറഞ്ഞു തന്നത്…അമ്മായിയെ പട്ടിണിക്ക് ഇട്ടും തല്ലിയും നോക്കി എങ്കിലും അമ്മായി പിടിച്ച പിടിയാൽ നിൽക്കുക ആയിരുന്നു….
അവസാനം ഇതൊന്നും സഹിക്കാൻ വയ്യാതെ ഇരുവരും ഒളിച്ചു ഓടാൻ തീരുമാനിച്ചു… സ്വന്തം പെങ്ങളുടെ വിഷമം കണ്ടിട്ട് ആകാം അച്ഛനും അതിനു സപ്പോർട്ട് നിന്നു….
അവസാനം അമ്മായിയെ അവിടുന്ന് പുറത്ത് ചാടിച്ചു ….പിറ്റേന്ന് കുറച്ച് മാറി ഉള്ള അമ്പലത്തിൽ വച്ച് ഇരുവരെയും അച്ഛൻ പിടിച്ചു കെട്ടിച്ചു…. അച്ഛൻ്റെ കൂട്ടുകാരനെ വിളിച്ചു തൽക്കാലത്തേക്ക് ഒരു വാടക വീട് ഇരുവർക്കും എടുത്ത് കൊടുത്തു….
കാര്യങ്ങള് എല്ലാം കലങ്ങി തെളിയുമ്പോൾ അച്ഛൻ തന്നെ എല്ലാം പറഞ്ഞു മുത്തശ്ശനെ നേരേ ആക്കാം എന്ന് അവരോട് അച്ഛൻ ഉറപ്പും പറഞ്ഞു…
എന്നാല് മുത്തശ്ശൻ ഇത് ആരോ മുഖാന്തരം അറിഞ്ഞിരുന്നു…. വലിയ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല… പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങി കൊള്ളാൻ പറഞ്ഞു… അതോടെ അച്ഛനും വീടിനു പുറത്ത് ആയി….
അമ്മായിക്ക് ആയിരുന്നു കൂടുതൽ വിഷമം താൻ കാരണം ആണ് അച്ഛന് ഈ ഗതി വന്നത് എന്ന് ആണ് പുള്ളികാരിയുടെ വിഷമം….
എന്നാല് ഇതിന് ശേഷം അച്ഛനും രേവതി അമ്മായിയും തമ്മിൽ മിണ്ടിട്ടില്ല…അമ്മായി പല തവണ ശ്രമിച്ചിട്ടും അച്ഛൻ ആണ് ഒഴിഞ്ഞു മാറിയത്… എന്താണോ എന്തോ കാരണം…
മുത്തശ്ശന് മക്കളിൽ ഏറ്റവും ഇഷ്ടം അച്ഛനെ ആയിരുന്നു അങ്ങനെ ഉള്ളപ്പോളിൻ സ്വന്തം അനുജത്തിയെ ഒളിച്ചു ഓടാൻ സഹായിച്ചത് സ്വന്തം മകൻ ആയത് കൊണ്ട് ആവാം മുത്തശ്ശൻ അച്ഛനെയും പുറത്ത് ആക്കിയത്…..
ഇങ്ങനെ സ്വഭാവം ഉള്ള മുത്തശ്ശൻ്റെ മുന്നിലേക്ക് ചെല്ലുക എന്നത് തന്നെ ഒരു വലിയ ടാസ്ക് ആണ്….
എവിടെ ആണ് ഈ തറവാട് എന്ന് നല്ല ഓർമ ഇല്ല…..അമ്മായിയോട് ചോദിച്ചു മനസ്സിലാക്കണം…
അവസാനം ആയി പോയത് ആകട്ടെ മുൻപ് ഉത്സവത്തിന് വന്നതിൻ്റെ മൂന്ന് ദിവസത്തിന് മുൻപ് ആണ്…അതും മുത്തശ്ശിയുടെ ഒറ്റ നിർബന്ധത്തിന് വഴങ്ങി ആണ്…എന്തോ ജോൽത്സ്യൻ വന്ന് എന്തോ പറഞ്ഞന്നോ അങ്ങനെ എന്തോ ആണ് കൃത്യം ആയി ഓർമ ഇല്ല…
അന്നാണ് മുത്തശനെയും മുതശിയെയും വലിയ അമ്മയിയെയും കാണുന്നത്… മുത്തശ്ശൻ ആകട്ടെ ഞങൾ അവിടെ വന്നിട്ടെ ഇല്ല എന്നപോലെ ആയിരുന്നു പെരുമാറ്റം എല്ലാം… എന്നാല് വലിയ അമ്മായിയും മുത്തശ്ശിയും നല്ല പെരുമാറ്റം ആയിരുന്നു എന്നോട്….
അവരെ ചാക്കിൽ ആക്കാൻ എളുപ്പം ആയിരിക്കും പക്ഷെ മുത്തശ്ശൻ അതാണ് കുഴപ്പം….കുറെ വര്ഷങ്ങള്ക്ക് ശേഷം ആണ് അങ്ങോട്ട് പോകുന്നത് ….
തന്നെ ഇങ്ങോട്ട് വിട്ടത് അമ്മയാണ് എങ്കിലും അച്ഛൻ്റെ നിർബന്ധം ആണ് അമ്മയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്… താൻ ഇങ്ങോട്ട് വരാൻ നേരവും അച്ഛൻ്റെ ഉള്ളിലെ ആ പ്രതീക്ഷ
ആ കണ്ണുകളിൽ താൻ കണ്ടത് ആണ്…എന്ത് വില കൊടുത്തും താൻ അതു നേടി എടുക്കും….
നാളെ തന്നെ തറവാട്ടിലേക്ക് പോകണം അമ്മായി എന്തോ പറയുമോ എന്തോ……
………
തൊട്ട് അടുത്ത മുറിയിൽ ഏറെ നാളുകൾക്ക് ശേഷം കണ്ട് മുട്ടിയ മഹിയേ ആലോചിച്ചു കിടക്കുക ആയിരുന്നു പ്രിയ… നാളുകൾക്ക് ശേഷം കിട്ടിയ കളിപ്പാട്ടം പോലെ ആയിരുന്നു അവൾക്ക്…എന്തോ വലിയ എന്തോ തിരിച്ചു വന്നത് പോലെ…അതു അവളുടെ മുഖത്തും പുഞ്ചിരിയിലും വ്യക്തം ആണ്….
