അന്ധകാരം – 4 11

 

ഇന്ന് മഹി കൂടെ ഉള്ളത് കൊണ്ട് മാത്രം ആണ് അവള് നല്ലപോലെ ഒരുങ്ങി വന്നത്…അതു മഹീക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതും അവൾക്ക് ഒരുപാട് സന്തോഷം തോന്നി…

 

അവൻ ചുറ്റും നോക്കി ഇപ്പൊൾ നടക്കുന്ന വഴിയുടെ ഇരു വശത്തും പരന്ന് കിടക്കുന്ന നെൽപാഠങ്ങളെ നോക്കി നടക്കുക ആണ്… നെൽ വിളഞ്ഞു നിൽക്കുന്ന വളയ്‌ലുകളിൽ ഒരു പ്രതേക മണം ഉണ്ട് അത് അത് അവൻ മൂക്കിലേക്ക് ആവാഹിച്ച് കയറ്റി…. ആ തണുത്ത കാറ്റിൽ എന്തോ പ്രേതേകത് ഉള്ളത് പോലെ അവന് തോന്നി…. നെല്ലുകൾ ഏകദേശം വിളഞ്ഞു കൂമ്പിട്ടുണ്ട്….കൊയ്യാൻ സമയം ആയി എന്നപോലെ….

 

അവിടെ മുഴുവൻ കിളികളുടെ കരച്ചിൽ കൊണ്ട് നിറഞ്ഞിരുന്നു…. വൈകുന്നേരം കൂടണയാൻ വേണ്ടി അതിന് ആവിശ്യം ഉള്ള ആഹാരം ശേഖരിക്കുന്ന തിരക്കിൽ ആവാം…. അതും വരുന്നതും കാത്ത് അതിനെ പ്രതീക്ഷിച്ച് കുഞ്ഞുങളോ അതിൻ്റെ ഇണയോ കൂടിൽ കാണും….

 

അങ്ങോട്ടേക്ക് സ്വാഗതം ചെയ്തത് പോലെ ഒരു തണുത്ത കാറ്റ് അവനെ തഴുകി…. കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ അതിൻ്റെ ചിത്രങ്ങൾ അവൻ ആവോളം പകർത്തി എടുത്ത്…..ചിലപ്പോൾ ഈ കാഴ്ച കൊയ്ത് കഴിഞ്ഞാൽ കാണില്ല….

 

ഈ സമയം പ്രിയയുടെ ഉളളിൽ മഹിയോട് എന്തോ ചോദിയ്ക്കാൻ ആയി തുടങ്ങുക ആയിരുന്നു….

 

കേരളത്തിന് പുറത്ത് പഠിച്ച് വളർന്ന ആളാണ് മഹി ഏട്ടൻ തന്നെക്കാളും ഒരുപാട് സുന്ദരിമാരെ കണ്ട് വളർന്നത് ആണ്…ആരോട് എങ്കിലും പ്രണയം ഉണ്ട് എങ്കിൽ താൻ വെറുതെ മനകോട്ട കെട്ടണ്ടല്ലോ….അല്ലെങ്കിലും അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഈ ഗ്രാമത്തിൽ കിടക്കുന്ന തന്നെ കാളും നലത് പട്ടണത്തിൽ ഉള്ള അവളുമാർ ആണ്….

 

ഇപ്പൊൾ തന്നെ അത് ചോദിച്ച് അറിയണം… അവള് ദൈര്യം സംഭരിച്ച് അവനെ നോക്കി….

 

“ മഹീയേട്ട….. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “…..

 

അവള് ചുറ്റും ഗ്രാമത്തിൻ്റെ ഭംഗി നോക്കി നടക്കുന്ന മഹീയോട് ആയി ചോദിച്ചു….

 

“ മ്മ്മ” …..മറുപടി ആയി ഒന്ന് മൂളി അവൻ അവളെ നോക്കി….

 

അവൻ്റെ മുഖം കണ്ടതും അവൾക്ക് ചോദിക്കാൻ മടി….

 

പെട്ടന്ന് “എടി പ്രിയേ ഇത് എങ്ങോട്ടാ….” ഒരു സ്‌കൂട്ടി അവളുടെ മുന്നിലേക്ക് വന്ന് നിന്നു…

 

അവള് നോക്കി അവളുടെ കൂട്ടുകാരി ആതിര ആയിരുന്നു അത്…

 

“ ഞാൻ കാവിലെ പോകുവാ…നീ എങ്ങോട്ടാ”….

 

“ കടയിലാടി അമ്മുമ്മക്ക് മുറുക്കാൻ തീർന്ന് പോയി ആ കിളവി അവിടെ കിടന്ന് കാറുന്നുണ്ട്….”

 

ആതിര ചിരിയോടെ രേവതിയോട് ആയി പറഞ്ഞു….

 

“ ഇതരാടി”…

 

തൊട്ട് അടുത്ത് നിൽക്കുന്ന മഹീയേ നോക്കി അവള് ചോദിച്ചു…അതിന് ഇടയിൽ അവൻ്റെ ശരീരം ആകെ ഒന്ന് അവള് ഉഴിഞ്ഞ് എടുത്തൂ…..അവൻ്റെ സൗന്ദര്യത്തിൽ അവള് മയങ്ങി നിൽക്കുക ആയിരുന്നു…

 

പ്രിയ അവളുടെ നോട്ടം കണ്ടിരുന്ന് അവൾക്ക് ആ നോട്ടം ഇഷ്ടപ്പെട്ടില്ല എങ്കിലും അവള് ഒന്നും പറഞ്ഞില്ല….

 

“ എൻ്റെ കസിൻ ആണ്… കാവിലെ കൊണ്ട് പോകുവാ…ഇന്നലെ വന്നതേ ഉള്ളൂ….പട്ടണത്തിൽ നിന്ന…”

 

പ്രിയ എല്ലാം ഒറ്റസ്വരത്തിൽ പറഞ്ഞു അല്ലങ്കിൽ അവള് അടുത്തത് ആയി ചോദിക്കുന്നത് എപ്പോൾ വന്നൂ എവിടെ ആണ് താമസം അങ്ങിനെ ആയിരിക്കും….

 

“ എടി…. നീ അന്ന് പറഞ്ഞ കസിൽ ആണോ ഇത്”….

 

ആതിര എന്തോ ഓർത്ത് എടുത്ത് ആതിരയോട് പറഞ്ഞു…

 

പെട്ടന്ന് ഞെട്ടുകൊണ്ട് പ്രിയ കണ്ണ് കാണിച്ചു…

 

“ നീ പോയെ ഞങൾ പോയി വിളക്ക് വെക്കട്ടെ വൈകും”…

 

ആതിര എന്തോ പ്രിയയെ നോക്കി ആക്കി ചിരിച്ച് കൊണ്ട് വണ്ടിയും സ്റ്റാർട്ട് ചെയ്ത് പോയി….

 

എന്നെ കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ടോ മഹി ദൂരേക്ക് പോകുന്ന അതിരയെ നോക്കി പ്രീയയോട് ചോദിച്ചു…

 

“ അതു ഒന്നും ഇല്ല ചേട്ടൻ വന്നേ….” ഇതും പറഞ്ഞ് അവള് മുന്നേ നടന്നു….

 

കുറച്ച് ദൂരം നടന്നതും ഒരു പൊന്തകാടിനു ഇടയിലൂടെ ആയി നടത്തം പിന്നീട് മരങ്ങൾക്ക് ഇടയിലൂടെ ആയി….

 

കുറച്ച് മുന്നോട്ട് പോയതും ഒരു ചെറിയ കുന്ന് കണ്ടു അധികം വലുത് ഒന്ന് അല്ല…ഇതിന് മുകളിൽ ആണോ കാവ് കൊണ്ട് വച്ചിരിക്കുന്നെ അവന്നു അതിശയം തോന്നി….

Leave a Reply

Your email address will not be published. Required fields are marked *