അന്ധകാരം – 4 11

 

ആരെങ്കിലും പിന്നിൽ നിന്ന് നമ്മളെ ശ്രധിക്കുമ്പോൾ ഉണ്ടാകുന്ന തോന്നാൽ പോലെ അവന് അനുഭവപ്പെട്ടു….

 

അവൻ മയക്കത്തിലെക്ക് പോയ കണ്ണുകൾ പതിയെ വലിച്ച് തുറന്ന്….

 

ആദ്യം തന്നെ അവൻ്റെ നോട്ടം പോയത് ജനാലക്ക് അടുത്തേക്ക് ആയിരുന്നു…ജനലിൻ്റെ അടുത്തായി ഒരു വല്ലാത്ത രൂപം…അതു വീടിന് പുറത്ത് നിന്ന് അവനെ തന്നെ വീക്ഷിച്ചു നിൽക്കുക ആയിരുന്നു…. ജനലിൽ നെറ്റ് ഉണ്ട് എങ്കിലും പുറത്തെ നിലാവിൻ്റെ വെളിച്ചത്തിൽ ആ രൂപത്തെ വ്യക്തം ആയി അവൻ കണ്ടു….

 

അതു അവന് നേരേ നോക്കി വായ തുറന്ന് നിൽക്കുകയാണ് ഒരു വല്ലാത്ത നോട്ടത്തോടെ…വായിൽ നിന്നും വല്ലാത്ത ഒരു കറുത്ത ദ്രാവകം പുറത്തേക്ക് ഒഴുകി ഇറങ്ങുന്നുണ്ട്… കൂടെ ഒരു വല്ലാത്ത മുരൾച്ചയും….പെട്ടന്ന് അതിൻ്റെ വായുടെ ഉളളിൽ നിന്നും ഒരു കറുത്ത കൈ അവന് നേരേ ആയി നീണ്ടു വരുന്നത് അവൻ കണ്ടു….

 

അതു ജനലിൻ്റെ അഴികളിൽ കൂടി നീണ്ട് ഇറങ്ങി അവനെ പിടിക്കാൻ എന്ന വണ്ണം നീണ്ടു വന്നു…

 

അവന് എഴുന്നേറ്റ് മാറണം എന്ന് തോന്നി എന്നാല് അവൻ്റെ ശരീരം ആകെ മരവിച്ച് പോയ അവസ്ഥ ആയിരുന്നു…. ഉറക്കെ ഒച്ച ഉണ്ടാക്കാൻ തോന്നി എങ്കിലും അവന് അതിന് കഴിഞ്ഞില്ല….

 

പെട്ടന്ന് ഞെട്ടിച്ച് കൊണ്ട് ഒരു പരുന്തിൻ്റെ ചിറക് അടിയും അതിൻ്റെ നീളത്തിൽ ഉള്ള കരച്ചിൽ ശബ്ദവും കേട്ടു…പെട്ടന്ന് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു…..

 

അവൻ ചുറ്റും നോക്കി…അവൻ ജനലിൻ്റെ അഴികളിലൂടെ പുറത്തേക്ക് നോക്കി ഒന്നും തന്നെ ഉണ്ടായിരുന്നില്ല….

 

ഛെ….. സ്വപ്നം ആയിരുന്നോ…നിരീശ്വരവാദി എന്ന് പറഞ്ഞു നടക്കുന്ന താൻ ഈ സ്വപ്നം കണ്ട് ഭയന്ന് എന്ന് അവന് മനസിലായി ..

 

അലറി കൂവിയോ എന്തോ …

അവന് അവനോട് തന്നെ ഒരു നാണക്കേട് തോന്നി

 

അവൻ അവിടെ നിന്നും എഴുന്നേറ്റ് ജനലിൻ്റെ അടുത്തേക്ക് പോയി…റൂമിൽ ഉള്ള വെളിച്ചം ഒക്കെ മതി…. പേടിച്ചിട്ട് ഒന്നും അല്ല പക്ഷെ ഒരു ധൈര്യത്തിന് അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് പാളി അടക്കാൻ തുടങ്ങിയതും ജനലിൻ്റെ അടുത്ത് അതിർ വച്ചിരിക്കുന്ന ചെറിയ കേയ്യാലയിൽ അവൻ്റെ റൂമിലെ ജനലിൻ്റെ എതിർ ആയി ഒരു മൂങ്ങ ഇരിക്കുന്നത് ആയി അവൻ കണ്ടു….

 

അതിൻ്റെ രൂപം വല്ലാത്ത ഭീതി ജനിപ്പിക്കുന്നത് പോലെ ആയിരുന്നു….അതു തന്നെ തന്നെ വീക്ഷിക്കുന്നത് ആയി അവന് തോന്നി…. അവൻ ശ്രദ്ധിക്കുന്നത് കണ്ടതും അതു ചിറക് അടിച്ചു പറന്ന് ഇരുളിന് ഉള്ളിലേക്ക് പോയി മറഞ്ഞു….

 

മഹി അതു നോക്കിക്കൊണ്ട് പാളികൾ അടച്ച് ഉറങ്ങാൻ ആയി കിടന്നു…..

 

********

 

പിറ്റേന്ന് രാവിലെ മഹി താമസിച്ച് ആണ് എഴുന്നേറ്റത്… ഉറക്കം വളരെ വൈകി ആണ് വന്നത്….

 

അടുക്കളയിൽ അമ്മായി ജോലികളിൽ മുഴുകി നിൽക്കുന്നു…പ്രിയ കടയിലേക്ക് യഥാ സമയത്ത് തന്നെ പോയിരുന്നു….

 

അവൻ നേരെ രേവതിയുടെ അടുത്തേക്ക് പോയി കുറച്ച് നേരത്തെ കുശലത്തിന് ശേഷം അവന് തറവാട്ടിലെ കാര്യം എടുത്ത് ഇടാൻ തോന്നി….

 

“ അമ്മായി ഞാൻ ഒരു കാര്യം ചോദിക്കട്ടെ “….

 

അവൻ തിരിഞ്ഞു നിന്ന് കറിക്ക് ആയി എന്തോ അരിഞ്ഞു നിൽക്കുന്ന രേവതിയോട് അവൻ ചോദിച്ചു….

 

“ നീ പറയട ചെക്കാ…. എന്താണ് ഒരു മുഖവര ഒക്കെ…..വലിയ കാര്യം ആണ് എന്ന് തോന്നുന്നല്ലോ…”

 

അവള് തിരിഞ്ഞു നോക്കിക്കൊണ്ട് മഹിയേ നോക്കി…..

 

“ ഞാൻ തറവാട്ടിലേക്ക് ഒന്ന് പോയാലോ എന്ന് ആലോചിക്കുവാണ് എന്താ അമ്മായിയുടെ അഭിപ്രായം”….

 

മഹി അതു പറഞ്ഞു നിർത്തിയതും രേവതി അവനെ അതിശയത്തോടെ നോക്കി….

 

“ നീ തറവാട്ടിലേക്ക് പോകുവാനോ…എന്താ ഇപ്പൊൾ ഇങ്ങനെ തോന്നാൻ “…

 

“ ഒന്നും ഇല്ല അമ്മായി…ഇവിടെ വന്നത് അല്ലേ ഒന്ന് പോയേക്കാം എന്ന് തോന്നി…എല്ലാവരെയും ഒന്ന് കാണാമല്ലോ….”

 

അവൻ പറഞ്ഞു നിർത്തി….

 

“ ആഹ….നല്ലകാര്യം… പിന്നെ മുത്തശ്ശൻ ചവിട്ടി പുറത്താകാതെ നോക്കിക്കോ…”

 

രേവതി ഒരു ചിരിയോടെ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *