അന്ധകാരം – 4 11

 

“ അമ്മായി ഇപ്പൊൾ തറവാട്ടിൽ എങ്ങും പോകാർ ഇല്ലേ… ഞാൻ അന്ന് അവസാനം ആയി പോയതാ “…

 

ആ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് മഹി അമ്മായിയെ നോക്കി…

 

“ ഇല്ലട…ഞാനും അന്ന് ആണ് പോയത്…എനിക്ക് അവിടെ വിലക്ക് അല്ലേ…അന്നു തന്നെ പോയത് തന്നെ അമ്മ നിർബന്ധിച്ച് കൊണ്ട് പൊയ്തല്ലേ”….

 

രേവതി പറഞ്ഞു നിർത്തിയതും മഹി അതിനു പകരം ഒന്ന് മൂളിയതെ ഉള്ളൂ…കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ എന്ന് അവന് നല്ലപോലെ അറിയാം

 

അവൻ കഴിച്ചു കഴിഞ്ഞ് കിടക്കാൻ ആയി പോയി… പോകുന്ന പോക്കിൽ പ്രിയ ഒരു ഗുഡ് നൈറ്റ് പറഞ്ഞു എങ്കിലും അവൻ അതിനു മൂളി അകത്തേക്ക് പോയി….

 

അതു അവളിൽ ഒരു ചെറിയ വിഷമം ഉണ്ടാക്കി എങ്കിലും അവള് അതു കാര്യം ആക്കാതെ അവളുടെ റൂമിലേക്ക് പോയി….

 

***

 

മഹി നേരേ റൂമിൻ്റെ ഡോർ ലോക് ചെയ്ത് കട്ടിലിലേക്ക് ചെന്ന് ഇരുന്നു….ഏത്ര നാൾക്ക് ശേഷം ആണ് ഇങ്ങോട്ട് വന്നത്…എന്നാല് ഇവിടെ വന്നതിൽ ഒരു അപരിചിതത്വം അനുഭവപ്പെടുന്നില്ല….

 

അവൻ എഴുന്നേറ്റ് റൂമിൻ്റെ വശത്ത് ഉള്ള ജനലിൻ്റെ ജനൽപ്പാളി രണ്ടും രണ്ട് വശത്തേക്ക് ആയി തുറന്ന് ഇട്ടു….

 

അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്ന നെറ് ഫ്രെയിം ഉള്ളത് കൊണ്ട് കൊതുക് അകത്തേക്ക് കയറും എന്ന് പേടിക്കേണ്ട….

 

അവൻ ജനലിൽ തുറന്നതും തണുത്ത കാറ്റ് റൂമിലേക്ക് അടിച്ചു കയറി…. തണുത്ത് നനഞ്ഞ മണ്ണിൻ്റെ ഗന്ധവും…പിന്നെ എവിടുന്നോ ഒരു നല്ല സുഗന്ധവും…ഏതോ പൂവ് രാത്രി പൂതത്ത് ആണ്…. നേരിയ ഗന്ധമേ ഉള്ളൂ എങ്കിലും നല്ല ശക്തി ഉണ്ട്….അതു കൂടി കൂടി വരുന്നത് പോലെ…അവൻ അതു കുറച്ച് നേരം ആസ്വദിച്ചു….പുറത്ത് നല്ല നിലാവ് അതു ജനലിൽ കൂടെ അവൻ്റെ ശരീരത്തിലേക്ക് കയറുന്നു….

 

വല്ലാത്ത ശാന്തത…ഇടക്ക് ഇടക്ക് ചീവീടുകൾ കരയുന്നത് ഒഴിച്ചാൽ വേറെ ശബ്ദങ്ങൾ ഒന്നും ഇല്ല…. ഈ ശാന്തത ആണ് ഒരു മനുഷ്യനെ പേടിപ്പെടുത്തുന്നതും അവനെ ഒരു സാഹിത്യകാരൻ ആക്കുന്നതും….

 

അവൻ്റെ ഉള്ളിലെക്ക് ഏതോ കവി വരുന്നുണ്ട് എന്ന് മനസ്സിലാക്കിയതും അവൻ തല കുടഞ്ഞു കൊണ്ട് മനസിനെ ഉഷാർ ആകി കൊണ്ട് അവൻ നേരെ കട്ടിലിലേക്ക് വന്ന് കിടന്നൂ…..

 

അവൻ സ്വയം കണ്ണുകൾ അടച്ചു കൊണ്ട് ഉറക്കത്തെ സ്വാഗതം ചെയ്യാൻ ആയി കിടന്നു….

 

കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മഹിക്കു ഉറക്കം വന്നതേ ഇല്ല….ഉച്ചക്ക് ചിലപ്പോൾ ഉറങ്ങിയത് കൊണ്ട് ആവാം…ഉച്ചക്ക് ഉറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ വലിയ പാട് ആണ്…

 

അവൻ ഓരോന്ന് ആലോചിച്ചു മുകളിലേക്ക് നോക്കി കിടന്നു….

 

തനിക്ക് മുന്നിൽ ഉള്ളത് ഒരു വലിയ കടമ്പ തന്നെ ആണ്…ആദ്യം അധ്യാപകൻ്റെ ജോലി അതു കുഴപ്പം ഇല്ല… നാട്ടിൽ നിൽക്കുമ്പോൾ കൂട്ടുകാരൻ നടത്തുന്ന ട്യൂഷൻ സെൻ്ററിൽ ക്ലാസ് എടുത്ത് ശീലം ഉണ്ട് അല്ലാതെ ട്രെയിനിംഗ് പരമായും ഉണ്ട്… പക്ഷെ ആദ്യം ആയിട്ട് ആണ് ഒരു സ്ഥിര അധ്യാപക്ന് ആയി കിട്ടുന്നത്… എന്നാല് ചെറിയ പേടി ഒക്കെ ഉണ്ട്… ആ നോക്കാം….

 

പക്ഷേ ഇതൊന്നും അല്ല യഥാർത്ഥ പണി…. ഇടഞ്ഞു നിൽക്കുന്ന അച്ചൻ്റെ കുടുംബത്തെ ഒന്നാക്കണം… അതാണ് ഇങ്ങോട്ട് തന്നെ അധ്യാപകൻ ആയിട്ട് ജോയിൻ ചെയ്യാൻ കാരണം….

 

അച്ഛനും അതു തന്നെ ആണ് ആഗ്രഹിക്കുന്നത്…

 

അച്ഛൻ്റെ കുടുംബത്തിൽ ഇപ്പൊൾ ഉള്ളത് മുത്തശ്ശനും മുത്തശ്ശിയും വലിയ അമ്മായിയും അവരുടെ മകളും ആണ്…അമ്മായിയുടെ ഭർത്താവ് വിദേശത്ത് എന്തോ ജോലിയിലാണ്….

 

മുത്തശ്ശനും മുത്തശ്ശിക്കും മൂന്ന് മക്കൾ ആണ്… മൂത്തത് അച്ഛൻ, രണ്ടാമത്തേത് രേണുക അമ്മായി ആണ്.. അതിനു ഇളയത് രേവതി അമ്മായിയും…

 

മുത്തശ്ശൻ നാട്ടിലെ അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു…അങ്ങനെ ഉള്ള ഒരു വലിയ തറവാട്ടിൽ ആയിരുന്നു അച്ഛൻ്റെ വളർച്ച എന്നാല് ഇതെല്ലാം അവസാനിച്ചത് രേവതി അമ്മായിയുടെ ഒരു പ്രണയത്തിൻ്റെ പേരിൽ ആണ്…ഇപ്പോഴത്തെ രാജീവ് അമ്മാവൻ്റെ പേരിൽ…

 

ആ നാട്ടിലെ നാട്ടുകാരനും ഒരു പാർട്ടി പ്രവർത്തകനും ആയിരുന്നു ചെറിയ അമ്മാവൻ ആയിരുന്ന രാജീവ്…. പറയത്തക്ക സാമ്പത്തികം ഒന്നും ഇല്ലായിരുന്നു അമ്മാവന്…വയസായ ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ ബന്ധം എന്ന് പറയാൻ ആയി…. അമ്മാവൻ കോളജിൽ പഠിക്കുമ്പോൾ പുള്ളിക്കാരി മരണപ്പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *