അന്ധകാരം – 4 8

 

പെട്ടന്ന് “എടി പ്രിയേ ഇത് എങ്ങോട്ടാ….” ഒരു സ്‌കൂട്ടി അവളുടെ മുന്നിലേക്ക് വന്ന് നിന്നു…

 

അവള് നോക്കി അവളുടെ കൂട്ടുകാരി ആതിര ആയിരുന്നു അത്…

 

“ ഞാൻ കാവിലെ പോകുവാ…നീ എങ്ങോട്ടാ”….

 

“ കടയിലാടി അമ്മുമ്മക്ക് മുറുക്കാൻ തീർന്ന് പോയി ആ കിളവി അവിടെ കിടന്ന് കാറുന്നുണ്ട്….”

 

ആതിര ചിരിയോടെ രേവതിയോട് ആയി പറഞ്ഞു….

 

“ ഇതരാടി”…

 

തൊട്ട് അടുത്ത് നിൽക്കുന്ന മഹീയേ നോക്കി അവള് ചോദിച്ചു…അതിന് ഇടയിൽ അവൻ്റെ ശരീരം ആകെ ഒന്ന് അവള് ഉഴിഞ്ഞ് എടുത്തൂ…..അവൻ്റെ സൗന്ദര്യത്തിൽ അവള് മയങ്ങി നിൽക്കുക ആയിരുന്നു…

 

പ്രിയ അവളുടെ നോട്ടം കണ്ടിരുന്ന് അവൾക്ക് ആ നോട്ടം ഇഷ്ടപ്പെട്ടില്ല എങ്കിലും അവള് ഒന്നും പറഞ്ഞില്ല….

 

“ എൻ്റെ കസിൻ ആണ്… കാവിലെ കൊണ്ട് പോകുവാ…ഇന്നലെ വന്നതേ ഉള്ളൂ….പട്ടണത്തിൽ നിന്ന…”

 

പ്രിയ എല്ലാം ഒറ്റസ്വരത്തിൽ പറഞ്ഞു അല്ലങ്കിൽ അവള് അടുത്തത് ആയി ചോദിക്കുന്നത് എപ്പോൾ വന്നൂ എവിടെ ആണ് താമസം അങ്ങിനെ ആയിരിക്കും….

 

“ എടി…. നീ അന്ന് പറഞ്ഞ കസിൽ ആണോ ഇത്”….

 

ആതിര എന്തോ ഓർത്ത് എടുത്ത് ആതിരയോട് പറഞ്ഞു…

 

പെട്ടന്ന് ഞെട്ടുകൊണ്ട് പ്രിയ കണ്ണ് കാണിച്ചു…

 

“ നീ പോയെ ഞങൾ പോയി വിളക്ക് വെക്കട്ടെ വൈകും”…

 

ആതിര എന്തോ പ്രിയയെ നോക്കി ആക്കി ചിരിച്ച് കൊണ്ട് വണ്ടിയും സ്റ്റാർട്ട് ചെയ്ത് പോയി….

 

എന്നെ കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ടോ മഹി ദൂരേക്ക് പോകുന്ന അതിരയെ നോക്കി പ്രീയയോട് ചോദിച്ചു…

 

“ അതു ഒന്നും ഇല്ല ചേട്ടൻ വന്നേ….” ഇതും പറഞ്ഞ് അവള് മുന്നേ നടന്നു….

 

കുറച്ച് ദൂരം നടന്നതും ഒരു പൊന്തകാടിനു ഇടയിലൂടെ ആയി നടത്തം പിന്നീട് മരങ്ങൾക്ക് ഇടയിലൂടെ ആയി….

 

കുറച്ച് മുന്നോട്ട് പോയതും ഒരു ചെറിയ കുന്ന് കണ്ടു അധികം വലുത് ഒന്ന് അല്ല…ഇതിന് മുകളിൽ ആണോ കാവ് കൊണ്ട് വച്ചിരിക്കുന്നെ അവന്നു അതിശയം തോന്നി….

 

കുന്നിലേക്ക് കയറാൻ ആയി ചെറിയ വഴി അതിൽ പടിയായി ചീള് കല്ലുകൾ നിരത്തിയിട്ടുണ്ട്…

 

അവൻ പിന്നിലായി പടികൾ കയറി….

 

അവന് മുന്നിൽ നടക്കുന്ന പ്രിയയുടെ പിന് ഭാഗത്തേക്കു ആണ് അവൻ്റെ നോട്ടം വന്ന് നിന്നത് ….

 

അതു രണ്ട് ഗോളങ്ങൾ ഉരുണ്ടു മറിയുന്നത് പോലെ മുകളിലേക്കും താഴേക്കും തെന്നി മാറുന്നത് കണ്ട് അവൻ്റെ തൊണ്ട വരണ്ടു….

 

പടികൾ കയറുന്ന ഓരോ കാൽവെയ്പിലും അവ പിറകിലേക്ക് കൂടുതൽ തള്ളി വരുന്നത് അവൻ കൗതുകത്തോടെ നോക്കി….

 

പെട്ടന്ന് അവൻ്റെ മനസ്സിലേക്ക് എന്തോ വന്നതും അവൻ നോട്ടം മാറ്റികളഞ്ഞു….

 

കുറച്ച് കഴിഞ്ഞതും ഇരുവരും കുന്നിനു മുകളിലായി എത്തി

 

അവന് മുന്നിൽ അത്യാവശ്യം വലിയ ഒരു കാവ് പ്രത്യക്ഷപെട്ടു…. കാണാൻ മനോഹരം ആയ കാവ്…. ആളുകൾ ഒരുപാട് ഇവിടെ വരാറ് ഉണ്ട് എന്ന് മനസിലായി… നല്ലപോലെ നിലം ചെത്തി വൃത്തി ആയി സൂക്ഷിച്ചിരുന്നു അവിടം….

 

പുറത്ത് നിന്നും നോക്കിയാൽ കാവിനു ഉള്ളകം കാണാൻ സാധിക്കും…അവിടെ ഇവിടെയായി വിളക്കുകൾ തെളിഞ്ഞു കാണാം… കേടാ വിളക്കുകൾ ആയിരിക്കും ചിലപ്പോൾ അതു….

 

കാവിനു ഉള്ളിലേക്ക് പ്രിയ വിളിച്ചിട്ടും അവൻ ചെന്നില്ല…അതു അവളിൽ വിഷമം ഉണ്ടാക്കി എങ്കിലും അവള് അങ്ങോട്ടേക്ക് പോയി…

 

അവൻ അവിടെ നിന്നും മാറി ചുറ്റുപാട് മുഴുവൻ വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു….

 

കാവ് നിൽക്കുന്ന കുന്നിൽ നിന്നും നോക്കിയാൽ ഒരു ഗ്രാമത്തിൻ്റെ പകുതിയും അതിനു അക്കരെ ഒന്നും വ്യക്തം അല്ല സന്ധ്യ ആയത് കൊണ്ട് ആവും….. അപ്പുറത്തേക്ക് എല്ലാം വയലുകളും വീടുകളും ഒക്കെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് …കുറച്ച് ദൂരെ ആയി മരങ്ങൾക്ക് ഇടയിൽ നീളത്തിൽ ഉള്ള ഒരു തോട് കാണാം….തോടിന്റെ സൈഡിലും വീടുകൾ ഉണ്ട്….

 

മഹി അവിടെ ആകെ നോക്കി നിന്നപ്പോൾ കാവിലെ കാര്യങ്ങള് എല്ലാം ചെയ്തത് തീർത്ത് പ്രിയ വന്നിരുന്നു….

 

കുറച്ച് നേരം കഴിഞ്ഞതും അവർ ഇരുവരും മലയിറങ്ങി…. മരങ്ങൾക്ക് ഇടയിലൂടെ ആയിരുന്നു ഇറക്കം… ആകെ ഒരു മാറ്റം….വന്ന വഴിയല്ല അല്ലേല്ലോ ഇത് എന്ന് മനസ്സിലാക്കിയ മഹി പ്രിയയെ നോക്കി….

 

“ ഇത് ഷോട്ട് കട്ട് ആണ് ചേട്ടാ പെട്ടന്ന് തോടിൻ്റെ അടുത്ത് ആയി എത്തും”….

 

അവൻ്റെ നോട്ടം കണ്ടതും അവള് ചിരിയോടെ പറഞ്ഞു….

 

“ മഴക്കോൾ ഉണ്ട് എന്ന് തോന്നുന്നു…”

 

ആകാശത്തേക്ക് ഉരുണ്ടു കയറുന്ന കാർമേഘങ്ങളെ കണ്ട് മഹി പറഞ്ഞു….

 

അവളും ആകാശത്തേക്ക് നോക്കി…നല്ലപോലെ ഇരുണ്ട് വരുന്നുണ്ട്….

 

പെട്ടന്ന് പ്രിയ മുന്നൊട്ടേക്ക് വീഴാൻ പോയതും മഹി അവളുടെ കൈ പിടിച്ചു നിർത്തി….

 

അവളും അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു….അതു അവളുടെ ശരീരത്തിലേക്ക് ഒരു വൈദ്യുതി കടന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി…

 

പിന്നീട് അവള് ആ കൈ വിടാൻ കൂട്ട് ആകിയില്ല…അവനും അതു കാര്യം ആയി എടുത്തില്ല അവൾക്ക് ഒപ്പം കൈ കോർത്ത് കൊണ്ട് നടന്നു….

 

ഇതെല്ലാം അവള് മുൻകൂട്ടി കണ്ട് കൊണ്ട് ചെയ്തത് ആണ്…മഹിയേട്ടനെ കുറച്ച് നേരം തനിച്ച് കിട്ടിയല്ലോ എന്ന് അവൾക്ക് തോന്നി… അതു കൊണ്ട് തന്നെ ആണ് വന്ന വഴി പോകാതെ ഈ വഴി തന്നെ നോക്കി എടുത്തത്….കുറെ നേരം അവനോട് സംസാരിക്കാം എന്ന് അവള് കണക്ക് കൂട്ടി….

 

എന്നാല് അവളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രകൃതിയുടെ മുഖം കൂടുതൽ വന്യം ആയി കൊണ്ട് ഇരുന്നു….

 

കാർമേഘങ്ങൾ മൂടി ആകെ ഇരുട്ട് വ്യാപിച്ചിരിക്കുന്നു… മരങ്ങൾക്ക് ഇടയിൽ ആയത് കൊണ്ട് ഒരു രാത്രി ആകാൻ പോകുന്ന പ്രതീതി…ചെറുതായി മഴ പൊടിക്കുന്നുണ്ട്…

 

പ്രിയ അത് ശ്രദ്ധിച്ചു കൊണ്ട് നടത്തം വേഗത്തിൽ ആകി… അവനും പെട്ടന്ന് അവൻ്റെ കൈ പിടിച്ചുള്ള നടത്തത്തിൽ ഒന്ന് പകച്ചു എങ്കിലും അവനും വേഗത്തിൽ നടക്കാൻ തുടങ്ങി… അവളുടെ മുഖത്ത് നല്ലപോലെ പരിഭ്രമം കാണുന്നുണ്ട്…

 

ഇപ്പൊൾ മുഴുവൻ രാത്രി ആയ പോലെ ആണ് … ചെറുതായി മഴ പൊടിക്കുന്നുണ്ട് … അടുത്ത് എങ്ങും ഒരു വഴി വിളക്ക് പോലും ഇല്ല എന്ന് അവൻ അതിശയത്തോടെ നോക്കി.

 

ചുറ്റും ചെറിയ വെളിച്ചം ഉണ്ട് എങ്കിലും നല്ലപോലെ വ്യക്തം അല്ല…അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഫാഷ് ഓൺ ആക്കി നടന്നു… ഇരുട്ടിൻ്റെ കാഠിന്യം കൂടി കൂടി വരുന്നുണ്ട്….

 

സമയം ആറ് ആകാൻ പോകുന്നെ ഉള്ളൂ നല്ല ഇരുട്ടായി മാറി ഇപ്പൊൾ….

 

ദൂരെ ആയി തോട് കാണാം….അവിടെ വീടുകൾ കാണുമോ എന്തോ….തോടിൻ്റെ ഭാഗത്തേക്ക് അടയ്ക്കും തോറും ഇരുട്ടിൻ്റെ കാഠിന്യം വല്ലാതെ കൂടി വന്നിരുന്നു… തോട് നിൽക്കുന്നത് മരങ്ങൾക്ക് ഇടയിലാണ്…..കുറച്ച് നടന്നതും ഇരുവരും തോടിന്റെ കര അടുക്കാറായി….

Leave a Reply

Your email address will not be published. Required fields are marked *