അന്ധകാരം – 4 8

 

കുറച്ച് ഓടിയത് കയറ്റത്തിന് കുറച്ച് മുൻപിൽ ആയി കുറച്ച് ഉയർന്ന് നിൽക്കുന്ന ഒരു വീടും വെളിച്ചവും കണ്ടപ്പോൾ ആണ് ഇരുവർക്കും ശ്വാസം നേരെ വീണത് …മഹി ആ രൂപം കണ്ട് നല്ലപോലെ പേടിച്ചിരുന്നു… അവൻ്റെ കയ്യും കാലും നല്ലപോലെ വിറച്ചിരുന്നു….

 

“ മോളെ….. ആ രൂപം എന്താ അതു….അതിനെ ഞാൻ കണ്ടിട്ടുണ്ട്….”

 

അവൻ ഒരു വിറയലോടെ പറഞ്ഞു …

 

അതിനെ കുറിച്ച് ഒന്നും പറയല്ലേ മഹിയേട്ട അതു നമുക്ക് ഒപ്പം പിറകെ വരും….. അവള് അതു വിതുമ്പലോടെ പറയുക ആയിരുന്നു….

 

അവൾ അവനെയും കൂട്ടി കയറ്റത്തിനു അടുത്ത് എത്തിയപ്പോൾ എന്തോ ശ്രദ്ധിച്ച് പ്രിയ പെട്ടന്നു നിന്നു..

 

പെട്ടന്ന് മുന്നിൽ നിന്നിരുന്ന വീടിൻ്റെ വെളിച്ചം അണഞ്ഞു ചുറ്റും വീണ്ടും ഇരുട്ട് വ്യാപിച്ചു….വെളിച്ചം എന്ന് പറയാൻ മാത്രം അവൻ്റെ മൊബൈൽ വെളിച്ചം മാത്രം…. കാടുകളിൽ കൂടി എന്തോ ഓടി മറയുന്നത് പോലെ ഇരുവരും ശബ്ദം കേട്ടു….

 

ചുറ്റും നിന്നും നല്ല കാറ്റ് അടിക്കുന്നുണ്ട്… ദൂരെ നിന്നും മഴ ഇരിച്ചു വരും പോലെ ഉള്ള ശബ്ദം…

 

ഇരുവരും വീണ്ടും ഭയന്ന് …വേഗം മുന്നോർട്ടേക്ക് നടന്നു …പക്ഷെ കയറ്റം കയറി കുറച്ച് കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു വല്ലാത്ത മുരൾച്ച ഇരുവരും കേട്ടത്.. അവരറിയാതെ തന്നെ ശബ്ദം കെട്ട ഇടത്തേക്ക് തിരിഞ്ഞു നോക്കി …

 

മൊബൈൽ വെളിച്ചത്തിൽ അവര് കണ്ട കാഴ്ച അവരുടെ സകല നാടികളേയും തളർത്തുന്ന തരത്തിൽ ആയിരുന്നു…

 

ഒരു വല്ലാത്ത കറുത്ത രൂപം നല്ല പൊക്കമുള്ള നാക്ക് നിലത്തു മുട്ടുന്ന പോലെ… അതു ഒരു സർപ്പത്തെ പോലെ ആടുന്നുണ്ട്… അതു ഇവരെ നോക്കി മുരളുക ആണ് ….

 

പെട്ടന്ന് കണ്ട കാഴ്ചയിൽ വെപ്രളതോടെ അവൻ കൈ അതിന് നേരേ വീശി.. ….

 

പൊടുന്നനെ അവരെ ഞെട്ടിച്ച് കൊണ്ട് ആ രൂപം പെട്ടെന്ന് അപ്രത്യക്ഷമായി !!….

 

ഇരുവരുടെയും നെഞ്ചില് കൂടി ഒരു മിന്നൽ പായിക്കുന്ന കാഴ്ച ആണ് ആ നടന്നത്…

 

പിന്നീട് ഇരുവരും വീട് പിടിക്കാൻ ഒരു ഓട്ടം ആയിരുന്നു ….

 

പ്രിയ വേഗത്തിൽ മുന്നിൽ കാണുന്ന വഴിയിലൂടെ മഹിയേ വലിച്ച് കൊണ്ട് ഓടി…. പതിയെ പതിയെ വഴി തെളിയാൻ തുടങ്ങി.. വെളിച്ചം നിറഞ്ഞ് നിൽക്കുന്ന വഴികൾ കണ്ട് തുടങ്ങി…. അവസാനം ഇരുവരും അവളുടെ വീടിന് താഴെയുള്ള വളവിളായി വന്ന് ഇറങ്ങി….

 

അവിടെ എത്തിയപ്പോഴേക്കും ഇരുവരും നല്ലപോലെ തളർന്നിരുന്നു…പ്രിയ മഹിയുടെ പിടി വിട്ട് ക്ഷീണത്തിൽ നിലത്തേക്ക് ഇരുന്ന് പോയി…. അവള് നല്ലപോലെ കിതച്ച് ശ്വാസം വിട്ട് കൊണ്ട് ഇരുന്നു…

 

ഒരു ഇരുട്ടിൻ്റെ വരിഞ്ഞ് മുറുക്കുന്ന പിടിയിൽ നിന്നും വെളിച്ചത്തിൻ്റെ സുരക്ഷയിലേക്ക് വന്ന് ചേർന്ന ആശ്വാസം ആയിരുന്നു ഇരുവർക്കും…

 

അപ്പോഴും ചെറിയ ചാറ്റൽ മഴ അവിടെ പെയ്തു കൊണ്ട് ഇരുന്നു….അതു ഇരുവർക്കും ക്ഷീണത്തിൽ തെല്ലൊരു ആശ്വാസം കൊടുത്തു….

 

ആ വഴിയിൽ നിന്നും നോക്കിയാൽ അമ്മായിയുടെ വീട് കാണാം…. പ്രിയ ഇപ്പോഴും നിലത്ത് ഇരുന്ന് ശ്വാസം വിടുകകയാണ്…ഇതുവരെ അവള് തൻ്റെ മുഖത്ത് നോക്കിയിട്ടില്ല ..

 

ഇതിനകം നല്ലപോലെ വിയത്തീരുന്നു… പട്ടു പാവാട കുതിർന്ന് ദേഹത്ത് ഒട്ടി പിടിച്ചു കിടക്കുന്ന നിലയിൽ ആയിരുന്നു….

 

മഹി പോക്കറ്റിൽ നിന്നും കർച്ചീഫ് അവൾക്ക് കൊടുത്തു…അവള് മഹിയേ ഒന്ന് നോക്കിയ ശേഷം അതു വാങ്ങി മുഖം എല്ലാം തുടച്ചു….

 

ഇതേ കോലത്തിൽ അമ്മായിയുടെ മുന്നിലേക്ക് ചെന്നാൽ ശെരി ആവില്ല…

 

കുറച്ച് നേരവും കൂടി വിശ്രമിച്ച് ഓകെ ആയപ്പോൾ ഇരുവരും എഴുന്നേറ്റ് വീട്ടിലേക്ക് പോകാം എന്ന് തീരുമാനിച്ചു…

 

******

 

തുടരും……

 

സ്റ്റോറിയുടെ ചില ഭാഗങ്ങൾ ബോർ അടിക്കുമോ എന്ന് അറിയില്ല…ജോലിയുടെ ടെൻഷൻ ചിലപ്പോൾ സ്റ്റോറിയിൽ കണ്ടേക്കാം…കഥയിലേക്ക് മുഴുവൻ ആയി എനിക്ക് ഇപ്പൊൾ നല്ലപോലെ ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല… ക്ഷമിക്കണം എന്ന് പറയുക ആണ്…സ്റ്റോറി കളഞ്ഞിട്ട് പോയോ എന്ന് ആരും ചോദിക്കല്ലേ… ഇട്ടിട്ട് പോകില്ല (ഒപ്പ്)……

Leave a Reply

Your email address will not be published. Required fields are marked *