അന്നയുടെ ജോർജ് – 3 7

അന്നയുടെ ജോർജ് 3

Annayude George Part 3 | Author : Garuda

[ Previous Part ] [ www.kambi.pw ]


 

മുകളിൽ പോയ ജോർജ് അവർക്ക് കൊടുക്കാനായി ഒരു കുപ്പി എടുത്തോണ്ട് വന്നു. മാജിക്‌ മൊമെന്റ് ഫുൾ ബോട്ടിൽ. ആ പേരിനു തന്നെ ഒരു സുഖമുണ്ട്. അവൻ അത് നോക്കി മന്ദഹസിച്ചു. അവനിന്ന് തൊടാൻ പോലും പറ്റില്ല. വേണ്ട തൊടണ്ട. വീട്ടിലെങ്ങാനും അറിഞ്ഞാൽ തീർന്നു.

 

ഇന്നും അടിക്കാനാണോ പ്ലാൻ.

 

അന്നയുടെ ചോദ്യം ചോദ്യം കേട്ടാണ് അവൻ നിന്നത്. അവൾ തന്റെ പുറകെ വന്നത് അവൻ കണ്ടിട്ടില്ലായിരുന്നു. ഈ പെണ്ണ് ഇതെന്തിനുള്ള പുറപ്പാടാ. ഭാഗ്യം വേറാരും കേട്ടില്ല. അവൻ ചുറ്റും നോക്കി.

 

ജോർജ് : നീ കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കണ്ട. അവൻ കടുപ്പിച്ചു പറഞ്ഞു.

 

അന്ന : അമ്മച്ചി പറഞ്ഞിട്ടുണ്ടല്ലോ എല്ലാം നോക്കാൻ. എന്നിട്ടൊരു ചിരിയും. ജോർജ് പേടിക്കണ്ട. എല്ലാവരും താഴെയാണ്. അവൾക്കെന്തോ അധികാരം കിട്ടിയ പോലെയാണ് സംസാരിക്കുന്നതു.

 

ജോർജ് : ഓ ഇനിയതും പറഞ്ഞു നടക്കാൻ നിൽക്കണ്ട. എനിക്കറിയാം എന്തൊക്കെ ചെയ്യണമെന്ന്. നീ വന്ന കാര്യം നോക്ക്. അവൻ അവളോട്‌ അൽപ്പം പുച്ഛത്തോടെ സംസാരിച്ചു.

 

അന്ന : മോനെ ജോർജെ നീ കോളേജിൽ ചിലപ്പോൾ വലിയ പഠിപ്പിസ്റ്റ് ആവും. അത് എന്റെ അടുത്ത് എടുക്കല്ലേ മോനെ. ഇവിടെ വന്നപ്പോഴല്ലേ മോൻ ഒരു പൂച്ചക്കുട്ടിയാണെന്ന് അറിഞ്ഞേ.

 

ജോർജ് : അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി. അന്നേ ഇപ്പോൾ എനിക്ക് സംസാരിക്കാൻ സമയമില്ല. അവന്മാർ അവിടെ കാത്തു നിൽക്കുകയാണ്.

 

അന്ന : ഇപ്പോൾ മോൻ പൊക്കോ. നിന്നെ ഞാൻ എടുത്തോളാം. ഇതിൽ നിന്നു നീ അടിക്കാൻ നിൽക്കണ്ട. അധികാരത്തോടെ അവൾ പറഞ്ഞു.

 

ജോർജ് അവളെ മൈന്റ് ചെയ്യാതെ താഴേക്ക് നടന്നു. അവൾ പിന്നാലെയും. ഒരു ചിരിയോടെ.

 

അമ്മച്ചിയും അപ്പച്ചനും കാണാതെ ഒതുക്കി പിടിച്ചു അവൻ കൂട്ടുകാരുടെ അടുത്തേക്ക് പോയി. അന്ന നേരെ മണവാട്ടിയുടെ അടുത്തേക്കും. കുപ്പി കൂട്ടുകാർക്ക് കൊടുത്ത്. പിന്നെ ഇവിടെ നിന്നും അടിച്ചു കുളവാക്കരുത്. അങ്ങ് മാറി പോയി അടിച്ചേക്കണം. ഒരു താക്കീത് പോലെ അവൻ അവരോടു പറഞ്ഞു.

അങ്ങനെ പരിപാടിയൊക്കെ കഴിഞ്ഞു എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു. അളിയനും പെങ്ങളും അമ്മച്ചിയും അപ്പച്ചനും എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. നല്ല സുന്ദരമായ കാഴ്ച.

ദൈവമേ എന്നും ഇതുപോലെ ഇവരെ ചേർത്ത് നിർത്തണമേ. മനസ്സിൽ അവൻ പ്രാർത്ഥിച്ചു. ഇടയ്ക്കു വഴക്ക് കൂടുമെങ്കിലും പെങ്ങളെന്നു വച്ചാൽ അവനു ജീവനാണ്. അവൾ പോകുന്നത് ആലോചിക്കുമ്പോൾ സങ്കടം വരും.

ടാ ജോർജെ ഇവിടെ വന്നിരിക്കടാ. അമ്മായിയപ്പൻ വിളിച്ചപ്പോഴാണ് അവൻ ചെന്നത്. സന്തോഷത്തോടെ അവൻ അവരുടെ അടുത്തേക്ക് ചെന്ന്. ഫോട്ടോ ഗ്രാഫർമാർ നിർത്താതെ ഫോട്ടോ എടുത്തു അവരുടെ പണി ഭംഗിയാക്കുന്നു.

ഞാൻ ചെന്നിരുന്നു നോക്കിയപ്പോൾ തൊട്ടടുത്തു അന്ന ഇരിക്കുന്നത് കണ്ടു. അവൻ മൈന്റ് ചെയ്തില്ല. എല്ലാവരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. പെങ്ങളുടെ മുഖത്തു ദുഃഖം ഉണ്ടെങ്കിലും അവൾ അത് മറച്ചുവെച്ചു ചിരിക്കാൻ ശ്രമിക്കുന്നു.

 

ഇന്നെത്രണ്ണം അടിച്ചു. അന്ന പതിയെ ചെവിയിൽ ചോദിച്ചപ്പോൾ ആണ് അവൻ അവളെ നോക്കിയത്. ഡ്രസ്സ്‌ എല്ലാം മാറ്റി അവൾ അൽപ്പം സുന്ദരി ആയിട്ടുണ്ടോ എന്ന് അവനു തോന്നി

 

ജോർജ് : 4 എണ്ണം, എന്തേ നിനക്കും വേണോ. ആരും കേൾക്കാതെ അവൻ പറഞ്ഞു.

 

അന്ന : കിട്ടിയാൽ ട്രൈ ചെയ്യാമായിരുന്നു. പുഞ്ചിരിയോടെ അവൾ പറഞ്ഞു.

 

എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം. അമ്മായിമ്മ അവരോടു ചോദിചപ്പോൾ ഒന്ന്മില്ലമ്മച്ചി എന്ന് അവൻ പറഞ്ഞു.

 

അവൾ ചിരിച്ചു.

 

ജോർജെ ഇവൾ നിന്റെ ക്ലാസ്സിൽ ആണെന്ന് നിന്റെ അമ്മച്ചി പറഞ്ഞു. എന്നിട്ട് ഞങ്ങൾ ഇപ്പോഴാണ് അറിയുന്നത്. അവനോടായി അമ്മായിച്ചൻ പറഞ്ഞു.

 

ഞങ്ങളും ഇപ്പോഴാ അറിയുന്നേ. അന്ന അത് പറഞ്ഞപ്പോൾ ജോർജ് അവളുടെ മുഖത്തേക്ക് നോക്കി.

 

അതെന്തായാലും നന്നായി. എനിക്കിത്തിരി സമാധാനം കിട്ടുമല്ലോ. നീ അവളെയൊന്നു ശ്രദ്ധിക്കണം കേട്ടോ പപ്പയും മമ്മിയും ഇല്ലാത്ത കൊച്ചാണത്. അത് പറഞ്ഞതും അമ്മായിഅമ്മ അമ്മായിഅപ്പന്റെ മുഖത്തേക്ക് അൽപ്പം ദേഷ്യത്തോടെ നോക്കി. ഇതിപ്പം അവളുടെ മുന്നിൽ പറയേണ്ട ആവശ്യമുണ്ടോ എന്നാണ് ആ നോട്ടത്തിനർത്ഥം എന്ന് അവനു മനസിലായി. പറയേണ്ടി ഇല്ലായിരുന്നു എന്ന് അദ്ദേഹത്തിനും തോന്നി. അവൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ ചെറിയ പുഞ്ചിരിയോട് കൂടി തന്റെ സങ്കടം മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഭക്ഷണം കഴിപ്പൊക്കെ തീർന്നു പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു അവർ . അവൻ മാറിനിന്നു എല്ലാം കാണുകയായിരിന്നു. ചേച്ചി പോകുന്നത് ആലോചിച്ചപ്പോൾ സങ്കടം മറ്റൊന്നും അവനു ചെയ്യാൻ കഴിയുന്നില്ല.

അപ്പോൾ അമ്മായി അപ്പൻ അവനെ വിളിച്ചു മാറിനിന്നു. ജോർജെ ഞാൻ കാര്യം പറഞ്ഞതാ. എന്റെ മോളു തന്നെയാ അവളും. അവളുടെ അമ്മച്ചി അതായത് എന്റെ പെങ്ങളും അളിയനും ഒരു കാർ ആക്‌സിഡന്റിൽ മരിച്ചതാ. ആറു മാസമേ ആയിട്ടുള്ളു. നീ അവളെ കോളേജിലോക്കെ ഒന്ന് ശ്രദ്ധിച്ചേക്കണേ. അത് കേട്ടപ്പോൾ ജോർജിന് വീണ്ടും സങ്കടമായി.

അത് ഞാൻ ശ്രദ്ധിച്ചോളാം അങ്കിൾ. അവൻ പുഞ്ചിരിയോടെ പറഞ്ഞു. അതും പറഞ്ഞു അവന്റെ തോളിൽ തട്ടിയിട്ട് അദ്ദേഹം അവരുടെ അടുത്തേക്ക് പോയി. ജോർജ് പെട്ടെന്ന് മുകളിൽ പോയി. തന്റെ ചേച്ചി പോകുന്നതിൽ ഒരു ചെറിയ സങ്കടം അവൻ ആരുടേയും മുമ്പിൽ കാണിച്ചില്ല.

ആരും കാണാതെ ഒന്ന് സ്വസ്ഥമായി കരയാൻ അവൻ ആഗ്രഹിച്ചു. കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു. അവന്റെ കണ്ഠം ഇടറാൻ തുടങ്ങി. അപ്പോഴേക്കും അന്ന അവിടേക്കു വന്നു. അവനോടു യാത്ര പറയാൻ വന്നതായിരുന്നു അവൾ. അവളെ കണ്ടപ്പോൾ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ നിന്നു.

അത് കണ്ട അന്ന. അയ്യേ മോൻ കരയുന്നോ ഞങ്ങളുടെ അടുത്തേക്കല്ലേ അവൾ വരുന്നത്. പൊന്നുപോലെ നോക്കും. അവളുടെ ആ വാക്കുകൾ അവനു സന്തോഷം നൽകി. എന്തായാലും എന്റെ ചേച്ചിയെ കുറിച്ചല്ലേ പറഞ്ഞെ.

 

ആദ്യമായി അവളോട്‌ അവൻ ചിരിച്ചു. ജോർജെ ഞങ്ങൾ പോകുവാന് monday ക്ലാസ്സിൽ കാണാം ട്ടോ. കണ്ണ് തുടച്ചു കൊണ്ട് ജോർജ് ഉം ഒന്നുമൂളി.

താഴേക്കു നടന്ന അവൾ എന്തോ ആലോചിച്ചു അവനെ നോക്കി തിരിഞ്ഞു വന്നു

 

ജോർജെ കുട്ടാ ഈ വെള്ളമടി വീട്ടിൽ നിന്റെ അറിയില്ലല്ലേ. സംശയത്തോടെ അവൾ ചോദിച്ചത് കേട്ട് അവൻ ഒന്ന് ചിരിച്ചു കൂടെ അവളും. ഇല്ല എന്നവൻ പറഞ്ഞു.

 

അന്ന : എന്നാൽ ഞാൻ പറഞ്ഞേക്കാം.

Leave a Reply

Your email address will not be published. Required fields are marked *