ജോർജ് ഒന്ന് ചിരിച്ചു. അവൾ ഒന്നും മിണ്ടാതെ തന്റെ ബെഞ്ചിൽ ഇരുന്നു. ഇത് എല്ലാം കണ്ടും കെട്ടും കൊണ്ടിരിക്കുകയായിരുന്ന കൂട്ടുകാരി സ്നേഹ അവളോട് ചോദിച്ചു. അല്ല മോളെ എന്തൊക്കെയാ ഇവിടെ നടക്കുന്നെ. എനിക്കൊന്നും മനസിലാവുന്നില്ല.
അവൾ എല്ലാകാര്യവും അവളോട് പറഞ്ഞു. കൊള്ളാമല്ലോ ആദ്യമായിട്ടാ അവൻ ഇങ്ങനെ സംസാരിക്കുന്നതു കാണുന്നെ. അല്ലെങ്കിൽ ഒരുത്തിയോടും മിണ്ടില്ല. വലിയ പഠിപ്പിസ്റ് ആണെന്ന വിചാരം. രണ്ടു പേരും ഓരോന്ന് പറഞ്ഞു ചിരിച്ചു.
ദിവസങ്ങൾ കടന്നു പോയി. രണ്ടു പേർക്കും തങ്ങൾക്കിടയിൽ പ്രണയമുണ്ടെങ്കിലും അത് പറഞ്ഞിട്ടില്ലായിരുന്നു. ഓരോ ദിവസം കഴിയുംതോറും രണ്ടുപേരും പരസ്പരം അറിയാതെ തന്നെ ഉള്ളിൽ ഒരിഷ്ടം വളർന്നു.
മറ്റു പെൺകുട്ടികൾ അവനോടു സംശയങ്ങൾ ചോദിക്കുമ്പോൾ അവൾ കണ്ണുരുട്ടി കാണിക്കും. അത് മനസിലാവുമ്പോൾ അവൻ അവരോടു കൂടുതൽ അടുത്തിടപഴുകും. അതവളെ ദേഷ്യം പിടിപ്പിക്കും. അവൻ ചിരിച് കൊണ്ട് അവളെ ദേഷ്യപിടിപ്പിക്കും. അത് കഴിഞ്ഞു അവനൊരു പിച്ചും കിട്ടും.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു പോകാൻ നേരം അവർ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരുവൻ പേടിച്ചു കൊണ്ട് ഓടി വന്നു ജോർജിനോട് പറഞ്ഞു. ജോർജെ നമ്മുടെ അനന്ദുവിനെ കുറച്ചാളുകൾ വന്നു തല്ലുന്നു. പേടിച്ചു വിറച്ചാണ് അവനത് പറഞ്ഞത്. ജോർജ് അവനെയും കൂട്ടി അങ്ങോട്ട് ഓടി. അന്നയും കൂട്ടുകാരിയും അവരുടെ പുറകെ കൂടെ പോയി.
അവിടെ ചെന്നപ്പോൾ അനന്തു എന്ന പയ്യനെ 4 ആളുകൾ ചേർന്ന് അടിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചുറ്റും നോക്കി നിൽക്കുന്നു. നിനക്ക് ഔസെപ്പച്ഛന്റെ മോളെ തന്നെ പ്രേമിക്കണം അല്ലെ. അവനെ തല്ലുന്നതിനിടയിൽ ഒരുവൻ പറഞ്ഞു.അനന്തുവിന് മിണ്ടാൻ പോലുമുള്ള അവസ്ഥയല്ലായിരുന്നു.
അടി കൊണ്ട് അവൻ അവശനായിരുന്നു. വന്നവരുടെ കയ്യിൽ കത്തിയും വടികളും ഉണ്ടായിരുന്നു. ജോർജ് അവിടെ ചെന്ന് അവരോടു സംസാരിക്കാൻ നിന്നു. എന്നാൽ അവർ കൂട്ടാക്കുന്നില്ല. ജോർജിനെ തള്ളി മാറ്റി അവർ വീണ്ടും അനന്തുവിന്റെ നേരെ തിരിഞ്ഞു. അവൻ അവരുടെ അടി തടയാൻ ശ്രമിച്ചുകൊണ്ട് അവരെ തിരിച്ചടിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടു പേടിച്ചു നിൽക്കുകയാണ് അന്ന. അവൾ ഇടയ്ക്കിടെ ജോർജിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അവൻ അതൊന്നും മൈൻഡ് ചെയ്തില്ല. പേടിച്ചിട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു. പെട്ടെന്നാരാൾ ജോർജിനെ പുറകിൽ നിന്നും കത്തി കൊണ്ട് കുത്തി. അവന്റെ പുറകിൽ ആണ് കുത്തു കൊണ്ടത്. അവൻ നിലത്തു വീണു. ഇതുകണ്ട അന്ന ആർത്തു നിലവിളിച്ചു ജോർജിനെ തട്ടി വിളിച്ചു കൊണ്ടിരുന്നു.
ഔസപ്പച്ചന്റെ മോളെ പിന്നാലെ ഒരുത്തനും നടക്കേണ്ട. അവർ എല്ലാവരോടും ഒരു താക്കീത് നൽകി അവിടെ നിന്നും പോയി. ജോർജിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. അവൾ അവനെ വിളിച്ചു കൊണ്ട് കരഞ്ഞു. എല്ലാവരും അവനെയും അനന്തുവിനെയും എടുത്തു ആശുപത്രിയിൽ പോയി. അവളും സ്നേഹയും കൂടെപ്പോയി.
ആശുപത്രിയിൽ ഒരു ചെറിയ സർജറിക്കു ശേഷം അവനെ റൂമിലേക്ക് മാറ്റി. പോലീസ് വന്നു അന്വേഷിച്ചു. പക്ഷെ അവരൊക്കെ ഔസപ്പച്ചന്റെ ആളുകളായിരുന്നു. അതാണ് അവർക്കിത്ര ധൈര്യം. അവർ പേരിനു വേണ്ടി ഒന്ന് വന്നു പോയി അത്ര മാത്രം.
റിലേറ്റീവ് എന്ന നിലയിൽ അവനു കൂട്ടായി അവൾ ഇരുന്നു. കോളേജിനു പുറത്തുള്ള സംഭവം കൊണ്ടുതന്നെ കോളേജ് അധികൃതർ കേസ് കൊടുത്തില്ല. അവനു ബോധം തെളിഞ്ഞിട്ടില്ലായിരുന്നു.
അവൾ അവനെയും നോക്കി ബോധം തെളിയുന്നതുവരെ അവിടെ ഇരുന്നു. 2മണിക്കൂറിനു ശേഷം ജോർജിന് ബോധം തെളിയുമ്പോൾ അവൾ തന്റെ അടുത്തിരിക്കുന്നതാണ് കണ്ടത്. അവൻ പതിയെ എല്ലാം ഓർത്തെടുത്തു. അന്ന.. അവൻ വിളിച്ചു. ആ വിളിയിൽ അൽപ്പം സ്നേഹം ഉണ്ടായിരുന്നു. അവനുണർന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് അവൾ കരഞ്ഞു.
ജോർജ് : ഡീ നീ പോയില്ലേ.
