അന്നയുടെ ജോർജ് 3
Annayude George Part 3 | Author : Garuda
[ Previous Part ] [ www.kambi.pw ]
മുകളിൽ പോയ ജോർജ് അവർക്ക് കൊടുക്കാനായി ഒരു കുപ്പി എടുത്തോണ്ട് വന്നു. മാജിക് മൊമെന്റ് ഫുൾ ബോട്ടിൽ. ആ പേരിനു തന്നെ ഒരു സുഖമുണ്ട്. അവൻ അത് നോക്കി മന്ദഹസിച്ചു. അവനിന്ന് തൊടാൻ പോലും പറ്റില്ല. വേണ്ട തൊടണ്ട. വീട്ടിലെങ്ങാനും അറിഞ്ഞാൽ തീർന്നു.
ഇന്നും അടിക്കാനാണോ പ്ലാൻ.
അന്നയുടെ ചോദ്യം ചോദ്യം കേട്ടാണ് അവൻ നിന്നത്. അവൾ തന്റെ പുറകെ വന്നത് അവൻ കണ്ടിട്ടില്ലായിരുന്നു. ഈ പെണ്ണ് ഇതെന്തിനുള്ള പുറപ്പാടാ. ഭാഗ്യം വേറാരും കേട്ടില്ല. അവൻ ചുറ്റും നോക്കി.
ജോർജ് : നീ കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കണ്ട. അവൻ കടുപ്പിച്ചു പറഞ്ഞു.
അന്ന : അമ്മച്ചി പറഞ്ഞിട്ടുണ്ടല്ലോ എല്ലാം നോക്കാൻ. എന്നിട്ടൊരു ചിരിയും. ജോർജ് പേടിക്കണ്ട. എല്ലാവരും താഴെയാണ്. അവൾക്കെന്തോ അധികാരം കിട്ടിയ പോലെയാണ് സംസാരിക്കുന്നതു.
ജോർജ് : ഓ ഇനിയതും പറഞ്ഞു നടക്കാൻ നിൽക്കണ്ട. എനിക്കറിയാം എന്തൊക്കെ ചെയ്യണമെന്ന്. നീ വന്ന കാര്യം നോക്ക്. അവൻ അവളോട് അൽപ്പം പുച്ഛത്തോടെ സംസാരിച്ചു.
അന്ന : മോനെ ജോർജെ നീ കോളേജിൽ ചിലപ്പോൾ വലിയ പഠിപ്പിസ്റ്റ് ആവും. അത് എന്റെ അടുത്ത് എടുക്കല്ലേ മോനെ. ഇവിടെ വന്നപ്പോഴല്ലേ മോൻ ഒരു പൂച്ചക്കുട്ടിയാണെന്ന് അറിഞ്ഞേ.
ജോർജ് : അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി. അന്നേ ഇപ്പോൾ എനിക്ക് സംസാരിക്കാൻ സമയമില്ല. അവന്മാർ അവിടെ കാത്തു നിൽക്കുകയാണ്.
അന്ന : ഇപ്പോൾ മോൻ പൊക്കോ. നിന്നെ ഞാൻ എടുത്തോളാം. ഇതിൽ നിന്നു നീ അടിക്കാൻ നിൽക്കണ്ട. അധികാരത്തോടെ അവൾ പറഞ്ഞു.
ജോർജ് അവളെ മൈന്റ് ചെയ്യാതെ താഴേക്ക് നടന്നു. അവൾ പിന്നാലെയും. ഒരു ചിരിയോടെ.
അമ്മച്ചിയും അപ്പച്ചനും കാണാതെ ഒതുക്കി പിടിച്ചു അവൻ കൂട്ടുകാരുടെ അടുത്തേക്ക് പോയി. അന്ന നേരെ മണവാട്ടിയുടെ അടുത്തേക്കും. കുപ്പി കൂട്ടുകാർക്ക് കൊടുത്ത്. പിന്നെ ഇവിടെ നിന്നും അടിച്ചു കുളവാക്കരുത്. അങ്ങ് മാറി പോയി അടിച്ചേക്കണം. ഒരു താക്കീത് പോലെ അവൻ അവരോടു പറഞ്ഞു.
അങ്ങനെ പരിപാടിയൊക്കെ കഴിഞ്ഞു എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു. അളിയനും പെങ്ങളും അമ്മച്ചിയും അപ്പച്ചനും എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. നല്ല സുന്ദരമായ കാഴ്ച.
ദൈവമേ എന്നും ഇതുപോലെ ഇവരെ ചേർത്ത് നിർത്തണമേ. മനസ്സിൽ അവൻ പ്രാർത്ഥിച്ചു. ഇടയ്ക്കു വഴക്ക് കൂടുമെങ്കിലും പെങ്ങളെന്നു വച്ചാൽ അവനു ജീവനാണ്. അവൾ പോകുന്നത് ആലോചിക്കുമ്പോൾ സങ്കടം വരും.
ടാ ജോർജെ ഇവിടെ വന്നിരിക്കടാ. അമ്മായിയപ്പൻ വിളിച്ചപ്പോഴാണ് അവൻ ചെന്നത്. സന്തോഷത്തോടെ അവൻ അവരുടെ അടുത്തേക്ക് ചെന്ന്. ഫോട്ടോ ഗ്രാഫർമാർ നിർത്താതെ ഫോട്ടോ എടുത്തു അവരുടെ പണി ഭംഗിയാക്കുന്നു.
ഞാൻ ചെന്നിരുന്നു നോക്കിയപ്പോൾ തൊട്ടടുത്തു അന്ന ഇരിക്കുന്നത് കണ്ടു. അവൻ മൈന്റ് ചെയ്തില്ല. എല്ലാവരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. പെങ്ങളുടെ മുഖത്തു ദുഃഖം ഉണ്ടെങ്കിലും അവൾ അത് മറച്ചുവെച്ചു ചിരിക്കാൻ ശ്രമിക്കുന്നു.
ഇന്നെത്രണ്ണം അടിച്ചു. അന്ന പതിയെ ചെവിയിൽ ചോദിച്ചപ്പോൾ ആണ് അവൻ അവളെ നോക്കിയത്. ഡ്രസ്സ് എല്ലാം മാറ്റി അവൾ അൽപ്പം സുന്ദരി ആയിട്ടുണ്ടോ എന്ന് അവനു തോന്നി
ജോർജ് : 4 എണ്ണം, എന്തേ നിനക്കും വേണോ. ആരും കേൾക്കാതെ അവൻ പറഞ്ഞു.
അന്ന : കിട്ടിയാൽ ട്രൈ ചെയ്യാമായിരുന്നു. പുഞ്ചിരിയോടെ അവൾ പറഞ്ഞു.
എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം. അമ്മായിമ്മ അവരോടു ചോദിചപ്പോൾ ഒന്ന്മില്ലമ്മച്ചി എന്ന് അവൻ പറഞ്ഞു.
അവൾ ചിരിച്ചു.
ജോർജെ ഇവൾ നിന്റെ ക്ലാസ്സിൽ ആണെന്ന് നിന്റെ അമ്മച്ചി പറഞ്ഞു. എന്നിട്ട് ഞങ്ങൾ ഇപ്പോഴാണ് അറിയുന്നത്. അവനോടായി അമ്മായിച്ചൻ പറഞ്ഞു.
ഞങ്ങളും ഇപ്പോഴാ അറിയുന്നേ. അന്ന അത് പറഞ്ഞപ്പോൾ ജോർജ് അവളുടെ മുഖത്തേക്ക് നോക്കി.
