അന്ന : ചിരിച്ചുകൊണ്ട്. Da ഞാൻ പോകുവാ. കൂൾ ആയിരിക്ക്. ഓക്കേ. എനിക്ക് നിന്റെ മറ്റേ charector ആണിഷ്ടം. അവന്റെ കയ്യിൽ മൃദുലമായി പിടിച്ചു സമാധാനിപ്പിച്ചിട്ടു അവൾ കാറിൽ കയറി. ആദ്യമായി ഒരു പെൺകുട്ടി തന്റെ കയ്യിൽ പിടിച്ചപ്പോൾ എന്തോ ഒരു ഫീൽ ആയിരുന്നു അവനു.
അപ്പോഴേക്കും ചേച്ചി അവനെ വന്നു കെട്ടിപിടിച്ചു കരഞ്ഞു. വീണ്ടും കരയുന്നതിന് മുൻപേ ജോർജ് അവളെ അളിയന്റെ കയ്യിൽ ഏൽപ്പിച്ചു. എല്ലാവരും കാറിൽ കയറി. ജോർജിന്റെ തോളിൽ കൈ തട്ടി കൊണ്ട് അമ്മായിഅച്ഛൻ ജോർജിനെ തലകുലുക്കി കാണാമെന്നു പറഞ്ഞു. ചേച്ചി എല്ലാവർക്കും കൈ ഉയർത്തി കാണിച്ചു. പതിയെ അവർ പുതിയ ജീവിതത്തിലേക്ക് യാത്രയായി. പിന്നിലെ കാറിൽ നിന്നും അന്ന എന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിലെ ആ തിളക്കം ഞാൻ കണ്ടു.
അവർ പോയപ്പോഴേക്കും അമ്മച്ചി അകത്തേക്കൊടി. അപ്പച്ചൻ ഒരു കസേരയിൽ ഇരുന്നു. കണ്ണുനീർ ഒഴുക്കുന്നുണ്ടായിരുന്നു. പാവം അച്ഛന്മാർക്ക് പെൺകുട്ടികൾ എന്നും പ്രിയപ്പെട്ടതാണല്ലോ.
എല്ലാം കഴിഞ്ഞ് 1 മണി ആയി കിടക്കാനായപ്പോൾ. ചേച്ചി വിളിച്ചിരുന്നു. എല്ലാം ok ആണെന്ന് പറഞ്ഞു. നാളെ ക്ലാസ്സിൽ പോകണം. അന്നയുടെ ചിന്തകൾ അവന്റെ മനസിലേക്ക് കയറി വന്നു. താൻ ഒരിക്കലും മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അവളൊരു അനാഥ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. പക്ഷെ എന്നാലും അവളത് പുറത്തു കാണിക്കുന്നില്ല. അതാണ് അവളുടെ പ്ലസ് പോയിന്റ്. എന്തായാലും നാളെ കുറച്ചു നേരം ഉറങ്ങിയിട്ട് ക്ഷീണമെല്ലാം മാറ്റണം.പതിയെ മയക്കത്തിലേക്ക്….
തിങ്കൾ രാവിലെ ക്ലാസ്സിൽ കയറുമ്പോൾ അവൻ ആദ്യം നോക്കിയത് അവൾ വന്നിട്ടുണ്ടോ എന്നാണ്. അവൾ വന്നിട്ടില്ലായിരുന്നു. അവൻ ചെറിയ നിശ്വാസത്തോട് കൂടി അവൻ അവന്റെ സീറ്റിൽ ഇരുന്നു. തന്റെ കൂട്ടുകാരോട് കല്ല്യാണത്തെ കുറിച്ചും ഓരോന്ന് പറഞ്ഞിരുന്നു. ആ സമയത്താണ് അവൾ ക്ലാസ്സിൽ വന്നത്. അവളും ആദ്യം നോക്കിയത് അവനെയാണ്.
അവനെ കണ്ടതും ഒരു പുഞ്ചിരിയോടെ അവൾ ക്ലാസ്സിൽ കയറി ഇരുന്നു. അവളെ നോക്കി അവനും ചിരിച്ചു. പിന്നെ കൂട്ടുകാർ അവളെ പറ്റി അവനോടു ഓരോന്ന് പറഞ്ഞു. അവളെ എങ്ങനെയെങ്കിലും ഒന്ന് സെറ്റ് ആകണം. പക്ഷെ ഒരു പിടിയും തരുന്നില്ല. ഒരുത്തൻ പറഞ്ഞത് കേട്ടപ്പോൾ ജോർജ് അവനോടു ചൂടായി. നീ എന്തോന്നിനു ഇവിടെ വന്നു അത് ചെയ്യാൻ നോക്ക്. വെറുതെ വായിനോക്കി നടക്കാൻ. അങ്ങനെ സംഭാഷണം നീണ്ടു പോയി.
ഇടക്ക് ഇന്റർവെൽ ടൈമിൽ അവൾ അവന്റെ അടുത്ത് പോയി ഇരുന്നു. എന്താടാ നിന്റെ സങ്കടമൊക്കെ മാറിയോ.
അവൻ ഒന്ന് ചിരിച്ചതേയുള്ളു. നിന്റെ പെങ്ങൾക്കവിടെ ഒരു കുഴപ്പവുമില്ല. ഞാനിപ്പോൾ അവിടുന്നാ വരുന്നേ. അതുകേട്ടപ്പോൾ അവനാശ്വാസമായി. നിന്നെ കുറിച്ച് ഭയങ്കര അഭ്പ്രായമാണല്ലോ ചേച്ചിക്ക്. കളിയാക്കി കൊണ്ടവൾ പറഞ്ഞു. ആണോ എന്നാൽ അവൾ ചുമ്മാ പറഞ്ഞതാവും. അല്ലെന്ന് എനിക്കറിയില്ലേ മോനെ.
അന്ന : ദേ നോക്ക് അമ്മച്ചി എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ ശ്രദ്ധിക്കാൻ. അതുകൊണ്ട് കള്ള് കുടി വായനോട്ടം ഇതൊന്നും ഇനി വേണ്ട.
അവരുടെ സംസാരം എല്ലാവരും ഇടയ്ക്കിടയ്ക്ക് ശ്രദ്ദിക്കുന്നുണ്ടായിരുന്നു.
ജോർജ് : നിന്റെ സമ്മതം വേണമല്ലോ ഇപ്പോൾ എനിക്ക് കുടിക്കാൻ ഒന്ന് പോയെടീ. പിന്നെ വായ നോട്ടം അത് ജോർജിന് പണ്ടേയില്ല. പിന്നെ ഇതൊക്കെ അമ്മച്ചി പറഞ്ഞത് കൊണ്ട് മാത്രമാണോ. അവളുടെ മനസ്സറിയാൻ അവൾ ചോദിച്ചു.
അന്ന : ഒന്ന് പോടാ. ടാ നീ കുടിക്കേണ്ട പ്ലീസ്.
ജോർജ് ഒന്ന് അവളെ നോക്കി പുച്ഛിച്ചു.
അന്ന : ടാ എനിക്കിഷ്ടമില്ലെടാ പ്ലീസ് അവൾ കെഞ്ചി.
ജോർജ് : അവളുടെ കണ്ണുകളിലെ പ്രണയം അവൻ കണ്ടു. അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട്, എനിക്കാകെയുള്ള നേരം പോക്ക് ഇത് മാത്രമാണ്. അത് നീ വേണ്ടാന്നു പറയരുത്.
അന്ന : കെഞ്ചി കൊണ്ട്, പ്ലീസ് ഡാ എനിക്കെന്തോ ഇഷ്ടമില്ല അത് കൊണ്ടാ. ഇനി നിനക്കിഷ്ടമാണെങ്കിൽ എപ്പോഴും കുടിക്കരുത് വല്ലപ്പോഴും മാത്രം ഓക്കേ.
