അന്നയുടെ ജോർജ് – 3 10

 

അതെന്തായാലും നന്നായി. എനിക്കിത്തിരി സമാധാനം കിട്ടുമല്ലോ. നീ അവളെയൊന്നു ശ്രദ്ധിക്കണം കേട്ടോ പപ്പയും മമ്മിയും ഇല്ലാത്ത കൊച്ചാണത്. അത് പറഞ്ഞതും അമ്മായിഅമ്മ അമ്മായിഅപ്പന്റെ മുഖത്തേക്ക് അൽപ്പം ദേഷ്യത്തോടെ നോക്കി. ഇതിപ്പം അവളുടെ മുന്നിൽ പറയേണ്ട ആവശ്യമുണ്ടോ എന്നാണ് ആ നോട്ടത്തിനർത്ഥം എന്ന് അവനു മനസിലായി. പറയേണ്ടി ഇല്ലായിരുന്നു എന്ന് അദ്ദേഹത്തിനും തോന്നി. അവൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ ചെറിയ പുഞ്ചിരിയോട് കൂടി തന്റെ സങ്കടം മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഭക്ഷണം കഴിപ്പൊക്കെ തീർന്നു പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു അവർ . അവൻ മാറിനിന്നു എല്ലാം കാണുകയായിരിന്നു. ചേച്ചി പോകുന്നത് ആലോചിച്ചപ്പോൾ സങ്കടം മറ്റൊന്നും അവനു ചെയ്യാൻ കഴിയുന്നില്ല.

അപ്പോൾ അമ്മായി അപ്പൻ അവനെ വിളിച്ചു മാറിനിന്നു. ജോർജെ ഞാൻ കാര്യം പറഞ്ഞതാ. എന്റെ മോളു തന്നെയാ അവളും. അവളുടെ അമ്മച്ചി അതായത് എന്റെ പെങ്ങളും അളിയനും ഒരു കാർ ആക്‌സിഡന്റിൽ മരിച്ചതാ. ആറു മാസമേ ആയിട്ടുള്ളു. നീ അവളെ കോളേജിലോക്കെ ഒന്ന് ശ്രദ്ധിച്ചേക്കണേ. അത് കേട്ടപ്പോൾ ജോർജിന് വീണ്ടും സങ്കടമായി.

അത് ഞാൻ ശ്രദ്ധിച്ചോളാം അങ്കിൾ. അവൻ പുഞ്ചിരിയോടെ പറഞ്ഞു. അതും പറഞ്ഞു അവന്റെ തോളിൽ തട്ടിയിട്ട് അദ്ദേഹം അവരുടെ അടുത്തേക്ക് പോയി. ജോർജ് പെട്ടെന്ന് മുകളിൽ പോയി. തന്റെ ചേച്ചി പോകുന്നതിൽ ഒരു ചെറിയ സങ്കടം അവൻ ആരുടേയും മുമ്പിൽ കാണിച്ചില്ല.

ആരും കാണാതെ ഒന്ന് സ്വസ്ഥമായി കരയാൻ അവൻ ആഗ്രഹിച്ചു. കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു. അവന്റെ കണ്ഠം ഇടറാൻ തുടങ്ങി. അപ്പോഴേക്കും അന്ന അവിടേക്കു വന്നു. അവനോടു യാത്ര പറയാൻ വന്നതായിരുന്നു അവൾ. അവളെ കണ്ടപ്പോൾ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ നിന്നു.

അത് കണ്ട അന്ന. അയ്യേ മോൻ കരയുന്നോ ഞങ്ങളുടെ അടുത്തേക്കല്ലേ അവൾ വരുന്നത്. പൊന്നുപോലെ നോക്കും. അവളുടെ ആ വാക്കുകൾ അവനു സന്തോഷം നൽകി. എന്തായാലും എന്റെ ചേച്ചിയെ കുറിച്ചല്ലേ പറഞ്ഞെ.

 

ആദ്യമായി അവളോട്‌ അവൻ ചിരിച്ചു. ജോർജെ ഞങ്ങൾ പോകുവാന് monday ക്ലാസ്സിൽ കാണാം ട്ടോ. കണ്ണ് തുടച്ചു കൊണ്ട് ജോർജ് ഉം ഒന്നുമൂളി.

താഴേക്കു നടന്ന അവൾ എന്തോ ആലോചിച്ചു അവനെ നോക്കി തിരിഞ്ഞു വന്നു

 

ജോർജെ കുട്ടാ ഈ വെള്ളമടി വീട്ടിൽ നിന്റെ അറിയില്ലല്ലേ. സംശയത്തോടെ അവൾ ചോദിച്ചത് കേട്ട് അവൻ ഒന്ന് ചിരിച്ചു കൂടെ അവളും. ഇല്ല എന്നവൻ പറഞ്ഞു.

 

അന്ന : എന്നാൽ ഞാൻ പറഞ്ഞേക്കാം.

 

നീ പറയുവോ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

അന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി. അവനോടു കൂടുതൽ ചേർന്നുനിന്നു.അവന്റെ കണ്ണിൽ നോക്കി പറഞ്ഞു. ഈ തെമ്മാടി കുടിച്ചോ ഞാൻ പറയില്ല. അവളുടെ ആ നെഞ്ചോടു ചേർന്നുള്ള നിൽപ്പ് അവന്റെ സിരകളെ നിശ്ചലമാക്കി.

അവർ പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു. അങ്ങോട്ട്‌ മിങ്ങോട്ടും കണ്ണുകൾ എന്തൊക്കെയോ പറയുന്നു. ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചിരിക്കുന്നതും ഇത്രെയും അടുത്ത് നിൽക്കുന്നതും. അവളാണെങ്കിൽ മാറുന്നുമില്ല.

എന്തൊരധികാരത്തിലാണ് അവൾ നിൽക്കുന്നത്. ആകെ കുറച്ചു കാലത്തെ പരിചയമേ ഒള്ളു. അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ സ്പർശിക്കുന്നത് പോലെ തോന്നി. പന്തലിലെ കല്യാണത്തിന് ഒരുക്കിയ വിവിധ വർണ്ണ പ്രകാശങ്ങൾ അവരുടെ ആ നിൽപ്പ് കൂടുതൽ ഭംഗിയാക്കി.

ആകാശത്തു നിന്നും ചന്ദ്രൻ അവരെ നോക്കി കൊണ്ടേയിരുന്നു. അവരുടെ ചുണ്ടുകൾ തമ്മിൽ മുത്താൻ ആകാശത്തെ നക്ഷത്രങ്ങൾ പോലും ആഗ്രഹിച്ചു. അവരറിയാതെ തന്നെ ചുണ്ടുകൾ തമ്മിൽ മുട്ടിപോകുമെന്ന അവസ്ഥ.

 

ജോർജെ… താഴെ നിന്നും അപ്പച്ചൻ വിളിക്കുന്നത്‌ കേട്ടു രണ്ടു പേരും മാറി നിന്നു. എന്തോ നാണം കൊണ്ട് അവൾ തല തിരിച്ചു താഴേക്കു നടന്നു. എന്താണ് നടന്നത് എന്ന് പോലും മനസിലാക്കാതെ അവനും കൂടെ പോയി.

 

എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും ഒരുമിച്ചു വീട്ടിൽ നിന്നിറങ്ങി വന്നു. അവന്റെ കൂട്ടുകാർ അത് കണ്ടു കണ്ണ് തള്ളി ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *