കിരൺ: ഇതൊന്നും പോരെ?
ധന്യ: അവിടെ എന്താ ഉള്ളത് എന്ന് നോക്കട്ടെ.
അതും പറഞ്ഞു രണ്ടും കൂടി പോയി.
കിരൺ: വേഗം വരണേ… പോവണ്ടേ?
ധന്യ: ഹാ ഇപ്പൊ വരാം. ചേട്ടൻ അവൻ്റെ അടുത്തേക്ക് ചെല്ല്.
കിരൺ ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട്, അമ്മു നെയും സൂര്യ യെയും നോക്കി നടന്നു.
ഇതേ സമയം, അമ്മു സൂര്യക്ക് എന്തോ ടോയ്‌സ് വാങ്ങി കൊടുത്തു. എന്നിട്ട് രണ്ടു പേരും ഐസ് ക്രീം ഉം മേടിച്ചു. സൂര്യ അമ്മു ൻ്റെ കൈ പിടിച്ചു കൊണ്ട് വലതു കൈ കൊണ്ട് ice cream തിന്നുന്നു. അമ്മു ൻ്റെ വലതു കൈ യിൽ ടോയ്‌സ് ൻ്റെ കവർ ഉം സൂര്യയും, ഇടതു കൈ കൊണ്ട് ice cream നുണഞ്ഞുകൊണ്ട് അവൾ ദൂരെ നിന്ന് തങ്ങളെ തിരഞ്ഞു നടന്നു വരുന്ന കിരൺ നെ വീക്ഷിച്ചു നിന്നു. ധന്യ യും അനു ഉം കിരൺ ൻ്റെ അടുത്ത് നിന്നു പോകുന്നത് മുതൽ അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മനസ്സിൽ കൂടി കടന്നു പോയത്, തൻ്റെ ജിമ്മിയും കിരണും തമ്മിൽ ഉള്ള സാമ്യങ്ങൾ ആയിരുന്നു. ജിമ്മിയെ കാൾ രണ്ടിഞ്ചു ഉയരം കൂടുതൽ ഉണ്ടാവും കിരൺ നു. വേറെ കാര്യമായ വ്യത്യാസങ്ങൾ ഇല്ല. രണ്ടു പേരുടെയും ശരീരഘടന ഒരുപോലെ ആണ്. രണ്ടു പേർക്കും കണ്ണട ഉണ്ട്. രണ്ടു പേരും വെളുത്തത് ആണ്.
“ഇതെങ്ങനെ ഇങ്ങനെ ഒത്തു വന്നു”
ഇതായിരുന്നു അമ്മു ൻ്റെ മനസ്സിൽ….
ഒരു പൊടി സുന്ദരൻ. വെറുതെ അല്ല അനു നു കിരൺ നെ കാണുമ്പോൾ ഒരു ഇളക്കം.
അനു കിരൺ നെ കുറിച്ച് അമ്മു നോട് വാചാല ആവാറുണ്ട്, അങ്ങനെ ആണ് അമ്മു നു കിരൺ നെ കാണുന്നതിന് മുന്നേ ഉള്ള പരിചയം. അനു പറഞ്ഞിട്ടുണ്ട് അമ്മു നോട് ഒരിക്കൽ,
“കിരൺ നെ നേരത്തെ കണ്ടിരുന്നെകിൽ ഞാൻ കയറി പ്രേമിച്ചേനെ, പക്ഷെ എന്ത് ചെയ്യാം ആ ഭാഗ്യം ധന്യ ക്കു ആയി പോയി” എന്ന്.
അന്ന് മുതൽ അമ്മു കിരൺ നെ കാണണം എന്ന് ആലോചിക്കുന്നത് ആണ്, പക്ഷെ അവൾ വരുമ്പോൾ ഒന്നും കിരൺ കാണില്ല ഫ്ലാറ്റ് ൽ. പക്ഷെ അങ്ങനെ ധന്യ ആയിട്ട് നല്ല പരിചയം ആയി എന്ന് മാത്രം, അതിൽ അവൾക്ക് സന്തോഷമേ ഉള്ളു കാരണം ധന്യ യെ അമ്മു നു വല്യ ഇഷ്ടം ആണ്, ധന്യ യുടെ character എല്ലാര്ക്കും ഇഷ്ടം ആവും.
അമ്മു മനസ്സിൽ പറഞ്ഞു,
“അനു പറഞ്ഞത് പോലെ തന്നെ ആണ് ആർക്കും പ്രേമിക്കാൻ തോന്നും കിരൺ നിന്നെ കണ്ടാൽ. പിന്നെ neighbours ൻ്റെ ഇടയിൽ ഒരു സൽസ്വഭാവി ഇമേജ് ആണെന്ന് ആണ് പറയുന്നതും, ഹ്മ്മ്….”
സൂര്യ: അമ്മു ആന്റി എന്താ പറയുന്നത് തനിയെ?
അമ്മു: ഏഹ്…. എന്താ ഡാ?
സൂര്യ: ആരോടാ തനിയെ സംസാരിക്കുന്നത്?
അമ്മു: ice cream നോട്.
സൂര്യ: ice cream നോട് ആരെങ്കിലും സംസാരിക്കുവോ?
അമ്മു: നിൻ്റെ പപ്പ നമ്മളെ തിരഞ്ഞു വരുന്നുണ്ട്. നിനക്ക് ice cream വാങ്ങി തന്നതിന് എന്നെ വഴക്ക് പറയുവോ?
സൂര്യ: അത് ചിലപ്പോൾ പറയും.
അമ്മു: കിരൺ….
കിരൺ വേഗം തിരിഞ്ഞു നോക്കി.
കിരൺ: ആഹാ… ice cream വാങ്ങിയോ?… ഡാ… നീ ice cream കഴിക്കുവോ?
സൂര്യ: ഞാൻ പറഞ്ഞതാ, ഞാൻ കഴിക്കാറില്ല എന്ന്, ആന്റി വാങ്ങി തന്നപ്പോൾ പിന്നെ വേണ്ട എന്ന് എങ്ങനെയാ പറയുക?
അമ്മു: ഡാ… കള്ളാ….
കിരൺ: ഹ്മ്മ്… കൂടുതൽ സ്മാർട്ട് ആവേണ്ട, അമ്മ കണ്ടാൽ കിട്ടും നിനക്ക്?
അമ്മു: നല്ല ice cream ആണ്. Baskin Robbins ആണ്.
കിരൺ: ഹ്മ്മ്…
അമ്മു: അല്ല ഇവൻ കൊള്ളാല്ലോ… അച്ഛൻ്റെ മോൻ ആണ് അല്ലെ?
കിരൺ: ഉവ്വ… ഉവ്വ… ഇനി ഇങ്ങോട്ട് കയറിക്കോ. അമ്മു നമുക്ക് പോവാം, അവര് അല്ലെങ്കിൽ ഉടനെ ഒന്നും വരില്ല, ഒരു കട മുഴുവൻ വാങ്ങിയിട്ടുണ്ട് രണ്ടും.
അമ്മു: ഞാൻ കണ്ടു രണ്ടും കൂടി പോവുന്നത്.
കിരണും അമ്മുവും സൂര്യയും കൂടി അനു ൻ്റെ യും ധന്യ യുടെയും അടുത്തേക്ക് നടന്നു.
അമ്മു: ചുമട്ടു തൊഴിലാളികളെ വിളിക്കണോ?
ധന്യ: ആ…. വേണ്ടിവരും….
അനു: നീ എവിടെ പോയി ഇതിനിടയിൽ.
അമ്മു: ഞാൻ ഈ ചെക്കന് ഒരു ഐസ് ക്രീം വാങ്ങിക്കൊടുക്കാൻ,
ധന്യ: നീ ഐസ് ക്രീം വാങ്ങി കൊടുത്തോ അവനു?
അമ്മു: നല്ല ഐസ് ക്രീം ആണ് പെണ്ണുമ്പിള്ളേ?
ധന്യ: ഡാ, നിന്നോട് ആരാടാ, ഐസ്ക്രീം കഴിക്കാൻ പറഞ്ഞത്?
സൂര്യ: അത് ഒരാള് വാങ്ങി തരുമ്പോ വേണ്ട എന്ന് എങ്ങിനെയാ പറയുക?
