“അടുത്തതു കരടിയുടെ ക്ലാസ്സ് ആണ് മോനെ എനിക്കതിൽ ഇപ്പൊഴെ അറ്റൻറൻസ് കുറവാ ഇനിയും കേറാതിരുന്നാൽ അയാളെന്റെ ചീട്ട കീറും, വാ…’
ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു. പൊകുന്ന വഴി കൊളേജിൽ പതിവില്ലാത്ത ഒരു തിരക്ക്. കുറേ വയസ്സന്മാരും ആൻറിമാരും പിള്ളേരും ഒക്കെ നിൽപ്പുണ്ട്. “എടാ. ഇന്നാണു കൗൺസലിങ്ങ് തുടങ്ങുന്നെ. നമ്മുടെ ആദ്യ റാഗിങ്ങിന്റെ ഇരകൾ ആരാണ് എന്ന് ഇന്നു തീരുമാനിക്കുന്നു.” ഒരു കള്ളച്ചിരിയൊടെ സുനിൽ പറഞ്ഞു. “മുലകുടി മാറാത്ത കുറെ എണ്ണം ഉണ്ടല്ലൊടാ. വാ കരടിയുടെ ക്ലാസ്സ കഴിഞ്ഞിട്ട് നോക്കാം” ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സ കഴിഞ്ഞ് ഞങ്ങൾ പുതിയ ഇരകളെ കാണാൻ ഇറങ്ങി. ഇതിൽ എത്ര പേർ ചേരും എന്നു യാതൊരു പിടിത്തവും ഇല്ല. വന്ന എല്ലാത്തിനെയും മൊത്തം കാണുക. എത്ര ചരക്കുകൾ വന്നു. ആരെ ഒക്കെ റാഗിങ്ങിനു നൊട്ടമിടാം എന്നൊക്കെ ഉള്ള ഒരു കണക്കെടുപ്പ്. ഇന്നലെ എന്ന കറുത്ത അധ്യായം മറന്ന് ഞാൻ ചേക്കേറാൻ കൂടുതേടി എത്തുന്ന പുതിയ പറവകളെ കാണാൻ പൊയി. അവിടെ എല്ലാ തരക്കാരും ഉണ്ട്. ഗ്രാമീണതയുടെ നിഷ്കളങ്കത് ഇപ്പൊഴും കളയാതെ സൂക്ഷിക്കുന്ന നാടൻ പെൺകൊടി മുതൽ അമേരിക്കയിലാണൊ എന്നു തൊന്നിപ്പിക്കുമാറ അൾട്രാ മൊഡേൺ ആയ നാടൻ മദാമ്മ വരെ. പുസ്തകപ്പുഴു എന്നു മുഖത്ത് എഴുതിവെച്ചവർ മുതൽ അടിപൊളി ചുണക്കുട്ടന്മാർ വരെ. അവരുടെ ജീവിതത്തിന്റെ വഴിത്തിരിവിൽ നിൽക്കുന്നു. ഒരു വർഷം മുൻപു ഒരൽപ്പം പേടിയൊടെ ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. പഴയ കാലം അയവിറക്കി പുതിയ പിള്ളേരെ നോക്കി അങ്ങനെ നടക്കുമ്പോൾ ആണ് ആ മുഖം ഞാൻ കണ്ടത്. രാത്രിയിൽ ഉദിച്ച പൂർണചന്ദ്രനേ പോലെ. വിടർന്ന സൂര്യകാന്തി പോലെ നിഷ്കളങ്കത് വിളയാടുന്ന ആ മുഖം. വർഷങ്ങളായി എന്റെ ഉപബോധ മനസ്സിൽ ഉണ്ടായിരുന്ന, സ്വപ്നങ്ങളിൽ മാത്രം കണ്ട, നേരിട്ട് കാണാൻ കൊതിച്ച അതേ മുഖം.
“എന്താടാ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവിടെ നിൽക്കുന്നെ. വേഗം വാടാ’ സുനിലിന്റെ ശബ്ദദം എന്നെ ഉണർത്തി. “ദാ അവിടെ.” എന്നു പറഞ്ഞ് ഞാൻ അഞ്ഞെങ്ങാട്ട് കൈ ചൂണ്ടി, എവിടെ പൊയി. ഞാൻ ചുറ്റും നോക്കി. ഇല്ല. എങ്ങും കാണാനില്ല. എന്നെ ഒരു മാത്രയിൽ മൊഹിപ്പിച്ച് എണ്ടൊ കടന്നു കളഞ്ഞിരിക്കുന്നു.
“എന്താടാ…’ സുനിൽ വീണ്ടും ചൊദിച്ചു. “ഒന്നുമില്ല. പരിചയം ഉള്ള ആരെയൊ കണ്ട പോലെ.’ ആൾകൂട്ടത്തിൽ വീണ്ടും പ്രതീക്ഷയോടെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“വാ പോകാം. അടുത്ത ഔവർ തുടങ്ങാറായി” അന്നു മുഴുവൻ എന്റെ മനസ്സിൽ ആ മുഖം ആയിരുന്നു. ഉച്ചക്ക് ഞാൻ കൊളേജ് മുഴുവൻ മറ്റൊരു തിരച്ചിൽ നടത്തി. പക്ഷെ ഫലം നാസ്തി.
ക്ലാസ്സുകൾ കഴിഞ്ഞ് തിരിച്ച പൊകാനുള്ള സമയം ആയി. ഇന്നലത്തെ സംഭവങ്ങളുടെ ഭവിഷ്യത്തുകൾ എന്റെ മനസ്സിൽ ഒരു ഭയം വളർത്താൻ തുടങ്ങി. ഞാൻ ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ മറിച്ച നോക്കിക്കൊണ്ടിരുന്നു. ഇരുട്ടാറായപ്പൊൾ ഒരു ഭൂകമ്പം പ്രതീക്ഷിച്ച് കൊണ്ട ഞാൻ മെല്ലെ വീട്ടിലേക്ക് ഇറങ്ങി. കോളേജിൽ നിന്നും വീട്ടിലേക്കുള്ള വഴി മുഴുവൻ എന്റെ മനസ്സിൽ കുറ്റബോധത്തിന്റെ ഭാരം കൂടിക്കൊണ്ട് വന്നു. വണ്ടി ഷെഡിൽ വെച്ച വീട്ടിലെക്ക് കയറുനൈബാൾ ഞാൻ വിറക്കുന്നുണ്ടായിരുന്നു. അച്ഛന്റെ ബെൽറ്റിന്റെ ചൂട് പണ്ട് അറിഞ്ഞ നിമിഷങ്ങൾ അയവിറക്കുവൊൾ, വീട്ടിൽ കയറുനൊൾ ഒരു സമശാനമൂകത, ആണ് വരവേറ്റത്ത്. ഗ്രേഡായിങ്ങ് റൂമിൽ ഒരു പേപ്പറും വായിച്ച അച്ഛൻ ഇരിക്കുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങൾ കിടുക്കുന്നത് കേൾക്കാം. “രാധേ.. ദേ എത്തി നിന്റെ പൊന്നോമന പുത്രൻ.’ അച്ഛന്റെ കടുത്ത ശബ്ദദം എന്റെ വിറ കൂട്ടി. കൊളേജിൽ പഠിക്കുന്നു എന്നു പറഞ്ഞിട്ടെന്ത്. ഇപ്പൊഴും അച്ഛൻ ഒന്നു കടുപ്പിച്ച നോക്കിയാൽ എന്റെ മുട്ടിടിക്കും. “എവിടെ ആയിരുന്നെടാ ഇന്നലെ രാത്രി?
നേരത്തും കാലത്തും വീട്ടിൽ എത്തണം എന്നു നിന്നോട് പറഞ്ഞിട്ടില്ലേ? അച്ഛന്റെ ചൊദ്യത്തിനു മുന്നിൽ ഞാൻ തല കുനിച്ച നിന്നതേയുള്ളൂ. “ചോദിച്ചത് കേട്ടില്ലേ. എവിടെ പൊയി കിടക്കായിരുന്നു ഇന്നലെ എന്ന് തലയിൽ ആദ്യത്തെ കിഴുക്കു വീണു “നിങ്ങൾ ഇങ്ങനെ സ്റ്റേഷനിൽ ചോദിക്കുന്ന പോലെ അവനോട് ചൊദിച്ചാൽ അവൻ എങ്ങനെയാ പറയുക’ അമ്മ എന്നെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു. “ഞാൻ. നോട്ടസ് എഴുതാൻ. സുനിലിന്റെ വീട്ടിൽ..” ഞാൻ വിക്കി “നിനക്ക് മര്യാദയ്ക്ക് നോട്ടസ് എഴുതിയാൽ എന്താ. അതിന് ക്ലാസ്സിൽ കയറിയാൽ അല്ലേ.” അടുത്ത കിഴുക്കു വീണു. “ആ തല തിരിഞ്ഞവന്റെ കൂട്ടുകെട്ടും” കിഴുക്കുകളുടെ എണ്ണവും ശക്ടിയും കൂടി വന്നു ഒരു കിഴുക്ക് തലക്ക് പിന്നിലാണ് കിട്ടിയത്. പ്രാണൻ പൊകുന്ന വേദന ഞാൻ കടിച്ചമർത്തി. “മതിയെന്നേ.. അവന്റെ തല നിങ്ങളു കിഴുക്കി പൊട്ടിക്കും.” അമ്മ ഇടക്ക് കയറി എന്നെ ഉന്തി തള്ളി മുകളിലേക്ക് വിട്ടു. മുറിയിൽ കയറി ഞാൻ കതകടച്ച ലൈറ്റ് അണച്ച് കിടന്നു. വേദനയേക്കാൾ ഏറെ ആശ്വാസം ആയിരുന്നു മനസ്സിൽ. കല്യാണി ഒന്നും പറഞ്ഞിട്ടില്ല എന്ന ആശ്വാസം. പക്ഷെ അമ്മ ഊണു കഴിക്കാൻ വിളിച്ചപ്പൊൾ ഞാൻ പരിഭവം നടിച്ച് കിടന്നു. അമ്മ പതിവു പോലെ വന്ന് എന്റെ അടുത്തിരുന്ന് അനുനയിപ്പിച്ചു.
