അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ് 10

പ്രായം മുടിയിലെ പോലെ അല്ല നല്ല ബലിഷ്ഠമായ കാലുകൾ ആണ് എന്റെ അടുത്ത വന്നപ്പോൾ ഞാൻ ശ്രദ്ധിച്ചത്. അന്ന് ഞാൻ സ്കൂളിൽ പോകുന്നിലായിരുന്നു. ഒരു വർഷo വീട്ടിലിരുപ്പ് ആയിരുന്നു അത്. അതുകൊണ്ട് ആണ് അമ്മ എന്നെ കൂടെ അവിടെ കൊണ്ട് പോകുന്നത്. അങ്ങനെ അയാൾ എന്നോട് എന്താണ് അവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു. ഞാൻ എന്റ കാര്യങ്ങൾ ഒകെ പറഞു. അമ്മ ആണ് ഇവിടുത്തെ പാചകക്കാരി എന്ന് കൂടി അറിഞ്ഞപ്പോൾ. അമ്മയോട് അയാൾ എന്നെ സ്കൂളിൽ വിടാൻ അമ്മയോട് പറഞ്ഞു. അങ്ങനെ ആണ് അയാളെ ഞാൻ പരിചയ പെടുന്നത്.
ആളുടെ പേര് ശ്രീധരൻ എന്നാണ്. അവിടെ അടുത്തുള്ള ടിബർ ഫാക്ടറിലെ ആണ് ജോലി. പിന്നീട് എപ്പോഴും അവിടെ കഴിക്കാൻ വരുമ്പോൾ എനിക്ക് ചോക്ലേറ്റ് വാങ്ങി തരും ഈ ഹോട്ടലിൽ നിന്നു തന്നെ. അമ്മയോടും വിശേഷങ്ങൾ ഒകെ തിരക്കുമായിരുന്നു. ശ്രീധരൻ ചേട്ടന്റെ ഭാര്യ മരിച്ചു പോയതാണ്. ഒരു മകൻ ഉണ്ട് ബുദ്ധിമാദ്യം ഉള്ള ഒരു ആൾ ആണ്. അയാളെ ഇപ്പോഴും നോക്കുന്നത് പുള്ളിക്കാരൻ ആണ്. ശ്രീധരൻ ചേട്ടൻ ആ മകനെ നോക്കാൻ വേണ്ടി കൂടി ആണ് ഇത്രേം പ്രായം ആയിട്ടും ജോലി ചെയ്യുന്നത്. ജോലിയുടെ അയാസം കൊണ്ട് ആവും പ്രായം ശ്രീധരൻ ചേട്ടന്റെ മുടിയിൽ മാത്രെ ബാധിച്ചിട്ടുള്ളു എന്ന് എനിക്ക് തോന്നുമായിരുന്നു. ശരീരം ഒകെ സാധരണ ആ പ്രായക്കാരുടെ പോലെ അല്ലായിരുന്നു നല്ല ബലിഷ്ടം ആയിരുന്നു. നര ബാധിച്ചിരുന്നു അത് മുടിയിലും താടിയിലും പ്രായം വിളിച്ചോതി.

അങ്ങനെ ആ വർഷം കടന്നുപോയി ആ പരിചയവും തുടർന്നു പോയി. പിന്നെ ചെറിയ രീതിയിലെ ഉള്ള സഹായങ്ങൾ ഒകെ ഞങ്ങൾക്ക് ചയ്തു തരുമായിരുന്നു. സാമ്പത്തികമായി ചെറിയ തുകകൾ ഒകെ തന്നു സഹായിക്കുമരുന്നു. അങ്ങനെ ഞാൻ നീണ്ട അവധിക്കു ശേഷം ഒരു വർഷം കഴിഞ്ഞു വീണ്ടും ഞാൻ സ്കൂളിൽ പോയി തുടങി. വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒകെ കൊണ്ട് ഒരു വർഷം പോയില്ല. അമ്മയ്ക്കു ഹോട്ടലിൽ ജോലി ശെരിയപോഴേക്കഉം പകുതി അക്കാഡമിക് വർഷം സ്കൂളിൽ പോയിരുന്നു. അതുകൊണ്ട് ഒരുവർഷം വീട്ടിൽ ഞാൻ ചുമ്മാ നിന്നു. അങ്ങനെ സ്കൂളിൽ പോയി തുടഗിയ ഞാൻ. വൈകുന്നേരങ്ങളിൽ നേരെ അമ്മ ജോലി ചെയുന്ന ഹോട്ടലിൽ ഇറങ്ങും. എന്നിട്ട് അമ്മയോടൊപ്പം. ജോലി കഴിഞ്ഞു ഒരുമിച്ചു പോകും. ഞങ്ങൾ ആ സമയം ടൗണിലിൽ നിന്നും കുറച്ചു അടുത്തയാ ഒരു ചെറിയ വീട്ടിൽ വാടകയ്ക്കു താമസം ആക്കിയിരുന്നു. എന്നും രാവിലെ എനിക്ക് സ്കൂളിൽ കൊണ്ടുപോകാൻ ഉള്ള ഭക്ഷണം വെച്ചിട്ട് അമ്മ ജോലിക്കു പോകും വീട് പൂട്ടി താക്കോൽ ഞാൻ കൊണ്ടുപോകും.

അങ്ങനെ പതിവ് പോലെ ഒരുദിവസം വൈകിട്ടു അമ്മയെ കാത്തു ഹോട്ടലിൽ പോയി ഇരിക്കുക ആയിരുന്നു ഞാൻ അന്ന് ശ്രീധരൻ ചേട്ടൻ അവിടെ വന്നു എന്നോട് കുശലം ഒകെ പറഞ്ഞു ഇരുന്നു. അപ്പോഴേക്കും ശ്രീധരൻ ചേട്ടന് എന്റയും അമ്മയുടെയും അവസ്ഥകൾ ഒകെ അറിയാമായിരുന്നു. പക്ഷെ ശ്രീധരൻ ചേട്ടൻ ഒരു മാന്യൻ ആണെന്നാണ് അത്രേം നാളത്തെ പരിചയത്തിലെ അനുഭവം. അമ്മയോട് ഒരു മുതിർന്ന ജേഷ്ട്ടനെ പോലെ ആയിരുന്നു പെരുമാറ്റം.
ബന്ധുക്കളും വീട്ടുകാരും ഒകെ കൈയൊഴിയുമ്പോൾ ഇങ്ങനെ ഉള്ള ചില സഹായങ്ങൾ നമ്മൾക്ക് നിരസിക്കാൻ പറ്റാതെ വരും. അങ്ങനെ അന്ന് വൈകിട്ട് ജോലി കഴിഞ്ഞു ഞാനും അമ്മയും വീട്ടിൽ എത്തിയപ്പോൾ ആണ് എന്റ ബാഗിൽ വീടിന്റെ താക്കോൽ കാണുന്നില്ല എന്ന് ഞാൻ അറിയുന്നത്. ഞാൻ ബാഗ് മൊത്തം നോക്കി. അമ്മ എന്നെ വഴക്ക് പറയാൻ തുടങി. രാവിലെ വീട് പൂട്ടി ഇറങ്ങിയപ്പോൾ ബാഗിൽ താക്കോൽ ഇട്ടത് ഓർമയുണ്ട്.

നേരെ ഹോട്ടലിൽ തിരികെ പോയി അവിടെ ചെന്നപ്പോൾ ശ്രീധരൻ ചേട്ടൻ അവിടെ നിൽപുണ്ടായിരുന്നു. അങ്കിൾനോട് അമ്മ താക്കോൽ ഞാൻ കൊണ്ട് നഷ്ടപ്പെടുത്തി എന്ന് പറഞ്ഞു. പിന്നെ അങ്കിളും ഞാനും അമ്മയും കൂടി അവിടെ ഒകെ നോക്കി. പക്ഷെ കിട്ടിയില്ല. സ്കൂളിൽ വെച്ചോ ബസിൽ വെച്ചോ പോയിക്കാണും എന്ന് അമ്മ പറഞ്ഞു എന്റെ ചെവി പൊന്നാക്കി.

വീട്ടുടമസ്ഥനോട് കാര്യം പറയാൻ തീരുമാനിച്ചു പക്ഷെ അവരു വഴക്കു പറയുകേം ചിലപ്പോൾ വീട് ഒഴിയാൻ പറയുകേം ചെയ്യും. ഒരുപാട് വീട് നോക്കി കിട്ടാതെ വന്നപ്പോൾ എങ്ങനെയോ സഹതാപം പിടിച്ചുപറ്റി കിട്ടിയതാണ് ഈ വാടക വീട്. അമ്മ ഹോട്ടൽ ജോലിക്കു പോകുന്നതു കൊണ്ട് ബന്ധുക്കൾ ആരും ഇപ്പൊ ഞങ്ങളെ വിശേഷങ്ങൾക്ക് പോലും വിളിക്കില്ല. അങ്ങനെ ആ ബന്ധങ്ങൾ ഒകെ പതുക്കെ ഇല്ലാതെ ആയി പോയി. ഒരു ദിവസം അന്തി ഉറങ്ങൻ പോലും ആരും ഇടം തരില്ല. ശ്രീധരൻ ചേട്ടൻ അമ്മയോട് പറഞ്ഞു ഇന്ന് ഇപ്പോൾ വീടിന്റെ ഓണറോട് പറയണ്ട നാളെ മോൻ സ്കൂളിൽ പോയി അവിടൊക്കെ നോക്കട്ടെ ചിലപ്പോൾ അവിടെ എങ്ങാനും ഉണ്ടെങ്കിലോ. ഇന്ന് തത്കാലം രണ്ടാളും എന്നോടൊപ്പം വാ. നാളെ നോക്കിയിട്ടു കിട്ടിയില്ലേൽ ഉടമസ്ഥനോട് അങ്കിൾ തന്നെ സംസാരിച്ചു ഡ്യൂപ്ലിക്കേറ്റ് കീ വാങി എടുകാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അമ്മ അപ്പോഴും എന്നെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *