അമ്മയും ഞാനും മന്ത്രവാദിയും 37അടിപൊളി 

കല : അതെന്താ അവൾ കാണാനൊക്കെ സ്മാർട്ട്‌ ആണല്ലോ പിന്നെന്തുപറ്റി… മാട്രിമോണി ഒന്നും നോക്കിയില്ലേ?

ഞാൻ : ഓഹ് അതൊക്കെയുണ്ട് നമുക്ക് പറ്റിയതൊന്നും വരുന്നില്ല…

കല : ആഹാ…. ഞാൻ നോക്കാം നിങ്ങൾക് പറ്റിയത് ഉണ്ടോന്ന്..

അതൊരു ഭംഗി വാക്കായി എനിക്ക് തോന്നി… പക്ഷെ കല വിചാരിച്ചാൽ എന്തെങ്കിലും നടക്കും എന്നെനിക്കു തോന്നി…അവളെ ഞാൻ കുറെ പുകഴ്ത്തി… അടുത്ത സൗഹൃദം കുറച്ച് ദിവസങ്ങള്ക്കുള്ളിൽ ഉണ്ടാക്കിയെടുത്തു..പിന്നീടൊരു ദിവസം കണ്ടപ്പോളാണ് അവളെന്നോട് ആ കാര്യം പറഞ്ഞത്

കല : വീണയ്ക്ക് ജാതകത്തിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു ആദ്യമൊക്കെ അപ്പുമോളുടെ അവസ്ഥ പോലെ തന്നെയായിരുന്നു… നല്ല ആലോചന ഒക്കെ വരും പക്ഷെ അങ്ങ് മാറിപ്പോകും 2 വർഷത്തോളം ഒരു പാട് പെണ്ണ് കാണലും നടന്നു…

പിന്നീടാണ് ഒരു ജ്യോൽസ്യനെ കണ്ടപ്പോൾ കാര്യം അറിഞ്ഞത് ദോഷത്തെപ്പറ്റി… അയാളുടെ അടുത്ത് പരിഹാര ക്രിയകളൊക്കെ ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല… പിന്നീടാണ് അദ്ദേഹത്തെപ്പറ്റി കേട്ടത് മഹാ സിദ്ധന കാര്യങ്ങളൊക്കെ കേട്ട് വേണ്ട പരിഹാരo നിർദ്ദേശിച്ചു…

പറഞ്ഞപോലെ എല്ലാം ചെയ്തു അത് കഴിഞ്ഞു വന്ന ആദ്യത്തെ ആലോചനയിൽ വന്നതാ അവൾക്കു സെറ്റ് ആയ ഇപ്പോഴത്തെ വിവാഹം…

അവൾ പറഞ്ഞതെല്ലാം. ശ്രദ്ധയോടെ കേട്ടിരുന്നോ ഞാൻ ചോദിച്ചു

ഇനി അപ്പുമോൾക്കും എന്തെങ്കിലും ദോഷം കാണുമോ?

കല : നമുക്കൊരു ദിവസം അവളുടെ ജാതകം കൊണ്ടൊന്നു പോകാം നോക്കാമല്ലോ അദ്ദേഹം എന്താണ് പറയുന്നതെന്ന്….

കുറച്ച് ദിവസങ്ങൾക്കു ശേഷം കലയുടെ വിളി വന്നു പിറ്റേന്ന് പുള്ളിയെ പോയി കാണാൻ തീരുമാനിച്ചു…
അങ്ങനെ ഞാൻ അദ്ദേഹം താമസിക്കുന്നിടത് എത്തി അത്യാവശ്യം തിരക്കൊക്കെ ഉണ്ട് കൃഷിയും മറ്റുമൊക്കെയായി വിശാലമായ ഒരിടം 2,3 ഓടിട്ട കെട്ടിടങ്ങൾ മരങ്ങളും, ചെടികളുമൊക്കെയായി മൊത്തത്തിൽ നല്ല ഫീൽ ഉള്ള സ്ഥലം അവിടെയുണ്ടായിരുന്ന കസേരയിൽ ഞങ്ങൾ അവസരത്തിനായി കാത്തിരുന്നു ഒരു മണിക്കൂറിനു ശേഷം അദ്ദേഹത്തെ കാണാൻ സാധിച്ചു…

താടിയും മുടിയും നീട്ടി വളർത്തിയ തൂവെള്ള വസ്ത്രങ്ങൾ ധരിച്ച പ്രായമുള്ള ഒരാൾ നന്നേ മെലിഞ്ഞിട്ടാണ് നിലത്ത് ചമ്രം പിണഞ്ഞാണ് ഇരിക്കുന്നത് കാണാൻ വരുന്നവരും അതുപോലെ അഭിമുഖമായി ഇരിക്കണം, ഞങ്ങൾ പോയി അദ്ദേഹത്തിന് അഭിമുഖമായി ഇരുന്നു കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി

കല : സ്വാമി എന്നെ ഓർമ ഉണ്ടോ കുറച്ച് നാൾ കുറച്ചുനാൾ മുന്നേ ഞാൻ ഇവിടെ വന്നിട്ടുണ്ട് വീണ എന്ന കുട്ടിയുടെ വിവാഹക്കാര്യത്തിനായി എന്നെ ഓർക്കുന്നുണ്ടോ ?

അയാൾ അവരെ ഓർക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു ഭംഗി വാക്കാണ് എന്നാണ് ഞാൻ കരുതി പക്ഷേ അതിനുശേഷം അവരുടെ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ഭംഗിവാക്കല്ലെന്നു എനിക്ക് മനസിലായി അയാളുടെ ഓർമ്മശക്തിയിൽ എനിക്ക് അത്ഭുതവും തോന്നി…

മന്ത്രവാദി : ആർക്കണോ പ്രശ്നം അവർ പറയു കാര്യങ്ങൾ.

ഞാൻ : സ്വാമി എന്റെ മകൾക്ക് വേണ്ടിയാണ് വന്നത് അവൾക്ക് 21 വയസ്സായി ഒരുപാട് വിവാഹ ആലോചനകൾ നോക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല അപ്പോഴാണ് സ്വാമിയുടെ കാര്യം ഞങ്ങൾ അറിഞ്ഞത് അവളുടെ ജാതി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കണം..എന്ന് പറഞ്ഞിട്ട് അപ്പുവിന്റെ ജാതകം അയാൾക്ക് നൽകി

അയാൾ അത് വാങ്ങി വിശദമായി പരിശോധിച്ചു… എന്നിട്ട് പറഞ്ഞു..

മന്ത്രവാദി: കുറച്ച് പ്രശ്നങ്ങൾ കാണുന്നുണ്ട് വിശദമായി ഒന്നുകൂടി നോക്കാനുണ്ട് അതിന് ശേഷമേ ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നും എനിക്കതിൽ ഇടപെടാൻ കഴിയുമോ എന്നും പറയാൻ കഴിയുള്ളൂ.. ഫോൺ നമ്പർ തന്നിട്ട് പൊക്കൊളു ഇവിടുന്നു വിളിക്കും…

ഞങ്ങൾ അവിടുന്ന് ഇറങ്ങി പിന്നെയും കുറെ ആൾക്കാർ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു, എന്നാലും ദോഷത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ വ്യാകുലപ്പെട്ടു… എന്റെ മുഖം കണ്ട് കല പറഞ്ഞു.. ഡോ പേടിക്കേണ്ട അദ്ദേഹം നമ്മുടെ കേസ് ഏറ്റെടുത്താൽ രക്ഷപ്പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *