അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 3

ഭാഗ്യം തിങ്കളാഴ്ച അല്ലാഞ്ഞത്…..ഞാൻ മനസ്സിൽ പറഞ്ഞു….അനിത അങ്ങോട്ടേയ്ക്ക് വന്നു…..എന്നെ നോക്കി ഒന്ന് ചിരിച്ചു….

നിങ്ങള് ഇന്ന് പോകുമോ ശ്രീയേട്ടാ….അനിതയുടെ ചോദ്യം….

അവൾ പറഞ്ഞത് എനിക്കോർമ്മയുണ്ട്….നീലിമയെ ഇന്ന് അമ്പലപ്പുഴ ആക്കണം….എന്നുള്ളത്….

ഹാ…പോകണം….

അയ്യോ ശ്രീയേട്ടാ….രണ്ടു ദിവസം കഴിയുമ്പോൾ സുജ ഇങ്ങേതില്ലേ എന്നിട്ടു പോയാൽ പോരെ….

അതല്ല നീലു…നമുക്കിന്നു പോകണം….അനിത എന്നെ നോക്കി ഒന്ന് ചിരിച്ചു….

ചേട്ടത്തിയേന്തിയെ?അമ്മയേയുമ് കൂടി വിളിക്ക്….ഒരു കാര്യം തീരുമാനിക്കാനുണ്ട്….ഞാൻ ഒറ്റക്കൊരു തീരുമാനം എടുക്കുന്നത് ശരിയല്ലല്ലോ…..

ആതിര ചേട്ടത്തിയും അമ്മായിയും അങ്ങോട്ട് വന്നു….

ഞാൻ അനിതയോടായി ചോദിച്ചു….എന്താണിനി നിന്റെ പ്ലാൻ….

എന്ത്?
പൊട്ടൻ കളിക്കണ്ടാ അനി മോളെ….നീ അശോകന്റെ അടുക്കലേക്കു പോയെ പറ്റൂ….

ആതിര ചേട്ടത്തിയും അമ്മായിയും നീലിമയും എന്നെ നോക്കി…..അനിത മുഖം കുനിച്ചു….

പറ അനി മോളെ നിന്റെ തീരുമാനം എന്തെന്നറിഞ്ഞിട്ടു വേണം എനിക്ക് അമ്മാവനോട് സംസാരിക്കാൻ….

എനിക്കിനി അയാളോടൊപ്പം ജീവിക്കാൻ വയ്യ ശ്രീയേട്ടാ….ഇനിയും പോയാൽ എന്റെ ശവം ആയിരിക്കും തിരികെ വരിക….

നീ ആവശ്യമില്ലാത്ത ചിന്തിക്കാതെ ….ഒരു കുടുംബം തകരാൻ എളുപ്പമാ…..ആതിര ചേട്ടത്തിയുടെ വക….

എന്നാൽ പിന്നെ ആതി ചേച്ചി പോയി താമസിക്ക്….

പോക്രിത്തരം പറയാതെ അനി….ആതിര ചീറി….

ചേട്ടത്തി നമ്മൾ പ്രശനം വഷളാക്കാൻ അല്ല …ഒരു തീരുമാനം എടുക്കാനാണ് കൂടിയത്….നീലിമേ നീ എന്ത് പറയുന്നു….

ഞാൻ എന്ത് പറയാനാ….വേലി ചാടുന്ന പശുവിനു കോലു കൊണ്ട് മരണം…അൽപ സ്വല്പം സഹിച്ചൊക്കെ വേണം പെണ്ണുങ്ങൾ നില്ക്കാൻ….

അവരവരുടെ ജീവിതത്തിൽ വരുമ്പോഴേ അവരവർക്ക് മനസ്സിലാകൂ…..അനിത ചൊടിച്ചുകൊണ്ട് പറഞ്ഞു….നിങ്ങള്ക്ക് ഞാൻ ഇവിടെ നിൽക്കുന്നതും ബുദ്ധിമുട്ടാണെങ്കിൽ ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ടെങ്കിലും മാറി തരാം…എന്നാലും ഞാൻ അയാളുടെ അടുക്കലേക്കു പോകുന്നില്ല….

എന്താണാമമായി ചെയ്യേണ്ടത്….ഞാൻ അമ്മായിയോട് തിരക്കി…

ശ്രീക്കുട്ടൻ ഒരു തീരുമാനം പറ…..അമ്മായി പറഞ്ഞു….

അതെ…അനിയൻ തന്നെ ഒരു തീരുമാനം എടുക്ക്…ആതിര ചേട്ടത്തിയും പറഞ്ഞു….

അനി മോളുടെ ദുഃഖം നമ്മളുടെ ദുഖമാണ്….അവൾ നമുക്കെല്ലാം സന്തോഷത്തോടു ജീവിക്കുന്നത് കാണാനാണ് ആഗ്രഹം….അശോകനെ സംബന്ധിച്ചിടത്തോളം അന്ന് ഞാൻ അനിതയെ വിളിക്കാൻ ചെന്നപ്പോൾ എന്നോട് പറഞ്ഞ അനാവശ്യങ്ങൾ നാളെ അമ്മാവൻ ചെന്ന് ചോദിച്ചാലും പറയും….അവൾക്കു അവനോടൊപ്പം താമസിക്കാൻ താത്പര്യമില്ല എങ്കിൽ ഈ ബന്ധം വേര്പെടുത്തുന്നത് തന്നെയാണ് നല്ലത്…..
ഞാനല്ലല്ലോ അവസാന വാക്ക് പറയേണ്ടത്….ബാഹുലേട്ടനും അമ്മാവനും സുജയുടെ ഭർത്താവുമൊക്കെ ഉണ്ടല്ലോ…അവരോടും കൂടി തീരുമാനിക്കാം…. അങ്ങനെ അന്നത്തെ ആ ചർച്ച അവിടെ അവസാനിപ്പിച്ചു ഞാൻ കാർപോർച്ചിൽ കൈവരിയിൽ ഇറങ്ങിയിരുന്നു….നീലിമയും ആതിരയും പരസ്പരം എന്തോ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി അമ്മായി എന്നെ നോക്കി വേദന കലർന്ന ഒരു ചിരി സമ്മാനിച്ചിട്ടു അകത്തേക്ക് വലിഞ്ഞു….അനി മോൾ പുറത്തിറങ്ങി വന്നിട്ട് എന്നോട് പറഞ്ഞു…”നന്ദിയുണ്ട് ശ്രീയേട്ടാ…..ആദ്യമായി എന്റെ വേദന മനസ്സിലാക്കി എനിക്ക് വേണ്ടി സംസാരിച്ചതിന്….തിങ്കളാഴ്ച അമ്മയും ആതിരച്ചിയും ചെട്ടികുളങ്ങര പോകുമ്പോൾ ഞാൻ ശ്രീയേട്ടന്റെ വരവിനു കാത്തിരിക്കും….അത്രയും പറഞ്ഞിട്ട് അവൾ കണ്ണ് തുടച്ചുകൊണ്ട് അകത്തേക്ക് പോയി….ഞാൻ അമ്മായിയച്ഛനെ ഫോൺ ചെയ്തു…..പക്ഷെ ഫോൺ എടുത്തത് ബാഹുലേട്ടനാണ്….

ഹാലോ….അമ്മാവാ….

അമ്മാവനല്ല അനിയാ….

ഹാ ബാഹുലേട്ടനോ….എന്തുണ്ട് കമ്പനി വിശേഷം അമ്മാവനെന്തിയെ…..

അത് പിന്നെ…അവിടെ ആരോടും പറയണ്ടാ….അമ്മാവന് ചെറിയ ഒരു നെഞ്ചു വേദന….അകത്തു ഐ.സി.യു വിലാണ്…ഞാൻ സൽമാനിയ ഹോസ്പിറ്റലിൽ ഉണ്ട്…രാത്രി ഒരു രണ്ടു മണിക്കാണ് തുടങ്ങിയത്….മൂന്നു ബ്ലോക്ക് ഉണ്ടെന്നു പറയുന്നു….ആഞ്ചയോ പ്ലാസ്റ്റി ചെയ്യണമെന്ന് പറയുന്നു….അമ്മാവനെ കണ്ടില്ല….

ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം ഈ കാര്യം കേട്ടപ്പോൾ അങ്ങ് നിർത്തി….

പേടിക്കാനൊന്നുമില്ല…മൈനർ ആണ്…അവർ പൈനുള്ള മെഡിസിൻ കൊടുത്തു….നാട്ടിൽ ചെയ്യിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു…

അങ്ങനെയാണെങ്കിൽ ഞായറാഴ്ചലത്തേക്കുള്ള ഗൾഫ് എയറിൽ ടിക്കറ്റെടുത്തു കയറ്റി വീട്….അന്ന് സുജയും വരുന്നുണ്ട്…അവളെ കൂട്ടാൻ പോകുമ്പോൾ അമ്മാവനെയും കൊണ്ടുവരാമല്ലോ…നമുക്കിവിടെ അന്ന് തന്നെ അമൃത ഹോസ്പിറ്റലിൽ കാണിക്കുകയും ചെയ്യാം….

ശരി അനിയാ….ഇത് ഇപ്പോൾ തത്കാലം ആരോടും പറയണ്ടാ….

ശരീ ബാഹുലേട്ടാ…..

അന്ന് ഉച്ചയൂണും കഴിഞ്ഞു ഞാൻ നീലിമയേയും കൂട്ടി അമ്പലപ്പുഴക്ക് തിരിച്ചു…..അനിത വിളിച്ചതും തിങ്കളാഴ്ച,ജസ്‌ന ക്ഷണിച്ചിരിക്കുന്നതും തിങ്കളാഴ്ച….എന്ത് ചെയ്യും….
ഞാൻ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുന്നത് കണ്ടു നീലിമ തിരക്കി….

എന്ത് പറ്റി ശ്രീയേട്ടാ….

ഒന്നുമില്ല…സുജയെ വിൽക്കാൻ നമ്മൾ തന്നെ പോകണമെല്ലോ…..

ഓ…ഞാനെങ്ങും വരുന്നില്ല…ഒന്നാമത് നെടുമ്പാശ്ശേരിക്ക്….എന്റെ അമ്മോ ഞാനില്ല…ഇടപ്പള്ളി ഒന്ന് കഴിയണമെങ്കിൽ അരമണിക്കൂർ എടുക്കും….

നീ വരാതെ ഞാൻ ഒറ്റയ്ക്ക് പോകാനോ നീലിമേ….

ചേട്ടൻ വരുന്ന വഴി വീട്ടിൽ കയറിയാൽ മതി….ഞാനും കൂടി തിരുവല്ലേ വരാം….തിങ്കളാഴ്ച അമ്മയും ആതി ചേച്ചിയും ചെട്ടികുളങ്ങര അമ്പലത്തിൽ പോകുന്നുണ്ട്….എനിക്കും ഒന്ന് പോകണം….

ഓ ശരി…..

വീട്ടിൽ എത്തിയതിനു ശേഷം ഞാൻ സുജയുടെ ഭർത്താവിനെ ദുബായിയിൽ വിളിച്ചു…..അവനോടു വിവരങ്ങൾ എല്ലാം ധരിപ്പിച്ചു….

അവനും അശോകനുമായുള്ള അനിതയുടെ ജീവിതത്തിലെ അതൃപ്തി വ്യക്തമായി….ഞാൻ അമ്മാവന്റെ കാര്യവും സൂചിപ്പിച്ചു…സുജയോട് പറയരുത് എന്നും വിലക്കി….

വെള്ളിയും ശനിയും കൊഴിഞ്ഞു….ഞായറാഴ്ച രാവിലെ ഉണർന്നു പ്രഭാത കർമങ്ങൾ കഴിഞ്ഞു ഒരു ഇന്നോവ റെന്റിനെടുത്തു…..അവൻ വണ്ടിയുമായി പറഞ്ഞ സമയത്തു എത്തി….ഞാൻ ഇന്നോവയിൽ നെടുമ്പാശ്ശേരിക്ക് തിരിച്ചു….ലുലുമാളും…ഇടപ്പള്ളി സ്റ്റേഷനും കുസാറ്റും ഒക്കെ കഴിഞ്ഞു വണ്ടി ഒമ്പതരയായപ്പോൾ നെടുമ്പാശേരി വീമാനത്താവളത്തിൽ എത്തി…പാർക്ക് ചെയ്തു അറൈവൽ ബോർഡിൽ നോക്കി….എമിരേറ്റ്സ് ലാൻഡ് ചെയ്തിരിക്കുന്നു….അതിലാണ് സുജ വരുന്നത്….ഗൾഫ് എയർ പതിനൊന്നു മണിക്ക് ലാൻഡ് ചെയ്യും….അതിൽ അമ്മാവനും ഉണ്ടാകും….എങ്ങനെയായാലും ഇവിടെ നിന്ന് തിരിക്കണമെങ്കിൽ പന്ത്രണ്ടു മണിയാകും….

ഞാൻ ഫോണെടുത്തു നീലിമയെ വിളിച്ചു….നീല് അങ്ങേത്തണമെങ്കിൽ വൈകുന്നേരം ആകും….എനിക്ക് അമൃത ഹോസ്പിറ്റലിൽ ഒന്ന് കയറണം…

എന്ത് പറ്റി ശ്രീയേട്ടാ….

Leave a Reply

Your email address will not be published. Required fields are marked *