സുജ വന്നില്ലേ ചേട്ടത്തി….
അവള് ചിലപ്പോൾ നാളെ വരും അനിയാ….അവിടുത്തെ തള്ളയുടെ കാര്യം അല്പം സീരിയസ് ആണ്….
ഞാൻ കണ്ണടച്ച് കുറെ നേരം കിടന്നു….തല്ലെന്നതേ ഉറക്ക ക്ഷീണം ആകാം മയങ്ങി പോയി എന്ന് തന്നെ പറയാം….
കണ്ണ് തുറന്നു നോക്കുമ്പോൾ ചായയുമായി അമ്മായി വന്നു വിളിക്കുന്നു….
ഞാൻ വാ കഴുകി ചായ എടുത്തു കുടിച്ചു…എന്നിട്ടു ഷർട്ടും മുണ്ടുമെടുത്തിട്ടു
അമ്മായി ഞാൻ എന്തായാലും സുജയുടെ അമ്മായിയെ ഒന്ന് കണ്ടിട്ട് വരാം…ഇവിടടുത്തല്ലേ ഹോസ്പിറ്റൽ
ഞാൻ ഇറങ്ങി വണ്ടിയിൽ സുജയുടെ അമ്മായിയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി….ഹോസ്പിറ്റലിൽ ചെന്നപ്പോൾ സുജയുടെ നാത്തൂനേ ഉള്ളൂ….
സുജായില്ലേ…..ഞാൻ തിരക്കി…..
സുജ വീട്ടിൽ പോയി …അനിയൻ മരിച്ചിട്ടു ചടങ്ങെല്ലാം കഴിഞ്ഞോ….
കഴിഞ്ഞു….
കഷ്ടം അല്ലാതെന്തു പറയാനാ….ജ്യോതിയുടെ ഭർത്താവ് ഇപ്പോൾ?
സൗദിയിലാണ്….കഴിഞ്ഞ മാസം പോയതേ ഉള്ളൂ….
മക്കളൊക്കെയൊ….
ചേട്ടന്റെ വീട്ടിലാണ്….അമ്മക്ക് സുഖമില്ലാത്ത കാരണം ഞാനിങ്ങോട്ടു വന്നതാ…..നാളെ വൈകിട്ട് സുജ വരുമ്പോൾ ഞാനങ്ങു പോകും…..
ശ്രീകുമാർ ഇനി എന്ന തിരിച്ചു….
രണ്ടാഴ്ച കഴിഞ്ഞു പോകേണ്ടതാ….അമ്മാവന്റെ അസുഖവും ഒക്കെ കാരണം ഒരു മാസത്തേക്കും കൂടി ലീവ് നീട്ടി…..
എന്നാൽ ഞാനിറങ്ങട്ടെ…..
വണ്ടിയിലാണോ ശ്രീകുമാർ വന്നത്…
അതെ…ജ്യോതി….
ഒരുപകാരം ചെയ്യാമോ….
എന്താ…
പോകുന്നതിനു മുമ്പ് വീട്ടിൽ വരെ പോയി വരാമോ….
എവിടെ മല്ലപ്പള്ളിയിലോ…അതോ ജ്യോതിയുടെ വീട്ടിലോ….
അല്ല മല്ലപ്പള്ളിയിൽ..
എന്താ കാര്യം….
ഞാൻ എന്റെ ഫോണും പേഴ്‌സും മല്ലപ്പള്ളിയിൽ വച്ച് മറന്നു….ചേട്ടൻ രാത്രിയിൽ ചിലപ്പോൾ വിളിക്കും….
അത്രയേ ഉള്ളോ….എനിക്കിനി പ്രത്യേകിച്ച് പണിയൊന്നുമില്ല…ഞാൻ എടുത്തു കൊണ്ട് തരാം….
സുജയെ വിളിക്കാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു….അത് കൊണ്ടാ ….ബുദ്ധിമുട്ടായോ ശ്രീകുമാറിന്….
ഏയ് ഇല്ല…ഞാൻ പോയിട്ട് വരാം….
ഞാൻ ഇറങ്ങി മല്ലപ്പള്ളിയിലേക്ക് പോയി….ചെന്ന് ബെല്ലടിച്ചു….കതകു തുറന്നു സുജ…
അല്ല ഇതാര് ശ്രീയേട്ടനോ …വാ കയറിയിരിക്ക്….
ഞാൻ കയറിയിരുന്നു….ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു…ജ്യോതിയുടെ മൊബൈലോ പേഴ്സോ എന്തൊക്കെയോ ഇവിടെ മറന്നു വച്ചിട്ട് പോയി…അതൊന്നു കൊണ്ട് കൊടുക്കാൻ പറഞ്ഞു അങ്ങനെ വന്നതാ….
ഇവിടെയുണ്ട്….അതിനാണെങ്കിൽ ഒരു റെസ്റ്റുമില്ല…കിണു കിണാന്നു കിടന്നടിക്കുന്നു….എടുക്കുമ്പോൾ മറുപടിയുമില്ല…..സുജ മൊബൈലും പേഴ്‌സുമായി വന്നു….
ഞാനിറങ്ങട്ടെ സുജ….
ചായ കുടിച്ചിട്ട് പോകാം….
വേണ്ട മോളെ ….ഞാൻ ഒരെണ്ണം വീട്ടിൽ നിന്ന് കുടിച്ചിട്ട ഇറങ്ങിയത്….
അനിത എങ്ങനെയുണ്ട് ശ്രീയേട്ടാ…..
അവിടെയുണ്ട്….
എന്തായി കാര്യങ്ങൾ….
എന്താവാൻ…എന്റെയും അവളുടെയും പേരിൽ ആത്മഹത്യ പ്രേരണക്കു കേസ് രെജിസ്റ്റർ ചെയ്തിരിക്കുകയാ….മക്കളെന്തിയെടി….
രണ്ടും കുംഭകർണ്ണ സേവയിലാ….എന്നിട്ടു എന്തായി ശ്രീയേട്ടാ….
നമ്മൾ ആർക്കും ഇന്നേവരെ ഒരു ദ്രോഹവും ചെയ്തിട്ടുണ്ടോ?പിന്നെയും ദൈവം എന്തിനാ ഇങ്ങനെ ശിക്ഷ തരുന്നതെന്ന മനസ്സിലാകാത്തത്…..
സെറ്റിയിൽ എന്റെ അടുക്കൽ വന്നിരുന്നു കൊണ്ട് സുജ ചോദിച്ചു….അതിനിപ്പോൾ അത്ര വലുതായിട്ടെന്താ ഉണ്ടായത്….അശോകൻ പോയി….അവൻ നിങ്ങളോടുള്ള ശത്രുത തീർത്തു….അത്ര തന്നെ….
അതല്ല സുജാ….ആ എഴുതിയത് ഫേക്കാണ്…അവൻ ആത്മഹത്യ ചെയ്തതല്ല….അവനെ ആരോ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്….
പോട്ടെ ശ്രീയേട്ടാ എന്നും പറഞ്ഞു കൊണ്ട് എന്റെ തോളിൽ കൂടി സുജ കയ്യിട്ടാശ്വസിപ്പിച്ചു…..ഞാൻ മുഖം കുനിച്ചു അവളുടെ ചുമലിൽ തല താഴ്ത്തി….എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല….
സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അവളുടെ ചുമലിൽ നിന്നും തലമാറ്റി….ഞാനിറങ്ങി….സുജ എന്നെ ഇമവെട്ടാതെ നോക്കി നിന്ന്….എന്നിട്ടു പറഞ്ഞു….
ശ്രീയേട്ടൻ പകല് വല്ലതും സമയമുണ്ടെങ്കിൽ ഒന്നിറങ്….നാളെ ഞാൻ വീട്ടിലോട്ടു വരും….മറ്റന്നാൾ പകൽ ഇവിടെ കാണും….ശ്രീയേട്ടന്റെ മുഖത്തെ വിഷമം കണ്ടാൽ അറിയാം ആരോടെങ്കിലും കുറച്ചു സംസാരിച്ചാൽ മാറുന്ന ദുഖമാണുള്ളിൽ ഉള്ളതെന്ന്….
