വെറും ഉപരിപ്ളവമായ പ്രണയം മാത്രം
വർണിച്ചെഴുതുന്ന മലയാളത്തിലെ മറ്റ് ‘മ’
പ്രസിദ്ധീകരണങ്ങളിൽ വരുന്ന സാങ്കൽപിക കഥകളെക്കാൾ ഇത്തരം കഥകളിൽ അനുഭവങ്ങളുടെ ചൂടും ചൂരും
നനവുമുണ്ടായിരുന്നു.
അങ്ങനെ കാലങ്ങൾ ഋതുഭേദങ്ങളായി
കൊഴിഞ്ഞു തീരുമ്പോഴുള്ള മാറ്റങ്ങൾ ശരീരത്തിലും മനസിലും വന്നു….
സാഹചര്യങ്ങൾ അനുഭവങ്ങളിലൂടെ
ജീവിതത്തിലെ പരുപരുത്ത മുഖങ്ങൾ
പഠിപ്പിച്ചു കൊണ്ടിരുന്നു… അത് ആ വായനയെ കൂടുതൽ ഇഷ്ടമുള്ളതാക്കി.
പക്ഷെ ന്യൂ ജനറേഷൻ മത്സരങ്ങൾക്കിടയിൽ പലപ്പോഴും
മറന്നു പോവാറുള്ള അതിലേക്കെത്തിയത്
പിന്നീട് ഇതുപോലെ അനങ്ങാതിരിക്കാൻ നിർബന്ധിക്കപ്പെട്ട
അവസരങ്ങളിലായെന്ന് മാത്രം.
പുതിയ കലാലയവും പഴയ കലാലയവും
തമ്മിലുള്ള ഒരു ചർച്ചയും അങ്ങനെ വായിച്ചതിൽ പെടും. …… ‘ഞങ്ങളന്ന് മഹാരാജാസിൽ കൂടെപ്പഠിച്ചവർ നാൽപത്പേർ ഒരുമിച്ചു” എന്ന് ചുള്ളിക്കാട് പറഞ്ഞപ്പോൾ , ‘ഞങ്ങള് നാല്പത് പേരും പിരിഞ്ഞു…’ എന്ന് തിരിച്ച് പറഞ്ഞ FM അവതാരക.., പുതിയ കുട്ടികളുടെ ആകാശം തുറന്നിട്ടു……
സ്വീഡനിലെ ഒരു കോളേജിൽ പോയപ്പോൾ പ്രിൻസിപ്പലുമായി ചേർന്ന് നടക്കാനിറങ്ങിയപ്പോൾ
ഒരു ക്ളാസിൽ മദാമ്മ പെൺകുട്ടി ചെറുക്കന്റെ മടിയിൽ കിടന്ന് ചൊടിയിലെ പ്രണയരസം നുകരുന്നതിനിടയിൽ ഇടയ്ക്ക് തല പൊക്കി നോക്കി, നടന്നു പോകുന്ന പ്രിൻസിപ്പലിനെ നോക്കി ‘ഹായ് സാർ….’ അഭിസംബോധന ചെയ്തതും…, അതിന് തിരിച്ച് ‘മറുപടി ഹായ്’ പറഞ്ഞ് കൈ വീശി ക്കാണിച്ച് നടന്നു പോകുന്ന പ്രിൻസിപ്പളിനെ നോക്കി വാപൊളിച്ച് അന്തംവിട്ട് കൊണ്ട്…,
‘എനിക്കിവിടെ പഠിക്കാൻ കഴിഞ്ഞില്ലല്ലോ’
എന്ന് പറഞ്ഞ…….. അദ്ദേഹം നമ്മുടെയെല്ലാം
ഇന്ത്യൻ മനസിന്റെ പ്രതിനിധിയാണ്.!!.
നമ്മുടെ കാപട്യം പകൽ വെട്ടത്തിൽ നെറ്റിചുളിക്കുന്ന ആ അനുഭവം….
ഈ സ്മാർട്ട്ഫോൺ യുഗത്തിലും അവരുടെയൊക്കെ മുന്നിൽ സാംസ്കാരികമായി നമ്മളെവിടെയെത്തി നിൽക്കുന്നു….എന്ന ചോദ്യചിഹ്നമാകുന്നു. ….???
പിന്നീടും അങ്ങനെ അച്ചന്റെ വായനാലോകത്തിലേയ്ക്ക് വല്ലപ്പോഴും പോയ് വരുമ്പോൾ എനിക്ക് കിട്ടിയ പല തിരിച്ചറിവുകളിലൊന്നായിരുന്നു…….,
ബഷീറിനെക്കുറിച്ച് കല്പറ്റ നാരായണൻ എഴുതിയ നിരൂപണം……,!
ലളിതമായ ഭാക്ഷയിൽ സങ്കീർണമായ കാര്യങ്ങളുള്ള കഥകൾ മറ്റാരെക്കാളും പാഠപുസ്തകങ്ങളിൽ കണ്ടറിഞ്ഞതു കൊണ്ടാവാം ബഷീർക്കഥകളോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നെങ്കിലും അതൊന്നും
ആഴത്തിലുള്ള അനുഭവങ്ങളാകാൻ പ്രായമായിട്ടല്ലല്ലോ.
പക്ഷെ പിന്നീട് അച്ചന്റെ കൂടെ കല്പറ്റ നാരായണന്റെ ആ നിരൂപണം വായിച്ചപ്പോഴാണ് ബഷീർക്കഥകളുടെ മാനം….. മനം നിറഞ്ഞത്.
പൈങ്കിളി പ്രണയത്തിന്റെ അപ്രായോഗികത ,അന്നത്തെ കാലത്ത് തന്നെ സാറാമ്മയുടെയും കേശവൻ നായരുടെയും ഇടപെടലുകളിലൂടെ വിവരിച്ച ‘പ്രേമലേഖനം’ മുതൽ…. ,
ദാരിദ്ര്യത്തെക്കാൾ വലിയ സുവിശേഷമില്ല എന്ന മഹത്തായ സത്യം പറഞ്ഞ
‘പാത്തുമ്മയുടെ ആട്’ വരെ വിശദമായി ഇഴകീറി വിശദമാക്കുന്ന ആ എഴുത്ത് ദാഹത്തോടെ കുടിച്ചു തീർത്തു…..!
ശബ്ദങ്ങളിലെ ‘എഴുത്തുകാരന്റെ’
“ഏത് നാട്ടിലെ സദാചാരമനുസരിച്ചാണ് നിങ്ങൾ വിധിക്കുന്നത്” ചോദ്യത്തിലൂടെ
ബഷീർ നമ്മുടെ കപടസദാചാര ബോധത്തെ അന്ന് തന്നെഎറിഞ്ഞുടച്ചു…
അങ്ങനെയങ്ങനെ ബഷീറിനെക്കുറിച്ച് പറഞ്ഞാൽ അച്ചന് നൂറുനാവായിരുന്നു…………………!
പുതുതലമുറ ‘ടിക് ടോക് ഫ്രീക്കൻ’ മാർക്ക് ഇതിലൊക്കെ എന്ത് കാര്യം എന്ന് തോന്നിയേക്കാം … പക്ഷെ ഇവിടെ പ്രളയം
വന്ന് പലതും ഒഴുക്കിക്കൊണ്ട് പോകുമ്പോൾ ഈ ഫ്രീക്കുകൾ പലരും മുൻപന്തിയിലുണ്ടായിരുന്നു രക്ഷാപ്രവർത്തനത്തിൽ!.
അലുവയും മത്തിക്കറിയും പോലെ തോന്നിപ്പിച്ച ഈ ന്യൂജെൻ സ്വഭാവവിശേഷങ്ങൾ എനിക്ക് അതുപോലെ
വായനയിൽ അനുഭവപ്പെട്ടത് എൺപതുകളിൽ മലയാള യുവത്വത്തെ കൂടെ കൊണ്ട് പോയ ഒരുവ്യക്തിയിലാണ് .
പലപ്പോഴും ആഴ്ചപ്പതിപ്പിൽ ഒരു നിഗൂഢഭാവത്തിൽ വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കഥകൾ വല്ലാത്ത കൗതുകമായി പലപ്പോഴും മനസ്സിൽ …!
ഭൂരിഭാഗം പേർക്കും അദ്ദേഹം സൗഹൃദത്തിന്റെ അവസാന വാക്കുകളുടെ അർത്ഥം പറഞ്ഞു കൊടുത്തവനാണ് ….
കൂടെ അത് പകർന്നു കൊടുത്തവനായിരുന്നു.!
