അമ്മ..അറിയാൻ Like

പ്രതിഭയും പ്രതിഭാസവുമായിരുന്നു..

ആ കാലത്തെ ക്ഷുഭിത യൗവനങ്ങളുടെ ഉദാത്ത പ്രതീകമായിരുന്നു………….
സർവോപരി എല്ലാവർക്കും താല്പര്യമുള്ള
സിനിമാക്കാരിൽ ഒരാളുമായിരുന്നു. :
പക്ഷെ ഒരു സിനിമാക്കാരനെക്കാൾ എല്ലാവർക്കും പറയാനുള്ളത്………… ഒരു പ്രവാചകനായും ഭൂതമായും ചിലപ്പോൾ
ശല്യമായുമൊക്കെ പലയിടത്തും പ്രത്യക്ഷപ്പെട്ട് ജീവിതം ആഘോക്ഷിച്ചു തീർത്ത ഒരു ഉൻമാദിയെപ്പറ്റിയാണ്.!!

അടൂരിനെയും അരവിന്ദനെയും കെ .ജി .
ജോർജിനേയും തുടങ്ങി ഭരതനെയും പത്മരാജനെയും വരെ അവരുടെ സിനിമാ
സംഭാവനകളെ പറ്റി പുകഴ്ത്തുമ്പോൾ
പക്ഷെ..,ജീവിതം പോലെ തന്നെ അവ്യക്തമായ ഒരു പ്രകാശം പോലെത്തന്നെയാണ് ആ സിനിമകളെക്കുറിച്ചും പലരും പറഞ്ഞത്.
ലഹരി നുരയുന്ന സൗഹൃദസദസ്സുകളിൽ അദ്ദേഹം ആവേശത്തോടെ വിവരിച്ചതിന്റെ നൂറിലൊന്ന് പോലും…., ചിത്രീകരിക്കാൻ ആവേശം കാണിച്ചിരുന്നില്ല.., എന്ന് വേദനയോടെ പറയുന്നവരെയും കണ്ടു.

റാങ്കും സ്വർണമെഡലുമൊക്കെയായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്ത് വന്ന ചെറുപ്പക്കാരൻ….. പണച്ചാക്കുകളുടെ പുറകേ പോവാതെ സാധാരണജനങ്ങളിൽ നിന്ന് പണം പിരിച്ച് എടുത്ത് നിർമിച്ച് സൗജന്യമായി കൊണ്ട് നടന്ന് പ്രദർശിപ്പിച്ച ജനകീയ സിനിമാക്കാരനായിരുന്നുവെന്നറിയുമ്പോൾ
……….!!!!!!.”
അവസാനമൊരിക്കൽ ആഴ്ചപതിപ്പിലെ
ഏതാണ്ട് മുഴുവൻ പേജുകളും അയാളെ ക്കുറിച്ചുള്ള ഓർമക്കുറിപ്പുകളും ലേഖനങ്ങളുമായി വന്നു ചേർന്നപ്പോൾ
അച്ചനുമായി തുറന്ന് ചോദിക്കാൻ തീരുമാനിച്ചു…. രണ്ടാഴ്ചയ്ക്ക് ശേഷം
ആഴ്ചപ്പതിപ്പിലെ വായനക്കാരുടെ കത്തുകൾ മുഴുവൻ അയാളുടെ കഥകൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള
ഓർമ്മകുറിപ്പുകളായിരുന്നു…, ഒരെണ്ണം ഒഴിച്ച് !. അന്നത്തെ ഫ്രീക്കൻ നിഷേധികളുടെ രാജാവായ അയാളെക്കുറിച്ചുള്ള ഓർമകളെ വളർത്തി പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പ് പുതുതലമുറയെ വഴി തെറ്റിക്കുമെന്നായിരുന്നു
ഒരു ‘പുരോഹിതന്റെ’ കത്ത്!.
കള്ളും കഞ്ചാവുമായി ഒരു അരാജകവാദിയായി ജീവിച്ചു മരിച്ച അയാളെ എന്തിനാണിങ്ങനെ വീണ്ടും ഓർമപ്പെടുത്തുന്നതെന്ന ആ പുരോഹിതന്റെ കത്ത് വായിച്ചപ്പോൾ
ഞാൻ അതിലെ ഒരു ലേഖനത്തിലെ
തലക്കെട്ട് തന്നെ ഉച്ചരിച്ച് അച്ചന്റെ അടുത്തേക്ക് ചെന്നു…..,
ആഴ്ചപതിപ്പിലെ നീണ്ട ലേഖനങ്ങൾ,
അനുഭവക്കുറിപ്പുകൾ, ഒക്കെ വായിച്ച്
ദീർഘനിശ്വാസം വിട്ടു കൊണ്ട് …………..,

“ആരായിരുന്നു …. ജോൺ??
അച്ചാ …
എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്?

അച്ചനോട് സംവദിക്കാനായി ചെന്നപ്പോൾ
കുളിയ്ക്കാൻ എണ്ണ തേച്ചു കൊണ്ട്
ചെറുചിരിയോടെ ചോദിച്ചു..
““നീ ദിവസവും കയറിയിറങ്ങുന്ന നിന്റെ ഫോണിലെ ഉൾവലയിൽ അയാളേക്കുറിച്ച് നീ പരതി നോക്കിലേ?”

ഓ … അച്ചൻ ചെറിയൊരു കളിയാക്കലോടെ പറഞ്ഞതാണെങ്കിലും ;
സംഭവം ഇതുവരെ ഞാൻ ഇന്റർനെറ്റിൽ
പരതീട്ടില്ല!…. എന്തും വിക്കിപ്പീഡിയയിലുണ്ടല്ലോ…
അല്ലെങ്കിൽ വേണ്ട, സിനിമാക്കാരനല്ലെ …
യൂടുബിൽ നോക്കാം:……..
പക്ഷേ വിരലുകൾ യു ട്യൂബിൽ ജോണിൽ തുടങ്ങിയപ്പോൾ മുതൽ ഹിന്ദി സിനിമാ നടൻ ജോൺ എബ്രഹാം മസിലും പെരുപ്പിച്ച് വന്നു കൊണ്ടിരുന്നു…!
ധൂം മച്ചാലെ ഇംഗ്ളീഷ് വേർഷൻ കുറച്ച് നേരം ‘പ്ളേ’ ചെയ്തു.
ബിപാക്ഷ ബസുവുമായിട്ടുള്ള ജിസത്തിലെ
പാട്ട് ഒന്ന് കൂടി കണ്ട് നോക്കി ….എന്തോ
പഴയ ‘ചൂട്’ ഒന്നും ഇപ്പോൾ തോന്നുന്നില്ല!.

അച്ചൻ റേഷൻ കടയിലേക്ക് പോവുന്നു.!
പുറത്തിറങ്ങാൻ അവസരം കിട്ടിയ അച്ചനെ കൊതിയോടെ നോക്കി.

ബോറടി തല പെരുപ്പിക്കുമ്പോൾ
അവസാനം കറങ്ങി കറങ്ങി അവിടെയെത്തി….. ‘ചങ്ക് ഫ്രണ്ട്’ റംനാദ്.
അവനെ വിളിക്കാം.. പത്ത് വരെ പഠിച്ച്
പലയിടത്തും കൂലിപ്പണി ചെയ്ത് കറങ്ങി നടക്കുന്ന നടത്തപ്രിയനായ അവൻ., കോവിഡ് പോലീസ് കാണാതെ ഊടുവഴികളിലൂടെ ഇവിടെയെത്തും…

‘അക്കാദമിക്കായി’ ഒരുപാട് അകലമുണ്ടെങ്കിലും
ഗൾഫിലൊക്കെ പോയി പൊരിവെയിലത്ത് ജോലി ചെയ്തിട്ടുള്ള അവന്, എനിക്കില്ലാത്ത പൊതുവായ പല കാര്യങ്ങളിലുമുള്ള പ്രായോഗിക അറിവാണ് ഞങ്ങളെ ചങ്ങാതിമാരാക്കിയത്.
അല്ലെങ്കിലും എന്തിനോ വേണ്ടി തിളയ്ക്കുന്ന ഒരു പാട് ‘അക്കാദമിക്കുകൾ’!!

Leave a Reply

Your email address will not be published. Required fields are marked *