അരളിപ്പൂന്തേൻ – 1

_____________

അളിയൻ പാർക്കിങ്ങിൽ വണ്ടിയും വച്ച് അവിടെ തന്നെ നിൽപ്പുണ്ട്. കയ്യിൽ ഒരു പൊതിയും ഉണ്ട്. രാവിലെ തന്നെ രണ്ട് അടിക്കാനുള്ള പ്ലാൻ ആണോ എന്തോ.. ടാക്സിയിൽ നിന്നിറങ്ങി അളിയന് കൈകൊടുത്ത് റൂമിലേക്ക് നടന്നു. ലിഫ്റ്റിൽ കയറിയപ്പോൾ പുള്ളി എന്നെ അടിമുടിയൊന്ന് നോക്കി…
: എന്തോ ഒരു പന്തികേട് ഉണ്ടല്ലോ ലാലു… നല്ല റഷ്യൻ അത്തറിന്റെ മണം ഉണ്ടല്ലോ. എവിടെ പോയതാ… ലില്ലിക്കുട്ടീടെ അടുത്താണോ…

(ഞാൻ ഒന്ന് ഞെട്ടി… ഇത് ഇങ്ങേർ എങ്ങനെ അറിഞ്ഞു. )

: ലില്ലിക്കുട്ടിയോ… അളിയൻ എന്താ ഈ പറയുന്നേ..

: നീ കിടന്ന് ഉരുളണ്ട.. നേരത്തെ വിളിച്ചപ്പോൾ ഞാൻ കേട്ടായിരുന്നു അവളുടെ ശബ്ദം..

: അല്ല … അളിയന് എങ്ങനെ അവളെ….

: ഇനിയിപ്പോ നിന്നോട് ഒളിച്ചുവച്ചിട്ട് എന്തിനാ അല്ലെ…

എടാ ഞാൻ ദുബായ് വരുമ്പോൾ ഒക്കെ പോകാറുള്ളതാണ് അവളുടെ ഫ്ലാറ്റിൽ. എന്റെ കൂടെയുള്ള ഒരു റഷ്യക്കാരൻ ആണ് അവളെ പരിചയപ്പെടുത്തിയത്. രണ്ട് മൂന്ന് തവണ പോയിട്ടുണ്ട്.

: ഓഹോ… അവളുടെ സൗണ്ട് കേട്ട് ആളെ മനസ്സിലാക്കണമെങ്കിൽ 3 തവണ ഒന്നും ആയിരിക്കില്ലല്ലോ… കള്ള സുബറെ.. പാവം എന്റെ ലച്ചൂനെ പറ്റിക്കുകയായിരുന്നു ഇത്രയും നാൾ അല്ലെ…

: എടാ കൊപ്പേ… കാര്യമൊക്കെ ശരിതന്നെ, ഇനി നീ പോയിട്ട് അവളോട് ഇതൊന്നും എഴുന്നള്ളിക്കല്ലേ… കൊന്ന് കൊലവിളിക്കും ആ പൂതന.

: അപ്പൊ ഡീൽ… ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം. എന്റെ കാര്യം ആരോടും പറഞ്ഞേക്കല്ലേ..

: സ്ഥിരം കുറ്റി ആണോ നീ…

: എന്റെ പൊന്നോ… ഇന്നലെ ആദ്യമായിട്ട് പോയതാ. ജീവിതത്തിലെ ആദ്യത്തെ അനുഭവം ആണ്.

: ആഹാ… തുടക്കം മോശമായില്ല. നല്ല ഐശ്വര്യം ഉള്ള പെണ്ണാ.. ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കും.

: അപ്പൊ അളിയൻ ആളൊരു കളിക്കാരൻ ആണല്ലേ… നടക്കട്ടെ

: അല്ലേലും ഇതിനോക്കും നാണിക്കാൻ പാടില്ല…പെണ്ണും കെട്ടി അവളെ തന്നെ എപ്പോഴും കൊണച്ചോണ്ടിരിക്കാൻ വേറെ പണിയില്ലേ. അവസരം കിട്ടിയാൽ വിടരുത്, വെറൈറ്റി പരീക്ഷിച്ചുകൊണ്ടിരിക്കണം…

: ഇതുപോലെ അവളും ചിന്തിച്ചാലോ…

: ഉണ്ടാവും… അത് നമ്മൾ അറിയുമ്പോൾ അല്ലെ പ്രശ്നം. പെൺപിള്ളേരൊക്കെ ആരെയൊക്കെ ഓർത്ത് വിരലിടുന്നുണ്ടാവും.. പക്ഷെ അവർ നമ്മളെ പോലെ പറന്നു നടക്കില്ല.. അത്രേ ഉള്ളു വ്യത്യാസം..

: ഉം… അകത്തേക്ക് വാ.. ചായ ഇടണോ

: വേണ്ടെടാ… ഞാൻ കുടിച്ചിട്ടാ വന്നത്. നിന്റെ പെട്ടിയൊക്കെ റെഡി ആക്കിയോ.. ഇതാ ഈ സാധനം ലെച്ചൂന് കൊടുക്കാൻ ഉള്ളതാ..
___________________

ലെച്ചു… ശരിക്കും പേര് ലയന എന്നാണ് കേട്ടോ. പാച്ചുവിനെ കെട്ടിയ ശേഷം ഫേസ്ബുക്കിലെ പേരൊക്കെ മാറ്റി ലയന പ്രവീൺ എന്നാക്കി. അമ്മയുടെ മൂത്ത ചേട്ടന്റെ മകൾ ആണ്. എന്നെക്കാൾ മൂത്തതാണ് ലയന.. ജോലി കിട്ടിയിട്ടേ
കല്യാണം കഴിക്കൂ എന്ന വാശിയിൽ ആയിരുന്നു ലെച്ചു. സ്റ്റേറ്റ് ബാങ്കിൽ ജോലി കിട്ടിയ ആ വർഷം തന്നെ പാച്ചുവിനെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.. മർച്ചന്റ് നേവിക്കാരൻ പാച്ചു ആള് സൂപ്പർ ആണ്, ചിലപ്പോൾ 6 മാസം ഒക്കെ നാട്ടിൽ ഉണ്ടാവും, ബാക്കിയുള്ള സമയങ്ങളിൽ ഓളപ്പരപ്പിൽ ഒഴുകി നടക്കലാണ്. അതുകൊണ്ട് അവൻ കാണാത്ത രാജ്യങ്ങൾ കുറവായിരിക്കും. കാണാത്ത പെണ്ണും കുറവായിരിക്കും എന്ന് ഇന്ന് മനസിലായി. ഇപ്പൊ 6 മാസം ആയി പാച്ചു നാട്ടിൽ പോയിട്ട്. കഴിഞ്ഞ കോണ്ട്രാക്ട് തീർന്നപ്പോൾ നാട്ടിൽ പോവാൻ ഇരുന്നതാണ്. പ്രമോഷൻ സമയം ആയതുകൊണ്ട് പാച്ചു ഒന്ന് മടിച്ചു. പുതിയ കോണ്ട്രാക്ട് ഒപ്പിട്ടുകൊടുത്തു. ഇനി പോവാനുള്ളത് ദൂരെ എവിടെയോ ആണ്. 1 വർഷമെങ്കിലും കഴിയും അടുത്ത ലീവ് കിട്ടാൻ. അതിന്റെ കലിപ്പിലാണ് ലെച്ചു. അവളെ സോപ്പിടാൻ ഉള്ള സാധനങ്ങൾ ആയിരിക്കും എന്റെ കയ്യിൽ തന്ന പൊതിയിൽ. രണ്ടുപേർക്കും ഒന്നിനും കുറവില്ലെങ്കിലും ആകെയുള്ള ഒരു വിഷമം കുട്ടികൾ ഇല്ലെന്നതാണ്. കല്യാണം കഴിഞ്ഞ് 5 വർഷം ആയെങ്കിലും ഇതുവരെ കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവൾക്കുണ്ടായില്ല. കുറേ ട്രീട്മെന്റ് ഒക്കെ ചെയ്‌തെങ്കിലും ഒന്നും ഫലം കണ്ടില്ല. അവളുടെ എന്തോ പ്രശ്നം കൊണ്ടാണ് കുട്ടികൾ ആവാത്താതെന്ന് മാത്രമേ എനിക്ക് അറിയൂ. എന്തോ പറഞ്ഞുവരുമ്പോൾ ഒരിക്കൽ അമ്മ അറിയാതെ എന്നോട് പറഞ്ഞുപോയതാണ് ഈ കാര്യം.

ശരിക്കും ലച്ചുവിനോട് എനിക്ക് ഭയങ്കര അടുപ്പം തോന്നിയിട്ടുണ്ട്. നാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന എന്റെ ലക്ഷ്മികുട്ടിക്ക് കൂട്ടിന് ഉള്ളത് അവളാണ്. ഒരു 3 വർഷം ആയി അവൾ എന്റെ വീട്ടിലാണ് താമസം. വീടിന് അടുത്തുള്ള ബാങ്കിലേക്ക് ട്രാൻസ്ഫർ ആയതിൽ പിന്നെ വലിയമ്മാവൻ ആണ് അവളെ വീട്ടിൽ നിർത്താൻ തീരുമാനിച്ചത്. പാച്ചുവിന്റെ വീട്ടിൽ നിന്നും ഇവിടേക്ക് എത്തിപ്പെടാൻ വലിയ പാടാണ്. രണ്ട് ബസ് മാറിക്കയറി ഇവിടെ എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിയും. അവൾ വീട്ടിൽ ഉള്ളതുകൊണ്ട് അമ്മയ്ക്ക് ഒരാളായി. ഈ പാച്ചുവിനെ ഞാൻ ആദ്യമായി കാണുന്നത് ദുബായിൽ വച്ചാണ്. ഇവരുടെ കല്യാണ സമയത്ത് ഞാൻ നാട്ടിൽ ഇല്ലാതിരുന്നതിന്റെ ദേഷ്യം അവൾ ഈയിടെ കൂടി പറഞ്ഞിരുന്നു. പണ്ടത്തെ ലെച്ചു ഒക്കെ ആകെ മാറിയിട്ടുണ്ടാവും. പാച്ചുവിന്റെ കയ്യിൽ അല്ലെ കിട്ടിയത് …. നന്നായി ഉടച്ചു വാർത്തിട്ടുണ്ടാവും.

ഉച്ചയ്‌ക്ക് മുൻപ് കുറച്ചു കൂട്ടുകാർ റൂമിൽ വന്നു. അതോടെ പാച്ചു പോയി നല്ല രണ്ട് കുപ്പിയുമായി തിരിച്ചു വന്നു. ഗൾഫ് ജീവിതം അവസാനിപ്പിക്കുന്നതിന്റെ ചെറിയൊരു ആഘോഷം റൂമിൽ നടന്നു. സംഭവം കള്ളുകുടിയാണ്.. ഒരു പഞ്ചിന് വേണ്ടി ആഘോഷം എന്നൊക്കെ പറയുന്നതാണ്. എല്ലാവരെയും വിട്ടുപോകുന്നതിൽ വിഷമം ഉണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ ഭയങ്കര സന്തോഷമാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും
മലയാളക്കരയുടെ പച്ചപ്പിലേക്ക് കാലുകുത്താൻ പോകുകയാണ്. പിന്നെ പുതിയൊരു ജീവിതവും.
_____________

ബോർഡിങ് പാസ്സൊക്കെ കിട്ടി ചുമ്മാ ഇരുന്നപ്പോൾ ആണ് കുപ്പി വാങ്ങിയില്ലല്ലോ എന്നോർത്തത്.. ഇനിയും സമയം ഉണ്ട്, അതുകൊണ്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ കൂടി ഒരു കറക്കം ആവാമെന്ന് വിചാരിച്ചു. അവസാനം ഓഫർ നോക്കി രണ്ടെണ്ണം വാങ്ങി. രണ്ടെണ്ണം വാങ്ങുമ്പോൾ ചെറുത് ഒരെണ്ണം ഫ്രീയുണ്ട്‌. അത് ഏതായാലും ലാഭം ആയി. കുപ്പിയൊക്കെ വാങ്ങി വെയ്റ്റിംഗ് ഏരിയയിൽ വന്നിരുന്നപ്പോഴാണ് അവിടെ ഒരു ചെറുക്കനും പെണ്ണും കിന്നരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. അവൻ അവളുടെ ചുമലിൽ കൈയിട്ട് ചിരിച്ചുല്ലസിച്ച് സംസാരിക്കുകയാണ്. ഇതൊക്കെ കാണുമ്പോൾ എന്റെ മനസ് പതിയെ മീരയുടെ പുറകെ അലയാൻ തുടങ്ങി. ഒരിക്കൽ അവളുടെ കൂടെ ഇതേ എയർപോർട്ടിൽ ഞാനും ഇരുന്നിട്ടുണ്ട് ഇതുപോലെ. ജോലിയുടെ ഭാഗമായി അവൾ ഒരിക്കൽ സിംഗപ്പൂരിലേക്ക് പോയപ്പോൾ ഞാനും കൂടെ പോയിരുന്നു. അന്ന് ഇതുപോലെ ഞങ്ങളും ഇരുന്നതും രണ്ട് ദിവസം ഒരു മുറിയിൽ താമസിച്ചതും എല്ലാം മനസിലേക്ക് ഓടി വന്നു. രണ്ട് ദിവസം കൂടെ തമാസിച്ചപ്പോൾ ഒന്നും എനിക്ക് അവളോട് ആക്രാന്തം തോന്നിയില്ല. മാത്രമല്ല അവൾ ആ കാര്യത്തിൽ ഒക്കെ വളരെ കാർക്കശ്യം ഉള്ള കൂട്ടത്തിൽ ആണ്. കൈയൊക്കെ പിടിച്ച് നടന്നിട്ടുണ്ട് എന്നല്ലാതെ ഒരു ഉമ്മപോലും ഞാൻ ഇതുവരെ വച്ചിട്ടില്ല. എനിക്ക് അവളോട് കാമത്തേക്കാൾ ഉപരി പ്രേമമായിരുന്നു. ഒന്നും ചെയ്യാതെ വിട്ടത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *