അരളിപ്പൂന്തേൻ – 1

പുല്ല്… ഓരോന്ന് ആലോചിച്ച് മനുഷ്യന്റെ മൂഡ് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. കുടിച്ച കള്ളിന്റെ തരിപ്പും ഇറങ്ങി. ഇനി രണ്ടെണ്ണം അടിച്ചാലേ രക്ഷയുള്ളൂ… അപ്പോഴതാ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു നേരത്തെ ഫ്രീ കിട്ടിയ കുഞ്ഞൻ ജെ.ഡി…
എന്തായാലും ഒന്ന് പിടിപ്പിക്കാം എന്ന് കരുതി. ഒരു ബോട്ടിൽ പെപ്സിയും വാങ്ങി ബാത്റൂമിലേക്ക് വച്ചു പിടിച്ചു. കയ്യിൽ ഉള്ള തെർമൽ ഫ്ലാസ്കിലെ ഇളം ചൂട് വെള്ളം മുഴുവൻ മറിച്ച് കളഞ്ഞ് അതിൽ സാധനം ഒഴിച്ച് പെപ്സിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് പുറത്തേക്ക് ഇറങ്ങി. നല്ലൊരു കഫേ നോക്കി ഒരു ഫ്രൈഡ് ചിക്കനും പറഞ്ഞ് അവിടെ ഇരുന്ന് അടി തുടങ്ങി. ആഹാ… എന്താ ഒരു സുഖം. കള്ളും ചിക്കനും… ഒരു 4 പെഗ്ഗ് എങ്കിലും അടിച്ചു കാണും. ഇനിയും കൂടിയാൽ ചിലപ്പോ എന്നെ എടുത്തോണ്ട് പോണ്ടിവരും എന്ന് തോന്നിയതുകൊണ്ട് ബാക്കി സാധനം ഭദ്രമാക്കി വച്ച് അവിടെ തന്നെ ഇരുന്നു… ഇപ്പൊ മനസിൽ മീരയും ഇല്ല ഒരു പുല്ലും ഇല്ല… തീർത്തും ശൂന്യം.

അവിടെ കണ്ണും അടച്ചിരുന്ന് ചെറിയൊരു മായക്കത്തിലേക്ക് വഴുതി വീണത് ഓർമയുണ്ട്. ഫ്ലൈറ്റ് വന്നതും എല്ലാവരും കയറിയതും എന്റെ പേര് വിളിച്ചു കൂവിയതും ഒന്നും ഞാൻ അറിഞ്ഞില്ല… അവസാനം എയർലൈൻസുകാരൻ ഒരു ചേട്ടൻ വന്ന് തട്ടിവിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്… പിന്നെ എല്ലാം പെട്ടന്നായിരുന്നു.. എന്നെയും കാത്ത് തൊഴുകയ്യോടെ നിൽക്കുന്ന സുന്ദരികളായ രണ്ട് എയർഹോസ്റ്റസുമാർ…നിറഞ്ഞ പുഞ്ചിരിയും തൊഴുകയ്യും ഒക്കെ ഉണ്ടെങ്കിലും അവളുമാരുടെ മനസിൽ എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാവും…
ഓഹ് അധികം ഒന്നും ഇല്ലെന്നേ.. ഒരു 15 മിനിറ്റ് ഞാൻ കാരണം വൈകി..

നടന്ന് അവരുടെ അടുത്തെത്തിയപ്പോൾ അതിലൊരുവളെ കണ്ട് എന്റെ കണ്ണ് തള്ളി…. നമ്മുടെ ലില്ലിക്കുട്ടി അല്ലെ അത്…

: വെൽകം സർ…. ഹാവ് എ നൈസ് ജേർണി..

: താങ്കസ് മൈ ഡിയർ ലില്ലിക്കുട്ടീ……

വായും പൊളിച്ച് അവളെത്തന്നെ നോക്കി നിന്ന എന്നെ അവൾ സീറ്റിലേക്ക് ആനയിച്ചു. മുന്നിൽ തന്നെ ഉള്ള സീറ്റിൽ ആസനസ്ഥനായി… തറവാട്ട് ഭാഗ്യം എന്നൊക്കെ ഇതിനെയാണ് പറയുന്നത്.. മുൻ നിരയിൽ വേറെ ആരും ഇല്ല. ഞാൻ കാശ് കൊടുത്ത് മുൻ നിരയിൽ തന്നെ സീറ്റ് ഒപ്പിച്ചത് ഭാഗ്യമായി. എന്നെ സീറ്റിൽ ഇരുത്തി തിരിച്ച് പോയി അവൾ അവളുടെ ജോലിയിൽ മുഴുകി. ഫ്ലൈറ്റ് പൊങ്ങി ഒന്ന് ഫ്രീയായപ്പോൾ ആണ് അവർ രണ്ടുപേരും സംസാരിക്കുന്നത് കേൾക്കുന്നത്.

( : എടി സാറാമ്മോ… ഏതാടി ഈ ലില്ലിക്കുട്ടി..

: ആഹ്… അയാളുടെ ഏതെങ്കിലും സെറ്റപ്പ് ആയിരിക്കും… ആള് നല്ല ഫോമിൽ ആണ്. )

ദൈവമേ… ഇവൾ മലയാളം ആണല്ലോ പറയുന്നത്… അപ്പൊ ലില്ലിക്കുട്ടി….
നേരെ ബാത്‌റൂമിൽ പോയി നന്നായി മുഖം ഒക്കെ കഴുകി വന്നപ്പോൾ ആണ് മനസിലായത് എല്ലാം കള്ളിന്റെ വിളയാട്ടം ആയിരുന്നെന്ന്.. ആകെ നാണക്കേട് ആയല്ലോ. എന്തായാലും ഇറങ്ങി പോകുമ്പോൾ ഒരു സോറി പറയാം.

ഫ്ലൈറ്റ് ഇറങ്ങി ഇമിഗ്രേഷനിൽ നിൽക്കുമ്പോൾ സാറയും കൂട്ടരും എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് മുന്നിലൂടെ കടന്നുപോയി. അപ്പൊ സോറി പറഞ്ഞത് ഏറ്റിട്ടുണ്ട്.. ഇനിയും എവിടെങ്കിലും വച്ച് കാണാം. ഭൂമി ഉരുണ്ടതല്ലേ.. കാണാതെ എവിടെ പോകാൻ. എയർപോർട്ടിന് വെളിയിൽ എന്നെയും കാത്ത് വണ്ടിയുമായി ചങ്കുകൾ നിരന്ന് നിൽപ്പുണ്ട്. കിച്ചാപ്പി, അഭി, റിയാസ്, പിന്നെ നമ്മുടെ മൂത്താപ്പ എന്ന് വിളിക്കുന്ന കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ ബൈജു ഏട്ടനും.
വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ.. എന്റെ അത്രയും പ്രിയപ്പെട്ടവൻ കിച്ചാപ്പിയുടെ കണ്ണ് നിറഞ്ഞു. അവൻ ഓടി വന്ന് കെട്ടിപിടിച്ചു.. സന്തോഷംകൊണ്ട് അവന്റെ കണ്ണുനീർ പടപട ഒഴുകി. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവർ ആണ് ഞാനും അവനും. ഇത്രയും ദീർഘമായി ഒരിക്കലും പിരിഞ്ഞിരിക്കേണ്ടി വന്നിട്ടില്ല. കിച്ചാപ്പി എന്നത് വിളിപ്പേര് ആണ് കേട്ടോ.. അവൻ അവനെ വിളിക്കുന്നത് കിരൺ സി പി എന്നാണ്.. അത് രൂപാന്തരപ്പെട്ട് കിച്ചാപ്പിയായി. ഇടയ്ക്കിടയ്ക്ക് അവൻ ഓർമിപ്പിക്കുന്നത്കൊണ്ട് അവന്റെ വീട്ടുകാർ കിരൺ എന്നുള്ള പേര് മറന്നിട്ടില്ല. അല്ലെങ്കിൽ എല്ലാവരും വിളിക്കും കിച്ചാപ്പീന്ന്..

സമയം ഒത്തിരി വൈകിയതിനാൽ റോഡിൽ വാഹനങ്ങൾ കുറവാണ്. മംഗലത്ത് വീടിന്റെ ഗേറ്റ് താണ്ടി വണ്ടി വീട്ടുമുറ്റത്ത് വന്നു നിന്നു. മംഗലത്ത് വീട് എന്നെഴുതിയ ബോർഡ് തെളിഞ്ഞു. പത്തേക്കർ പുരയിടത്തിന് നടുവിൽ പഴമയുടെ പ്രതാപം വിളിച്ചോതുന്ന വലിയൊരു വീട്. 4 കിടപ്പുമുറികളും മറ്റ് എല്ലാ സൗകര്യങ്ങളും ഉള്ള എന്റെ സ്വർഗം. അച്ഛന്റെ സ്വപ്നവീട്. പത്തേക്കറിൽ
ഒരിഞ്ച് പോലും തരിശാക്കി കളയാതെ എന്നും പൂത്ത് കായ്ച്ചു നിൽക്കുന്ന വൈവിധ്യങ്ങളുടെ പറമ്പ്. പുൽനാമ്പ് മുതൽ പക്ഷി മൃഗാധികൾ വരെ ഇന്നും സമൃദ്ധമായി വളരുന്ന ജൈവ ഫാം എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. കൊടും വരൾച്ചയിലും തെളിനീർ നിറഞ്ഞൊഴുകുന്ന കുളവും, പച്ചപ്പും സമൃദ്ധിയും നിറമാടുന്ന എന്റെ സ്വർഗഭൂമിയിൽ തലയെടുപ്പോടെ നിൽക്കുന്ന വീടിന്റെ ഉമ്മറത്ത് മോനെയും കാത്ത് ഉറങ്ങാതെ ഇരിക്കുന്ന അമ്മയെ കണ്ടു. കാറിൽ നിന്നും ഇറങ്ങി വരാന്തയിലേക്ക് കാലെടുത്ത് വച്ചു. ലക്ഷിമുട്ടിയുടെ കണ്ണുകളിലെ തിളക്കം, 5 വർഷത്തിന് ശേഷം സ്വന്തം മോനെ കണ്ടതിൽ ഉള്ള സന്തോഷം… ഓടിച്ചെന്ന് അമ്മയുടെ കാലിൽ തൊഴുതു. എഴുന്നേറ്റ് നിന്ന് ലക്ഷ്മിക്കുട്ടീ എന്നും വിളിച്ച് കെട്ടിപിടിച്ചു. തലയിൽ വാത്സല്യത്തോടെ തടവികൊണ്ട് അമ്മ എന്റെ നെറുകയിൽ ഒരു മുത്തം തന്നു.

: ശ്രീക്കുട്ടാ മോനെ….. ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ എന്റെ മോന്..

: അകലം കൂടുമ്പോൾ സ്നേഹം കൂടും എന്നല്ലേ അമ്മ പറയാറ്..അതുകൊണ്ട് എനിക്ക് എന്റെ ലക്ഷികുട്ടിയോട് സ്നേഹം കൂടിയിട്ടേ ഉള്ളു….

: മോൻ അകത്തേക്ക് വാ… എന്നിട്ട് പോയി കുളിച്ച് ഫ്രഷായിട്ട് വാ. അമ്മ നല്ല ബിരിയാണി ഉണ്ടാക്കി വച്ചിട്ടുണ്ട്..

കിച്ചാപ്പി : എന്ന ഞങ്ങളും കൂടി വരട്ടെ ലക്ഷ്മികുട്ടിയമ്മേ…

: നീ കേറി വാടാ മക്കളേ… എല്ലാരും കഴിച്ചിട്ട് പോയാൽ മതി..

അഭി : ഈ നട്ടപാതിരയ്ക്കോ…അവിടെ എടുത്തു വച്ചോ. നാളെ വൈകുന്നേരം കഴിക്കാൻ വരാം..
ലാലു…ഞങ്ങൾ പോകുവാ.. നാളെ കാലത്ത് പണിക്ക് പോവാനുള്ളതാ

എല്ലാവരെയും യാത്രയാക്കി ഞാൻ പോയി കുളിയും കഴിഞ്ഞ് കഴിക്കാൻ ഇരുന്നു. അമ്മ സ്നേഹത്തോടെ വിഭവങ്ങൾ വിളമ്പിത്തന്നു.

: അമ്മേ ലെച്ചു എവിടെ….. അവളെ കണ്ടില്ലല്ലോ

: അവൾ കുറേ നേരം നോക്കിയിരുന്നു.. ഞാനാ പറഞ്ഞത് പോയി കിടക്കാൻ. നാളെ കാലത്ത് അവൾക്ക് ബാങ്കിൽ പോണ്ടേ..

: ഓഹ്… അവൾക്ക് ഒരു പൊതി കൊടുത്തയച്ചിട്ടുണ്ട് പാച്ചു

Leave a Reply

Your email address will not be published. Required fields are marked *