ദേവസുന്ദരി – 3

Related Posts


ഹായ് ഫ്രണ്ട്സ്… കുറച്ച് ലേറ്റ് ആയോ… ആയീന്നു തോന്നണു.ആദ്യം തന്നെ ക്ഷമചോദിക്കുന്നു. പേജ് കൂട്ടാൻ പറ്റിയിട്ടില്ല. പേജ് കൂട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ പ്രൊജക്റ്റ്‌ സെമിനാർ ഒക്കെ ഉള്ളത്കാരണം എനിക്കിപ്പോ ഒട്ടും സമയം കിട്ടുന്നില്ല. രാത്രിയിലൊക്കെ ഇരുന്നാണ് എഴുതുന്നത്. അധിക നേരം ഉറക്കമിളച്ചാൽ അടുത്ത ദിവസം കോളേജിൽ പോക്ക് നടക്കില്ല 😐. അധികം വൈകിപ്പിക്കണ്ട എന്ന തോന്നലിൽ ആണ് പേജ് കൂട്ടാൻ നിക്കാതെ ഇത്രയും പോസ്റ്റ്‌ ചെയ്യുന്നത്.

നൽകിവരുന്ന സപ്പോർട്ടിന് ഒരായിരം നന്ദി… 💞💞❤ സ്നേഹപൂർവ്വം,HERCULES

********************************

അരുത് എന്ന് തലച്ചോറ് നൽകുന്ന ശാസന കേൾക്കാൻ എന്റെ മനസ് ഒരുക്കമല്ലായിരുന്നു. നാലഞ്ച് ചുവടുകൾ വച്ച് അവളെന്നെയൊന്ന് തിരിഞ്ഞുനോക്കി…

കാമം പൂത്തുലഞ്ഞ ഒരു പുഞ്ചിരിയെനിക്കുനേരെ വച്ചുനീട്ടി അവൾ ആ വാതിൽ പതിയെ ചാരി.

തുടരുന്നു

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

അല്പം മുമ്പ് കണ്ട കാഴ്ചയുടെ ഞെട്ടൽ എന്നിൽനിന്ന് പൂർണമായി വിട്ടുമാറിയില്ലായിരുന്നു.

” ഹേയ്… രാഹുൽ.. എന്തുപറ്റിയെടോ… ”

ഇടിവെട്ടേറ്റവനെപ്പോൽ അവൾ കയറിപ്പോയ മുറിയുടെ വാതിലിലേക്ക് നോക്കിയിരുന്ന ഞാൻ കാർത്തിക്കിന്റെ ചോദ്യം കേട്ടൊന്ന് ഞെട്ടി.

” അത്… അതവിടെയൊരു പെണ്ണ്… “

” ഹഹഹ… ഇതൊക്കെയൊരു സെറ്റപ്പല്ലേമാൻ… ഇതൊന്നുവില്ലേപ്പിന്നെയെന്ത് ജീവിതം… എങ്ങനാ ഒന്നുമുട്ടിനോക്കുന്നോ… ”

കാർത്തിക്ക് ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു.

” ഹേയ്…നോ… വേണ്ട ”

പെട്ടന്നങ്ങനെയൊരു കാഴ്ച കണ്ടപ്പോൾ അതിലേക്ക് ഭ്രമിച്ചുപോയിരുന്നെങ്കിലും എന്തോ അതെനിക്കോട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല. ഒരുപക്ഷെ ഞാൻ ജീവിച്ചുവന്ന സാഹചര്യത്തിന്റെയാവാം.

കാർത്തിക്ക് വച്ചുനീട്ടിയ നാരങ്ങാവെള്ളം ഞാൻ വാങ്ങിക്കുടിച്ചു.അല്പം കഴിഞ്ഞപ്പോൾ

അകത്തേക്ക് കയറിപ്പോയവൾ ഹാളിലേക്ക് വന്നു. ഒരു സ്ലീവ് ലെസ്സ് T- ഷർട്ട്‌ ആയിരുന്നു അപ്പോഴവളുടെ വേഷം.

അവളുടെ നോട്ടം എനിക്ക് നേരെ നീളുന്നത് അറിഞ്ഞിരുന്നുവെങ്കിലും അത് ഞാൻ മനപ്പൂർവം കണ്ടില്ലായെന്ന് നടിച്ചു.

കാർത്തിക്കിന് ഒരു ഹഗ് കൊടുത്ത് അവൾ അവിടെന്നിന്നും ഇറങ്ങി.

” ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം… ”

കാർത്തിക്കിനോട് പറഞ്ഞ് ഞാൻ വേഗം അവൻ കാണിച്ചുതന്ന മുറിയിലേക്ക് കയറി. ബാഗ് ബെഡിന് സൈഡിൽ ആയിവച്ച് ഒരു തോർത്തും ട്രാക്ക് പാന്റും എടുത്ത് ഞാൻ ബാത്‌റൂമിലേക്ക് കയറി.

നന്നായോന്ന് കുളിച്ചു. ജോലികഴിഞ്ഞു വന്ന ക്ഷീണമൊക്കെ അതോടെമാറി.

കുളികഴിഞ്ഞ് വേഷമൊക്കെ മാറി ഞാൻ കട്ടിലിൽ ചാരിയിരുന്ന് അല്ലിയുടെ ഫോണിലേക്ക് വിളിച്ചു.
” ഹലോയേട്ടാ… ഞാൻ ദേ വിളിക്കാന്തുടങ്ങുവായിരുന്നു… എങ്ങനെയുണ്ടോഫീസും താമസവുമൊക്കെ… ”

” ഓഫീസൊക്കെ കൊള്ളാടിപെണ്ണേ… നിന്റെയെക്സാം എങ്ങനെയുണ്ടായിരുന്നു…”

” അതൊക്കെ നന്നായിട്ടെഴുതി… ഇന്നലെയാണെങ്കിയേട്ടമ്പോയ സങ്കടത്തിൽ നിയ്ക്കൊരക്ഷരം പഠിക്കാമ്പറ്റീല… ”

” ഓഹോ… എന്നിട്ടെങ്ങനെയുണ്ടല്ലീ ഞാനില്ലാൻണ്ടുള്ള ജീവിതം… ”

” സത്യമ്പറഞ്ഞാ ഒരു രസോല്ല… വീടുറങ്ങിയപോലെയായി എന്നച്ചനിന്നലെ അമ്മയോട് പറയണിണ്ടായി… എനിക്കുന്നിന്നെ വല്ലാണ്ട് മിസ്സെയ്യണൂട…”

അവളൊന്ന് ചിണുങ്ങി.

” ദേപെണ്ണേ… സെന്റി വേണ്ടാട്ടോ… നീയമ്മയ്ക്ക് ഫോൺകൊടുത്തേ… ”

അങ്ങനെ കുറച്ചുനേരം അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ച് ഫോൺ കട്ട്‌ ചെയ്തു.

ഞാൻ ഹാളിലേക്ക് തന്നെ ചെന്നു. ബാക്കി രണ്ടുപേരും അപ്പോഴേക്ക് വന്നിട്ടുണ്ടായിരുന്നു. അവരും വന്ന് പരിചയപ്പെട്ടു. സുമേഷേന്നും ജോസ് എന്നുമാണ് പേര് പറഞ്ഞത്. കാർത്തിക്കിനെ അവിടെ കണ്ടില്ല.

അവരോട് കുറച്ചുനേരം സംസാരിച്ചിരുന്നു.

അപ്പോഴാണ് കാർത്തിക്ക് അടുക്കളയിൽനിന്നും നാല് ഗ്ലാസും ഒരു പത്രത്തിൽ മിച്ചറും ഒക്കെ ആയി അവിടേക്ക് വന്നത്. വെള്ളമടിക്കാനുള്ള പുറപ്പാട്

” ആഹാ… ഫോൺ വിളിയൊക്കെ കഴിഞ്ഞോ… ഞാമ്മന്ന് നോക്കിയപ്പോ ഫോണിൽ സംസാരിക്കുവായിരുന്നു… അതാപ്പിന്നെ ശല്യഞ്ചെയ്യാഞ്ഞേ… ”

കാർത്തിക്ക് എന്നെനോക്കി പറഞ്ഞു

” എന്നെ വിളിക്കായിരുന്നല്ലോ…. ഞാൻ വീട്ടിലേക്കൊന്ന് വിളിച്ചേയാ… “
” വായിരിക്ക്… നല്ല കിടു ഐറ്റങ്കൊണ്ടുവന്നിട്ടുണ്ട്… ഒന്ന് മിനുങ്ങിയേച്ച് ഫുഡ്‌ ഒക്കെ കഴിക്കാം…”

ജോസ് പറഞ്ഞു

എന്റെ ഫോൺ റിങ് ചെയ്തു… അമ്മുവാണ്.

” താങ്ക്സ്… ഞാങ്കഴിക്കാറില്ല… നിങ്ങൾടെ പരുപാടി നടക്കട്ടെ… ”

അവരുടെ ക്ഷണം സ്നേഹത്തോടെ നിരസിച്ച് ഫോണുമെടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി…

കാൾ എടുത്തതും ഒരു ഹലോ പോലും പറയാൻ സമ്മതിക്കാതെ അപ്പുറത്തുനിന്ന് അവളെന്തൊക്കെയോ പറഞ്ഞു.

” തെണ്ടിപ്പട്ടി ചെറ്റ,മരപ്പട്ടി …. ദുഷ്ടാ…

ഞാന്ദേഷ്യപ്പെട്ട് ഫോൺ കട്ടാക്കീട്ട് ഒന്ന് തിരിച്ചുവിളിച്ചൂടെയില്ലല്ലോ… ഇപ്പവിളിക്കും ഇപ്പവിളിക്കും എന്ന് നോക്കിയിരുന്ന ഞാമ്മെറും മണ്ടി… എന്നിട്ട് അങ്ങോട്ട് വിളിച്ചപ്പോ നമ്പറ് ബിസിയും… എന്നാലൊന്ന് അന്വേഷിച്ചൂടെയെന്തിനാ വിളിച്ചേയെന്ന്… എവിടെ….അല്ലേലും ഞാനാരാലെ… ”

അവസാനം അവളുടെ ശബ്ദം നന്നേ നേർത്തുപോയിരുന്നു.

” നീയെന്തൊക്കെയാ അമ്മൂയിപ്പറയണേ… എനിക്ക് നിന്റെ കാൾ നോട്ടിഫിക്കേഷനൊന്നും വന്നില്ലടീ..ഞാൻവീട്ടിലേക്ക് വിളിക്കുമ്പോഴായിരിക്കുമെന്നാ നീ വിളിച്ചേ… വൈകീട്ട് നീ കട്ടാക്ക്യപ്പോത്തന്നെ ഞാന്തിരിച്ചുവിളിക്കാന്തുടങ്ങിയതാ… അപ്പോഴാ രഘുഭയ്യ വന്നത്… പുള്ളിയെന്നെ താമസസ്ഥലത്തേക്ക് കൊണ്ടുവന്നെയായിരുന്നു. എല്ലാമോന്ന് ഒതുക്കി ഇപ്പൊ ഫ്രീയായെ ഉള്ളു… ”

“ഹ്മ്മ്…”

മറുപടിയവൾ ഒരു മൂളലിൽ ഒതുക്കിക്കളഞ്ഞു.
” എന്തോന്ന് കുമ്മ്… കൊച്ചുപിള്ളേരാക്കൾ കഷ്ടാണല്ലോഡീനീ കുശുമ്പി… ”

ഞാനത് പറഞ്ഞപ്പോ അവളപ്പുറത്തുനിന്ന് ചിരിയടക്കുന്നത് എനിക്ക് കേൾക്കായിരുന്നു.

കുറേ നേരം അവളോട് സംസാരിച്ചു. ഒരു കൊച്ചുകുട്ടിയെന്നപോലവളെന്നോട് വാചാലയായി. വിഷയങ്ങൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു അവൾക്ക്. എന്തിനേറെപ്പറയുന്നു പിങ്കി എന്നവൾ ചെല്ലപ്പേരിട്ട് വിളിക്കുന്ന അവളുടെ ടെഡിവരെ ഞങ്ങളുടെ സംസാരവിഷയമായി.

അവസാനം ഒരു ഗുഡ് നൈറ്റ്‌ കൂടെപ്പറഞ്ഞ് താൽക്കാലത്തേക്കാ സംസാരത്തിനു വിരാമമിട്ടു.

തിരിച്ച് ഹാളിലേക്ക് കയറുമ്പോ അവിടെ മുഴുവൻ പുകമയമായിരുന്നു. കത്തിതീരാറായ ഒന്നുരണ്ട് പേപ്പർ ചുരുട്ടുകൾ.സിഗരറ്റൊന്നുമല്ല… കഞ്ചാവോ മറ്റോ ആണെന്ന് തോന്നണു. വേറെയും എന്തൊക്കെയോ ലഹരി വസ്തുക്കളവിടെ കിടപ്പുണ്ട്. മൂന്ന് പേർക്കും ബോധമൊന്നുമില്ല. ചെറിയ ഞരക്കങ്ങളൊക്കെയേ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *