അരളിപ്പൂന്തേൻ – 7 Like

: ഹേയ് ഇത് അവളല്ല… പുറത്തുള്ള ഏതോ നമ്പർ ആണ്, വല്ല ഫ്രോഡ് പരിപാടിയും ആയിരിക്കും, എടുത്താൽ ചിലപ്പോ പണികിട്ടും.. അവിടെ കിടക്കട്ടെ…

……………..

കാലത്ത് കുളിച്ചൊരുങ്ങി കോളേജിലേക്ക് പോവുമ്പോൾ പതിവുപോലെ തുഷാര ബാങ്കിന്റെ മുൻപിൽ കാത്തുനിൽപ്പുണ്ട്. ഇന്നുകൂടിയല്ലേ അവളെ പുറകിലിരുത്തി കോളേജിലേക്ക് പോകാൻ പറ്റൂ…അതുകൊണ്ട് പെണ്ണ് വണ്ടിയിൽ കയറിയ ഉടനെ രണ്ടുകൈകൊണ്ടും കെട്ടിപിടിച്ചിരുന്നു.

ഉച്ചവരെയുള്ള തിരക്കുകൾ എല്ലാം കഴിഞ്ഞ് അവസാന ദിവസം എല്ലാവരും ജീവിതത്തിന്റെ ഓരോ കോണുകളിലേക്ക് പിരിയുകയാണെന്ന് ഓർക്കുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്. ഒരു കുടുംബംപോലെ ഇത്രയും നാൾ ഒരുമിച്ച് കഴിഞ്ഞ എല്ലാവരും ഇനി ജീവിതവഴിയിൽ എവിടെങ്കിലും വച്ച് കണ്ടുമുട്ടാമെന്ന് മാത്രം പറഞ്ഞുകൊണ്ട് കാൽപ്പാടുകൾ ബാക്കിയാക്കി കോളേജ് പടിയിറങ്ങി. എല്ലാവരും പോയ്ക്കഴിഞ്ഞും ഞങ്ങൾ കുറച്ചുപേർ ക്യാന്റീനിൽ ഒത്തുകൂടി.

നീതുവിന്റെ കല്യാണക്കാര്യം വീട്ടിൽ നോക്കുന്നുണ്ടെന്ന് അവൾ പറഞ്ഞത് ഞാൻ അത്ര കാര്യമാക്കിയില്ലെങ്കിലും അവളുടെ ഉള്ളിലുള്ള മോഹം തുഷാരവഴി ഞാൻ അറിഞ്ഞു. രണ്ടു ദിവസത്തെ ക്യാമ്പിന് എന്റെ വീട്ടിൽ വന്നതുമുതൽ അവൾ മനസ്സിൽ കുറിച്ചിട്ടൊരു പേരിനെ അവൾ പോലുമറിയാതെ പ്രണയിച്ചുപോയി. പക്ഷെ ഇതുവരെ അവളുടെ പ്രണയം തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല. ഇനിയും പറഞ്ഞില്ലെങ്കിൽ ആരുമറിയാതെ മനസിന്റെ ഒരു മൂലയിൽ മാറാല പിടിച്ച് കിടക്കുമായിരുന്ന കിച്ചാപ്പിയോടുള്ള ഇഷ്ടം അവൾ തുഷാരയോട് പറയുവാൻ തോന്നിയത് എത്ര നന്നായി. തുഷാര ഇത് പറഞ്ഞുകഴിഞ്ഞ ഉടനെ ഞാൻ കിച്ചാപ്പിയെ വിളിച്ചുവരുത്തി. ബാങ്കിൽ നിന്നും ഓടിയെത്തിയ അവനു മാത്രമായി നീതുവിനെ വിട്ടുകൊടുത്ത് ഞങ്ങൾ വീണ്ടും പഴയകാല ഓർമ്മകൾ ചിക്കിചികഞ്ഞ് ഇരിക്കുമ്പോഴാണ് കുറച്ചുപേർ എന്നെ തേടി വന്നത്. വേറെ ആരുമല്ല, മുൻപ് ഞാൻ ദേഷ്യപ്പെട്ടിട്ടുള്ള കുറച്ചുപേരാണ്. തുഷാരയെക്കുറിച്ച് വൃത്തികേട് പറഞ്ഞതിന് മുൻപ് ഇവരുമായി കോർത്തത്തിൽ പിന്നെ ഇതുവരെ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇതിപ്പോ എന്ത് ഭാവിച്ചുള്ള വരവാണോ എന്തോ…. അടിപിടിയാണെങ്കിൽ നിന്ന് കൊള്ളുക തന്നെ. വേറെ വഴിയൊന്നും കാണുന്നില്ല. അഞ്ചുപേരെ ഒറ്റയ്ക്ക് അടിച്ചിടാൻ ഞാൻ സൂപ്പർമാന്റെ ഷഢിയൊന്നും അല്ലല്ലോ ഇട്ടത്…
: ബ്രോ… ഒന്ന് വരുവോ… ഒരു കാര്യം പറയാനുണ്ട്

: ഓഹ് പിന്നെന്താ… വാ

അവരുടെ കൂടെ കുറച്ച് മാറിനിന്ന് സംസാരിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്. പിള്ളേർക്ക് നല്ലബുദ്ധി തോന്നി. അന്ന് പറഞ്ഞ കാര്യങ്ങൾ തെറ്റായിപ്പോയെന്ന് പറഞ്ഞ് കമ്പനി കൂടാൻ വന്നതാണ്. ഇവന്മാര് പക വച്ച് പെരുമാറുമോ എന്ന പേടിയുണ്ടായിരുന്നു മനസ്സിൽ ഇത്രയുംനാൾ. ഇനി തുഷാര ഒരു കൊല്ലം കൂടി ഇവിടെ പഠിക്കണമല്ലോ എന്നോർത്ത് ചെറിയ ടെൻഷൻ ഉണ്ടായത് മാറിക്കിട്ടി. അവസാന ദിവസം കിട്ടിയ നല്ല കുറച്ച് സൗഹൃദങ്ങൾ കൂടി മനസ്സിൽ ചേർത്തുകൊണ്ട് എല്ലാവരുമൊത്ത് ഒരു ചായയും കുടിച്ച് പിരിയാൻ സമയമായി. നീതുവും കിച്ചാപ്പിയും പുറത്ത് അവരുടേതായ ലോകത്തിൽ പാറിപ്പറന്ന് നടക്കുന്നുണ്ട്. തുഷാരയെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും പ്രിൻസി തന്റെ ജോലിയൊക്കെ തീർത്ത് ഞങ്ങളുടെ കൂടെ കൂടി. അവളോട് സംസാരിച്ചിരിക്കുമ്പോഴാണ് ഇന്നലെ വന്ന അതേ നമ്പറിൽ നിന്നും വീണ്ടും ഒരു കോൾ വന്നത്. ഫോൺ എടുക്കാതെ കട്ടാക്കുന്നത് കണ്ട് തുഷാര കാര്യം തിരക്കിയപ്പോഴാണ് പ്രിൻസി എന്നെ ഞെട്ടിച്ചുകൊണ്ട് ആ കാര്യം പറയുന്നത്.

: ഡാ ലാലു… ഞാൻ നിന്നോട് പറയാൻ വിട്ടുപോയി. മീര വിളിച്ചരുന്നു. നിന്റെ കാര്യങ്ങളൊക്കെ തിരക്കി. എന്നോട് നിന്റെ നമ്പർ വാങ്ങിയിരുന്നു. ചിലപ്പോൾ അവളായിരിക്കും വിളിച്ചത്.

: നീ എന്തിനാ എന്റെ നമ്പർ കൊടുത്തത്..

: ഡാ.. അവൾക്ക് നിന്നോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞതുകൊണ്ടാ.. അവൾ നീ പറഞ്ഞപോലെ ഒന്നും അല്ലടാ. പാവം, നിന്നെ പിരിഞ്ഞതിൽ നല്ല സങ്കടമുണ്ട്. നിന്റെ തുഷാരയെകുറിച്ചെല്ലാം അവൾക്കറിയാം. എല്ലാം കേട്ടിട്ട് ആള് ഭയങ്കര ത്രില്ലിൽ ആണെന്ന് തോനുന്നു. അതാ എന്നോട് നമ്പർ ചോദിച്ചത്

: പാവം.. ഒന്ന് പോടി. അവളുടെ കാര്യങ്ങളൊക്കെ എനിക്ക് അറിയാം. കല്യാണം കഴിഞ്ഞതും, ഇടയ്ക്ക് ലീവിന് വന്നതും, അങ്ങനെ എല്ലാം ഞാൻ അറിഞ്ഞു. നിന്നോട് എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയില്ല.. പക്ഷെ എനിക്ക് അവളെക്കുറിച്ച് നന്നായി അറിയാം

: ഏട്ടാ…. അപ്പൊ പഴയ കാമുകിയെ മറന്നിട്ടില്ല അല്ലെ… കള്ളൻ

: പണി പാളി…. എന്റെ പൊന്നേ, അവളോടുള്ള സ്‌നേഹംകൊണ്ടല്ല… ഈ തേച്ചിട്ട് പോയ പെണ്ണ് നശിച്ച് പണ്ടാരമടങ്ങി കാണുമ്പോഴുള്ള ഒരുതരം മനസുഖമില്ലേ… അതിനുവേണ്ടി അന്വേഷിച്ചതാ
: ഉം..ഉം… മനസ്സിലാവുന്നുണ്ട്.

: എന്റെ പൊന്നോ സത്യായിട്ടും.. ഏട്ടന്റെ ചുന്ദരി മോള് പിണങ്ങല്ലേ…

: ഡാ… എന്ത് ഒലിപ്പിക്കൽ ആണെടാ… നിനക്ക് ഇതൊക്കെ അറിയായിരുന്നോ…

: എരിതീയിൽ എണ്ണ ഒഴിക്കല്ലേ മോളെ പിങ്കി…

: എന്ന നിങ്ങൾ രണ്ടാളും എന്താന്നുവച്ചാൽ ആക്ക്… ഞാൻ പോട്ടെ. ഇന്ന് ഏട്ടൻ ലീവിന് വരുന്നുണ്ട്. അതുകൊണ്ട് വേഗം വീട്ടിൽ എത്തണം

: ഓഹ്.. അങ്ങനെ പറ. കുളിച്ചൊരുങ്ങി ഇരുന്നോ… ഇന്ന് നിന്റെ ശിവരാത്രി അല്ലെ

: ഛീ പോടാ…

പ്രിൻസിയോട് ചിരിച്ചുകൊണ്ട് ടാറ്റ പറഞ്ഞ തുഷാരയുടെ മുഖം ഇത്രപെട്ടെന്ന് ചുവക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..

: ആഹ്…. ഊ… വിട് വിട്….അമ്മേ… എടി ആരെങ്കിലും കാണും.. ആഹ്

: വഷളൻ… എന്തൊക്കെയാ പെണ്ണുങ്ങളോട് പറയുന്നേ.. നാണമില്ലല്ലോ

: ശ്… ഊ… നിന്റെ നഖത്തിൽ എന്റെ ഇറച്ചി ഉണ്ടോന്ന് നോക്കിയേ…

: ഇറച്ചി പറിച്ചെടുക്കണം… ഇനി വൃത്തികേട് പറയോ ഇതുപോലെ

: എടി… ഞാനൊരു തമാശ പറഞ്ഞതല്ലേ…

: ഞാൻ കൂടെ ഉള്ളപ്പോൾ ഇങ്ങനുള്ള തമാശ പറയണ്ട…. അത്രയ്ക്ക് പറയാൻ മുട്ടിയാൽ എന്നോട് പറഞ്ഞോ

: എന്റമ്മോ… ഇനി ഞാൻ വായ തുറക്കില്ല… ദൈവമേ ഇതിനെ കെട്ടിയാൽ എന്തൊക്കെ കാണേണ്ടിവരും

: എന്ന പിന്നെ കെട്ടണ്ട…. മീരയോട് ചോദിക്ക് രണ്ടാംകെട്ടിന് ഒരുക്കമാണോന്ന്

: എന്റെ മുത്തേ…. ചൂടാവല്ലേ. എന്റെ തുഷാരകുട്ടിയെ അല്ലാതെ വേറെ ആരെയും എനിക്ക് വേണ്ട. ഇനി മീര തുണിയും പൊക്കിപ്പിടിച്ച് വന്നാലും ശരി, ഊഹു… എനിക്ക് എന്റെ കട്ടുറുമ്പിന്റെ ചക്കച്ചുള മതി.

: അയ്യട… ഞാൻ തരില്ല. പൂട്ടിവയ്ക്കും

: ആണോ… അത് തുറക്കാനുള്ള താക്കോലോക്കെ എന്റെ കയ്യിലുണ്ട് മോളേ…

സംസാരിച്ചിരിക്കുമ്പോൾ വീണ്ടും ഫോണിലേക്ക് ആ നമ്പറിൽ നിന്നും കോൾ വന്നു. തുഷാര നിർബന്ധിച്ച് എന്നെകൊണ്ട് ഫോൺ എടുപ്പിച്ചു.. ഫോൺ എടുത്ത ഉടനെ അവൾ അത് സ്‌പീക്കറിൽ ഇട്ടു…

Leave a Reply

Your email address will not be published. Required fields are marked *