അരളിപ്പൂന്തേൻ – 7

Related Posts


തുഷാരയുടെ അച്ഛനും അമ്മയും ഒരുക്കിവച്ചിരിക്കുന്ന ഗംഭീര വിരുന്നിൽ പങ്കെടുത്ത് തുഷാരയുടെ കൈകൊണ്ട് ഒരു ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ നേരം കിച്ചാപ്പിയെ തള്ളിമാറ്റി തുഷാര കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു…

: എടി മോളേ.. ഇപ്പോഴേ പോവാണോ..

: അച്ഛൻ അങ്ങനെ സന്തോഷിക്കണ്ട… എനിക്ക് കിട്ടാനുള്ളതൊക്കെ കിട്ടിയാലേ ഞാൻ പോകൂ….

: രാജീവേട്ടോ… ഇത് ഒളിച്ചോടുന്നതായിരുന്നു നല്ലത്..

: ഒന്ന് പോടി… എന്റെ മോളെ രാജകുമാരിയെപോലെ ഞാൻ കെട്ടിച്ചുവിടും..

********

……….(തുടർന്ന്)വായിക്കുക)…………

കാറിൽ ഇരിക്കുമ്പോൾ തുഷാരയുടെ സന്തോഷമൊന്ന് കാണണം. പുറകിൽ കിച്ചാപ്പി ഉള്ളത്പോലും മറന്നുപോയ ലക്ഷണമാണ്. കൂക്കുന്നു, ചിരിക്കുന്നു, ഇടയ്ക്ക് എന്നെ പിച്ചുന്നു…. അങ്ങനെ ഇന്നതാണെന്നൊന്നും ഇല്ല, എന്തൊക്കെയോ കാട്ടികൂട്ടുന്നു. സന്തോഷിക്കട്ടെ… ഇന്ന് നമ്മുടെ ദിവസമല്ലേ …

: എടാ ലാലുവേ, ഈ പെണ്ണ് നാട്ടുകാരുടെ അടി വാങ്ങിത്തരുമെന്നാ തോന്നുന്നേ… ഒന്ന് മിണ്ടാതിരി തുഷാരെ

: അവള് ആഘോഷിക്കട്ടെടാ… ഇന്ന് എന്റേം അവളുടേം ദിവസല്ലേ

: പൊന്നുമോനെ… നീ നിന്റെ പറമ്പിൽ നിന്നിട്ട് കൂക്കുവോ അട്ടഹസിക്കുകയോ എന്തുവേണേലും ചെയ്തോ.. ഇത് ടൗണാണ്. ആൾക്കാര് വിചാരിക്കും ഇവളെ ആരോ തട്ടികൊണ്ട് പോകുന്നതാണെന്ന്

: കിരണേട്ടൻ ഒന്ന് മിണ്ടാതിരുന്നേ…മനസ്സിൽ സന്തോഷം തോന്നിയാൽ അത് പുറത്തുകാണിക്കണം. ബ്രോയും കൂക്കിക്കോ.. ചങ്കിന്റെ കല്യാണം സെറ്റായില്ലേ…

: ബെസ്ററ്… രണ്ടും കണക്കാ. നിങ്ങൾ എന്തെങ്കിലും ആക്ക്. വൈകുന്നേരം ഗ്രാൻഡ് പാർട്ടി തരാൻ മറക്കണ്ട…. ഡാ ലാലു.. നിന്നോടാ

: കേട്ടു മുത്തേ… നീ ഇന്ന് എന്ത് ചോദിച്ചാലും ഞാൻ തരും…

കിച്ചാപ്പിയെ അവന്റെ വീട്ടിൽ ഇറക്കിവിട്ട് ഇനിയെങ്ങോട്ട് എന്ന ചോദ്യവുമായി ഞങ്ങൾ പരസ്പരം നോക്കിനിന്നു. എന്നാൽ തുഷാരയ്ക്ക് അതിന് വ്യക്തമായൊരു ഉത്തരമുണ്ട്.

: ഏട്ടാ… എന്തിനാ വേറെവിടെങ്കിലും പോകുന്നേ.. നമ്മുടെ സ്വന്തം ഏദൻതോട്ടമില്ലേ. അന്ന് ക്യാമ്പിന് വന്നപ്പോ ശരിക്കും ആസ്വദിക്കാൻ പറ്റിയില്ല. അതെങ്ങനാ ഈ കാട്ടുപോത്ത് മൗനവ്രതത്തിൽ അല്ലായിരുന്നോ
: എങ്കിൽ പിന്നെ അങ്ങോട്ട് തന്നെ പോകാം.. നിനക്ക് ഒരു സർപ്രൈസ് കൂടി കാണിച്ചുതരാം.

വീട്ടിൽ കാർ ചെന്ന് നിന്നതും ലെച്ചുവും അമ്മയും ഓടിയെത്തി. മുന്നിലെ സീറ്റിൽ ഇരിക്കുന്ന തുഷാരയെക്കണ്ട് രണ്ടുപേരുടെയും കണ്ണ് തള്ളി. രണ്ടുപേരും അന്ധാളിച്ചു നിൽക്കുന്നത് കണ്ട് ഞങ്ങൾ പുറത്തേക്കിറങ്ങി. അമ്മയുടെ കണ്ണ് കലങ്ങിത്തുടങ്ങിയോ എന്നൊരു സംശയം… ഇവർക്കിതെന്തുപറ്റി….

: എന്താ എന്റെ ലക്ഷ്മികുട്ടിക്ക് പറ്റിയേ…കണ്ണൊക്കെ നിറഞ്ഞല്ലോ

: മോനേ.. തുഷാര

: ആഹ്.. തുഷാര. അവളെ ഞാനിങ്ങ് കൂട്ടി..

: ഡാ… നിന്നോട് പറഞ്ഞതല്ലേ അവിടെ പോയി പ്രശ്നമൊന്നും ഉണ്ടാകരുതെന്ന്. എന്നിട്ട് പെണ്ണിനേയും വിളിച്ചിറക്കി വന്നിരിക്കുന്നു. ഇനി എന്തൊക്കെ കാണേണ്ടിവരും.. അവർ ചുമ്മാ ഇരിക്കുമോ

: എന്റെ ലെച്ചു ചേച്ചീ… ഇതെങ്ങോട്ടാ ഈ കാടുകയറുന്നേ. ഏട്ടൻ എന്നെ വിളിച്ചിറക്കി കൊണ്ടുവന്നതൊന്നും അല്ല. ഒന്ന് കറങ്ങാൻ പോകാമെന്ന് വിചാരിച്ചു. ഞാനാ പറഞ്ഞത് ഇവിടേക്ക് വരാമെന്ന്

: അപ്പൊ അച്ഛൻ…

: ആഹ്.. അച്ഛൻ.

അച്ഛനും അമ്മയ്ക്കും ഓരോ അടികിട്ടാത്തതിന്റെ കുറവാ. രണ്ടാളും കൂടി ഞങ്ങളെ പറ്റിക്കുകയായിരുന്നു. ഏട്ടൻ കലിതുള്ളി വന്നപ്പോഴേക്കും അച്ഛൻ സത്യം പറഞ്ഞു… അല്ലെങ്കിൽ കാണായിരുന്നു, അല്ലേ ഏട്ടാ..

: അയ്യോ… നശിപ്പിച്ചു. ഇവനോട് ഞാൻ പോകുമ്പോഴേ പറഞ്ഞതാ, മര്യാദയ്ക്ക് ഇടപെടണം എന്ന്.. എന്റെ ശ്രീകുട്ടാ, നിന്റെ കാര്യം കടുപ്പം തന്നെ

: എന്റെ ലച്ചൂ.. നീ വിചാരിക്കുംപോലെ ഒന്നും അല്ല. എല്ലാം ഭംഗിയായി കഴിഞ്ഞു. ഇനി നിങ്ങളുടെ റോളാണ്. എല്ലാരും കൂടി വേഗം എന്താണെന്ന് വെച്ചാൽ ചെയ്യ്

: അയ്യോടാ.. എന്റെ മോന് കല്യാണം കഴിക്കാൻ മുട്ടി നിക്കുവാണെന്ന് തോനുന്നു..

: ഹീ…

തുഷാരയുടെ കൈപിടിച്ച് അമ്മ അകത്തേക്ക് നടന്നു. ലെച്ചു എന്റെ തോളിൽ കൈയ്യിട്ടുകൊണ്ട് എന്നെയും കൂട്ടി വീട്ടിലേക്ക് കയറി. തുഷാര വീണ്ടും വീട്ടിലേക്ക് വന്നതിന്റെ ആഘോഷം പൊടിപൊടിക്കണം. എല്ലാം ലെച്ചുവിന്റെ മുഖ്യ കാർമികത്വത്തിൽ. ഡ്രെസ്സൊക്കെ മാറി പുറത്തിറങ്ങിപ്പോഴാണ് മനസിലായത് തുഷാരയ്ക്ക് മാറിയുടുക്കാൻ ഒന്നും കൊണ്ടുവന്നില്ലല്ലോ എന്ന്. എന്തിന് പേടിക്കുന്നു നമ്മുടെ ലക്ഷ്മിക്കുട്ടി അതിനും ഒരു പരിഹാരം കണ്ടു.
: ശ്രീകുട്ടാ.. നീ പിള്ളേർക്ക് കൊടുക്കാൻ കൊണ്ടുവന്ന ബനിയൻ കുറച്ചെണ്ണം ബാക്കിയുണ്ട് നിന്റെ അലമാരയിൽ, പാന്റും ഉണ്ട്. അത് പാകമായിരിക്കും മോൾക്ക്

: അയ്യോ.. ഏട്ടന്റെ കൂട്ടുകാർക്ക് കൊണ്ടുവന്നതോ … അതൊക്കെ ലൂസായിരിക്കും അമ്മേ

: ഇല്ല മോളേ… മോൾക്ക് പകമായിരിക്കും.

ശ്രീകുട്ടാ എടുത്ത് കൊടുക്കെടാ….

തുഷാരയെ കൂട്ടി മുകളിലേക്ക് കോണി കയറാൻ തുടങ്ങിയതും ലെച്ചു ഓടി ഞങ്ങളുടെ പുറകെ കൂടി.

: ഇവനെ ഒറ്റയ്ക്ക് നിന്റെ കൂടെ വിട്ടാൽ ശരിയാവില്ല… ചെറുക്കന് ലൈസൻസ് കിട്ടിയ സന്തോഷത്തിൽ വണ്ടിയെടുക്കാൻ തോന്നിയാലോ

: അയ്യേ… ഏട്ടൻ അത്രയ്ക്ക് മോശമാണോ

: പറയാൻ പറ്റില്ല മോളെ… നീ ഇവന്റെ എന്തെല്ലാം ഹോബികൾ കാണാനിരിക്കുന്നു…

: ലച്ചൂ…. അതിനെ ഇപ്പോഴേ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ മുത്തേ…

: ഇത്തിരി പേടിച്ചാലും കുഴപ്പമില്ലെടാ… നിന്റെ കയ്യിൽ കിട്ടിയാൽ പീഡിപ്പിക്കൽ അല്ലെ…

: ഒന്ന് പോടീ… രണ്ടാളും കേറിവാ വേഗം.

അലമാരയിൽ അടുക്കി വച്ചിരിക്കുന്ന തുണികളിൽ നിന്നും തുഷാരയ്ക്ക് പാകമായ ബനിയനും പാന്റും തന്നെ കിട്ടി. ഡ്രസ്സ് മാറിക്കഴിഞ്ഞ് അവളെയും കൂട്ടി ഞങ്ങൾ പറമ്പിലേക്കിറങ്ങി. ക്യാമ്പിന് വന്നപ്പോൾ എന്റെ കൂടെ ചുറ്റിക്കറങ്ങാൻ പറ്റാത്തതിന്റെ എല്ലാ വിഷമവും തീർത്തുകൊടുക്കണം. ചന്ദ്രേട്ടനും കുടുംബവും തോട്ടത്തിൽ ഓരോ പണികൾ ചെയ്യുന്നുണ്ട്. തുഷാര എല്ലാവരോടും അടുത്തിടപഴകുന്നത് കണ്ടാൽ പറയില്ല അവൾ ഈ വീട്ടിലെ അല്ലെന്ന്. അതുകൊണ്ട് എല്ലാവർക്കും തുഷാരയെ നന്നായി ഇഷ്ടപ്പെട്ടു. കണ്ണൻ അടുത്ത വീട്ടിൽ കളിയ്ക്കാൻ പോയിരിക്കുന്നത്കൊണ്ട് അവനെ മാത്രം കണ്ടില്ല. സ്വപ്നേച്ചി അരുമയോടെ വളർത്തുന്ന മുയൽ കുഞ്ഞുങ്ങളെ എടുത്തുപിടിച്ച് തുഷാര ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് അവളുടെ ഭംഗി കണ്ണിൽ പതിയുന്നത്. ചുവന്ന ബനിയനിട്ട് ഇരു കൈകളിലും വെളുത്ത മുയൽകുഞ്ഞുങ്ങളെ പിടിച്ചു നിൽക്കുന്ന അവളുടെ ചിരിച്ച മുഖം ക്യാമറയിൽ പതിഞ്ഞു. ഒപ്പം മനസിലും. ലെച്ചുവിന് പിന്നെ പക്ഷി മൃഗാദികളെയൊക്കെ പേടിയായതുകൊണ്ട് അവൾ ദൂരെ നില്കുകയല്ലാതെ അതിനെ ഒന്ന് തൊടുക പോലും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *