അല്ലി ചേച്ചി

ചേച്ചി പല്ലിറുമ്മിക്കൊണ്ട് കയ്യിലെ ഹാൻഡ് ബാഗ് കൊണ്ട് എന്നെ വീശാൻ തുനിഞ്ഞതും അമ്മ ചായയും മുറുക്കും കൊണ്ട് ഹാളിലേക്ക് വന്നു. ഞങ്ങളെ ഇരുവരെയും കണ്ട അമ്മയുടെ മുഖത്തും ചിരിയുണ്ടായിരുന്നു.

“അല്ലീ, നീ കേട്ടോ അപ്പു ചെയ്ത കാര്യം, അന്ന് പെണ്ണ് കാണാൻ പോയപ്പോൾ സ്വാതിയോടു അവൻ പറഞ്ഞു പോലും, അവനൊരു കുട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ടു പോയീന്നു….” അമ്മ ചായ എനിക്ക് തന്നിട്ട് എന്റെയൊപ്പം സോഫയിലേക്കിരുന്നു. അമ്മയും ഞാനും ചേച്ചിയുടെ മുഖഭാവം അറിയാൻ ശ്രദ്ധിച്ചു
നോക്കികൊണ്ടിരുന്നു, ചേച്ചി പക്ഷെ അത് കേട്ടതും ശ്വാസം നിലച്ചപോലെ ശിലകണക്കെ ഒരു നില്പായിരുന്നു.

“അല്ലീ….”

ചേച്ചി പെട്ടന്ന് ഒഴുകി വന്ന കണ്ണീരു തുടച്ചുകൊണ്ട് മുറിയിലേക്ക് ഓടി. ഞാനും അമ്മയും ചേച്ചിയെ പിറകെ ചെന്ന് ഒന്ന് രണ്ടു വട്ടം വിളിച്ചപ്പോൾ ചേച്ചി വാതിൽ തുറന്നില്ല.

“അല്ലീ….”

“തുറക്ക് മോളെ….”

അധിക നേരമായില്ല. അല്ലി വാതിൽ പതിയെ തുറന്നു. പാവം നല്ലപോലെ കരഞ്ഞിരുന്നു. അവളുടെ മുന്നിൽ നിൽക്കുന്ന എന്നെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് വാവിട്ടു നിലവിളിച്ചു. അമ്മയും കരഞ്ഞുകൊണ്ട് ആ കാഴ്ച കണ്ടു നിന്നു.

കൈകൂപ്പി നിന്ന് അമ്മയെ തൊഴുന്ന അല്ലിയെ ഞാൻ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് പറഞ്ഞു. “എന്താ ചേച്ചീ….”

“അമ്മയുടെയും അച്ഛന്റെയും ഒപ്പം 5 വയസുവരെയെ ഞാൻ കഴിഞ്ഞ ഓർമ്മ എനിക്കുള്ള; അന്നാ ബോട്ടപകടത്തിൽ ഞാൻ കൂടെ മരിക്കേണ്ടതായിരുന്നു. എന്നിട്ടും എന്നെ ഒരു വിഷമവും അറിയിക്കാതെ ഇത്ര നാൾ വളർത്തി. ഇന്നിപ്പോ നഷ്ടപ്പെട്ടന്നു കരുതിയ ജീവിതം എന്റെ കൈകുമ്പിളിലേക്ക് വെക്കുമ്പോ….എനിക്കറിയില്ല അമ്മെ! ഞാൻ….
അപ്പുവിനെ ഒരിക്കലും കരയിക്കാതെ ഞാൻ സ്നേഹിച്ചോളാം…..”

എന്റെയമ്മയെ അല്ലി കെട്ടിപിടിച്ചു കരയുമ്പോ, നല്ല മീൻ കിട്ടിയെന്നും പറഞ്ഞിട്ട് വീട്ടിലേക്ക് വന്ന അച്ഛൻ വാതിൽക്കൽ നിന്നുകൊണ്ട് എല്ലാം കണ്ടങ്ങനെ നില്പായിരുന്നു. അച്ഛൻ അകത്തേക്ക് വന്നു സോഫയിലേക്കിരുന്നു. ഒരു നിമിഷം ഞാനും ചേച്ചിയും കൈ ഇറുകെ പിടിച്ചുകൊണ്ട് അച്ഛനെ തന്നെ നോക്കി ചുവരിൽ ചാരി നിന്നു. ഞാൻ അമ്മയോട് അച്ഛന്റെ അടുത്തിരിക്കാൻ പറഞ്ഞു. അച്ഛനെ അമ്മ പതിയെ ഒന്ന് തൊട്ടപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു. “എന്റെ മനസിലി ആഗ്രഹം മുൻപേ ഉണ്ടായിരുന്നു….പക്ഷെ ഈ കുശവന്‌ പക്വത വന്നത് ഈയിടെയാണല്ലോ!!!” അമ്മയും ചേച്ചിയും അതുകേട്ടു പൊട്ടിച്ചിരിച്ചു. ഞാൻ ചമ്മിയങ്ങനെ അച്ഛനെ നോക്കുമ്പോ അച്ഛനും എന്നെ നോക്കി ചിരിച്ചു. അങ്ങനെ അമ്മയ്ക്കും എനിക്കും പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ ആ കടമ്പയും കടന്നു പോയി.

അന്ന് വൈകീട്ട് അല്ലിക്ക് അമ്മ ആദ്യമായി ചോറ് വാരിക്കൊടുക്കുന്നത് ഞാൻ കണ്ടു. അത് കണ്ടു അച്ഛൻ എന്നെ അങ്ങോട്ടേക്ക് നോക്കാനായി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അല്ലി ആ നിമിഷം എന്നെ നോക്കി ചിരിച്ചത് ഓർക്കുമ്പോ മൗനമായി അവൾ പാടുന്ന പാട്ടെനിക്ക് ഹൃദയം കൊണ്ട് കേൾക്കാമായിരുന്നു……

പിന്നെയങ്ങോട്ട് സ്നേഹം മാത്രമായിരുന്നു. ജനിച്ച ഉടനെ എന്നെ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയ, എന്നെ ചേച്ചിയായും അമ്മയായും
കൊഞ്ചിച്ചും ലാളിച്ചും ഒപ്പം വഴക്കിട്ടും എന്റെയൊപ്പം വളർന്ന എന്റെ
എന്റെ ചേച്ചിപ്പെണ്ണിനെ കൊതിതീരെ പ്രണയിച്ചും. അമ്മയുടെ അച്ഛന്റെയും മുന്നിൽ ഇപ്പോഴും ഇപ്പോഴും അവളുടെ അനിയനായും, ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ മാത്രം വിയർത്തുകൊട്ടി കിതപ്പടങ്ങാതെ ഇരുവരും ഒരു ശരീരമായി മാറാനും ഒരു ജന്മം പോരെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഞാനും അവളും മൂക്കും മൂക്കും ഇട്ടു ഉരക്കുന്ന ചിത്രം കണ്ണടച്ചാൽ നിങ്ങൾക്ക് കാണാം……

വൈകാതെ അല്ലിയുടെ ഡിവോഴ്സ് കോടതിയിൽ നിന്നും കഴിഞ്ഞു, പക്ഷെ ഞാൻ സജീവേട്ടനോട് നേരിട്ടല്ലെങ്കിൽ പോലും നന്ദി പറഞ്ഞിരിന്നു. തുളസിക്കതിർ പോലെയുള്ള എന്റെ അല്ലിയെ
തിരികെത്തന്നതിന്, അവളെ കരയിക്കാതെ കൊതി തീരെ സ്നേഹിക്കുമ്പോ ദൈവം ഞങ്ങളുടെ സ്നേഹം പങ്കിടാൻ
രണ്ടു കുരുന്നുകളെ ഞങ്ങൾക്കിടയിലേക്ക് തന്നു.

ഇത്രേം പോരെ…..ഇനി ഇതിന്റെ ബാക്കി ചോദിക്കല്ലേ……
എന്റെയീ കുഞ്ഞു കഥ സ്നേഹിക്കാൻ മാത്രമറിയാവുന്ന എല്ലാ കൂട്ടുകാർക്കും ഞാൻ സമർപ്പിക്കുന്നു.

“അല്ലീ ….ദേ പീലി ഉണർന്നു…..” കുളിച്ചീറനായി തലയിൽ തോർത്തും ചുറ്റി എന്റെ അരികെ അല്ലി വന്നണഞ്ഞു.

(ശുഭം!)

Leave a Reply

Your email address will not be published. Required fields are marked *