“ഒന്നും വേണ്ട …ചേച്ചി എന്റെ കൂടെ കിടന്നാ മതി ഇനിയെന്നും …ഇതിന്റെ പേരിൽ അപ്പുറത്തെ മുറിയിലൊന്നും കിടക്കണ്ട ….”
“എനിക്ക് നീയെന്നും ഒരുപോലെ അല്ലേടാ …..”
ചേച്ചിയെന്നെ അമർത്തി പിടിച്ചു എന്റെ മുടി മാടിയൊതുക്കി നെറ്റിയിൽ ഒരുമ്മ തന്നു. ഞാൻ കരച്ചിൽ നിർത്തി ചിരിച്ചപ്പോൾ…..
“ശെരി ഉറങ്ങാം…ഇതേക്കുറിച്ചു ഇനി സംസാരിക്കണ്ട കേട്ടോ …”
എനിക്ക് വിഷമം വരാതെയിരിക്കാനാണ് ചേച്ചിയങ്ങനെ പറഞ്ഞതെന്നെനിക്ക് മനസിലായി. ചേച്ചി തിരിഞ്ഞു കിടന്നു.
ഞാനും അന്ന് സുഖമായിട്ടുറങ്ങി.
പിറ്റേന്ന് ശനിയാഴ്ച ആയതുകൊണ്ട് ഞാൻ രാവിലെ പതിയെയാണ് എണീറ്റത്. ചേച്ചി കുളികഴിഞ്ഞിട്ടു സാരി ചുറ്റുകയായിരുന്നു. പുറത്തേക്കെങ്ങോട്ടോ പോകാനാണെന്ന് വ്യക്തമായി.
“അപ്പൂ എണീക്കടാ..നമുക്ക് ടൗണിലൊന്നു പോകണം … വേഗമെണീറ്റു കുളിച്ചേ നീ .”
ഞാൻ മടി കാണിക്ക വേഗം ബാത്‌റൂമിൽ കയറി കുളിച്ചുഫ്രഷായി. ചേച്ചിയും ഞാനും ഇഡലിയും സാമ്പാറും കഴിച്ചു. ബൈക്കിൽ ചേച്ചിയെയും ഇരുത്തി ടൗണിലേക്ക് പോയി.
ചേച്ചിയുടെ ഒരു കൂട്ടുകാരിയെ കാണാൻ ആയിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഞാൻ ടൗണിലെ ഒരു ഷോപ്പിൽ കുറച്ചു ബുക്ക്സ് വാങ്ങാൻ കയറിയിട്ട് തിരിച്ചു ചേച്ചിയെ കൂട്ടാൻ വരുമ്പോ ചേച്ചിയുടെ കണ്ണിൽ ചെറു നനവുണ്ടായിരുന്നു.
ബൈക്കിൽ കയറി ചേച്ചിയെക്കൂട്ടി ഞാൻ വീട്ടിലേക്ക് വരുമ്പോ, ഞാൻ ഒന്ന് രണ്ടു തവണ ചോദിച്ചെങ്കിലും ചേച്ചി മറുപടിയൊന്നും പറഞ്ഞില്ല. ശേഷം വീടത്തി ഊണ് കഴിച്ച ശേഷം ഞാൻ വീണ്ടും ബൈക്കെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി.
ബൈക്കിൽ പോകുമ്പോ അത് മാത്രമായിരുന്നു എന്റെമനസിൽ പെട്രോൾ അടിക്കാൻ പമ്പിൽ നിർത്തിയിട്ട് ആ ചേട്ടൻ മൂന്നാലു തവണ ചോദിച്ചാണ് ഞാൻ തിരികെ ഓർമയിലേക്ക് വന്നത്.
തിരിച്ചു വീട്ടിലേക്ക് വരുമ്പോ അമ്മയും ചേച്ചിയും കൂടെ ഹാളിൽ ഇരുന്നു സംസാരിക്കുന്നത് കേട്ടു.
“എന്നാലും ഇത്രയും നീയെന്താ മോളെ ഇതൊന്നും പറയാഞ്ഞേ …”
“എന്തിനാ അമ്മയേം കൂടെ വിഷമിപ്പിക്കണേ എന്ന് വെച്ചാണ് …”
“മോളെ ….നിന്നെ ഇത്രയും ദൂരം കല്യാണം കഴിപ്പിച്ചു വിട്ടതാണ് എനിക്ക് പറ്റിയ തെറ്റ്, ഒന്ന് വന്നു കാണാൻ പോലും അമ്മക്ക് മൂന്നാലു മാസം കഴിഞ്ഞില്ല…” അമ്മ വിതുമ്പികൊണ്ട് ചേച്ചിയുടെ കൈ പിടിച്ചപ്പോൾ എനിക്കെന്തോ കാര്യമായ കുഴപ്പങ്ങൾ ചേച്ചിയ്‌യുടെ കഴിഞ്ഞ കുറെ നാളായുള്ള ജീവിതത്തിൽ ഉണ്ടാകുമെന്നു ഉറപ്പായി. വടക്കാഞ്ചേരിയിൽ നിന്നും മംഗലാപുരത്തു കല്യാണം
കഴിച്ചു കൊടുക്കുമ്പോ, അച്ഛന്റെ പരിചയക്കാരൻ ആണെന്ന് ആ കുടുംബമെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ എന്താണെന്നു കാര്യമെന്നറിയാതെ ഇരിക്കെ പൊറുതിയില്ലാതെയായി.
ഞാൻ അടുക്കളയിൽ കയറി കുറച്ചു വെള്ളം കുടിച്ചശേഷം, ഹാളിൽ ഇരുന്നു ടീവി കാണാൻ തുടങ്ങി, അച്ഛൻ കടയിൽ നിന്നും എത്തിയപ്പോൾ. എന്നോട് എന്താടാ ഇന്നത്തെ സർക്കീട്ട് കഴിഞ്ഞെത്തിയ എന്ന് ചോദിച്ചു.
“അച്ഛാ ഞാനൊരു ഫ്രണ്ടിന്റെ ബുക്ക് ഷോപ്പിൽ സാറ്റർഡേ സണ്ഡേ നിന്നാലോ എന്നൊരു ഐഡിയ ഉണ്ട്…”
“ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ …”
“പെട്രോൾ അടിക്കാൻ അച്ഛനോട് വെറുതെ ചോദിക്കണ്ടല്ലോ …”
“അഹ് ശെരി ആയിക്കോട്ടെ…..നിന്റെയിഷ്ടം …ചേച്ചിയും അമ്മയും എവിടെ….അപ്പൂ”
“മുറിയിലുണ്ട് …എന്തോ കാര്യമായ ചർച്ചയാണ്…”
“അമ്മെ …അച്ഛൻ വന്നു…”
അമ്മ ചിരിക്കാൻ ശ്രമിച്ചത് ഞാൻ സസൂക്ഷമം നോക്കി, ചേച്ചിയുടെ മുഖത്ത് പക്ഷെ കാര്യമായി ഭാവാ വ്യത്യാസമൊന്നും ഇല്ലായിരുന്നു. എല്ലാരും അത്താഴം കഴിഞ്ഞപ്പോൾ ഞാൻ ബെഡ്‌റൂമിൽ പുസ്തകവും നോക്കിയിരിപ്പായി.
രാത്രി ചേച്ചി കുളിയും കഴിഞ്ഞു, എന്റെ ഒരു നീല ഷർട്ടും, വെള്ള നിറത്തിലുള്ള കോട്ടൺ പാവടയുമിട്ടുകൊണ്ട് എന്റെ അരികെ കിടന്നു. ഇന്നലെ കണ്ട ആളെ അല്ല. ഇന്നലെ വന്ന സന്തോഷം കൊണ്ട് മനസിലെ വിഷമം എല്ലാ മറന്നു പോയതാകാം, പക്ഷെ ഇന്നിപ്പോ….
“ചേച്ചി ….”
“എന്തിനാ എന്നോട് മിണ്ടാത്തെ …ചേച്ചി..”
