അവളിലേക്കുള്ള ദൂരം – 2അടിപൊളി  

അവളിലേക്കുള്ള ദൂരം 2

Avalilekkulla Dhooram Part 2 | Author : Little Boy

[ Previous Part ]

 


 

കോഴിക്കോടെത്തിയിട്ട് ഇപ്പോൾ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു.

 

ജീവിതം ഇപ്പോൾ പ്രതീക്ഷിച്ചതിനേക്കാലും സന്തോഷത്തോടെ മുന്നോട്ട് പോകുന്നു…. ഇടക്ക് അമ്മച്ചിയെ കൊണ്ടുവരാനായി പത്തനംതിട്ട പോയിരുന്നു.. പക്ഷെ അമ്മച്ചി എത്ര പറഞ്ഞിട്ടും കൂടെ വരാൻ തയാറായില്ല… അപ്പച്ചന്റെ ഓർമ്മകൾ ഉള്ള മണ്ണിൽ നിന്ന് വരാൻ അമ്മച്ചിക്ക് കഴിയില്ലെന്നറിയാമിയിരുന്നു.

 

പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും, അടുത്തുള്ളള്ളവർ എല്ലാത്തിനും സഹായത്തിനുണ്ട് എന്ന ആശ്വാസത്തിലാണ് തിരികെ വണ്ടികേറിയത്.

 

ഇവിടെ ജോമിച്ചനുമായി നല്ല കൂട്ടായിരുന്നു…

സർ എന്നെ സ്വന്തം അനിയനെ പോലെയാണ് കാണുന്നത് എന്ന് അദ്ദേഹത്തിന്റെ പ്രവർത്തിയിൽ നിന്നും മനസിലാക്കി..

 

വൈകിട്ട് ജോലി കഴിഞ്ഞു കുറച്ചു വൈകിയാണ് വീട്ടിൽ എത്തുന്നതുകൊണ്ട് മേഘയുമായുള്ള കൂടികാഴ്ച്ചകൾ ദിവസേന കുറവായിരുന്നു…

 

ഞാറാഴ്ചയുള്ള പള്ളിയിൽ പോക്കും, ഒന്നിച്ചുള്ള ഔട്ടിങ്ങും, സിനിമ കാണലും മറ്റുമാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ചു കൂടുന്നത്…

 

ഇരുവരും എത്ര മാത്രം പരസ്പരം സ്നേഹിക്കുന്നെണ്ടെന്ന് ആ യാത്രകൾ എനിക്കു മനസിലാക്കി തന്നു.

 

വയസിനു മൂത്തതാണേലും എന്റെയും ജോമിച്ചന്റെയും ശരീര പ്രകൃതി ഒരുപോലെ ആർന്നു… ഒരേ പൊക്കം വണ്ണം, മുഖ സാദൃശ്യം ഒരുപാട് ഇല്ലെങ്കിലും, ചിലർ ജോമിച്ചന്റെ സ്വന്തം അനിയൻ ആണോ എന്നുപോലും ചോദിച്ചു…

 

അതിനു മറുപടിയായി ” എന്റെ പിറക്കാതെ പോയ അനിയാണെന്ന് ” ഒരു ചിരിയോടെ പറയും ജോമിച്ചൻ…

 

സാധാരണ ദിവസത്തെ പോലെ ജോമിച്ചന്റെ ഒപ്പം ഓഫീസിൽ നിന്ന് വരുക ആയിരുന്നു ഞാൻ.. ജോമിച്ചന്റെ കാറിൽ ആണ് എന്നുമുള്ള പോക്കും വരവും..

 

“അലക്സെ, എനിക്കു ഒരുപണി കിട്ടിയിട്ടുണ്ട് ”

 

എന്താണെന്ന ഭാവത്തിൽ ഞാൻ ജോമിച്ചനെ നോക്കി

 

” രണ്ടു മാസത്തെ സർവ്വേക്കായി തിരുവനന്തപുരം പോണം,ഇന്നാണ് മെയിൽ വന്നത്, നാളെ കഴിഞ്ഞു റിപ്പോർട്ട്‌ ചെയ്യണം, അപ്പോൾ വൈകിട്ട് പോകേണ്ടി വരും “

 

അപ്പോൾ രണ്ടുമാസം ഇവിടെന്നു മാറി നിൽക്കണം എന്നാണോ….

 

” ആടാ… പോകാതെ പറ്റില്ല… എനിക്കാണ് ചാർജ്…. ”

 

പിന്നീട് കുറെ നേരം ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു നിന്നു..എന്തോ എനിക്കും വല്ലാത്ത ദുഃഖം തോന്നി…

 

” അവളോട് എന്ത് പറയും എന്തോ..”

 

ഒരു നെടുവീർപ്പോടെ ജോമിച്ചൻ പറഞ്ഞു.

 

കുറച്ചു കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി…

 

കാർ പാർക്ക് ചെയ്തു ജോമിച്ചൻ യാത്രയും പറഞ്ഞു വീട്ടിലേക്ക് പോയി.. പോകുന്നത്തിനുള്ള സങ്കടം ആ മുഖത്തു എനിക്കു കാണാൻ കഴിഞ്ഞിരുന്നു.. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാനും ഔട്ട്‌ ഹൗസ്സിലേക്ക് പോയി.

 

………………………………

 

ഇരുവരും ഉറങ്ങാൻ ആയി കിടന്നപ്പോൾ ജോമി നാളെ പോകുന്ന കാര്യം മേഘയോട് പറഞ്ഞു

 

“ഇച്ചായൻ എന്താ ഈ പറയുന്നെ.. രണ്ടു മാസം ഇച്ചായൻ ഇല്ലാതെ ഞാൻ എങ്ങനയാ..”

 

“പോകാതെ പറ്റില്ല പെണ്ണെ, നാളെ കഴിഞ്ഞു അവിടെ ജോയിൻ ചെയ്യണം”

 

മേഘ ഇത് കേട്ടത്തോടെ ഇച്ചായനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..

 

” ഹാ കരയല്ലെ പെണ്ണെ… രണ്ടു മാസം അല്ലെ ഓള്ളൂ… ”

 

ജോമി അശ്വസിപ്പിക്കാൻ നോക്കിയെങ്കിലും മേഘ വഴങ്ങിയില്ല…

 

” എന്നെ എന്നും വിളിക്കണം. ” കരച്ചിൽ അടക്കി മേഘ പറഞ്ഞു..

 

” പിന്നെ വിളിക്കാതെ ” ജോമി അവളുടെ താട പൊക്കി മുഖത്തു നോക്കികൊണ്ട് ഉറപ്പു കൊടുത്തു…

 

അവൾ ഒന്നൂടെ അവനോട് ചേർന്നു കിടന്നു

 

” അതെ ഇനി രണ്ടു മാസം പിടിക്കും… അതുവരെ ഞാൻ പട്ടിണിയാ.. ”

 

ജോമി ഒരു കുസൃതിയോടെ മേഘയോട് പറഞ്ഞു…

 

മേഘ മെല്ലെ തല ഉയർത്തി ജോമിയെ വല്ലാത്തൊരു നോട്ടം നോക്കി..ശേഷം ഇരുവരും അവരുടെ സ്വകാര്യ നിമിഷത്തിലേക്ക് കടന്നു…

 

പിറ്റേന്ന് പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു ജോമി… മേഘയുടെ മുഖം അപ്പോഴും തെളിയാതെ നിന്നു..

 

വൈകിട്ടായപ്പോഴാക്കും ജോമി പോകാൻ ഇറങ്ങി…ഞാൻ ആണ് കാർ ഓടിക്കുന്നത്.. ജോമിയും മേഘയും ബാഗെല്ലാം ഡിക്കിയിൽ വച്ചു പുറകിൽ കയറി….

 

ഇരുവരെയും അവരുടെ സ്വകാര്യതയിൽ വിട്ടു ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു…

 

അൽപ്പം യാത്ര കഴിഞ്ഞു ഞങ്ങൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തി..

 

ട്രെയിൻ വരുന്നതു വരെ അവർ ഇരിവരും പരാതിയും പരിഭവവും പറഞ്ഞിരുന്നു…

 

ട്രെയിൻ പ്ലാറ്റഫോംമിൽ എത്തിയപ്പോൾ, ജോമിച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു….

 

“അലക്സെ..ഞാൻ പോയിവരുന്നതു വരെ എല്ലാം നോക്കിക്കോളണെ…”

 

ജോമിച്ചൻ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു…

 

മറുപടിയായി ഞാൻ തല ആട്ടുക മാത്രം ചെയ്തു…എനിക്കും സങ്കടം ആയിരുന്നു ജോമിച്ചൻ പോകുന്നത്തിൽ..

 

“പിന്നെ ഓഫീസിൽ പോകാൻ കാർ കൊണ്ടുപൊക്കോ…”

 

“മ്മ് ” മൂളൽ മറുപടിയായി കൊടുത്ത് ഞാൻ ജോമിച്ചനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു…

 

ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി… ജോമി പോകുന്നതും നോക്കി ഞങ്ങൾ അവിടെ തന്നെ നിന്നും..

 

മേഘ പിടിച്ചു നിൽക്കാൻ ഒത്തിരി കഷ്ടപെടുന്നതു പോലെ തോന്നി എനിക്കു..

 

ട്രെയിൻ ദൂരെ മറഞ്ഞപ്പോൾ ഞാൻ മേഘയോട് പോകാം എന്നു പറഞ്ഞു..

 

തലയാട്ടികൊണ്ട് അവൾ എന്റെ പുറകെ വന്നു…

 

യാത്രയിൽ പതിവിന് വിപരീതമായി മേഘ മൗനയായിരുന്നു…

 

വീടെത്തിയതും.. ഞങ്ങൾ യാത്ര പറഞ്ഞു കിടക്കാൻ ആയി പോയി…

 

പിന്നീട് രണ്ടു ദിവസം സാധാരണ പോലെ കടന്നു പോയി… ഇടക്ക് ജോമിച്ചൻ അവിടെ എത്തിയെന്നു പറയാൻ വിളിച്ചിരുന്നു.. അവിടെ എല്ലാം ഒക്കെ ആണെന്നറിഞ്ഞപ്പോൾ സമാധാനം ആയത്..

 

രാവിലത്തെയും രാത്രിയിലെയും ഭക്ഷണം മേഘ കൊണ്ടുവന്നുതരും…

 

അങ്ങനെ ദിവസങ്ങൾ നീങ്ങികൊണ്ടിരുന്നു….

 

ഒരു ദിവസം രാവിലെ പോകാനായി നോക്കുമ്പോൾ… മേഘ അവളുടെ സ്കൂട്ടർ നോക്കികൊണ്ടിരിക്കുക ആയിരുന്നു..

 

” എന്താ പറ്റിയെ,ഇന്ന് ഓഫീസിൽ പോകുന്നില്ലെ ”

 

” പോകണം… എന്താണെന്ന് അറിയില്ല അലക്സ്‌.. വണ്ടി ഓൺ ആകുന്നില്ല ”

 

“ഞാൻ ഒന്നു നോക്കട്ടെ ” അതും പറഞ്ഞു ഞാൻ കുറെ ശ്രമിച്ചു,പക്ഷെ വണ്ടി ഓൺ ആയില്ല….

 

“മേഘ താൻ ഒരു കാര്യം ചെയ്യൂ… ഞാൻ കൊണ്ടു വിടാം”ഞാൻ പറഞ്ഞു

 

” അത്.. ഒരുപാട് ദൂരം ഉണ്ട് അലക്സ്‌.. തനിക്ക് നേരത്തെ ഓഫീസിൽ കയറാൻ പറ്റില്ല ” മേഘ എന്നോട് പറഞ്ഞു..

 

“അത് സാരമില്ല വാ കയറ് ”

 

അങ്ങനെ ഞങ്ങൾ ഒരുമിച്ചു ഓഫീസിലേക്ക് യാത്രയായി

Leave a Reply

Your email address will not be published. Required fields are marked *