അവളിലേക്കുള്ള ദൂരം – 2അടിപൊളി  

 

ഞാൻ മെല്ലെ നടന്നു മേഘക്ക് അരുകിൽ എത്തി…

 

കുറച്ചു നേരം എന്നെ തന്നെ തുറിച്ചു നോക്കി ഇരുന്നു … ശേഷം ഭാവം വിത്യാസം ഇല്ലാതെ പഴേപടി ഇരിന്നു..

 

എനിക്കു സഹിക്കാൻ കഴിഞ്ഞില്ല.. കരച്ചിൽ അടക്കി ഞാൻ മെല്ലെ പിന്തിരിഞ്ഞു നടന്നു..

 

ദിവാകരേട്ടൻ അടുത്ത് വന്ന്.. രണ്ടു ദിവസം ആയി ഞങ്ങൾ ഇവിടെ നിൽക്കുന്നു.. പൊക്കോട്ടെ എന്നു ചോതിച്ചു…

 

“ഞാൻ നോക്കിക്കോളാം ചേട്ടൻ ഇവരെ വിളിച്ചു പൊക്കോ….”

 

” രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും എല്ലാം വേണ്ട എന്ന മറുപടി മാത്രം മേഘ പറഞ്ഞു കൊണ്ടിരുന്നു.. “

 

ദിവസങ്ങൾ ഓടിമറഞ്ഞു…. അതോടൊപ്പം.. മേഘയുടെ സംസാരവും കുറഞ്ഞുകൊണ്ടിരുന്നു…

 

എപ്പോഴും എന്തെങ്കിലും ആലോചനയിൽ ആകും…. അടുത്ത് ചെന്നാൽ കുറെ നേരം തുറിച്ചു നോക്കിയിരിക്കും.

 

ഭക്ഷണം കഴിക്കുന്നുണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം….സാഹചര്യം ഇങ്ങനെ ആയതുകൊണ്ട് കുറച്ചു നാളത്തെ ലീവ് എഴുതി കൊടുത്തിരുന്നു…

 

പുറത്തു നല്ല മഴ ആയിരുന്നു… ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നതായിരുന്നു ഞാൻ…. മനസിലൂടെ അമ്മച്ചിയും ജോമിച്ചനും…ഒരേപോലെ കടന്നുവന്നു..

 

“രണ്ടു ജന്മങ്ങളെ ഒറ്റക്കാക്കി പോയതിൽ അവരോട് പരിഭവം തോന്നി ”

 

പെട്ടെന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നതും.. ഒരു രൂപം എന്റെ നേരെ ഇരുട്ടിൽ നടന്നു വരുന്നതും കണ്ടത്… ഞെട്ടി ലൈറ്റ് ഇട്ടു നോക്കിയപ്പോൾ അത് മേഘ ആയിരുന്നു..

 

സംശയത്തോടെ എന്താ മേഘ ഇവിടെ എന്നു ചോദിക്കുമ്പോഴും… അവൾ എന്നെ തുറിച്ചു നോക്കുക മാത്രം ചെയ്തുകൊണ്ടിരുന്നു..

 

കുറച്ചുകഴിഞ്ഞു എന്റെ നേർക്ക് നടന്നു വന്നു.. എന്നെ ഇറുകി പുണർന്നു…

 

ഞാൻ എന്താണ് നടക്കുന്നതു എന്നറിയാതെ സ്തംഭിച്ചു നിന്നും പോയി…

 

“ജോമിച്ചാ…..”

 

എന്റെ കണ്ണുകളിൽ നോക്കി വിളിച്ച് നിമിഷങ്ങൾക്കകം മേഘ ബോധം മറിഞ്ഞു എന്നിലേക്ക് വീണു….

 

തുടരും…

 

കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്തവർക്കും നിർദേശങ്ങൾ നൽകിയവർക്കും ഒത്തിരി നന്ദി.. തുടർന്നു സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

 

ഈ പാർട്ടിൽ ഒരുപാട് ഒന്നും ഇല്ല.. അടുത്ത പാർട്ടിൽ റെഡി ആക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *