അവളിലേക്കുള്ള ദൂരം – 2 5അടിപൊളി  

 

പിറ്റേന്ന് പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു ജോമി… മേഘയുടെ മുഖം അപ്പോഴും തെളിയാതെ നിന്നു..

 

വൈകിട്ടായപ്പോഴാക്കും ജോമി പോകാൻ ഇറങ്ങി…ഞാൻ ആണ് കാർ ഓടിക്കുന്നത്.. ജോമിയും മേഘയും ബാഗെല്ലാം ഡിക്കിയിൽ വച്ചു പുറകിൽ കയറി….

 

ഇരുവരെയും അവരുടെ സ്വകാര്യതയിൽ വിട്ടു ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു…

 

അൽപ്പം യാത്ര കഴിഞ്ഞു ഞങ്ങൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തി..

 

ട്രെയിൻ വരുന്നതു വരെ അവർ ഇരിവരും പരാതിയും പരിഭവവും പറഞ്ഞിരുന്നു…

 

ട്രെയിൻ പ്ലാറ്റഫോംമിൽ എത്തിയപ്പോൾ, ജോമിച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു….

 

“അലക്സെ..ഞാൻ പോയിവരുന്നതു വരെ എല്ലാം നോക്കിക്കോളണെ…”

 

ജോമിച്ചൻ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു…

 

മറുപടിയായി ഞാൻ തല ആട്ടുക മാത്രം ചെയ്തു…എനിക്കും സങ്കടം ആയിരുന്നു ജോമിച്ചൻ പോകുന്നത്തിൽ..

 

“പിന്നെ ഓഫീസിൽ പോകാൻ കാർ കൊണ്ടുപൊക്കോ…”

 

“മ്മ് ” മൂളൽ മറുപടിയായി കൊടുത്ത് ഞാൻ ജോമിച്ചനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു…

 

ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി… ജോമി പോകുന്നതും നോക്കി ഞങ്ങൾ അവിടെ തന്നെ നിന്നും..

 

മേഘ പിടിച്ചു നിൽക്കാൻ ഒത്തിരി കഷ്ടപെടുന്നതു പോലെ തോന്നി എനിക്കു..

 

ട്രെയിൻ ദൂരെ മറഞ്ഞപ്പോൾ ഞാൻ മേഘയോട് പോകാം എന്നു പറഞ്ഞു..

 

തലയാട്ടികൊണ്ട് അവൾ എന്റെ പുറകെ വന്നു…

 

യാത്രയിൽ പതിവിന് വിപരീതമായി മേഘ മൗനയായിരുന്നു…

 

വീടെത്തിയതും.. ഞങ്ങൾ യാത്ര പറഞ്ഞു കിടക്കാൻ ആയി പോയി…

 

പിന്നീട് രണ്ടു ദിവസം സാധാരണ പോലെ കടന്നു പോയി… ഇടക്ക് ജോമിച്ചൻ അവിടെ എത്തിയെന്നു പറയാൻ വിളിച്ചിരുന്നു.. അവിടെ എല്ലാം ഒക്കെ ആണെന്നറിഞ്ഞപ്പോൾ സമാധാനം ആയത്..

 

രാവിലത്തെയും രാത്രിയിലെയും ഭക്ഷണം മേഘ കൊണ്ടുവന്നുതരും…

 

അങ്ങനെ ദിവസങ്ങൾ നീങ്ങികൊണ്ടിരുന്നു….

 

ഒരു ദിവസം രാവിലെ പോകാനായി നോക്കുമ്പോൾ… മേഘ അവളുടെ സ്കൂട്ടർ നോക്കികൊണ്ടിരിക്കുക ആയിരുന്നു..

 

” എന്താ പറ്റിയെ,ഇന്ന് ഓഫീസിൽ പോകുന്നില്ലെ ”

 

” പോകണം… എന്താണെന്ന് അറിയില്ല അലക്സ്‌.. വണ്ടി ഓൺ ആകുന്നില്ല ”

 

“ഞാൻ ഒന്നു നോക്കട്ടെ ” അതും പറഞ്ഞു ഞാൻ കുറെ ശ്രമിച്ചു,പക്ഷെ വണ്ടി ഓൺ ആയില്ല….

 

“മേഘ താൻ ഒരു കാര്യം ചെയ്യൂ… ഞാൻ കൊണ്ടു വിടാം”ഞാൻ പറഞ്ഞു

 

” അത്.. ഒരുപാട് ദൂരം ഉണ്ട് അലക്സ്‌.. തനിക്ക് നേരത്തെ ഓഫീസിൽ കയറാൻ പറ്റില്ല ” മേഘ എന്നോട് പറഞ്ഞു..

 

“അത് സാരമില്ല വാ കയറ് ”

 

അങ്ങനെ ഞങ്ങൾ ഒരുമിച്ചു ഓഫീസിലേക്ക് യാത്രയായി

 

“സർ വിളിച്ചിരുന്നോ ” ഞാൻ മേഘയോടായി ചോദിച്ചു….

 

” ആം വിളിച്ചിരുന്നു.. അവിടെ എല്ലാം ഒക്കെ ആണെന്നാണ് പറഞ്ഞെ.. ”

 

ജോമിയെ കുറിച്ച് പറഞ്ഞപ്പോൾ ആൾക്ക് നല്ല ഉത്സാഹം ആയി…

 

“നിങ്ങളുടെ ലവ് മാര്യേജ് ആയിരുന്നോ ”

 

ഞാൻ ചോദിച്ചതും മേഘയിൽ ഒരു നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു…

 

” അതെ… ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ… 4 വർഷം കട്ട പ്രണയം… ഒടുക്കം കെട്ടി ഇവിടെ വരെ ആയി… പിന്നെ ഒത്തിരി ആൾകാർ ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല … ”

 

” അതെന്താ എന്ന ഭാവത്തിൽ ഞാൻ മേഘയെ നോക്കി ”

 

” എന്റെ അപ്പച്ചനും അമ്മച്ചിയും ഒരു ആക്‌സിഡന്റിൽ മരിച്ചതാ… പിന്നീട് അകന്ന ബന്ധത്തിലെ എന്റെ ത്രേസ്യമ്മച്ചിയാണ് എന്നെ നോക്കിയെ… ആൾക്ക് കുട്ടികളും ഭർത്താവും ഒന്നും ഇല്ലാരുന്നു… എന്നെ സ്വന്തം മോളെപോലെയാണ് നോക്കിയെ… എനിക്കു എന്റെ അമ്മച്ചി തന്നെ ആർന്നു .. ഞങളുടെ വിവാഹം കഴിഞ്ഞു അമ്മച്ചിയും അങ്ങ് പോയി.. ”

 

“അപ്പോൾ വേറെ ബന്ധുക്കൾ ഒക്കെ ” ഞാൻ സംശയത്തോടെ ചോതിച്ചു.

 

” അവർ ഒക്കെ അപ്പച്ചനും അമ്മച്ചിയും പോയതോടെ അകന്നു പോയി, ഇടക്ക് എവിടെലും വച്ചു കണ്ടാൽ മിണ്ടും, അത്രെ ഓള്ളൂ.. ”

 

” ജോമിച്ചന്റെ അപ്പച്ചൻ നേരത്തെ മരിച്ചു… പിന്നീട് അമ്മച്ചി ഉണ്ടാർന്നു എല്ലാത്തിനും… അഞ്ചു വർഷം മുന്പാണ് അമ്മച്ചിയും പോയത് ”

Leave a Reply

Your email address will not be published. Required fields are marked *