അവളിലേക്കുള്ള ദൂരം – 4 Likeഅടിപൊളി  

 

പനിതുടങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസം കഴിഞ്ഞു…പനി ഇടക്ക് വന്നും പോയികൊണ്ടിരുന്നു… എന്നാലും ഇപ്പോൾ ആകെ ഒരു ഉന്മേഷം ഒക്കെ ഉണ്ട്.. അതിനു കാരണം മേഘയുടെ എന്നോടുള്ള മാറ്റം തന്നെ ആയിരുന്നു…

 

എനിക്ക് കഞ്ഞിതരുന്നതും… മെഡിസിൻ എടുത്തുതരുന്നതുമെല്ലാം മേഘ തുടർന്നുപോന്നു…

 

അന്ന് പതിവുപോലെ രാത്രി കഴിക്കേണ്ട മെഡിസിൻ എടുത്തു തരാൻ വന്നതായിരുന്നു മേഘ…

 

“അലക്സ്‌ ഇത് കഴിക്ക്.. ”

 

അതും പറഞ്ഞു മേഘ എനിക്കു നേരെ ഗുളികയും വെള്ളവും നീട്ടി…

 

“മോളുറങ്ങിയോ മേഘ ”

 

“എപ്പോഴേ ഉറങ്ങി…”

 

മേഘ മറുപടി തന്നതും പെട്ടെന്നാണ് കൈയിൽ ഉള്ള വെള്ളം കുറച്ചു എന്റെ മേലിൽ വീണത്..

 

അയ്യോ മേഘ വെപ്രാളത്തോടെ എന്റെ അടുത്തിരുന്നു കൈകൊണ്ട് വെള്ളം തുടക്കാൻ തുടങ്ങി..

 

ഞാൻ നോക്കികാണുകയായിരുന്നു.. മേഘയിൽ ഇതുവരെ ഇല്ലാത്ത ഒരു വെപ്രാളം..എനിക്കു ഒത്തിരി സന്തോഷം തോന്നി.. എന്റെ കാര്യങ്ങളിൽ മേഘ ശ്രദ്ധ കൊടുത്തുതുടങ്ങി എന്നതിൽ..

 

ഇടക്ക് ഞങ്ങളുടെ കണ്ണുകൾ കൂട്ടി മുട്ടി.. പെട്ടെന്നുതന്നെ മിഴികൾ താഴ്ത്തി മേഘ എന്റെ നേരെ മരുന്നു നീട്ടി…

 

മരുന്നു കഴിച്ചെന്നു ഉറപ്പുവരുത്തി മേഘ ഗ്ലാസ്‌ വാങ്ങി എണിയിറ്റു..

 

“മേഘ… “തിരിഞ്ഞ് നടന്ന മേഘയെ ഞാൻ വിളിച്ചു…

 

മ്മ്.. മേഘ എന്റെ നേരെ തിരിഞ്ഞു…

 

” കുറച്ചു നേരം എന്റെ അടുത്ത് കിടക്കാമോ..? ”

ഞാൻ മേഘയോട് ദയനീയമായി ചോദിച്ചു..

 

മേഘ ആ ചോദ്യം പ്രതീക്ഷിച്ചില്ല എന്നെനിക്ക് മുഖത്തുനിന്ന് മനസിലായി…

 

” ചുമ്മ ചോദിച്ചത്താടോ… ഒരു ആഗ്രഹം തോന്നിപോയി.. താൻ പൊക്കോ ”

 

തിരിഞ്ഞു പോകും എന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് മേഘ എനിക്കു അരികിൽ ആയി വന്ന് ചെരിഞ്ഞു കിടന്നു…

 

ഞാൻ മുകളിലേക്കും.. മേഘ എനിക്കു എതിർവശത്തേക്കുമായി ചെരിഞ്ഞുകിടന്നു…

ആ കിടപ്പ് കുറച്ചു നേരം തുടർന്നു…

 

മേഘ ഞാൻ വിളിച്ചു

 

മ്മ്.. മേഘ മൂളുക മാത്രം ചെയ്തു ..

 

” എന്നോട് ദേഷ്യം ആണോ മേഘ ഇപ്പോഴും ”

 

എന്റെ ചോദ്യത്തിനു ഒരു മറുപടിയും മേഘ തന്നില്ല..

” എന്നോട് ക്ഷമിക്ക് മേഘ… അന്ന് മനപ്പൂർവം അല്ല എന്ന് ഞാൻ പറയില്ല.. പക്ഷെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. എപ്പോഴാ ഞാൻ നിന്റെ പാതി ആണെന്ന് തോന്നിപോയിരുന്നു.. ഒപ്പം നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാനാണെന്നും…

 

ആരും ഇല്ലാത്ത എനിക്ക്.. ഒരു പെണ്ണിനെയും കുഞ്ഞിനെയും സ്വന്തമായി കിട്ടിയപ്പോൾ ഞാൻ എന്താണെന്ന കാര്യം മറന്നു പോയി..

 

ക്ഷമിക്ക് മേഘ…”

 

പറഞ്ഞു തീർന്നതും എന്റെ തൊണ്ട ഇടറിയിരുന്നു…

 

ഒരു കരച്ചിൽ ചീള് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…

 

മേഘ കരയുക ആണെന്ന് എനിക്കു മനസിലായി ..

 

ഞാൻ എന്റെ കൈ എടുത്തു മേഘയുടെ തോളിൽ വച്ചുതും..

 

മേഘ പെട്ടന്ന് തിരിഞ്ഞ് എന്നെ കെട്ടിപിടിച്ചു കരഞ്ഞു ..

 

അതു കണ്ടതും ഞാൻ ആകെ വല്ലാതായി പോയി…

 

ഞാൻ മേഘയെ വലിഞ്ഞു മുറുകി..

മേഘ ഒരു പൂച്ചകുഞ്ഞിനെപ്പോൽ എന്റെ ചൂടിൽ ഏങ്ങലിടിച്ചു കരഞ്ഞു…

 

“കുറ്റബോധം ആയിരുന്നു അലക്സ്‌… എന്റെ ഇച്ചായനെ മാത്രം സ്നേഹിച്ച പെണ്ണായിരുന്നു ഞാൻ.. ജോമിച്ചന്റെ ബീജങ്ങളെ ഗർഭപാത്രത്തിൽ നിറക്കാൻ ആഗ്രഹിച്ചവൾ… അവിടേക്കാണ് നിന്റെ ബീജങ്ങൾ നീ എന്റെ ഓർമ്മകൾ നശിച്ചപ്പോൾ നിറച്ചത്..

പെട്ടെന്ന് പൊറുക്കാൻ കഴിയോ അലക്സ്‌ എനിക്കു…”

 

അറിയാം എന്റെ അന്നത്തെ പ്രവർത്തികൾ നിന്നെ പ്രോലോഭിച്ചു എന്ന്… നീ ഒഴിഞ്ഞുമാറാൻ ഒരുപാട് ശ്രമിച്ചു എന്നും എനിക്കറിയാം…

 

ഞാനും, എന്റെ ഇച്ചായന്റെ കുഞ്ഞും ഇപ്പോഴും ഈ ഭൂമിയിൽ ജീവിക്കുന്നത് നീ ഉള്ളതുകൊണ്ടാണെന്നും എനിക്ക് അറിയാം അലക്സ്‌..

 

പക്ഷെ എന്തോ എനിക്ക് സംഭവിച്ചതൊന്നും ഉള്ളകൊള്ളാൻ കഴിഞ്ഞില്ല.. നിന്നിൽ നിന്ന് മറഞ്ഞു നിൽക്കാൻ എനിക്കു തോന്നി….

 

Leave a Reply

Your email address will not be published. Required fields are marked *