“സുരേഷ് സാറെന്താ എന്നെ ആദ്യം കാണുന്ന പോലെ നോക്കുന്നെ? എങ്ങനുണ്ട് എന്നെ കാണാൻ?” അവൾ ചിണുങ്ങിക്കൊണ്ടു ചോദിച്ചു. അവളുടെ കുട്ടിത്തരവും ചിണുങ്ങലുമെല്ലാം എനിക്ക് ഇഷ്ടമാണെന്നു അവൾക്കു നല്ലപോലെ അറിയാം.
“ആദ്യമായിട്ട് തന്നെയാ കൊച്ചെ നിന്നെ കാണുന്നെ… നിനക്കിത്ര ഭംഗിയുണ്ടായിരുന്നോ?” ഞാൻ അറിയാതെ പറഞ്ഞു പോയി. അപ്പോഴാണ് വായിൽനിന്നും വീണതിനെ കുറിച്ച് ബോധം വന്നതു. ഈശ്വരാ… ആരെങ്കിലും കേട്ടാൽ അത് മതി പോഷ് എന്നും പറഞ്ഞു പരാതി കൊടുക്കാൻ. പെട്ടെന്ന് ഒന്ന് ഉരുണ്ടുകളിക്കാൻ ശ്രമിച്ചു. പക്ഷെ അവൾക്കു പിടികിട്ടി. എന്റെ പരുങ്ങൽ കണ്ടു അവൾ ചിരിച്ചു.
“അതല്ല.. നീയെന്നും ജീൻസും ടോപ്പും ഒക്കെ ഇട്ടു വരുമ്പോൾ ഇങ്ങനെ ഒരു രൂപം കൂടി നിനക്കുണ്ടാവുമെന്നു ഒരിക്കലും വിചാരിച്ചില്ല. അതാ…” ഞാൻ പറഞ്ഞൊപ്പിച്ചു.
“മനസിലായി മനസിലായി.. എന്നാലും സുരേഷ് സാറ് എന്റെ ഭംഗിയെ കുറിച്ച് പറഞ്ഞത് വേറെ ആരെങ്കിലും കേട്ടാൽ പണിയായേനെ സാറേ.” അവൾ കിണുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴാണ് ഞാൻ അവളുടെ വേണ്ണമയം പോലത്തെ വയറു ശ്രദ്ധിച്ചത്. അവൾ കിണുങ്ങി ചിരിച്ചപ്പോഴേക്കും സാരി അല്പം മാറിയത് എന്റെ ശ്രദ്ധയിൽ പെട്ടു. അതും അവൾ കണ്ടു.
“സാറിന്നു വേറെ ഒരു മൂടിലാണല്ലോ” അവൾ മുനവെച്ചു കൊണ്ട് പറഞ്ഞു. “പോഷ് പോഷ്… ശ്രദ്ധിച്ചോട്ടോ…” അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ പുറത്തേക്കു പോയി. ഞാൻ അല്പം വിളറിപ്പോയി. ആദ്യമായി ഓഫീസിൽ ഇങ്ങനെ. ഓഫീസിൽ പക്കാ മാന്യനാണ് ഞാൻ.
അതിനു ശേഷം ജോലിയുടെ തിരക്കിലേക്കിറങ്ങി ചെന്നപ്പോഴേക്കും രാവിലത്തെ കാര്യങ്ങൾ ഒക്കെ മറന്നു. പക്ഷെ ഇടയ്ക്കു ബാത്‌റൂമിൽ പോകാനായി ക്യാബിനു പുറത്തേയ്ക്കു ഇറങ്ങുമ്പോൾ അമ്പിളിയെ കാണും. അവൾ എന്റെ ക്യാബിനു മുന്നിലായാണ് ഇരിക്കുന്നത്. എന്റെ ഡാറ്റയും റിപ്പോർട്ടും എല്ലാം അവളാണ് നോക്കുന്നത്. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ മെല്ലെ ഒന്ന് അവളെ നോക്കിയതും അവൾ അതിനായി കാത്തിരുന്ന പോലെ… “പോഷ്” എന്നെ ശബമില്ലാതെ ചുണ്ടനക്കിക്കൊണ്ടു പറഞ്ഞുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു. ഞാൻ ആകെ ചമ്മിപ്പോയി.
അന്നുച്ചക്ക് ഊണ് പുറത്തുന്നു കഴിക്കാമെന്നാണ് എല്ലാവരും തീരുമാനിച്ചത്. വാട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജ് കണ്ടു. അഭിപ്രായങ്ങൾ എല്ലാം വന്നതിനു ശേഷം എല്ലാവരും കൂടെ എന്റെ ക്യാബിനിലേക്കു വന്നു. പെർമിഷനുവേണ്ടി. ഞാൻ ഓക്കേ എന്ന് പറഞ്ഞിട്ട് അമ്പിളിയോട് പറഞ്ഞു എല്ലാവര്ക്കും വേണ്ടി ടേബിൾ ബുക്ക് ചെയ്യാൻ.
എല്ലാവരും പുറത്തേക്കു പോയി കഴിഞ്ഞപ്പോൾ അമ്പിളി വന്നു. “സർ… ടേബിൾ ബുക്ക് ചെയ്തിട്ടുണ്ട്. നമുക്ക് ഒന്നരയാവുമ്പോൾ അവിടെ എത്തണം. സാറുത്തന്നെ എല്ലാവരോടും ഒന്ന് പറയണം. താമസിച്ചാൽ പിന്നെ ബുദ്ധിമുട്ടാവും.” അവൾ പറഞ്ഞു.
“ശരി… ” അതും പറഞ്ഞു ഞാൻ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു. സമയം അപ്പോഴേക്കും പന്ത്രണ്ടര കഴിഞ്ഞിരുന്നു. മുപ്പതു മിനിറ്റെടുക്കും അവിടെ എത്താൻ. അപ്പോഴേക്കും ഹെഡ് ഓഫീസിൽ നിന്നും ഒരു ലീഡേഴ്‌സ് മീറ്റിംഗ് കോൾ വന്നു. പെട്ടെന്ന് തന്നെ അതും അറ്റൻഡ് ചെയ്തു. അതിന്റെ ആവശ്യത്തിനായി ഒരു റിപ്പോർട്ട് ഉടനെ തന്നെ അയക്കണം. ഞാൻ അമ്പിളിയെ വിളിച്ചു കാര്യം പറഞ്ഞു. “എല്ലാരോടും നേരത്തെ ചെന്നോളാൻ പറ… നീ എനിക്കീ റിപ്പോർട്ട് ഉടനെ തന്നെ അയച്ചു താ. അതുകഴിഞ്ഞാൽ നമുക്ക് ഇറങ്ങാം.”
അവൾ ആ റിപ്പോർട്ടിന്റെ പണിയിലേക്കു നീങ്ങി. മറ്റുള്ളവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. അമ്പിളിയുടെ റിപ്പോർട്ടിൽ അധികം തിരുത്തൽ വരാറില്ല. അവൾക്കു മനസിലാകാത്ത റിപ്പോർട് ആണെങ്കിൽ അല്പം വിശദമായി പറഞ്ഞുകൊടുത്താൽ ഒരു പുള്ളി പോലും തെറ്റില്ലാതെ റിപ്പോർട്ട് തയ്യാറാക്കും. അതാണ് എന്റെ ധര്യം.
പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴേക്കും അമ്പിളിയുടെ മെയിൽ വന്നു. ഒപ്പം അവൾ വാതിൽക്കലും എത്തി.
“സർ… അയച്ചിട്ടുണ്ട് റിപ്പോർട്ട്…” അവൾ പറഞ്ഞു.
“യെസ്.. കിട്ടി.. ഒരു മിനിറ്റ്. ജസ്റ്റ് ഒന്ന് നോക്കിക്കോട്ടെ. ഇത്തയച്ചിട്ടു നമുക്കിറങ്ങാം.” ഞാൻ പറഞ്ഞു. “നീ ഇരിക്ക്…”
