അവളുടെ ആദ്യാനുഭവം 31

പെട്ടെന്ന് ഫയൽ നോക്കി പരിശോധിച്ചിട്ടു ഞാൻ അത് ഹെഡ് ഓഫീസിലേക്ക് അയച്ചുകൊടുച്ചു. ഒപ്പം വിളിച്ചു ഉറപ്പുവരുത്തിയിട്ടാണ് ലാപ്ടോപ്പ് അടച്ചത്.

“എല്ലാരും ഇറങ്ങിയോ?” ഞാൻ ചോദിച്ചു.

“അവരൊക്കെ തീറ്റയും തുടങ്ങിക്കാണും ഇപ്പൊ.” അവൾ പറഞ്ഞു.

“നമുക്കെന്റെ കാറിൽ പോകാമല്ലോ അല്ലെ??” ഞാൻ ചോദിച്ചു.

“പിന്നെന്താ… സാറല്ലേ ഓടിക്കുന്നെ… എനിക്കൊരു പ്രശ്നവും ഇല്ല… റോഡിൽ നോക്കി ഓടിച്ചാൽ മതി…” വീണ്ടും ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു.

വേറെ എവിടെ നോക്കിയാ ഞാൻ ഓടിക്കറ് എന്നോർത്തപ്പോഴാണ് രാവിലത്തെ കാര്യം ഓര്മ വന്നത്. അപ്പൊ മുന വച്ചുള്ള വർത്തമാനം ആയിരുന്നു ഈ പെണ്ണിന്റെ. ഞാൻ ഒരു ചമ്മിയ ചിരിയോടെ താക്കോലും എടുത്തു ഇറങ്ങി.

വണ്ടിയിൽ കയറിയതും നല്ല പൊള്ളുന്ന ചൂട്. ഗ്ലാസ് എല്ലാം താഴ്ത്തിയിട്ടു എസി ഫുള്ളാക്കി ഇട്ടു. എന്നിട്ടും വിയർത്തു. ബനിയൻ ഒന്നും ഇടാത്തതുകൊണ്ടു ഷർട്ട് അല്പം ഒട്ടിപ്പിടിച്ചു.

“ഉള്ളിലൊന്നും ഇടാത്തതുകൊണ്ടു ഷർട്ടാകെ വിയർത്തു കുളിച്ചു.” ഞാൻ പറഞ്ഞു.

“അയ്യേ… ഉള്ളിലൊന്നും ഇടാതെയാണോ സാറിന്നു വന്നേ… അയ്യേ മോശം…” അവൾ കളിയാക്കി പറഞ്ഞു…

“ഈശ്വരാ… ബനിയന്റെ കാര്യമാ പറഞ്ഞെ കൊച്ചേ… ബാക്കിയെല്ലാം ഉണ്ടേ…” ഞാൻ പറഞ്ഞു.

“ഉവ്വ… ആർക്കറിയാം… ” അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതെന്താ പെണ്ണെ… നിനക്ക് കണ്ടാലേ വിശ്വാസമാവുള്ളോ? നിനക്കും അത് ബാധകമല്ലേ… പിന്നെ സാരിയായതു കൊണ്ട് ചിലഭാഗങ്ങളിലൊക്കെ കാറ്റ് കിട്ടുമല്ലോ…” ഞാനും വിട്ടു കൊടുത്തില്ല.

“പിന്നെ… അത് ഈ സാദനം ഒരു ദിവസം ഉടുത്തു നോക്ക്… അപ്പൊ സാറിനറിയാം… നിങ്ങളെ പോലെ ജസ്റ്റ് ഒരു മുണ്ടു മാത്രമല്ല… രണ്ടും മൂന്നും ഐറ്റംസ് വേറെയും ഉണ്ട് ഉള്ളിൽ. ആകെ വയറു മാത്രേ കാറ്റുകൊള്ളാത്തൊള്ളൂ. ബാക്കി ഒക്കെ മൂടിക്കെട്ടിയ വച്ചേക്കുന്നേ. സാറിപ്പോ ബനിയനില്ലാതെ അല്ലെ ഇരിക്കുന്നെ. നമുക്ക് അങ്ങനെ പറ്റില്ലല്ലോ.” അവൾ വിശദീകരിച്ചു.

അപ്പോഴേക്കും കാറൊന്നു തണുത്തു തുടങ്ങി. ഞാൻ ഗ്ലാസ് പൊക്കിയിട്ടു. ചെറിയ കൂളിംഗ് ഒട്ടിച്ചിട്ടുള്ള ഗ്ലാസ് ആണ്. “നീയിപ്പോ മുകളിൽ ഇട്ടാലും ഇട്ടില്ലെങ്കിലും ഒരുപോലാ..” ഞാൻ മെല്ലെ പിറുപിറുത്തു…

അത് അറിയാതെ പറഞ്ഞു പോയതാ… പക്ഷെ അമ്പിളിക്ക് അത് വിഷമമായി. മുഖമാകെ ഇരുണ്ടു.

“അയ്യോടാ… ഞാൻ നിന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞതാ… കാര്യമാക്കല്ലേ… എന്നെ ഇന്ന് ഒരുപാട് കളിയാക്കിയില്ലേ… അതിന്റെ ഒരു ദേഷ്യത്തിൽ പറഞ്ഞതാ കൊച്ചെ… നീ കാര്യമാക്കല്ലേ…” ഞാൻ അവൾക്കുനേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. “സാറ് പറഞ്ഞില്ലെങ്കിലും എനിക്കെന്റെ ഏറ്റക്കുറച്ചിലുകളൊക്കെ നന്നായി അറിയാം. സാറിന്ന് എന്നെകണ്ട് അമ്പരന്നു ഇരുന്നത് കണ്ടപ്പോ സത്യത്തിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. അങ്ങനെ നോക്കാനും വേണ്ടി എനിക്കൊന്നും ഇല്ലന്നറിയാം. എന്നാലും ഒരാൾ നോക്കിയപ്പോ ഒത്തിരി സന്തോഷമായി. അതാ ഞാൻ അതിൽ തന്നെ പിടിച്ചു തൂങ്ങിയെ. അതുകൊണ്ടാ കളിയാക്കിയേ. സോറി സർ.” അവൾ വിങ്ങി പൊട്ടിക്കൊണ്ടു പറഞ്ഞു.

ഞാൻ ആകെ വല്ലാതായി. “എന്താ കൊച്ചെ ഇത്… അവളുടെ കൈയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു. നിനക്കെന്താ ഒരു കുറവ്? ഈ വലിപ്പവും വടിവിലുമൊന്നുമല്ല കാര്യം. മനസാണ് വലുത്. അത് നിനക്ക് ഒരുപാടുണ്ട്. നിന്നെ നോക്കിയെന്നത് സത്യമാണ്. കള്ളം പറയുന്നില്ല. നിന്നെ ഇങ്ങനെ മുന്നേ കണ്ടിട്ടില്ല. എന്റെ കുട്ടിക്കാലത്തു എവിടെയോ കണ്ടു മറന്ന ഒരു മുഖം. അതുകൊണ്ടു തന്നെ നോക്കിപ്പോയി. നോക്കാൻ പാടില്ലായിരുന്നു. എന്നോടും നീ ക്ഷമിക്കു.” ഞാൻ പറഞ്ഞു.

“എന്നെ കണ്ടപ്പോൾ സാറിനു ആരെയാ ഓർമ വന്നേ?” അവൾ ആകാംഷയോടെ ചോദിച്ചു.

“പറയാൻ കഴിയാതെ പോയ ഒരു പ്രണയം. പരാജയപ്പെടുമെന്ന് ഭയന്ന് പറയാതെ മറച്ചു പിടിച്ച ഒരു സ്കൂൾ കാലത്തെ പ്രണയം.” ഞാൻ അത് പറഞ്ഞപ്പോൾ എന്റെ മുഖത്തു ഒരു വല്ലാതെ പുഞ്ചിരിയുണ്ടായിരുന്നു. വീണ്ടും ആ കാലഘട്ടം ഒന്നുകൂടി ജീവിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *