അവളുടെ ഇഷ്ടങ്ങൾ 1

അവന്റെ ചിരിയും ഒക്കെ എനിക്ക് വല്ലാതെ സന്തോഷം തരുന്നുണ്ടായിരുന്നു. ഇടക്കൊക്കെ ബോയ്സിന്റെ അങ്ങോട്ട് നോക്കുമ്പോ നീ ആരെ നോക്കുവാ എന്നൊക്കെ ഫ്രെണ്ട്സ് കളിയാക്കാറുണ്ട് ഞാൻ അത് ഒന്നുല്ല അവനെ നോക്കുന്നത് എന്റെ ഫ്രണ്ട് നോക്കാറുണ്ട്.

ഒരിക്കൽ അവളോട്‌ ഞാൻപറഞ്ഞിരുന്നു അവനെ കാണാൻ ഒരു പാവം ആണെന്ന് എന്ന് പറഞ്ഞു തിരിയും പക്ഷെ ഒരിക്കൽ അവൻ മാത്രം ക്ലാസിൽ ഉള്ളപ്പോ ഞാൻ നോക്കി ആ സമയം എന്റെ ഫ്രണ്ട് ഒരുത്തി അവനെ വിളിച്ചു ഞാൻ അവനെ വായി നോക്കുവാ നീ അവളെ ഒന്ന് നോക്കെടാ എന്ന് പറഞ്ഞു കളിയാക്കി അന്നാണ് അവൻ എന്റെ കണ്ണുകളിലേക്ക് നോക്കുന്നത് വല്ലാത്തൊരു നോട്ടം ആയിരുന്നു അവന്റേത്.

ആ കണ്ണുകളിൽ എന്തോ തേടുന്നപോലെ ഉള്ള പോലെ എനിക്ക് തോന്നി. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഫ്രണ്ടിനെ തല്ലി. ഞാൻ എന്നിട്ട് നേരെ യിരുന്നു അപ്പോഴാണ് അവൾ ദേഷ്യത്തിന് എന്നെ പിടിച്ചു വലിച്ചു എണീപ്പിക്കുന്നെ.

എങ്ങോട്ടാടി എന്ന് പറഞ്ഞപ്പോ പറയാം എണീക്കാൻ പറഞ്ഞു.

അങ്ങനെ ഞാൻ എണീറ്റു അവന്റെ അരുകിലേക്ക് എന്നെ തള്ളി കൊണ്ട് പോയി ഞാൻ തിരിയാൻ നോക്കുമ്പോഴൊക്കെ അവൾ ബലമായി പിടിച്ചു എന്നെ അവന്റെ മുന്നിൽ കൊണ്ടൊന്നാക്കി യിട്ട് പറഞ്ഞു വായി നോക്കിയിട്ട് ഞാനിപ്പോ കുറ്റക്കാരി രണ്ടും പേരും ഇനി നോക്കിക്കോ ഒരുപകരം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു അവൾ പോയി.

ഞാൻ അവനെ നോക്കി അവൻ ഒന്ന് എന്നെയും ഞാൻ തല കുനിച്ചു.

അവൻ പെട്ടെന്ന് എന്താ എന്ന് ചോദിച്ചു. ഞാൻ ഏയ്‌ ഒന്നുല്ല ഞാൻ പോകോട്ടെ എന്ന് ചോദിച്ചു.

ഉം എന്ന് മൂളിക്കൊണ്ട് അവൻ എന്നദ് ഒന്നുടെ നോക്കി.

ഞാൻ അവനെയും അപ്പോഴാണ് ചുമ്മാ ഒരു രസത്തിനു ചോദിച്ചത്.

തന്റെ റെക്കോഡിൽ ഒരു മയിൽപ്പീലി ഉണ്ടായിരുന്നില്ലേ അത് ഞാൻ വച്ചിട്ടുണ്ട് miss കാണാതെ ഞാൻ അത് എടുത്തോട്ടെ എന്ന് ചോദിച്ചു.

അപ്പോഴും മൂളി എനിക് അപ്പോ ദേഷ്യം തോന്നി അവനോടു ഒന്ന് സംസാരിച്ചാൽ എന്താ എന്ന്.

ഞാൻ അവനോടു അതെന്താ അതിൽ വച്ചതു എന്നൊക്കെ ചോദിച്ചു വെറുതെ എന്നവൻ പറഞ്ഞു അപ്പോഴേക്കും ബെൽ അടിച്ചു ഞാൻ എന്റെ സീറ്റിൽ പോയി യിരുന്നു ഇടക്ക് അവനെ നോക്കുമ്പോ താൻ ക്ലാസിൽ വല്ലാണ്ട് ശ്രെധിച്ചിരിക്കുന്നു ഇടക്കൊരു നോട്ടം എന്നെ നോക്കി പെട്ടെന്ന് ഞാൻ തല നേരെയാക്കി എന്നെ കണ്ടു കാണും എന്ന് കരുതി.

ഉച്ചക്ക് ഫുഡ്‌ കഴിച്ചിട്ട് അവൻ അവിടെ ഒരുന്നു ഡെസ്കിൽ തല താഴ്ത്തി വച്ചു കിടക്കുന്നു ഞാൻ അവന്റെ ആരുകിയ്ക്കു ചെന്നു ചോദിച്ചു താൻ എന്താ ചെയ്യുന്നേ ഫ്രെണ്ട്സ് കൂടെ പോകുന്നില്ലേ പുറത്തേക്ക് എന്ന് തലയൊന്നു പൊക്കി എന്നെ നോക്കിയപ്പോ ഞാൻ എന്തെ എന്ന് ചോദിച്ചു.

ഒന്നുമില്ല എന്ന് പറഞ്ഞു അവൻ ഞാൻ അവനു ഓപ്പോസിറ്റ് ആയി യിരുന്നു ഇതുപോലെ യുള്ളബപരുപാടി കളക്ഷൻ വേറെ വല്ലതുമുണ്ടോ എന്ന് ചോദിച്ചു ഇല്ലെഞ്ഞുബ്പറഞ്ഞു പിന്നെ പിന്നെ ആ സംസാരം മുന്നോട്ട് പോയി.

പിന്നെ വൈകിട്ട് അവൻ പോകുമ്പോ ഞാൻ പോയി കൂടെ നടന്നു കുറച്ചു അധികം ദൂരെ നിന്നാണ് വരുന്നത് അവൻ ഒരു സാധാരണ കാരൻ പിന്നെ പിന്നെ ഞങ്ങൾ അടുത്തു. ക്യാന്റീനിൽ വച്ചു കണ്ടും മിണ്ടിയും ലൈബ്രറിയിലും ഒക്കെ. പയ്യെ ആ ഫ്രണ്ട്ഷിപ് എന്റെ ഉള്ളിൽ ഒരിഷ്ടം കൊണ്ട് വന്നു.

പിന്നെ പിന്നെ ഞങ്ങൾ ഞങ്ങളുടെ വിശേഷം കുടുംബം എല്ലാം പറഞ്ഞു പരസ്പരം കൂടുതൽ അടുത്തു. പല തവണ എന്റെ ഇഷ്ടം ഞാൻ അറിയിക്കാൻ ശ്രെമിച്ചു അപ്പോഴൊക്കെ അവന്റെ കള്ള ചിരി ആയിരുന്നു എനിക്ക് സമ്മാനിച്ചത് അപ്പോഴൊക്കെ അവന്റെ കവിളിൽ ഒരു കടി കൊടുക്കാൻ തോന്നും.

അങ്ങനെ പോയി ഒരിക്കൽ ഞാൻ അവന്റെ ഫോണിൽ വൈകിട്ട് മെസേജ് ഒക്കെ അയച്ചും ആളോട് കൂടുതൽ ഇടപ്പഴകി.

എന്റെ മനസ് വല്ലാണ്ട് ഹാപ്പി ആയിരുന്നു. ഞാൻ ഫോണിലൂടെ തന്നെ അത് പറയാൻ കൊതിച്ചു നേരിട്ട് പറയാൻ എനിക്കും ഒരു ചമ്മൽ.

അവന്റെ സംസാരം സ്വഭാവം മനസിലാക്കി യാ ഞാൻ ഒന്നുറപ്പിച്ചു അവൻ ആയി എന്നോട് ഇഷ്ടം പറയില്ല പക്ഷെ എന്നെ ഒരുപാട് ഇഷ്ടമാണെന്നു.

Leave a Reply

Your email address will not be published. Required fields are marked *