അവളുടെ ഗ്രാമീണഭംഗി Like

“ആഹ് എന്താ ജോയൽ ?”

” ചേട്ടൻ എന്താ സ്വപ്നം കാണുവാണോ ?”

” അല്ലാടി ഞാൻ എന്തോ ആലോചിച്ചു പോയി”

“എന്താ ആലോചിച്ചേ എന്ന് എനിക്ക് മനസായിലായിട്ടോ ”

“എന്ത് മനസ്സിലായെന്നു ? ചുമ്മാ അതും ഇതും പറയല്ലേ ജോയൽ ”

” ചുമ്മാ ഉരുണ്ടു കളിക്കല്ലേ ചേട്ടാ . ചേട്ടൻ ആ ചേച്ചിയെ നോക്കുന്നത് ഞാൻ കണ്ടല്ലോ ”

“ഏതു ചേച്ചിയെ ? ഒന്ന് പോടീ കളിക്കാതെ . ഞാൻ നോക്കീന്നുള്ളത് സത്യമാ , പക്ഷെ നീ വിചാരിക്കുന്നപോലെ ഒന്നും ഇല്ലാട്ടോ . അല്ലാ, ഞാൻ എന്തിനാ ഇതൊക്കെ നിന്നോട് പറയണേ . കുട്ടികൾ ഇതോനെകുറിച്ചൊന്നും ചിന്തിക്കണ്ട . പോയി പഠിക്കാൻ നോക്കെടീ പോത്തേ .”

” കുട്ടികൾക്കും കൊറച്ചൊക്കെ മനസ്സിലാവൂട്ടോ . ഞാൻ ആ ചേച്ചിയോട് പറയാൻ പോകുവാ ചേട്ടന് ചേച്ചിയെ ഇഷ്ടായെന്നു .”

“പിന്നേ , പറഞ്ഞാലുടനെ അങ്ങ് വരും . ഒന്ന് പോടീ .”
ഞാൻ അതും പറഞ്ഞു അവളെ അവിടെ നിന്നും ഓടിച്ചു .സ്ഥലമെല്ലാം കണ്ടു വന്നപ്പോളേക്കും ഉച്ചയൂണിനുള്ള സമയമായി ..ആ സമയംകൊണ്ട് അവളെ ചുറ്റിപ്പറ്റിയൊക്കെ നടന്നു ആ ഭംഗി കണ്ടുകൊണ്ടിരിക്കാൻ .ഇടക്കെപ്പോളോ അവൾ എന്നെ ഒന്ന് നോക്കിയോ എന്നൊരു സംശയം .
കാണാൻ കൊള്ളാവുന്ന പയ്യന്മാരെ പെണ്ണുങ്ങൾ നോക്കും ല്ലേ ???

അങ്ങിനെ ഞാനും ജോബിയും ഊണ് കഴിക്കാൻ ഇരുന്നു . വേറെയും ആളുകൾ ഉണ്ട് .അപ്പോൾ അതാ അദ്ഭുതമെന്നോണം എന്റെ മുന്നിൽ ആ ദേവ കന്യകയെ പോലവൾ വന്നിരുന്നു . ഭക്ഷണം കഴിക്കാൻ . കൂടെ ജോയലും . അപ്പൊ മനസ്സിലായി അതവളുടെ പണിയാണ് എന്ന് . ജോയലിനെ ഞാൻ ദേഷ്യത്തോടെ നോക്കിയെങ്കിലും മനസ്സുകൊണ്ട് അവളോട് നന്ദി പറഞ്ഞു , ആ സുന്ദര ശിൽപം എന്റെ മുന്നിൽ പ്രതിഷ്ഠിച്ചതിനു

അങ്ങിനെ ആ സുന്ദര ശിൽപം എന്റെ മുന്നിൽ ഇരുന്നു ഭക്ഷണം കഴിക്കുവാൻ തുടങ്ങി . ഞാൻ ഭക്ഷണം കഴിക്കാതെ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ നോക്കിനിന്നു . അവൾ കഴിക്കുന്നതിനിടയിൽ എന്നെ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു . അവളുടെ ആ ചുവന്ന റോസാപ്പൂ പോലുള്ള ചുണ്ടിൽ ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു . ആ ചിരി എന്നെ മറ്റേതോ ലോകത്തേക്ക് കൊണ്ടുപോവുകയായിരുന്നു .
അവളെ ഒന്ന് അടുത്തുകിട്ടിയിരുന്നെകിൽ എന്നൊരുപാട് ആഗ്രഹിച്ചുപോയി ഞാൻ ആ നിമിഷം …

“ടാ ഷാഹു , നീ ആർട ബായിട്ടു നോക്കിയിരിക്കുവാട .”
ജോബിയുടെ പെട്ടെന്നുള്ളൊരു കൊട്ട് എന്റെ തലക്കിട്ടു കിട്ടിയപ്പോളാ എനിക്ക് ബോധം വന്നത് . അതുകണ്ടു അവൾക്കു ചിരിയടക്കാനായില്ല . അവൾ കുമ്പിട്ടിരുന്നു ചിരിച്ചു , കൂടെ ജോയലും .

“”പെട്ടെന്ന് കഴിക്കട ഷാഹു എനിക്ക് എന്റെ ചരക്കിന്റെ കൂടെ സംസാരിക്കാൻ അതികം സമയം കിട്ടില്ല .നീയൊന്നു പെട്ടെന്നാവ് . കഴിച്ചിട്ട് വായിട്ടുംനോക്കി ഇരിക്ക് .””

“ഒന്ന് പതിയെ പറയടാ ജോബി , ആരേലും കേട്ടാ പണികിട്ടുട്ടോ .”

“ഇങ്ങനെ പോയാൽ നിനക്ക് എന്റെ കയ്യീന്നു പണികിട്ടും , കഴിച്ചിട്ട് വേഗം വാടാ പോത്തേ .”

എന്നും പറഞ്ഞു ജോബി എണീറ്റ് പോയി . അവളും പോയി എന്നിട്ടും എന്റെ പ്ലേറ്റ് അങ്ങിനെതന്നെ ഇരിക്കുവാ . കഴിക്കാൻ തോന്നുന്നില്ല .ഞാൻ ഭക്ഷണം കഴിക്കാതെ എണീറ്റ് പൊന്നു .

അങ്ങിനെ വീണ്ടും ആ സ്ഥലം ചുറ്റിക്കാനാണെന്നോണം ഞാൻ അവളുടെ പിന്നാലെ കൂടി . അവൾക്കും അത് മനസ്സിലായി അവളുടെ കൂടെ ജോയലും .

കുറെ അങ്ങിനെ നടന്നപ്പോ ജോസ്‌മി ചായ കുടിക്കാൻ വിളിച്ചു . അവളുടെ വീട്ടിൽ ക്ഷണം സ്വീകരിച്ചു വന്നവരെല്ലാം പോയി . പിന്നെ അടുത്തുള്ള വീടുകളിലെ രണ്ടുമൂന്നു ചേച്ചിമാരും പിന്നെ അവളും പിന്നെ കൊറേ പിള്ളേരും പിന്നെ ഞാനും ജോബിയും .ജോസ്മിക്ക് ഞാൻ പാട്ടുപാടുന്ന കാര്യം അറിയാം. അവൾ അതവിടെ മൊത്തം പാട്ടാക്കി . പിന്നെ എല്ലാരുംകൂടി എന്നെ പാട്ടുപാടാൻ നിർബന്ധിക്കാൻ തുടങ്ങി .
കൂട്ടത്തിൽ അവളെ ഞാൻ നോക്കിയപ്പോ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു മുഖം താഴ്‌ത്തി . പിന്നെ വേറൊന്നും ഞാൻ നോക്കീല . ഹിന്തോള രാഗത്തിൽ ഏതാണ്ടൊക്കെ ചേർത്ത് സുന്ദരിയെ വാ എന്ന ഗാനം ഒരു കാച്ചുകാച്ചി . പാടിയതെല്ലാം അവളെ നോക്കിമാത്രമായിരുന്നു . പാടിക്കഴിഞ്ഞതും അവിടുള്ള എല്ലാവരും കൂടി കയ്യടിക്കാനും പൊക്കിപ്പറയാനും തുടങ്ങി . കൂട്ടത്തിൽ അവൾ ഒന്നും പ്രതികരിക്കാതെ എന്റെ മുഖത്തു നോക്കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *