അവള്‍ ശ്രീലക്ഷ്മി – 1 1

“ഓ.. പിന്നെ എനിക്ക് നുള്ളാൻ ആയി മാത്രം ഏതേലും ഒരുത്തനെ കണ്ടുവെക്കാൻ പോവല്ലേ..എനിക്കിപ്പോ ഈ കോന്തൻ ഉണ്ടല്ലോ അത് മതി..” എന്നെ നോക്കി ഇളിച്ചുകൊണ്ടവൾ പറഞ്ഞു

“കോന്തൻ നിന്റെ മറ്റവനാടി പുല്ലേ..’കുട്ടി..മണീ’..” കുട്ടികാലത്ത് അവളെ വീട്ടില്‍ വിളിചിരുണ്ണ്‍ പേരാണ്..പക്ഷെ ഇപ്പൊ അത് വിളിച്ചാല്‍ പെണ്ണിന ഹാലിളകും..

“ദേ അഭീ നിനക്ക് അറിയല്ലോ എനിക്ക് അങ്ങനെ വിളിക്കണത് ഇഷ്ടല്ലന്ന്..പിന്നെന്തിനാ നീ എന്നെ അങ്ങനെ വിളിക്കണേ..”

“ശെടാ..നിന്റെ അച്ഛനുമമ്മേം കൂടെ ഇട്ട പേരല്ലെ ഞാൻ വിളിച്ചുള്ളൂ..”

ഒരു വളിച്ച ചിരി ചിരിച്ചോണ്ട് ഞാൻ പറഞ്ഞു

ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചിപ്സ് കഴിച്ചുകൊണ്ടിരുന്ന ഞാൻ ഒരപകടം മണത്ത് കൊണ്ട് പെട്ടെന്ന് എണീറ്റ് വീടിന്റെ രണ്ടാംനിലയിലേക്ക് ഓടി കേറി..പിറകെ അവളും

“ജാനിയമ്മേ ദാ ഇവളെന്നെ കൊല്ലാൻ വര്ണേ രക്ഷിക്കണേ…”ഞാൻ നിലവിളിച്ചുകൊണ്ടോടി

××

ജാനി എന്ന എന്‍റെ ജാനിയമ്മ ശ്രീയുടെ അമ്മ… ഇപ്പൊ അവളുടെ വീട്ടിലായിരുന്നു ഞങ്ങൾ എന്റെ അച്ഛനും അമ്മയും കൂടെ അച്ഛന്റെ കൊളീഗിന്റെ മകളുടെ കല്യാണം കൂടാൻ ഗുരുവായൂർക്ക് പോയതാണ് ഇന്നലെ രാത്രയിലെ ട്രെയിനിന് പുറപ്പെട്ട് ഇന്ന് രാത്രിയോട് തിരിച്ചെത്തും എന്നും പറഞ്ഞിരുന്നു..അതോണ്ട് ഉച്ചക്കത്തെ ആഹാരം ശ്രീയുടെ വീട്ടിൽ നിന്നാണ്

ഒരേ വസ്തുവിലെ രണ്ടു വീടാണ് ഞങ്ങളുടേത്…അവളുടെയും എന്റെയും അച്ഛന്മാർ ഉറ്റ ചങ്ങാതിമാരായിരുന്നു..

രണ്ടുപേരും എന്നേം ശ്രീയെയും പോലെ കുട്ടികാലം മുതലെ ഒരുമിച്ചു കളിച്ചു വളർന്നവർ…ഒരമ്മ പെറ്റ സഹോദര ബന്ധത്തെക്കാൾ ധ്രിടതയുല്ലൊരു ബന്ധം എന്നുവേണമെങ്കില്‍ പറയാം..

*****ബാക്കി ചരിത്രം പിന്നെ ഇപ്പ ലവൾ എന്റെ പിറകെയുണ്ട്..ഞാൻ ജീവനുംകൊണ്ട് ഒടുമ്പോ തന്നെ ചരിത്രം അറിയണം അല്ലെ എന്തൊരു മനുഷ്യനാടോ താൻ…ഹിഹിഹി ചുമ്മാതാന്നെ..ബാക്കി പതിയെ പറഞ്ഞു തരാവേ😜 ****

××

“ജാനിയമ്മേ..അയ്യോ..”ഞാൻ കിടന്ന് നിലവിളിച്ചോണ്ട് രണ്ടാം നിലയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി പിറകെ അവളും…

“ശോ..എന്തുവാഡീ അവിടെ ബഹളം..ഈ പിള്ളേരെ കൊണ്ട് തോറ്റല്ലോ ഭഗവാനെ..”ജാനിയമ്മ ആകെ ടെൻഷൻ ആയി ഒച്ച വെക്കുന്നത് ഞാൻ കേട്ടു..

××

ദിവസവും ഞങ്ങൾ ഇതേപോലെ എന്തേലും അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും എന്നിട്ട് ആരേലും ഒരാൾ നിലവിളിക്കും ഇന്നിതിപ്പോ ഞാൻ..ഇന്നലെ എന്റെ വീട്ടിൽ അവളായിരുന്നു..

ഇതൊക്കെ കാണുമ്പോ ചെറിയ കുട്ടികളായിരിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടേൽ തെറ്റി അടുത്ത മാസം എനിക്കും അവൾക്കും 22 വയസ്സ് തികയും അതേ ഒരേദിവസം ഒരേ ആശുപത്രിയിൽ രണ്ട് അമ്മമാരും ചെറിയ സമയ വത്യാസത്തിൽ പ്രസവിച്ച് രണ്ട് വീട്ടുകാരുടെയും ഉറക്കം കളഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് ഉരുപ്പടികളാണ് ഈ ഞങ്ങൾ.

×××

വിളിച്ച് കൂവികൊണ്ട് ഞാൻ ഓടി കയറിയത് അവളുടെ തന്നെ മുറിയിലേക്കാണ്..വേഗം ചെന്ന് കേറിയപ്പോ പെട്ടെന്ന് ഞാൻ നിന്ന്പോയി

“മലർ…പെട്ട്!!!…”ഞാൻ എന്നോട് തന്നെ പറഞ്ഞു

അത് പറഞ്ഞ് ഞാൻ സ്ലോവിൽ തിരിഞ്ഞ് നോക്കി എന്റെ മുഖത്ത് ആകെ പെട്ടുപോയ ഒരു ഭാവമായിരുന്നു

ഞാൻ നോക്കുമ്പോ എന്നെ നോക്കി ഒരു വിജയച്ചിരി ചിരിച്ച് നിക്കുന്ന ശ്രീ

പതിയെ സീനിൽ നിന്ന് ഊരാനായി സാധാരണ പോലെ അവൾടെ അടുത്ത് ചെന്നു…

“എന്റെ ശ്രീമോളെ പിന്നെന്തൊക്കെയുണ്ട് വിശേഷം..എനിക്ക് വിശക്കുന്ന ഞാൻ ജാനിയമ്മയോട് ചോദിച്ചിട്ട് വരാമേ മോളൊന്ന് ഒതുങ്ങി നിന്നെ..”

“വാതിൽക്കൽ തന്നെ കയ്യുംകെട്ടി എന്നെ ആക്കി ചിരിച്ചുകൊണ്ട് തന്നെ അവൾ നിന്നു

ഞാൻ പുറത്തോട്ട് പോവനൊരുങ്ങിയതും അവളെന്ന മൊത്തത്തിൽ കൂട്ടി പിടിച്ച് അവൾടെ കട്ടിലിലേക്ക് വാതിൽക്കൽ നിന്ന് തന്നെ തള്ളിയിട്ടു..കൂടെ അവളും ഓടി വന്ന കട്ടിലിൽ കയറി തലയിണ എടുത്ത് എന്നെ അടിക്കാൻ തുടങ്ങി ഞാൻ നോക്കിയപ്പോൾ അവിടെ വേറെ തലയിണ ഒന്നും കണ്ടില്ല..വേറെ രക്ഷയില്ലാത്ത കട്ടിലിൽ മുട്ടുകുത്തി കമഴ്ന്ന് തലയുടെ പിൻവശം കൈകൊണ്ട് മറച്ച് കിടന്നു

Leave a Reply

Your email address will not be published. Required fields are marked *