അവള്‍ ശ്രീലക്ഷ്മി – 1 1

“പ്രത്യേകിച്ച് ഉദ്ദേശമൊന്നുല്ല..ഇത്രേം വർഷം ഊണിലും ഉറക്കത്തിലുമെല്ലാം ഒന്നിച്ചുണ്ടായിട്ട് ഈ പെണ്ണിന്‍റെ ഉള്ളിൽ എന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലലോടി…”ഞാൻ എന്റെ സ്വഭാവികമായുമുള്ള സംശയം അവളോട് പറഞ്ഞു

“..അഭീ..ഞാനൊരു കാര്യം പറഞ്ഞ നിന്‍റെ പ്രതികരണം എങ്ങനെയാവുമെന്നെനിക്ക് അറീല..എങ്കിലും ഞാൻ ഒരു കാര്യം പറയാ…”

“എന്തുന്നാ വല്ലവന്മാരും നിന്റെ പിറകെ നടപ്പുണ്ടോ..?”അവൾ പറഞ്ഞു തീരും മുന്നേ ഞാൻ എടുത്തടിച്ചപോലെ ചോദിച്ചപ്പോ

“ഓ..പിന്നെ 24/7 നിന്റെ തോളിൽ തൂങ്ങി നടക്കുന്ന എന്‍റെ പിറകെ ഇനി ആൾ ക്യു നിക്കല്ലേ…”അവളെന്നെ പുച്ഛിച്ച് തള്ളി

“അതും ശെരിയാ നീ കാരണം ഒള്ള കാണാൻകൊള്ളാവുന്ന പെണ്പിള്ളേർക്കെല്ലാം ഞാനിപ്പോ അവളുമാരുടെ സഹോദരനാണ്..”ഒരു വിഷമം കലർത്തി ഞാൻ അത് പറഞ്ഞപ്പോ ഒരു സെക്കന്റ് ഇടം തരാതെ എന്റെ അരയിൽ ഇരുന്നുകൊണ്ട് തന്നെ വലത് തോളിൽ നല്ലൊരു കടിയവൾ തന്നു.

“ആആഹ്!!!!!..”ഞാൻ നിലവിളിച്ചു

“ശ്രീ…ഇനി ഞാൻ അങ്ങോട്ട് വന്നാൽ എന്‍റെ വിധം മാറും കേട്ടോ…”എന്റെ നിലവിളി കേട്ട് ജാനിയമ്മ താഴെന്ന് വിളിച്ചു പറഞ്ഞു

ഞാൻ അപ്പൊ ഒരു കൈ കൊണ്ട് അവളുടെ ചന്തിയിൽ താങ്ങി മറ്റേ കൈകൊണ്ട് വലത്തെ തോളിൽ അവൾ കടിച്ച ഭാഗത്ത് എരിവ് വലിച്ച് നിന്ന് തടവാൻ ശ്രമിക്കാർന്നു

“അഭിയേ…ടാ എന്താടാ അവിടെ ബഹളം..”ജാനിയമ്മ വീണ്ടും ചോദിച്ചു

ഞാൻ അപ്പൊ ശ്രീയെനോക്കി അമ്മയോട് വിളിച്ച് പറയട്ടെ എന്ന് ആംഗ്യം കാട്ടിയപ്പോ

പതിയെ എന്റെ ചുണ്ടുകളിൽ അവൾ ചെറിയൊരു മുത്തം തന്നു…അവളുടെ ചെയ്തികൾ കണ്ട് നിന്ന് ഒരു നിമിഷം അവളെ നോക്കി ചിരിച്ചു നിന്നുപോയി

“അഭിയേ….”ജാനിയമ്മയുടെ ഒന്നോടെ വിളിച്ചു
“ഇല്ലമ്മാ…ഒന്നുല്ല എന്‍റെ കാലൊന്ന് തട്ടീതാ…”ഞാൻ വിളിച്ചു പറഞ്ഞു

“അല്ലടി നീയെന്തോ പറയാൻ വന്നല്ലോ എന്താത്..?”അവൾ പറയാൻ വന്നതെന്താ എന്ന് ഞാൻ തിരക്കി

“എടാ..അതേ…അതില്ലേ…”ഒരു നാണമുണ്ട് അവളുടെ മുഖത്ത്

“ഏഹ്…എന്തുന്ന ഞാനീ കാണണേ…ശ്രീ.കൃഷ്ണകുമാറിന്റെയും ശ്രീമതി ജാനി കൃഷ്ണകുമാറിന്‍റെയും മകൾ ശ്രീലക്ഷ്മിക്ക് നാണമോ???!!..എനിക്കിനി ചത്താൽ മതി…എഡിപെണ്ണേ നിനക്കീ സാധനം ഒക്കെ ഒണ്ടോ ..ഹോ ഭാഗ്യം ചാവണേന് മുന്നേ അതൊന്ന് കാണാൻ പറ്റിയല്ലോ ആശ്വാസം…”നീട്ടിവലിച്ച് ഞാനാ ഡയലോഗ്‌ പറഞ്ഞപ്പോ അവൾ വീണ്ടും ചെറിയൊരു ചിരി മാത്രം തന്നു

“എന്തായാലും നീ കാര്യം പറ കേൾക്കട്ടെ…”

“എടാ അതില്ലേ…”

“ഓ തേങ്ങാക്കൊല ഏതില്ലെന്നാടി നീ കൊറേ നേരം ആയി പറയണേ..”അവൾ ലാഗ് അടിച്ച് നിന്നപ്പോ എനിക്ക് കലി കയറി

“ശേ നീ ദേഷ്യപെടല്ലേ…”ചിണുങ്ങിക്കൊണ്ടവൾ തുടർന്ന് പറയാം തുടങ്ങി

“നമ്മൾ ആദ്യമായി കിസ്സ് ചെയ്യണത് എപ്പോഴാ…”

“സാധാരണ ഒരു മുത്തം ആണേൽ ആദ്യം നീ തന്നത് നമ്മടെ കുട്ടിക്കാലത്ത് എങ്ങാണ്ട് അല്ലെടി…”എന്‍റെ അറിവിൽ അവൾ എനിക്ക് ഉമ്മ തരണത് അന്നാണ് അതും ജാനിയമ്മ പറഞ്ഞ ഓർമ്മ മാത്രം..

“അതല്ലടാ…ദ മുന്നേ അല്ലെ നമ്മൾ ആദ്യായി

ഫ്രഞ്ച് കിസ്സ്‌ അടിച്ചേ …”

“ഓ അങ്ങനെ..ശെരിയാ ശെരിയാ..അല്ല അതിനിപ്പോ എന്താ ” അവളെന്താ ഉദ്ദേശിച്ച് വരണേ എന്നെനിക്ക് ഒരൂഹം കിട്ടിയില്ല

“എങ്കിൽ കേട്ടോ ആദ്യായല്ല…ചെലപ്പോ..നീ ആദ്യായി ആയിരിക്കും അറിയണേ..”

“എന്തുവാടി നീ പറയണേ..”

××

ഇതാണീ പെണ്പിള്ളേർടെ കാര്യം പറയാൻ ഒള്ളത് മനുഷ്യന് മനസ്സിലാവണ പോലെ നേരെ ചുവ്വേ പറയില്ല..വളഞ്ഞ് ചുറ്റി കറങ്ങിയെ എന്തേലും വ്യക്തമായി പറയൂ

നമ്മള് അമ്പിള്ളേര് ഇതിന്റെ എടെൽ കിടന്ന് നട്ടം തിരിയും..ഒരുമാതിരി പൊട്ടൻ ആട്ടം കാണണ പോലെ..ശെരിയല്ലേ..??

××

“ആഹ്‌ട..നിനക്ക് ഇതിന് മുമ്പും ചുണ്ടിൽ ഞാൻ കിസ്സ് തന്നിട്ടുണ്ട് ഒരുപാട് തവണ..”അവൾ കാര്യം ഒരു ചെറിയ ഭാഗം ക്ലിയർ ആക്കിയ ങ്കിലും ഇനീം ക്ലീയർ ആവാനുണ്ടല്ലോ..ഞാൻ സംശയം മാറാതെ അവളെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു

” നീ ഇവിടെ എത്ര പ്രാവശ്യം വന്ന് കിടന്നിട്ടുണ്ട്??”

“ആരാടി എണ്ണാൻ പോണേ ഒരുപാട് തവണ ഇല്ലേ..”

××

എനിക്കെന്‍റെ സ്വന്തം വീട് പോലെതന്നെയാണ് അവളുടെ വീടും ഞങ്ങൾ രണ്ടുപേരും അച്ഛനമ്മരുമായി അടിയിട്ടാൽ മറ്റെയാൾടെ വീട്ടിലായിരിക്കും കിടക്കുക അതിൽ മിക്കപ്പോഴും ഞാൻ എന്റെ വീട്ടിന്ന് അടിയിട്ട് ഇവളുടെ വീട്ടിൽ വന്ന് കിടന്നാണ് ഉറങ്ങാർ..അവളും വല്ലപ്പോഴുമൊക്കെ എന്റെ വീട്ടിലും വന്ന് കിടന്ന് ഉറങ്ങും..

Leave a Reply

Your email address will not be published. Required fields are marked *