ഞാൻ ഭാവവത്യാസം ഒന്നുമില്ലാതെ അവളെനോക്കി
“ഓ കുന്തം..” അതും പറഞ്ഞവൾ ഒന്ന് പൊങ്ങി ചുരിദാര്‍ ഊരാൻ ശ്രമിച്ചപ്പോ ഞാൻ അവളെ തടഞ്ഞു
“ശ്രീ…വേണ്ട ഇത്രയും നാൾ കാത്തില്ലേ..ഞാൻ ഇപ്പൊ വിചാരിച്ചാൽ എല്ലാം ഇവിടെ നടക്കുമെന്നെനിക്കറിയാം..പക്ഷെ അത് വേണ്ട…എന്നെ വിശ്വസിച്ച് ഇവിടെ നമ്മളെ ഒരുമിച്ചു നിർത്തിപോയ ഒരാൾ ഇവിടുണ്ട്.. ഇതെങ്ങാണം അറിഞ്ഞാൽ ആ പാവത്തിന്‍റെ മനസ്സ് തകരും .. ഒളിച്ചും പാത്തും ഇങ്ങനൊക്കെ ചെയ്യാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ലടി…എല്ലാവരുടെയും അനുവാദത്തോടെ നീ എന്‍റെ മാത്രം ആവണം എന്നിട്ടുമതി എല്ലാം..ചിലപ്പോ ഇക്കാലത്ത് ഇതൊക്കെ പറഞ്ഞാല്‍ വലിയ തമാശ ആവാം പക്ഷെ ഇപ്പൊ എനിക്ക്..എന്‍റെ മനസ്സ് അതിന് അനുവദിക്കുന്നില്ല…പെട്ടെന്ന് അവര്ടെ എല്ലാവര്ടെയും മുഖം മനസ്സിലേക്ക് കയറി വന്നുപോയി..നമ്മള്‍ ഇത്രതന്നെ ചെയ്തത് തെറ്റായോ എന്നൊരു തോന്നല്‍ …”എന്‍റെ മനസ്സില്‍ ഓടിവന്ന കാര്യങ്ങള്‍ ഞാൻ അവളോട് പറഞ്ഞു നിർത്തി ഒരു നിമിഷം കണ്ണടച്ചു ശ്വാസം വിട്ടിട്ട്..കണ്ണുതുറന്നവളെ നോക്കുമ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..ഒരു ചെറിയ ചിരിയുമുണ്ട് ആ മുഖത്തു…
“ശെടാ ഇതിപ്പോ എന്തിനാവോ ഇപ്പൊ നീ കണ്ണ് നിറച്ചിരിക്കുന്നെ…” അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാനത് ചോദിച്ചു
മുട്ടിൽ അവളുടെ കാലുകൾക്കിടയിലായാണ് ഞാൻ ഇരുന്നാണത് ചോദിച്ചത്..അതിന് മറുപടിയെന്നോണം ഞെട്ടിപിടഞ്ഞെണീറ്റ് എന്റെ നെഞ്ചിൽ മുഖം ചേർത്തവൾ വിതുമ്പി…ഞാൻ ഇട്ടിരുന്ന ടീഷർട്ടിന്റെ നെഞ്ച് ഭാഗം അവളുടെ കണ്ണുനീരിൽ നനഞ്ഞു..
“അഭീ..നമ്മള്‍ ചെയ്തത് തെറ്റ് ആണെങ്കിലും അല്ലെങ്കിലും ഞാന്‍ എന്‍റെ മനസ്സില്‍ ഒരുത്തനെ മാത്രേ ഇത്രകാലം കൊണ്ട് നടന്നിട്ടുള്ളൂ..അവനു മാത്രം ആയി കാത്തുസൂക്ഷിച്ചതാണ് ഈ ഒരു മനസ്സും ശരീവും..ഓര്‍മ്മവെച്ച കാലം മുതല്‍ ഇന്നുവരെ ഉള്ളില്‍ കൊണ്ട് നടക്കാന്‍ കഴിയുമെങ്കില്‍ നീ കെട്ടുന്നൊരു താലിച്ചരടിന് വേണ്ടി കാത്തിരിക്കാന്‍ ആണോ അഭീ പ്രയാസം..”ഇത്രയും പറഞ്ഞവള്‍ ഇറുക്കി കെട്ടിപിടിച്ച് എന്‍റെ നെഞ്ചില്‍ തല ചായ്ച്ചു വെച്ചവള്‍ ഇരുന്നു..അവള്‍ പറഞ്ഞതത്രയും കേട്ട് മറുപടിയൊന്നും പറയാതെ അവളുടെ നെറുകയില്‍ ഒരു മുത്തവും കൊടുത്ത് …ഞങ്ങളുടെ കാര്യം അച്ഛനമ്മമാരെ അറിയിച്ചാല്‍ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമെന്ന് ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവളെയും മുറുക്കെ ചേര്‍ത്ത് പിടിച്ച് ആ കട്ടിലില്‍ ഇരുന്നു ….
തുടരും…??? തുടരണോ അതോ നിര്‍ത്തണോ ???
